
തേടിയെത്തിയത്
കാടുകളെയായിരുന്നു,
കണ്ടുമുട്ടിയത്
നിങ്ങളുടെ
കോണ്ക്രീറ്റ് കാടുകളെ.
പെയ്ത് തുടങ്ങിയത്
മണ്ണിനുള്ളിലേക്കിറങ്ങാനായിരുന്നു,
തടുത്തു നിർത്തിയത്
നിങ്ങളുടെ ഇന്റർലോക്കുകൾ.
ഒഴുകിത്തുടങ്ങിയത്
പുഴകളും കുളങ്ങളും
നിറക്കാനായിരുന്നു,
അവ നികത്തിക്കളഞ്ഞത്
നിങ്ങൾ.
കാടുകളെയായിരുന്നു,
കണ്ടുമുട്ടിയത്
നിങ്ങളുടെ
കോണ്ക്രീറ്റ് കാടുകളെ.
പെയ്ത് തുടങ്ങിയത്
മണ്ണിനുള്ളിലേക്കിറങ്ങാനായിരുന്നു,
തടുത്തു നിർത്തിയത്
നിങ്ങളുടെ ഇന്റർലോക്കുകൾ.
ഒഴുകിത്തുടങ്ങിയത്
പുഴകളും കുളങ്ങളും
നിറക്കാനായിരുന്നു,
അവ നികത്തിക്കളഞ്ഞത്
നിങ്ങൾ.
മനുഷ്യാ,
ഈ പെയ്യുന്നതൊന്നും
മഴയല്ല,
മഴയുടെ കണ്ണുനീരാണ്.
നീ പിടിച്ചെടുത്തതൊക്കെയും
തിരിച്ചെടുക്കാൻ ശക്തിയുള്ള
കണ്ണുനീർ !
ഈ പെയ്യുന്നതൊന്നും
മഴയല്ല,
മഴയുടെ കണ്ണുനീരാണ്.
നീ പിടിച്ചെടുത്തതൊക്കെയും
തിരിച്ചെടുക്കാൻ ശക്തിയുള്ള
കണ്ണുനീർ !
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക