
#ആഞ്ഞടിച്ച രണ്ട് മണിയോട് കൂടി ബസ്സ് പിന്നേയും യാത്ര തുടർന്നു... വളരെ തിരക്കു കുറഞ്ഞ ഒരു വണ്ടിയായിരുന്നു അത്... മുൻ നിരയിൽ നിന്നും ടിക്കറ്റല്ലാം വാങ്ങി കണ്ടക്ടർ പതിയെ പിൻ സീറ്റിലിരിക്കുന്ന അയാളുടെ അടുത്തെത്തി...
"അഹ് ഇവിടെ ടിക്കറ്റ്... എങ്ങോട്ടാണ്...???" തൂണിലേക്ക് ചാരി ഉറങ്ങിക്കൊണ്ടിരുന്ന ആളെ തട്ടി വിളിച്ചു ചോദിച്ചു...
'ഒരു പാലാഴിക്കടവ്...'
"അപ്പുറത്തോ...???" ചോദ്യം അയാളിലേക്ക് വന്നു...
"അപ്പുറത്തോ...???" ചോദ്യം അയാളിലേക്ക് വന്നു...
'ഈ വണ്ടി എവിടെ വരെ പോകും...???' ഒതുങ്ങിയ ശബ്ദത്താൽ അയാൾ ചോദിച്ചു...
"പാലാഴിക്കടവാണ് അവസാനം... പിന്നെ നാളെ രാവിലെയെ തിരിച്ചു പുറപ്പെടൂ... "
കണ്ടക്ടർ മറുപടി പറഞ്ഞു...
കണ്ടക്ടർ മറുപടി പറഞ്ഞു...
' എങ്കിൽ അങ്ങോട്ടേക്ക് തന്നെ എടുത്തോളൂ... '
ഇരുവർക്കുമുള്ള ടിക്കറ്റ് കൊടുത്ത് കണ്ടക്ടർ മടങ്ങി...
നിശ്ചിതമായ ഒരു സ്ഥലം പറയാൻ പറ്റാതെ പോയതിനാലാവാം അടുത്തിരുന്ന ആൾ അയാളോട് ചോദിച്ചു...
"എന്ത് പറ്റി സുഹൃത്തേ... ഒരു ലക്ഷ്യമില്ലാതെ പോകുന്ന പോലെ..."
"എന്ത് പറ്റി സുഹൃത്തേ... ഒരു ലക്ഷ്യമില്ലാതെ പോകുന്ന പോലെ..."
'ഒന്നുമില്ല... ഈ സ്ഥലം അത്ര പരിചിതമല്ല... പോകേണ്ടത് അങ്ങോട്ട് തന്നെയാണ്...'
"ഹോ സമാധാനമായി... അവിടെ ആരാണ് ഉള്ളത്... വിശേഷം വല്ലതും ???"
'അവിടെ അടുത്തല്ലേ... മഴമേഘക്കുന്ന്... '
"അതെ... അവിടെ ആരാ ???"
'അവിടെയൊരു മാലാഖയുണ്ട്... മഴമേഘക്കുന്നില്ലേ മാലാഖ... '
"മാലാഖയോ... ഇവിടെ ആരും പറഞ്ഞുകേട്ടിട്ടില്ലല്ലോ അങ്ങനെയൊരു മാലാഖയെ പറ്റി"
'മാലാഖ...എല്ലാവർക്കുമുന്നിലും വരില്ലല്ലോ '
"അത് ശരിയാണ്.. അപ്പോ താങ്കൾ ഒരു ഭാഗ്യവാനാണെന്നർത്ഥം...
ഞാൻ ഇതുവരെ ഒരു മാലാഖയെ കണ്ടിട്ടില്ല... മുഷിച്ചൽ ആവില്ലെങ്കിൽ......
ഞാൻ ഇതുവരെ ഒരു മാലാഖയെ കണ്ടിട്ടില്ല... മുഷിച്ചൽ ആവില്ലെങ്കിൽ......
മാലാഖയെ പറ്റി അറിയാനൊരു ആഗ്രഹം... "
'ഹ ഹ... ഈ മാലാഖ ഒരു മനുഷ്യജന്മം ആടോ... വിധി വിധവയാക്കിയ മാലാഖ... '
'ഹ ഹ... ഈ മാലാഖ ഒരു മനുഷ്യജന്മം ആടോ... വിധി വിധവയാക്കിയ മാലാഖ... '
ആകാംഷയോടെ കേട്ടിരിക്കുന്നയാൾക്കു മുന്നിൽ അയാൾ മാലാഖയെ പറ്റി പറയാൻ തുടങ്ങി...
"ഒരു ഒറ്റക്കാലന്റെ ഭാര്യയായിരുന്നു അവൾ... ചെറുപ്രായത്തിലേ കല്യാണം കഴിച്ചു വിട്ടിട്ടും അവൾക്ക് പരാതിയുണ്ടായില്ല... ജീവിതം ആസ്വദിക്കും മുന്നേ ഒരപകടത്തിൽപ്പെട്ട് തന്റെ ഭർത്താവിന്റെ ഒരു കാൽ പോയപ്പോഴും അവൾ തളർന്നില്ല...''
'എന്നിട്ടെന്തു സംഭവിച്ചു...' ഒരു കൊച്ചു കുട്ടിയെ പോലെ ബാക്കി അറിയാൻ കേൾവിക്കാരൻ ആകാംഷക്കൂട്ടി...
അയാൾ ചിരിച്ചുകൊണ്ട് തുടർന്നു...
" ഈ ലോകത്തിലെ ഏറ്റവും സ്നേഹനിധിയായ ഭാര്യ ഒരുപക്ഷേ അവളായിരിക്കും... "
"ഒറ്റക്കാലന്റെ വൈകല്യങ്ങൾക്കു താങ്ങായി അവൾ എന്നും അവന്റെ കൂടെ ഉണ്ടായിരുന്നു... "
പെട്ടെന്നു വണ്ടി ഒന്ന് ബ്രേക്ക് ചവിട്ടി... ആഞ്ഞു ചവിട്ടിയത്കൊണ്ട് എല്ലാവരും ഒന്ന് മുമ്പോട്ടു കുതിച്ചു... വണ്ടി നിന്നു...
"എനിക്കും ഉണ്ടൊരു ഭാര്യ... വീട്ടിൽ... പരസ്പര ധാരണയില്ലാതെ ജീവിക്കുന്നതെന്തിന്... നാളെ ഡിവോഴ്സ് നോട്ടീസ് വക്കീലിന് കൊടുക്കും... "
വണ്ടി ഓടിത്തുടങ്ങി...
"ഞാൻ എന്തിനാ ഇതൊക്കെ അങ്ങയോടു പറയുന്നേ അല്ലേ... ബാക്കി എന്ത് സംഭവിച്ചു... പറയൂ "
അയാൾ തുടർന്നു...
'വിധിയെ തടുക്കാൻ ആവില്ലെന്ന് പറയുന്നത് എത്ര ശരിയാണ്... നിങ്ങളുടെ ജീവിതത്തിലും അതുതന്നെയല്ലേ സംഭവിക്കുന്നത്...
മാറ്റിയെഴുതാൻ പറ്റാതെ പോയൊരു വിധി അവളുടെ ജീവിതത്തിലും സംഭവിച്ചു...
മാറ്റിയെഴുതാൻ പറ്റാതെ പോയൊരു വിധി അവളുടെ ജീവിതത്തിലും സംഭവിച്ചു...
ഒരിക്കൽ മഴമേഘക്കുന്നിന്റെ വശ്യ മനോഹാരിത ആസ്വദിക്കാൻ ഇരുവരും ആ കുന്നു കയറി... കരയാൻ വിതുമ്പുന്ന മേഘങ്ങളെ തൊട്ടറിയുന്ന കുന്നായിരുന്നു അത്...
അവർക്കായി പണിതു വെച്ചതുപോലെയുള്ള ഒരു ചെറു കുടിൽ... കുന്നിൻ മുകളിൽ ഉണ്ടായിരുന്നു... അവർ ആ കുടിലിൽ ഒരു ദീപം തെളിയിച്ചു...
ആ രാത്രി... നേരിയ വെട്ടത്താൽ അവർ പ്രണയത്തിലാഴ്ന്നുവെങ്കിലും അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു...
ഇരുട്ടിൽ പുറത്തിറങ്ങിയ ഒറ്റക്കാലൻ കാൽച്ചുവട്ടിലെ ആഴമറിയാതെ താഴ്വരയിലേക്ക് കാൽ വഴുതി വീണു... വീഴുമ്പോൾ തന്റെ മാലാഖയുടെ പേര് അയാൾ ഉറക്കെ വിളിച്ചു... അവൾ ഓടി എത്തും മുൻപേ അയാൾ യാത്ര പോയിരുന്നു...ആ രാത്രി മഴമേഘങ്ങൾ കുന്നിൻ ചെരുവിലേക്ക് കണ്ണീർ പൊഴിച്ചുകൊണ്ടേയിരുന്നു... '
മാലാഖയുടെ കഥ കേട്ട് കേൾവിക്കാരന്റെ കണ്ണു നിറഞ്ഞു... അയാൾ സ്വയം പറഞ്ഞു
"എന്തൊരു വിധിയാണീശ്വരാ... ആ മാലാഖയുടെ...
വേർപിരിയുന്നതിന്റെ വേദന അനുഭവിക്കുമ്പോഴേ അറിയൂ... അല്ലേ "
"എന്തൊരു വിധിയാണീശ്വരാ... ആ മാലാഖയുടെ...
വേർപിരിയുന്നതിന്റെ വേദന അനുഭവിക്കുമ്പോഴേ അറിയൂ... അല്ലേ "
വണ്ടി അവസാന സ്ഥലത്തെത്തി നിർത്തിയിട്ടു...ഒരോരുത്തരായി ഇറങ്ങി തുടങ്ങി...
ഇറങ്ങുംമുമ്പേ മനസ്സിലൊളിപ്പിച്ച ചോദ്യം അയാളോടായി ചോദിച്ചു...
"ആ മാലാഖ....താങ്കളുടെ ആരാണ് ???"
തുറന്ന ഒരു ചിരിയായിരുന്നു അയാളുടെ മറുപടി...
നിലത്തു ചാരിയിട്ട... തുണി ചുറ്റിയ വടി കക്ഷത്ത് വെച്ചു കേൾവിക്കാരന്റെ മുന്നിലൂടെ ഒറ്റക്കാലുമായി മാലാഖയെ കാണാൻ അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി നടന്നു... ഒരു യാത്ര പോലും പറയാതെ...
എന്തെന്നില്ലാത്ത സംശയങ്ങൾ അയാളുടെ മനസ്സിൽ കടന്നു വന്നു...
"മാലാഖയുടെ ഒറ്റക്കാലൻ മരിച്ചു പോയതല്ലേ... അപ്പോൾ ഇതാരാണ്... എന്തിനാണ് അയാൾ മാലാഖയെ കാണുന്നത്... ആരായിരിക്കും ആ മാലാഖ..."
അയാളോട് തന്നെ ചോദിക്കുവാൻ വേണ്ടി ഒറ്റക്കാലൻ പോയ വഴിയിലേക്ക് എത്തി നോക്കി... ആ വഴി വിജനമായിരുന്നു...
"താങ്കൾ ഇറങ്ങുന്നില്ലേ... " കണ്ടക്ടർ ചോദിച്ചു...
'ഇവിടെ... എന്റെ കൂടെയിരുന്നയാൾ എങ്ങോട്ടാണ് പോയതെന്ന് കണ്ടുവോ ???'
"താങ്കളുടെ കൂടെയോ... താങ്കൾ തനിച്ചായിരുന്നല്ലോ ഈ സീറ്റിൽ ഇരുന്നത്..."
'തനിച്ചോ... ഒരു കാലിനു സുഖമില്ലാത്തയാൾ ഇരുന്നത് കണ്ടില്ലെന്നോ... '
"ഇല്ല... ഞാൻ ഈ സീറ്റിൽ തങ്ങൾക്കു മാത്രമേ ടിക്കറ്റ് തന്നിട്ടുള്ളു..."
അയാൾ വല്ലാത്തൊരു ധർമ്മസങ്കടത്തിലായി...
'ആരായിരുന്നു അത്... ' അയാൾ സ്വയം ഉള്ളിൽ പറഞ്ഞു...
ഒടുവിൽ മഴമേഘക്കുന്നിലേക്ക് പോകുവാൻ അയാൾ തീരുമാനിച്ചു... അങ്ങോട്ടേക്കായി ലഷ്യം വെച്ചു നടന്നു...
വളരെ പാടുപെട്ടു അയാൾ ആ കുന്ന് കയറി... അപ്പോഴേക്കും നേരം സന്ധ്യ മയങ്ങിയിരുന്നു...
കഥയിൽ പറഞ്ഞ ചെറിയ കുടിൽ കുന്നിൻ മുകളിൽ ഉണ്ടായിരുന്നു... അവിടെ ആരോ ഒരു ദീപം തെളിച്ചു വെച്ചിട്ടുണ്ട്...
കഥയിൽ പറഞ്ഞ ചെറിയ കുടിൽ കുന്നിൻ മുകളിൽ ഉണ്ടായിരുന്നു... അവിടെ ആരോ ഒരു ദീപം തെളിച്ചു വെച്ചിട്ടുണ്ട്...
താൻ കേട്ട കഥയിലെ മാലാഖ ഒരുപക്ഷേ ആ കുടിലിൽ ഉണ്ടാവാം എന്ന പ്രതീക്ഷയോടെ അയാൾ ആ കുടിലിനരികിലേക്കു നടന്നു... വാതിൽ പാതി ചാരിയിരുന്നു... വാതിൽ തുറന്നയാൾ ഉള്ളിലേക്കു കയറി... ആരുമില്ല... ഒരുതിരി വെട്ടം മാത്രം...
പക്ഷെ മടക്കി വെച്ചൊരു കടലാസ് കഷ്ണം അയാളുടെ ശ്രദ്ധയിൽ പെട്ടു... അതെടുത്തു തുറന്നു നോക്കി... ഒരു ആത്മഹത്യ കുറിപ്പായിരുന്നു അത്... പക്ഷെ ആ കത്തിനുള്ളിലെ വാക്കുകൾ വായിച്ചപ്പോൾ... അതൊരു ആത്മഹത്യ കുറിപ്പായി കാണാൻ അയാൾക്ക് തോന്നിയില്ല...
ജീവനുള്ളപ്പോൾ ഒരുമിച്ചു ജീവിച്ചവർ ഒരാളുടെ മരണശേഷവും വേർപിരിയാനാവാതെ...
തന്റെ പതിയില്ലാതെ പൂർണ്ണതയില്ലായെന്നു മനസ്സിൽ ഉറപ്പിച്ച് മഴമേഘക്കുന്നിന്റെ താഴ്വരയിലേക്ക് ആ മാലാഖ തന്റെ പ്രണയത്തിനരികിലേക്കു യാത്രയായി...
ഇത്രയും ആത്മാർത്ഥമായ ഒരു സ്നേഹം തന്റെ ജീവിതയിൽ കണ്ടിട്ടില്ലായെന്നു അയാൾ സ്വയം ഉള്ളിൽ പറഞ്ഞു...
ഇതെല്ലം തന്നെ കാണിപ്പിച്ചത്... തോന്നിപ്പിച്ചത്... ഈ കുന്നിൻ മുകളിലേക്ക് എത്തിച്ചത്... എല്ലാം എന്തിനായിരുന്നുവെന്നു അയാൾ സ്വയം ചോദിച്ചു കൊണ്ടേയിരുന്നു...
ഉത്തരം കിട്ടായപ്പോൾ കുന്നിറങ്ങുവാൻ അയാൾ തീരുമാനിച്ചു... ഇറങ്ങും മുൻപേ അയാളുടെ ഫോണിലേക്ക് ഒരു കോൾ വന്നു.
"ഹലോ..."
'ഇത് ഞാനാണ്... ' തന്റെ ഭാര്യയുടെ ശബ്ദമായിരുന്നു അത്...
'നാളെയല്ലേ കോടതിയിലേക്ക് പോകേണ്ടത്... ഒന്ന് അവസാനമായി വിളിച്ചിട്ടു ഒപ്പിടാം എന്ന് കരുതി... '
കണ്ണീരോടെയവൾ അയാളോട് സംസാരിച്ചു...
അയാൾ നിറഞ്ഞ കണ്ണുകളോടെ മറുപടി പറഞ്ഞു...
"ഒപ്പിടാൻ വരട്ടെ... ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല ഈ ജീവിതം...
മരിച്ചിട്ടും ഒന്നിച്ചു ജീവിക്കുന്നവർക്ക് മുന്നിൽ നമ്മൾ എത്രയോ ചെറുതാണ്... നമ്മുക്ക് ഇനിയും ഒരുപാട് ജീവിക്കാനുണ്ട്... ഒന്നിച്ച്...
നാളെ നമ്മുക്ക് പോകേണ്ടത് കോടതിയിലേക്കല്ല... മഴമേഘക്കുന്നിലേക്കാണ്...
അവിടെ രണ്ട് മാലാഖമാർ സമ്മാനിച്ച ഒരു കൊച്ചു കുടിൽ... നമ്മളെയും കാത്തിരിക്കുന്നുണ്ട്... പുതിയ ജീവിതത്തിന്റെ ദീപം തെളിയിക്കുവാൻ...
മഴമേഘക്കുന്നിൽ സന്തോഷത്തിന്റെ കണ്ണീർ പൊഴിഞ്ഞു... ആകാശത്തെ രണ്ട് നക്ഷത്രങ്ങൾ ഇരുവരുടെയും സംഗമം കാണാൻ ദൂരെ ദൂരെ എങ്ങോ... കാത്തിരുന്നു...
ആദർശ് കെ എസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക