സരസന് ഒരു കവിത എഴുതി പോസ്റ്റ് ചെയ്തിട്ട് അരമണിക്കൂറെ ആയുള്ളൂ. വെറുതെ ഒന്ന് നോക്കിക്കളയാമെന്നുകരുതി ഫേസ് ബുക്കിലെ എഴുത്ത് ഗ്രൂപ്പ് തുറന്നതാണ്, മഴ പെയ്തൊഴിഞ്ഞ സായാഹ്നത്തില്‍ ഭൂമിക്കടിയില്‍ നിന്ന് പറന്നുയരുന്ന ഈയലുകളെപ്പോലെ ലൈക്കുകളും കമെന്‍റുകളും അനര്‍ഗ്ഗള നിര്‍ഗ്ഗളമിങ്ങനെ പ്രവഹിക്കാന്‍ തുടങ്ങി. കാണെക്കാണെ ആ പ്രവാഹത്തിന് ഒഴുക്കും ശക്തിയും വര്‍ദ്ധിച്ചു. ജെംസ് മിഠായിയുടെ പരസ്യത്തിലെപ്പോലെ, അത് സരസനെ ഭൂമിയില്‍ നിന്നും എടുത്തുയര്‍ത്താന്‍ തുടങ്ങി...... ശ്വാസം കിട്ടാതെ സരസനിങ്ങനെ കയ്യും കാലുമിട്ടടിച്ചു ആകാശത്തിലേക്ക് പറന്നു പറന്നുയരുകയാണ് .......
പെട്ടെന്ന് “ട്ടും” എന്ന ശബ്ദത്തോടുകൂടി സരസന്‍ നിലത്തുവീണു.
ഭാഗ്യം, വീണത് ആകാശത്തുനിന്നല്ല...ഡൈനിംഗ് റൂമിലെ സോഫയില്‍ നിന്നാണ്. ആരും കണ്ടില്ല, കാര്യമായൊന്നും പറ്റിയുമില്ല.
ഭാഗ്യം, വീണത് ആകാശത്തുനിന്നല്ല...ഡൈനിംഗ് റൂമിലെ സോഫയില്‍ നിന്നാണ്. ആരും കണ്ടില്ല, കാര്യമായൊന്നും പറ്റിയുമില്ല.
കിട്ടാത്ത ലൈക്കുകള്‍ പുളിച്ചു തുടങ്ങിയപ്പോള്‍, പോസ്റ്റുകള്‍ ഒന്നും അങ്ങട്ട് ഏല്‍ക്കുന്നില്ലല്ലോ എന്ന വൈക്ലബ്യത്തില്‍, ലൈക്കുകളും കമെന്‍റുകളും എങ്ങനെ ആകര്‍ഷിക്കാം എന്നതിനെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കാന്‍ സോഫയില്‍ കയറി കിടന്നതാണ് കക്ഷി. പക്ഷെ പണി ചെറുതായൊന്നു പാളി, ഒന്നു മയങ്ങിപ്പോയതാണ്. പോട്ടെ, സാരമില്ല. എന്തായാലും സരസന്‍ വിടാനുള്ള മട്ടില്ല. ഒട്ടുംസമയം കളയാതെ സോഫയില്‍ ചാരിയിരുന്ന് കൂടുതല്‍ ഗഹനമായ ആലോചനയില്‍ മുഴുകി.
മികച്ച പോസ്റ്റുകള്‍ എന്തായാലും ശ്രദ്ധയാകര്‍ഷിക്കും എന്ന് സരസന് അറിയാതെയല്ല . (പക്ഷെ ......അതിനൊക്കെ നല്ല മിടുക്ക് വേണ്ടേ ? അയാള്‍ക്ക് പണ്ടേ എളുപ്പവഴിയില്‍ ക്രിയ ചെയ്താണ് പരിചയം) എന്നാല്‍ എല്ലായ്പ്പോഴും പോസ്റ്റുകളുടെ മികവു മാത്രമല്ല ലൈക്കുകളെ ആകര്‍ഷിക്കുതെന്നും പറയാതിരിക്കാനാവില്ല.
മിക്കവാറും എഴുത്തു ഗ്രൂപ്പുകളെല്ലാം ഒരു തരം സൌഹൃദ കൂട്ടായ്മകളാണെന്നു പറയാം , പക്ഷെ എല്ലാവരുമായി സൌഹൃദത്തിലായിവരാന്‍ സമയം കുറേ എടുക്കും, അത്രയ്ക്കൊന്നും കാത്തിരിക്കാന്‍ വയ്യ. താനാണെങ്കില്‍ അത്ര സഹൃദയനുമല്ല . തല്‍ക്കാലം വേറെ എന്തെങ്കിലും മാര്‍ഗ്ഗം ആലോചിക്കുന്നതാണ് നല്ലത്. സരസന്‍റെ ചിന്തകളിങ്ങനെ കാടുകയറിത്തുടങ്ങി.

ഒരു ഫെയ്ക്ക് അക്കൗണ്ട് തുടങ്ങിയാലോ. കവിത തുളുമ്പുന്ന സുന്ദരമായ ഒരു പേര് വേണം. പേര് വായിക്കുമ്പോള്‍ തന്നെ മനസ്സില്‍ സുന്ദരിയായ ഒരു യുവതിയുടെ മുഖം തെളിഞ്ഞു വരുന്ന രീതിയിലുള്ളത്. പ്രൊഫൈല്‍ ഫോട്ടോ ആയി അതിസുന്ദരമായ നീള്‍മിഴികളുടെ ക്ലോസ് അപ്പ് പിക്ചര്‍ ഇടാം. അടിക്കുറിപ്പായി “ജന്മാന്തരങ്ങളില്‍ നിനക്കായി കാത്തിരിക്കുന്നു “ എന്നോ മറ്റോ എഴുതിച്ചേര്‍ക്കണം , എന്നിട്ട് ഒരു തുണ്ട് കടലാസ്സില്‍ വെറും ട്യൂബ് പേന കൊണ്ട് പെണ്‍കുട്ടികളുടെ സ്വത സിദ്ധമായ വലത്തോട്ട് ചെരിഞ്ഞ അക്ഷരങ്ങളില്‍ “ വിരഹാര്‍ദ്രയായ ഈ വേഴാമ്പലിന്‍റെ സ്വപ്നങ്ങളില്‍ ഒരു മഴയായി നീ പെയ്തു നിറയില്ലേ...” എന്നൊരു കാച്ചുകാച്ചി പോസ്റ്റ് ചെയ്യാം . അര മണിക്കൂറിനുള്ളില്‍ ചുരുങ്ങിയത് തൊള്ളായിരം ലൈക്കെങ്കിലും കിട്ടും , തീര്‍ച്ച.
അല്ലെങ്കില്‍ വേണ്ട. ഈ പ്രായത്തില്‍ ഇനിയതൊന്നും ശരിയാവില്ല . ഒരു കാര്യം ചെയ്യാം. ഒരു വിമര്‍ശകനാവാം. ഗ്രൂപ്പിലെ പുലികളുടെ പോസ്റ്റുകളെ തലനാരിഴ കീറി അതി നിശിതമായി വിമര്‍ശിച്ച് ആത്മ നിര്‍വൃതി അടയാം. എഴുത്തില്‍ തോല്‍ക്കുമ്പോഴാണല്ലോ പലരും വിമര്‍ശകന്മായി അവതരിക്കുന്നത് .. കൊള്ളാം. സംഗതി ഉഷറാവും.. മറ്റുള്ളവരുടെ കുറ്റവും കുറവുകളും കണ്ടുപിടിക്കാന്‍ സരസന്‍ പണ്ടേ മിടുക്കനാണ്. പക്ഷെ ഇക്കാര്യത്തിലും ചെറിയ ഒരു കുഴപ്പമുണ്ട് .. ഗ്രൂപ്പിലിങ്ങനെ കുമിഞ്ഞു കൂടുന്ന പോസ്റ്റുകളൊക്കെ വയിച്ചുണ്ടാക്കണ്ടേ. അതൊക്കെ മെനക്കേടാണ്. അപ്പോള്‍ അതും ശരിയാവുന്ന മട്ടില്ല .
ഇനിയിപ്പോള്‍ തനിക്കു ലൈക്കുകള്‍ കിട്ടിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് കിട്ടുന്ന ലൈക്കുകള്‍ കുറയ്ക്കാന്‍ എന്ത് ചെയ്യും എന്നവഴിക്കായി സരസന്‍റെ ചിന്ത. അങ്ങനെയെങ്കിലും ഒരാശ്വാസം കിട്ടുമല്ലോ. ഗ്രൂപ്പില്‍ രചനകള്‍ പോസ്റ്റ് ചെയ്യുന്നവരുടെ പേര് ഹൈഡ് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ കൊള്ളാമായിരുന്നു .അപ്പോള്‍ ആരാധകര്‍ , പേരു കാണുമ്പോഴേക്കും ലൈക് ചെയ്യാതെ പോസ്റ്റ് വായിച്ചു നോക്കി യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെട്ടാല്‍ മാത്രമല്ലേ ലൈക് ചെയ്യൂ, അപ്പോള്‍ ഏതൊക്കെ രചനകള്‍ക്കാണ് കൂടുതല്‍ ലൈക് കിട്ടുന്നത് എന്നു കൃത്യമായി അറിയാന്‍ സാധിക്കും. പക്ഷെ, അതിനിനി സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്‍റ് ഒക്കെ പഠിക്കേണ്ടി വരും. ആയ കാലത്ത് പറ്റിയിട്ടില്ല, പിന്നെയാണ് . നമുക്കതൊന്നും പറഞ്ഞിട്ടില്ല .
ഇനിയിപ്പോള്‍ എന്ത് ചെയ്യും. പളനിയാണ്ടവാ മുരുകാ ...നീ തന്നെ തുണ. നീ തന്നെ ഒരു ഒരു മാര്‍ഗ്ഗം കാണിച്ചു തന്നേ മതിയാകൂ ......എന്നിങ്ങനെ പ്രാര്‍ത്ഥനാ നിരതനായി ഇരുന്നപ്പോഴാണ് സരസന്‍റെ മുന്‍പില്‍ ഒരു വഴി തെളിഞ്ഞത് . ഭക്തി മാര്‍ഗ്ഗം ....അതെ...അതെ , അതു തന്നെ . “അഹം ബ്രഹ്മാസ്മി”, സര്‍വ്വസംഗ പരിത്യാഗം അതുമാത്രമേ ഇനിയൊരു മാര്‍ഗ്ഗമുള്ളൂ . ( നിങ്ങള്‍ക്ക് ഭക്തിമാര്‍ഗ്ഗമോ വാനപ്രസ്ഥമോ തന്നെയാണ് നല്ലതെന്ന് സരസനോട് ഭാര്യ ഇടയ്ക്ക് പറയാറുള്ളതുമാണ്.)
ഇനി എഴുത്തും കമെന്‍റുകളും ഒരു തത്വചിന്തകന്റെ പരിവേഷത്തോടെ അവതരിപ്പിക്കാം.(കേരളത്തില്‍ പിന്നെ ലോട്ടറി കച്ചവടക്കാര്‍ മുതല്‍ കൊള്ളപ്പലിശക്കാര്‍ വരെ ഫിലോസഫി പറയുന്നവരാണല്ലോ അതുകൊണ്ടുതന്നെ ഒരു മലയാളിക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ല.) ഒരു ബുദ്ധിജീവി ഇമേജും താനെ വന്നുചേരും, അംഗീകാരവും പുറകെ വരും. ഒരു സംശയവുമില്ല .
എല്ലാവര്‍ക്കും ലൈക്കുകള്‍ വാരിക്കോരി കൊടുത്തിട്ട് താന്‍ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്നു പറഞ്ഞുകൊണ്ടേയിരിക്കാം ...
( “എഴുത്തന്ന്യേവാധികാരസ്തെ മാ ലൈക്കേഷു കദാചന” ) കൊള്ളാം ,
ഇക്കാര്യത്തില്‍ താന്‍ കസറും, ഇത് പൊളിക്കും. സരസനു സന്തോഷമായി .
അപ്പോള്‍ അത് മതി. സര്‍വ്വസംഗ പരിത്യാഗി ഉറപ്പിച്ചു

എന്തായാലും ഒരു തീരുമാനത്തില്‍ എത്തിയതിന്‍റെ സുഖത്തില്‍ വീണ്ടും ചെറിയൊരു മയക്കത്തിലേക്കു വഴുതിവീഴാന്‍ തുടങ്ങുമ്പോഴാണ് “ട്ടും” എന്ന ആ കഠോര ശബ്ദം ഒരിക്കല്‍ക്കൂടി സരസനെ ഞെട്ടിച്ചത്.
കണ്ണുതുറന്നപ്പോള്‍ ശരിക്കും കിടുങ്ങിപ്പോയി.......ഭാര്യ സരസുവുണ്ട് ഒരു ചട്ടുകവും പിടിച്ച് കലിതുള്ളി നില്‍ക്കുന്നു. ചട്ടുകം കൊണ്ട് സോഫയില്‍ അടിച്ച ശബ്ദമാണ് സരസന്‍ കേട്ടത്. ഏതു നിമിഷവും ആ ചട്ടുകം ഈ സര്‍വ്വസംഗ പരിത്യാഗിയുടെ സര്‍വ്വ അംഗങ്ങളിലും വീഴാം, സൂക്ഷിക്കണം.
“ലവള് ആള് പണ്ടേ പെശകാ, ദേഷ്യം വന്നാല്‍ പിന്നെ കണ്ണും മൂക്കുമില്ല”
“നിങ്ങളീ കുന്ത്രാണ്ടവും കുത്തിപ്പിടിച്ച് ഇവിടിരുന്നോ, മനുഷ്യന്‍ രാവിലെ മുതല്‍ അടുക്കളയില്‍ കിടന്നു ചക്രശ്വാസം വലിക്കുകയാ..... നിങ്ങള്‍ക്ക് വല്ല ചിന്തയുമുണ്ടോ, അതിനെങ്ങനെയാ സമയമാകുമ്പോള്‍ പ്ലേറ്റിനുമുന്‍പില്‍ വന്നിരുന്നാല്‍ മതിയല്ലോ,വെച്ചുവിളമ്പാന്‍ഇവിടെ ഈ വേലക്കാരിയുണ്ടല്ലോ.’
അവളങ്ങനെ കത്തിക്കയറുകയാണ് ... മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. സാഹിത്യത്തിലൊന്നും വലിയ കമ്പമില്ലാത്ത കക്ഷിയാണ് പോരാത്തതിനു താന്‍ കഴിഞ്ഞ പ്രാവശ്യം പോസ്റ്റ് ചെയ്ത കവിത വായിച്ചതിന്‍റെ കലിപ്പുമുണ്ട്........എന്തും ചെയ്തുകളയും . സര്‍വ്വസംഗ പരിത്യാഗം ഇപ്പോള്‍തന്നെ പരീക്ഷിച്ചു തുടങ്ങുന്നതാണ് നല്ലത്.

നിങ്ങളെല്ലാവരും വായനയൊക്കെ നിറുത്തി, എഴുത്തു ഗ്രൂപ്പിന്റെ വാതിലൊക്കെ നല്ലവണ്ണം അടച്ച് വേഗം പൊയ്ക്കോ, സരസനു മാത്രമല്ല, എല്ലാത്തിനും കിട്ടും , പറഞ്ഞില്ലെന്നു വേണ്ട.
P. S. : സരസനും സരസ്സുവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് എഴുതാന്‍ എന്‍റെ ഭാര്യ പ്രത്യേകം പറഞ്ഞിട്ടുണ്ട് .
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക