ഇനിയില്ല,യിന്നെന്റെദുഖങ്ങളുടെ
യവസാനം
എന്റെകണ്ണുനീരുമെന്നെ പുഛിച്ചു
പരിഹസിച്ചു
ഇനിയുമുതിരാനെനിക്കു മനസ്സില്ല,
യെനിക്കും
നാണമുണ്ടെന്നുരച്ചിനി വരാത്തത്ര ദൂരേക്ക് ,
അന്തരാത്മാവിനുള്ളറകളിലേയ്ക്ക്
സ്വയമൊരുവേനലിൽ വറ്റിവരണ്ടു
പിൻവാങ്ങി, ഞാനും.
മിഴിയെന്ന കതവുകളടച്ചൂ
യെന്നിലെ പൂക്കളിൽ
ഏറ്റവുംമൃദുവായ കുളിർമയുള്ള
യിടംതേടി പായവിരിച്ചു
ഇന്നിനീ മയക്കം.
നിഴലുംനിലാവുമിണചേരുമീ
യിരവുതട്ടിവിളിച്ചാലിന്നുണരാതെ
എനിക്കുമൊന്നുറങ്ങണം.
മുല്ലപ്പൂവാസനയുള്ള ,നിറയെ ചിരിക്കുന്നസ്വപ്നങ്ങൾ കണ്ട്
ഇനിയുമാരും വിളിച്ചുണർത്താത്ത
സുഖമുള്ളയെന്റെ നിദ്ര
യതേ ,ഞാനുറങ്ങുവാൻ പോകുന്നു
എന്റെ പൂപ്പായയിൻമേലെത്ര
ദൃഢമായെന്നെനീ പുണരുന്നൂ
ശുഭരാത്രി...
യവസാനം
എന്റെകണ്ണുനീരുമെന്നെ പുഛിച്ചു
പരിഹസിച്ചു
ഇനിയുമുതിരാനെനിക്കു മനസ്സില്ല,
യെനിക്കും
നാണമുണ്ടെന്നുരച്ചിനി വരാത്തത്ര ദൂരേക്ക് ,
അന്തരാത്മാവിനുള്ളറകളിലേയ്ക്ക്
സ്വയമൊരുവേനലിൽ വറ്റിവരണ്ടു
പിൻവാങ്ങി, ഞാനും.
മിഴിയെന്ന കതവുകളടച്ചൂ
യെന്നിലെ പൂക്കളിൽ
ഏറ്റവുംമൃദുവായ കുളിർമയുള്ള
യിടംതേടി പായവിരിച്ചു
ഇന്നിനീ മയക്കം.
നിഴലുംനിലാവുമിണചേരുമീ
യിരവുതട്ടിവിളിച്ചാലിന്നുണരാതെ
എനിക്കുമൊന്നുറങ്ങണം.
മുല്ലപ്പൂവാസനയുള്ള ,നിറയെ ചിരിക്കുന്നസ്വപ്നങ്ങൾ കണ്ട്
ഇനിയുമാരും വിളിച്ചുണർത്താത്ത
സുഖമുള്ളയെന്റെ നിദ്ര
യതേ ,ഞാനുറങ്ങുവാൻ പോകുന്നു
എന്റെ പൂപ്പായയിൻമേലെത്ര
ദൃഢമായെന്നെനീ പുണരുന്നൂ
ശുഭരാത്രി...
ലിൻസി അരുൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക