Slider

സ്നേഹം

0
Image may contain: Giri B Warrier, closeup
*****
എന്താണെന്നറിയില്ല..
അച്ഛനുമമ്മക്കും എന്നോട്
ഒട്ടും സ്നേഹമില്ലായിരുന്നു
ഇന്നാണെനിക്കത്
മനസ്സിലായത്.
പണ്ട്
എന്റെ ശരീരത്തിൽ
ചൂരൽ കൊണ്ട്
അടി കിട്ടിയ
ചുകന്ന പാടുകൾ
കണ്ടിട്ടൊരിക്കലും
അവർ ദു:ഖിച്ചിട്ടില്ല
ഒരിക്കൽ പോലും
അവർ സ്കൂളിൽ ചെന്നില്ല
ടീച്ചർമാരോട് കയർത്തില്ല.
നിങ്ങളെന്തിന്
തല്ലിച്ചതച്ചെൻ
മകനെയെന്ന്.
പകരമവർ പറഞ്ഞു
നല്ലപോലെ ശിക്ഷിക്കാൻ
പഠിക്കാതെ വന്നാൽ
കുറുമ്പ് കാട്ടിയാൽ
അടിപിടി കൂടിയാൽ
മോശമായ് സംസാരിച്ചാൽ
ധിക്കാരം കാണിച്ചാൽ
മാർക്ക് കുറഞ്ഞാൽ
കോപ്പിയടിച്ചാൽ
അടിച്ചും പിച്ചിയും
ചെവിയിൽ നുള്ളിയും
ചീത്ത പറഞ്ഞും
ക്ലാസിന് പുറത്താക്കിയും
ബഞ്ചിൻ മുകളിൽ നിർത്തിയും
ഏത്തമിടീച്ചും ഇമ്പോസിഷൻ
എഴുതിച്ചും ശിക്ഷിച്ച്
ശിക്ഷ പകർന്ന് തന്നു
എന്റെ അദ്ധ്യാപകർ.
ഇന്നത്തച്ഛനുമമ്മയ്ക്കും
എന്തൊരു സ്നേഹം മക്കളോട്...!!!!
ഗിരി ബി. വാരിയർ
05 സെപ്തംബർ 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo