
ഈശ്വരാ എവിടെയാണ്
ഞാനെന്റെ പ്രണയമെഴുതുക.
ഞാനെന്റെ പ്രണയമെഴുതുക.
നീലയുംചുവപ്പുമിടകലർന്ന്
എന്റെ ചുവരാകെ നിറഞ്ഞിരിക്കുന്നു.
രക്തം മണക്കുന്ന
എന്റെ പ്രണയ ചിത്രത്തിന്
ഈ ചുവരിൽ ഇടമില്ല.
എന്റെ ചുവരാകെ നിറഞ്ഞിരിക്കുന്നു.
രക്തം മണക്കുന്ന
എന്റെ പ്രണയ ചിത്രത്തിന്
ഈ ചുവരിൽ ഇടമില്ല.
പ്രണയത്തെ നോക്കി പരിഹസിച്ചു ചിരിക്കുകയാണ്.
കാമാഗ്നിയിൽ ഉയിരെടുത്ത
ഇന്നിന്റെ ചിത്രങ്ങൾ.
കാമാഗ്നിയിൽ ഉയിരെടുത്ത
ഇന്നിന്റെ ചിത്രങ്ങൾ.
മരിച്ച മോഹങ്ങളോടെ തനിച്ചിരിക്കുമ്പോൾ
മരിക്കാൻ തോന്നുന്നു.
മരിക്കാൻ തോന്നുന്നു.
മാറാലകെട്ടിയ ഓർമ്മകളിൽ
ഇടക്കു തെളിയുന്ന ചിത്രങ്ങൾ
മരണഗന്ധം നിറഞ്ഞ മുറിയിലേക്കു തന്നെ ഓർമ്മകളുടെ പഴയ വാതിലുകൾ
നെഞ്ചിലെ നിലവിളിയോടെ തുറക്കട്ടെ..
ഇടക്കു തെളിയുന്ന ചിത്രങ്ങൾ
മരണഗന്ധം നിറഞ്ഞ മുറിയിലേക്കു തന്നെ ഓർമ്മകളുടെ പഴയ വാതിലുകൾ
നെഞ്ചിലെ നിലവിളിയോടെ തുറക്കട്ടെ..
പ്രതീക്ഷകൾ നശിച്ച വെളുത്ത പാട കെട്ടിയ തിളക്കമറ്റ കൃഷ്ണമണികളും
ഒരു വിളി കേൾക്കാൻ കൊതിച്ചുറങ്ങിപ്പോയ കാതുകളും ഒരിക്കലുമൊരു ജീവിച്ചിരിക്കുന്നതിന്റെ തെളിവാകുന്നില്ല.
ഒരു വിളി കേൾക്കാൻ കൊതിച്ചുറങ്ങിപ്പോയ കാതുകളും ഒരിക്കലുമൊരു ജീവിച്ചിരിക്കുന്നതിന്റെ തെളിവാകുന്നില്ല.
നിഷ്ക്കളങ്കമായ സ്നേഹത്തിന്റെ
നിറങ്ങൾ സ്വപ്നം കണ്ട ഞാനിന്ന്
കൊടിയ വഞ്ചനയുടെ
കടുത്ത നിരാശയിൽ നിന്നെയോർത്ത് മരിക്കട്ടെ..
നിറങ്ങൾ സ്വപ്നം കണ്ട ഞാനിന്ന്
കൊടിയ വഞ്ചനയുടെ
കടുത്ത നിരാശയിൽ നിന്നെയോർത്ത് മരിക്കട്ടെ..
ചിത്രങ്ങളിൽ ജീവനുയിരെടുക്കുന്നതും
കാത്ത് ഇനിയും വയ്യ.
കാത്ത് ഇനിയും വയ്യ.
മതിഭ്രമത്തിന്റെ നൂല് പൊട്ടിയപട്ടമായി
കാറ്റിനൊപ്പം അകലേക്ക്.. അകലേക്ക്..
തിരിച്ചു കിട്ടാത്ത എന്റെ ശരീരം പോലെ
പോയ് മറയെട്ടെ ഞാൻ.
കാറ്റിനൊപ്പം അകലേക്ക്.. അകലേക്ക്..
തിരിച്ചു കിട്ടാത്ത എന്റെ ശരീരം പോലെ
പോയ് മറയെട്ടെ ഞാൻ.
Babu Thuyyam.
4/07/18.
4/07/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക