Slider

_'''എന്റെ പിണ്ണാക്കിലെ കഥ,!!

0
_'''എന്റെ പിണ്ണാക്കിലെ കഥ,!!
=========
'''_മുന്നോട്ട് കുതിച്ചു പായുന്ന ജീവിതത്തിന്റ ഉടുമുണ്ടിന്റെ തുമ്പിൽ തൂങ്ങി പിടിച്ച് നമ്മോടൊപ്പം നില്ക്കുന്ന ഒരു മകളുണ്ട്,
''ഓർ 'മകൾ '
ഓൾഡ് ചിരിയുമായി നില്ക്കുന്ന ഗോൾഡൻ ഓർമകൾ,
അതെപ്പോഴും എന്റെ ചാരത്തുണ്ട് .
ചിരിപ്പിച്ചും,
കരയിപ്പിച്ചും, ഒപ്പമുണ്ടാകും,
പതിവു പോലെ ഇന്നും അതെന്റെ
ഉടുമുണ്ടിൽ പിടുത്തമിട്ടു,
ഞാൻ കുനിഞ്ഞ് താഴേക്കു നോക്കി,
അനുഭവത്തിന്റെ മോണകാട്ടി ഓർ''മകൾ ' എന്നെ നോക്കി ചിരിക്കുന്നു,
ഞാനതിനെ കൈനീട്ടി എടുത്തു,
മാറോടണച്ചു,
നെറ്റിയിലൊരു ഉമ്മ വയ്ക്കാൻ തുനിഞ്ഞപ്പോൾ,
''നെറ്റിയിൽ പൂവുളള,
സ്വർണ്ണ ചിറകുളള പക്ഷി,
നീ പാടാത്തതെന്തേ,
രാവിലെ എഫ് എം നിലയത്തിലെ ആ ഗാനം
കേട്ടു കൊണ്ടാണ് അന്ന് ഞാനെഴുന്നേറ്റത്,
തലേ ദിവസം രാത്രി എഴുതി വച്ച .
എന്റെ മിനിക്കഥ തലയിണക്കീഴിലുണ്ട്,
അത് ശ്രീധരൻ ചേട്ടനെ കാണിക്കണം,
ശ്രിധരൻ ചേട്ടൻ ലൈബ്രററി സെക്രട്ടറിയാണ് .
നല്ല വായന ശീലമുളള വ്യക്തി,
അന്ന് ഇന്നത്തെ പോലെ എഫ് ബിയും ഗ്രുപ്പും, ഓൺലൈനൊന്നുമില്ലല്ലോ,
ആകെ ഉളളത് ഇടവഴിയിൽ കാത്തു നില്ക്കുന്ന '' ലൈനാ,,'!!
പേരയ്ക്ക പറിച്ച് കൊടുത്ത് ലൈക്കാക്കി,
നെല്ലിക്ക പറിച്ച് കൊടുത്ത് കമന്റാക്കി,
കൊങ്ങിണിപ്പഴവും ചാമ്പങ്ങയും ഷെയറാക്കി കൊണ്ടു നടന്ന ''ലൈനുകൾ,
അത് അന്തക്കാലം,
അങ്ങനെ അന്ന് രാവിലെ എന്റെ എസ് ടീ ഡീ ബൂത്ത് തുറക്കാൻ ഞാൻ സിറ്റിയിലേക്ക് വരുകയാണ്,
നോർത്ത് രാജാക്കാടെന്ന NR CITY. എന്ന എന്റെ കൊച്ച് ഗ്രാമം,
അവിടെ അന്നെനിക്കൊരു എസ് ടീ ഡി ബൂത്തുണ്ട്,
ആർക്കും തന്നെ സ്വന്തമായി ടെലിഫോണുകൾ ഇല്ലാത്ത കാലം,
ഞാൻ ബൂത്ത് മൊതലാളിയായി നാട്ടിൽ അറിയപ്പെട്ട കാലം ,
ആ കാലത്ത് കോളേജിൽ പോകുന്ന പെൺക്കുട്ടികൾ എന്റെ ബൂത്തിൽ വിളിക്കാൻ വരുമ്പോൾ ചില വിരുതന്മാർ റോഡിൽ നിന്ന് വിളിച്ചു ചോദിയ്ക്കും,
''ഇക്കാ ലൈനുണ്ടോ, ''
അസ്സ്ഥാനത്തുളള ആ ചോദ്യം കേട്ട് തരുണീമണികൾ വാ പൊത്തി ചിരിക്കും,
അന്ന് ആ ബൂത്തിലിരുന്ന് പകൽ മുഴുവൻ വായനയും,
രാത്രി ആരും കാണാതെ എന്തെങ്കിലുമൊക്കൊ എഴുതുകയുമായിരുന്നു എന്റെ പരിപാടി,
അങ്ങനെ എഴുതുന്ന പോസ്റ്റുകൾ
ഞാൻ കാണിക്കുന്നത് മേൽപ്പറഞ്ഞ ശ്രീധരൻ ചേട്ടനെയാണ്,
തെറ്റ് തിരുത്തി അഭിപ്രായങ്ങൾ പറയുന്ന എന്റെ ആദ്യത്തെ അഡ്മിനാണ്, ശ്രീധരൻ ചേട്ടൻ,
എന്റെ ബൂത്തിന്റെ കുറച്ചകലെ മറ്റൊരു ബൂത്തുണ്ട്, മിൽമ സൊസൈറ്റി,
അവിടെ എന്നും രാവിലെയും, വൈകിട്ടും പാലുമായി വരും ശ്രിധരൻ ചേട്ടൻ,
പാൽ കൊടുത്ത് അദ്ദേഹം നേരെ എന്റെ ബൂത്തിലേക്ക് വരും, പത്രം വായിക്കാൻ,
ഈ സമയമാണ് ഞാനെന്റെ സാഹിത്യ രചന കൈമാറുന്നത്,
രാവിലെ കൊടുക്കുന്ന രചനയുടെ റിസൽട്ട് വൈകിട്ട് തന്നെ കിട്ടും,
''വൈകുന്നേരം ചങ്കിടിപ്പോടെ ഞാൻ കാത്തിരിക്കും റിസൽട്ടിനായി,
ബൂത്തിൽ തിരക്കാണെങ്കിൽ ഒരക്ഷരം മിണ്ടാതെ ശ്രിധരേട്ടൻ മാറി നില്ക്കും,
ആളൊഴിയുമ്പോൾ രചന തിരികെ തന്നിട്ട് പറയും,
''അത്രപോരാ, കുറച്ചൂ കൂടീ നന്നാക്കണം,!'
വീണ്ടും ശ്രമിക്കു, എന്നെല്ലാം പറയും,
അങ്ങനെ അന്നും ഞാനൊരു കഥ എഴുതി
കൈയ്യിൽ വച്ചു,ബൂത്തിലേക്ക് പുറപ്പെട്ടു,
''നെറ്റിയിൽ പൂവുളള
സ്വർണ്ണ ചിറകുളള പക്ഷി
നീ പാടാത്തതെന്ത്യേ,''
എഫ് എം മ്മിലെ മനോഹര ഗാനം കേട്ട് ഞാൻ ബൂത്തിലേക്ക് നടന്നു,
ബൂത്തിലെത്തി കട തുറന്നു,
പിന്നെ,
ശ്രിധരേട്ടനേയും കാത്തിരിപ്പായി,
പതിവു പോലെ പത്രം വായിക്കാൻ ശ്രിധരേട്ടനെത്തി,
ആരും കാണാതെ രചന കവറിലാക്കി ഏല്പ്പിച്ചു,
''വൈകിട്ടു കാണാം,' എന്നും പറഞ്ഞ് ശ്രിധരേട്ടൻ പോയി,
വൈകുന്നേരമായി, ശ്രിധരേട്ടൻ വന്നില്ല,
ഞാൻ പാൽ സൊസൈറ്റിയിലെത്തി പാലളക്കുന്ന പെൺക്കുട്ടിയോട് അന്വഷിച്ചു,
പാലുമായി വന്നിരുന്നു ''എന്ന് പെൺക്കുട്ടി പറഞ്ഞു,
കഥയുടെ റിസൽട്ടറിയാത്തതിനാൽ എനിക്കാകെ ടെൻഷനും,
അന്നു ഞാനനുറങ്ങിയില്ല,
പിറ്റേന്ന്,
രാവിലെ ശ്രിധരേട്ടൻ വന്നു,
മുഖത്ത് നല്ല സന്തോഷം,
എന്റെ കഥ മികച്ചതായെന്ന് ഞാനൂഹിച്ചു,
ഞാനും ഹാപ്പിയായി,
അങ്ങനെ യെങ്കിൽ ആ കഥ ആഴ്ചപ്പതിപ്പിലേക്ക് ഇന്നു തന്നെ അയക്കണം, ഞാൻ മനസിൽ കരുതി, !!
ബൂത്തിൽ ആളൊഴിഞ്ഞപ്പോൾ ആകാംക്ഷയോടെ ഞാൻ ചോദിച്ചു,
''ശ്രിധരേട്ടാ, വായിച്ചിട്ട് എങ്ങനെയുണ്ട്, കൊളളാമോ,?''!
ശ്രിധരേട്ടൻ കുലുങ്ങിച്ചിരിച്ചു കൊണ്ടു പറഞ്ഞു,
ഒരബദ്ധം പറ്റിയെടാ,''!
';എന്താ, ?
''അത് വായിക്കാൻ പറ്റിയില്ല, ?
''അതെന്താ,?!''
''നീ തന്ന കഥ സാധാരണ പോക്കറ്റിലാ വയ്ക്കാറ്, പക്ഷേ, ഇന്നലെ പാൽ പാത്രത്തിൽ വാങ്ങിയിട്ട പിണ്ണാക്കിനോടൊപ്പം ആ കവർ വച്ചു,
''എന്നിട്ട്, ?!!''
''ഞാനത് വീട്ടിൽ കൊണ്ടു വച്ചിട്ട് പശുവിന് പുല്ലരിയാൻ പോയെടാ, പെണ്ണുമ്പിളള പശുവിന്റെ കാടിവെളളത്തിലേക്ക് പിണ്ണാക്ക് കുടഞ്ഞിട്ടു, നിന്റെ കഥ പിണ്ണാക്കിനോടൊപ്പം കാടിവെളളത്തിലേക്കും പോയി, !!
''മൈഗോഡ് !
ഞാൻ തലയിൽ കൈവെച്ചു, കുനിഞ്ഞിരുന്നു, കുനിഞ്ഞിരുന്ന എന്റെ പുറത്ത് തോണ്ടി കൊണ്ടൂ
';നീ ഇതു കേൾക്കു കുഞ്ഞേ,!
ശ്രിധരേട്ടൻ തുടർന്നു,
''പുല്ലരിഞ്ഞു കൊണ്ടു വന്നപ്പോഴേക്കും പെണ്ണുമ്പിളള പശുവിന് വെളളം കൊടുക്കുന്നു, അപ്പോഴാണ് ''പിണ്ണാക്കില കഥയുടെ '' കാര്യം ഓർമ്മ വന്നത് , അപ്പോഴേക്കും കാടിവെളളത്തിനോടൊപ്പം നിന്റെ കഥ പശു അകത്താക്കിയെടാ, !!
'' ശൊ, കഷ്ടം, ഞാൻ കൈകൾ കൂട്ടിത്തിരുമി,!!
!!നിന്റെ കഥയിപ്പോൾ ''ചാണാക്കുഴിയിലുണ്ട് '' ''ഹിഹിഹി ശ്രിധരേട്ടൻ പൊട്ടിച്ചിരിച്ചു, !!
ചിരിയോടൊപ്പം ശ്രിധരേട്ടൻ വലിയൊരു കാര്യം കൂടി പറഞ്ഞു,,
വൈകിട്ട് അഞ്ചു ലിറ്റർ പാൽ തന്ന പശുവായിരുന്നു
ഇന്ന് കറന്നപ്പോൾ ,
കിട്ടിയതേ വെറും മൂന്ന് ലിറ്റർ ,നിന്റെ കഥ വയറ്റിൽ ചെന്നതോടെ എന്റെ പശുവിന്റെ പാല് പോലും വറ്റി, ഇമ്മാതിരി കഥകളൊന്നും മേലാൽ എഴുതിയേക്കരുത് മോനെ, !!!
''പാൽ പാത്രവുമെടുത്ത് അന്ന് പോയതാ ശ്രിധരേട്ടൻ ,
''ആ അഡ്മിൻ അതിപ്പിന്നെ ആ വഴി വന്നിട്ടേയില്ല,
അതോടെ ,
''പിണ്ണാക്കിലെ ആ കഥയും കഥാപാത്രങ്ങളും
ചാണാക്കുഴിയിലൊടുങ്ങി, ! =======
=========
''ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo