Slider

നീതിയും_തേടി

0

കോടതിക്ക് മുന്നിലാണിപ്പോൾ . സഹോദരന്റെ കാർ ഒരു അപകടത്തിൽ പെട്ടതിനെ തുടർന്നുണ്ടായ കേസിന്റെ വാദം അറിയാനാണ് അവനു കൂട്ടായി ഞാൻ കോടതിയിൽ എത്തിയത് .
ആദ്യമായാണ് കോടതിയുടെ ഉൾവശം കാണുന്നത് . സിനിമയിൽ കണ്ട അറിവ് മാത്രമേയുള്ളൂ കോടതിയെ കുറിച്ചും അവിടുത്തെ രീതികളെ കുറിച്ചും . പക്ഷെ സിനിമയിൽ ന്യായാധിപൻറെ കയ്യിൽ കാണുന്ന ചുറ്റിക അവിടെ തിരഞ്ഞെങ്കിലും അങ്ങനെ ഒരു ഉപകരണം അവിടെ കണ്ടെത്താനായില്ല . ഘോര ഘോരം പ്രസംഗിക്കുന്ന വക്കീലന്മാരെയും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല .
കേസ് വിളിക്കുന്നതും കാത്ത് കാത്തിരുന്നു കോടതി ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു . ഇടവേള കഴിഞ്ഞു കാണും വാദം നടക്കുന്ന കോടതി മുറിയുടെ ജനാലക്കു ചുറ്റും ഒരാൾ കൂട്ടം . ഏതെങ്കിലും പ്രമാദമായ കേസിന്റെ വാദമാകും നടക്കുന്നതെന്ന് കരുതി ഞാനും ആൾ കൂട്ടത്തിനടുത്തേക്കു ചെന്നു . മുറിക്കകത്തു നടക്കുന്നത് എന്തെന്ന് എനിക്ക് കാണാൻ കഴിയുന്നില്ല എങ്കിലും കാണികളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ അവർ ആസ്വദിക്കുന്ന എന്തോ കാഴ്ചയാണ് അതിനകത്ത് നടക്കുന്നതെന്ന് മനസ്സിലായി . വളരെ പണിപ്പെട്ടു ഞാൻ ജനൽ കമ്പികൾക്കടുത്തെത്തി മുറിയിലേക്ക് കണ്ണോടിച്ചു .
അദാലത്ത് നടക്കുകയാണ് . പരാതിക്കാരിയായി വന്നത് ഒരു യുവതിയും അവരുടെ കൂടെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകളും . അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയാണ് ന്യായാധിപൻ . അപഥ സഞ്ചാരിയായ ഭർത്താവിനെ കുറിച്ചും , അയാളുടെ വഴി വിട്ട ബന്ധങ്ങളെ കുറിച്ചും മറ്റും ന്യായാധിപൻറെ ചോദ്യങ്ങൾക്ക് വിതുമ്പി കൊണ്ട് അവർ മറുപടി നൽകുന്നുണ്ട് . ഇതെല്ലം ഒരു മസാല സിനിമ കാണുന്ന പോലെ കണ്ട് ആസ്വദിച്ചു ചിരിക്കുകയാണ് മുറിക്കു പുറത്തു നിന്നും അഭിനവ സഹോദരങ്ങൾ . മകൾക്കു മുന്നിൽ ഒരമ്മ , അച്ഛനെ കുറിച്ചും അവരെ കുറിച്ചും അവരുടെ ബന്ധത്തെ കുറിച്ചും പറയാൻ മടിക്കുന്ന കാര്യങ്ങൾ വരെ അവർ നിസ്സഹായതയോടെ പറയുമ്പോൾ ആ മകളും തല കുനിച്ചു തേങ്ങി കരയുന്നുണ്ട് .
അദാലത്തു കഴിഞ്ഞു പുറത്തിറങ്ങി അവർ തിരിച്ചു പോകുമ്പോൾ നേരത്തെ അവരുടെ നിസ്സഹാഹായത കണ്ടു സന്തോഷിച്ചവർ അഭിനവ സഹോദരങ്ങളായി രൂപം മാറി അവരെ ആശ്വസിപ്പിക്കുണ്ട് . കണ്ണുകളിൽ പക്ഷെ റാഞ്ചി പറക്കാൻ വെമ്പുന്ന കഴുകന്റെ ഭാവം .ചിലർ സഹായം വാഗ്ദാനം ചെയ്തു അവരെ പിന്തുടരുന്നുണ്ടെന്ന് തോന്നുന്നു.
കോടതി കേസ് അടുത്ത ദിവസത്തിലേക്ക് നീട്ടിയതിനെ തുടർന്ന് പിറ്റേന്നും ഞാൻ അവിടെ ചെന്നു . അടുത്ത് കണ്ട കടയിൽ നിന്നും പത്രം വാങ്ങി വായിക്കുമ്പോൾ ആ വാർത്ത കണ്ടു നടുങ്ങി .
'' യുവതിയും മകളും ജീവനൊടുക്കി ''
അതേ അവർ തന്നെ ഇന്നലെ ഈ കോടതി മുറിക്കകത്തു കണ്ട അതേ അമ്മയും മകളും . നീതിയുടെ സഹായം തേടി വന്ന നേരം നീതികേടുകൾ കൊണ്ട് സമൂഹം സൽക്കരിച്ചതിൽ മനം നൊന്താകണം അവർ നീതിയും നീതികേടുമില്ലാത്ത ലോകത്തേക്ക് ഒളിച്ചോടിയത് .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo