Slider

തിരിച്ചറിവ്

0

കോലായിലിരിക്കുന്ന കുഞ്ഞ് മുറ്റത്തെ മണ്ണിൽ കളിക്കാൻ ഇറങ്ങി പോയപ്പോൾ കുഞ്ഞിനറിയാമായിരുന്നു തന്റെ ശരീരത്തിന്റെ മെറ്റീരിയൽസ് ഈ മണ്ണാണെന്നും തന്റെ ശരീരത്തിന്റെ പ്രതിരോധശേഷി കൈവരുന്നത് ഈ മണ്ണിൽ നിന്നാണെന്നും.
പക്ഷെ ഈ സത്യം മനസിലാകാതെ പോയത് ഞങ്ങൾക്കായിരുന്നു -
കോരിച്ചൊരിയുന്ന മഴയത്ത് ഇറങ്ങിക്കളിക്കാൻ വാശി പിടിച്ച കുഞ്ഞിന് അറിയാമായിരുന്നു ഈ വെള്ളത്തിൽ നിന്നാണ് തന്നെ സൃഷ്ടിച്ചതെന്നും തന്റെ വളർച്ചയുടെ നിദാനം ഈ വെള്ളമാണെന്നും.
പക്ഷെ ഈ സത്യം മനസിലാകാതെ പോയത് ഞങ്ങൾക്കായിരുന്നു.
അമ്മിഞ്ഞപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിന് അടുക്കള തിരക്കിൽ നിന്നും ഓടി വന്ന് മുലകൊടുത്ത ഭാര്യയുടെ വിയർപ്പിന്റെ ഉപ്പു രുചി തട്ടി കുഞ്ഞ് മുഖം തിരിച്ചപ്പോൾ ആ കുഞ്ഞിന് അറിയാമായിരുന്നു ഭക്ഷണത്തിൽ അഴുക്കുപുരണ്ടാൽ തന്റെ ജീവിതത്തിൽ തന്നെ അഴുക്കുപുരളുമെന്നും തന്റെ സമൂഹത്തിലെ ഉന്നതിക്ക് അത് തടസ്സമാകുമെന്നും.
പക്ഷെ ഈ സത്യം മനസിലാകാതെ പോയത് ഞങ്ങൾക്കായിരുന്നു.
തൊട്ടിയിൽ കിടത്തിയ കുഞ്ഞ് വാവിട്ടു കരഞ്ഞപ്പോൾ ആ കുഞ്ഞിന് അറിയാമായിരുന്നു ഭാര്യ പാടിയ താരാട്ടുപാട്ടിലെ അർത്ഥമില്ലായ്മ അഭിരുചികളിൽ മാത്രമല്ല ജീവിതത്തിൽ തന്നെ അർത്ഥമില്ലായ്മ ആയി മാറുമെന്ന് -
പക്ഷെ ഈ സത്യം മനസിലാകാതെ പോയത് ഞങ്ങൾക്കായിരുന്നു.
കുഞ്ഞിന് മുലകൊടുക്കുമ്പോൾ മുലക്കണ്ണ് കടിച്ച് വേദനപ്പിച്ച കുഞ്ഞിനെ ഭാര്യ വിലക്കിയപ്പോൾ ആ കുഞ്ഞിന് അറിയാമായിരുന്നു ഉമ്മാന്റെ ചിന്തകളാണ് തന്നിൽ സ്വാധീനം ചെലുത്തുകയെന്നും തന്റെ ജീവിതഗതിയെ തന്നെ നിയന്ത്രിക്കുക എന്നും.
പക്ഷെ ഈ സത്യം മനസിലാകാതെ പോയത് ഞങ്ങൾക്കായിരുന്നു.
കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോൾ വിശപ്പുണ്ടായിട്ടും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചത് കുഞ്ഞിന് അറിയാമായിരുന്നു നേരായ മാർഗത്തിലൂടെയല്ലാത്ത ധനം തനിക്ക് രോഗങ്ങൾക്ക് കാരണമാകുമെന്നും പൈശാചികതയാൽ താൻ നിയന്ത്രിക്കപ്പെടുമെന്നും.
പക്ഷെ ഈ സത്യം മനസിലാകാതെ പോയത് ഞങ്ങൾക്കായിരുന്നു.
കുഞ്ഞിന് മലമൂത്ര വിസർജനത്തിന് ശങ്കയുണ്ടായപ്പോൾ കുഞ്ഞ് വിവരം വന്ന് പറഞ്ഞത് കുഞ്ഞിന് അറിയാമായിരുന്നു ജീവിതത്തിന്റെ മര്യാദകൾ പഠിപ്പിക്കുന്ന ഏറ്റവും മഹത്തായ ഒരു പാഠശാലയാണ് ഉമ്മയെന്നത് എന്ന്.
പക്ഷെ ഈ സത്യം മനസിലാകാതെ പോയത് ഞങ്ങൾക്കായിരുന്നു -
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo