മുമ്പ് ഞാൻ എന്റെ വാളിൽ എഴുതിയതാണ്..ഈ ഗ്രൂപ്പിൽ എന്റെ ആദ്യ എഴുത്ത്...മിന്നിച്ചേക്കണേ..
അസ്കർ ദി റാസ്കൽ
**************************
അവിചാരിതമായാണ് അസ്കറിനെ ഞാൻ വീണ്ടും കണ്ടുമുട്ടിയത്.നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ഫസ്റ്റ്ക്ലാസ് ലോഞ്ചിൽ വെച്ച് അറിയുമോ ഈ അസ്കർ ദി റാസ്കലിനെ എന്ന് ചോദിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ച എന്റെ പഴയ ചെങ്ങായിയെ കണ്ട് എൻറെ കണ്ണുകളും നിറഞ്ഞു.വിശേഷങ്ങൾ ചോദിച്ച എന്നോട് നെക്സ്റ്റ് വീക്ക് വീട്ടിൽ വന്നിട്ട് വിശേഷങ്ങൾ നേരിട്ട് മനസ്സിലാക്ക് എന്ന് പറഞ്ഞ് സസ്പെൻസ് ഇട്ടു അസ്കർ.
**************************
അവിചാരിതമായാണ് അസ്കറിനെ ഞാൻ വീണ്ടും കണ്ടുമുട്ടിയത്.നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ഫസ്റ്റ്ക്ലാസ് ലോഞ്ചിൽ വെച്ച് അറിയുമോ ഈ അസ്കർ ദി റാസ്കലിനെ എന്ന് ചോദിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ച എന്റെ പഴയ ചെങ്ങായിയെ കണ്ട് എൻറെ കണ്ണുകളും നിറഞ്ഞു.വിശേഷങ്ങൾ ചോദിച്ച എന്നോട് നെക്സ്റ്റ് വീക്ക് വീട്ടിൽ വന്നിട്ട് വിശേഷങ്ങൾ നേരിട്ട് മനസ്സിലാക്ക് എന്ന് പറഞ്ഞ് സസ്പെൻസ് ഇട്ടു അസ്കർ.
അസ്കറിനെ ആദ്യമായി റാസ്കൽ എന്ന് വിളിച്ചത് സ്വന്തം പിതാശ്രീ തന്നെയായിരുന്നു.ലോ കോളേജിലെ രണ്ടാം വർഷത്തിൽ ഒരു അടിപിടി പ്രശ്നത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട അസ്കറിന്റെ പിതാവിനെ കാണാൻ ചെന്ന എന്നോട് അയാൾ ആക്രോശിച്ചു."തനിക്കങ്ങനെയൊരു മകനില്ലെന്നും മേലാൽ ആ റാസ്കലിനോട് തൻറെ വീട്ടിൽ കേറിപ്പോകരുതെന്നും പറഞ്ഞേക്കണം".വിവരമറിഞ്ഞ് പൊട്ടിച്ചിരിച്ച അസ്കർ കോളേജിനടുത്തു വീട് വാടകക്കെടുത്തു താമസം അങ്ങോട്ട് മാറ്റി.കൂടെ ഞാനും.
സ്വതന്ത്രനായി മത്സരിച്ചു ഇരുമുന്നണി ക്കാരെയും തോൽപ്പിച്ചു ആർട്സ് ക്ലബ് സെക്രട്ടറിയായ അസ്കരിനെക്കുറിച്ചു അഡ്മിനിസ്ട്രെറ്റീവ് ലോ പഠിപ്പിക്കുന്ന പോൾ സക്കറിയ സാറാണ് തമാശ രൂപത്തിൽ അവൻ ആളൊരു റാസ്കൽ തന്നെ എന്ന് പിന്നീട് മൊഴിഞ്ഞത്..
തൊട്ടടുത്തുള്ള വുമൻസ് കോളേജിലെ മഞ്ഞുതുള്ളിപോലെ സുന്ദരിയായ ഫരിഹയുമായുള്ള അടുപ്പമായിരുന്നു മൂന്നാം വർഷത്തെ ആദ്യ ഹൈലൈറ്റ്.അവർ തമ്മിൽ വല്ലാത്തൊരു അടുപ്പം എനിക്ക് ഫീൽ ചെയ്തിരുന്നു.ചിലപ്പോൾ അസ്കറിനെതേടി അവൾ ഞങ്ങളുടെ വീട്ടിലും വന്നിരുന്നു.
അവർ പിണങ്ങിയ ഒരുനാളിൽ ഫരിഹയെ ഞാൻ കണ്ടിരുന്നു.അവളുടെ വാക്കുകളിൽ.."അയാൾ ഒരു കാസനോവയാ..പലരും എന്നോടത് സൂചിപ്പിച്ചിട്ടുണ്ട്. ഒരേ സമയം നല്ലവനും റാസ്കലുമാകാൻ അയാള്ക്കെങ്ങിനെ കഴിയുന്നു?
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചു അസ്കർ പറഞ്ഞു."അസ്കർ റാസ്കൽ തന്നെയാ..നീയില്ലാത്ത വീക്കെൻറ്റുകളിൽ ഞാൻ പലരുമൊത്തും ഔട്ടിങ്ങിനു പോയിരുന്നു..എന്നുവെച്ചു അസ്കർ ഒരു വണ്ടല്ല..മറിച്ചു പൂവുകൾ വണ്ടിനെത്തേടി വരാറായിരുന്നു പതിവ്"അത് സത്യവുമായിരുന്നു.ആണ്‍പെണ്‍ഭേദമന്യേ അന്ന് ടൌണിൽ വലിയൊരു സൗഹൃദവലയം അസ്കരറിനുണ്ടായിരുന്നു.
ആറുവർഷത്തിനുശേഷം ഇന്നലെ അസ്കറിന്റെ പുതിയ വീട്ടിലേക്ക് പുറപ്പെട്ട എൻറെ മനസ്സിൽ ഓടിയെത്തിയ കാര്യങ്ങളോടൊപ്പം ഞാൻ ഏറെ ആകാംക്ഷാഭരിതനായിരുന്നു.അസ്കർ വില്ലയിൽ പിതാശ്രീയോടൊപ്പം എന്നെ സ്വീകരിച്ചു അസ്കർ പറഞ്ഞു..അന്ന് വീട്ടിലേക്ക് നിങ്ങൾ എന്നോട് ഇനി തിരിച്ചു വരരുതെന്ന് പറഞ്ഞയച്ച എന്റെ കൂട്ടുകാരൻ..എന്നെ കെട്ടിപ്പിടിച്ചു അദ്ദേഹം പറഞ്ഞു.."അസ്കറിനെ മനസ്സിലാക്കാൻ ഞാൻ വൈകി.റാഗിങ്ങിനെ എതിർത്തതുമായി ബന്ധപ്പെട്ടായിരുന്നു ആ അടിപിടി എന്ന് ഞാൻ അറിഞ്ഞില്ല..ഇപ്പം 2വർഷമായി ഞാനും അവൻറെ ഉമ്മയും ഭാര്യയും മോനുമായി ഇവിടെയാ ..മരണം വരെ അങ്ങനെ വേണമെന്നാ ആഗ്രഹവും.
ഭാര്യയെ കാണണമെന്ന എൻറെ മനസ്സ് കണ്ടറിഞാവണം അസ്കർ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.എനിക്ക് എൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..മോനെയും കയ്യിലെടുത്തുകൊണ്ട് സാക്ഷാൽ ഫരിഹ തൊട്ടു മുമ്പിൽ.അസ്കർ എന്നെ നോക്കി കണ്ണിറുക്കി.പിന്നെ പൊട്ടിച്ചിരിച്ചു.
"അല്പം കളികൾ അസ്കറിനുണ്ടായിരുന്നെങ്കിലും അസ്കർ എന്നെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ എന്ന കാര്യത്തിൽ എനിക്കുറപ്പുണ്ടായിരുന്നു.ഇപ്പോൾ ഞാനത് ശരിക്കും ആസ്വദിക്കുന്നു.
തിരിച്ചുപോരുമ്പോൾ എൻറെ മനസ്സിനെ മഥിച്ചിരുന്ന ചോദ്യം ഇതായിരുന്നു."യഥാർഥത്തിൽ അസ്കർ ഒരു റാസ്കലായിരുന്നോ"?
********************************************
KVA നാസർ അമ്മിനിക്കാട്.
********************************************
KVA നാസർ അമ്മിനിക്കാട്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക