Slider

നവമ്പർ 14

0

പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജൻമദിനം ഇന്ത്യയിൽ 
ശിശുദിനമായി ആഘോഷിച്ചു വരികയാണ്.കുട്ടികൾ അദ്ദേഹത്തിന്റ ദൗർബല്യമായിരുന്നു.
ശിശുക്കൾക്ക് അദ്ദെഹത്തിന്റെ അടുത്തു വരാൻ പ്രത്യേക സൗകര്യം ഏർപ്പത്തെടുത്തി, ഒരു സേവകനെയും നിർത്തിയിരുന്നു ഒരിക്കൽ കുട്ടികൾ അദ്ദെഹത്തോടു ചോദിച്ചു 'അങ്ങ് .ക്ഷേത്രത്തിൽ 
പോകില്ലേ "? അപ്പോൾ അദ്ദേഹം പറഞ്ഞു 'എന്റെ ക്ഷേത്രം എന്റെ ഓഫീസാണ്.ജോലി ചെയ്യുന്നത് പൂജയും 'എന്നിട്ട് കുട്ടികൾക്കൊരു ഉപദേശം 'നിങ്ങൾ വലുതാകുമ്പോൾ സത്യസന്ധമായി ജോലി ചെയ്യുന്നവരാകണം'
നെഹ്‌റുജി ലോകം കണ്ട വലിയ എഴുത്തുകാരൻ കൂടി ആയിരുന്നു.അദ്ദേ ഹത്തിന്റെ കൃതികൾ നിങ്ങൾ കേട്ടിട്ടുമുണ്ട് ;ലോകത്തിൽ എവിടെയും കിട്ടും.അദ്ദേഹ൦ ഒരു
സാധാരണ രാഷ്രിയക്കാരനായിരുന്നില്ല.സാംസ്കാരികത്തനിമയും മതേതര,മതാതീത മാനവീകതയുടെ
പ്രണേതാവും പ്രചാരകനും ആയിരുന്നു.നാൽപ്പതുകോടി ജനങ്ങളുടെ, ഇല്ലായ്മ്മയുടെയും വല്ലായ്മ്മയുടെയും ഭാരതത്തെ പ്രകാശത്തിലേക്കും വിദ്യാഭ്യാസ തിളക്കത്തിലേക്കും അദ്ദേഹം കൈപിടിച്ച് നടത്തി .ഇന്നു ഭാരതം എന്തായിരിക്കുന്നുവോ അത് ദീർഘ ദർശിയും ശില്പിയുമായ
അദ്ദേഹത്തിന്റെ മേധയിൽ തെളിഞ്ഞതാണ്.എന്തിനു പറയുന്നു ഭാരതത്തെയും അതിന്റെ സംസ്കാരത്തെയും ശ്രെയസ്സിനെയും ലോകത്തിന്റെ നിറുകയിൽ ഉയർത്തി നിർത്താൻ അദ്ദേഹത്തിന് സാധിച്ചത് അദ്ദേഹം ഒരു മനുഷ്യ സ്‌നേഹി ആയതുകൊണ്ടാണ്.അദ്ദേഹം ഞ്പറഞ്ഞു "എന്റെ മൃതദേഹം ദഹിപ്പിക്കണം ,ചിതാ ഭസ്മത്തിൽ ഒരുപിടി ഗംഗയിൽ നിമജ്ജനം ചെയ്യണം. ഇന്ത്യയുടെ കഴിഞ്ഞകാലം, വർത്തമാനത്തിലേക്കും അനന്തരം ഭാവിയാകുന്ന മഹാ സമുദ്രത്തിലേക്കും ഒഴുകുന്നതിന്റെ പ്രതീകമാണ് ഗംഗ. നമ്മുടേതായിരുന്നതും ഇന്നും നമ്മുടേതായിരിക്കുന്നതുമായ ഒരു മഹത്തായ സംസ്കാരത്തിൽ ഞാൻ വിശ്വസിക്കുന്നു .ബാക്കി വരുന്ന ചിതാഭസമം ഒരു വിമാനത്തിലേറ്റി ആകാശത്തിൽനിന്നും ഇന്ത്യയിലെ വയലുകളിൽ വിതരണം.ഭാരതത്തിലെ കർഷകർ പണിയെടുക്കുന്ന സ്ഥലത്തു അവ അലിഞ്ഞു ചേർന്ന് ഈ രാജ്യത്തിന്റെ ഭാഗമായി തീരട്ടെ.


By: varghese kurathikadu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo