Slider

മരണമില്ലാത്തവർ..

0
Image may contain: 1 person, beard
ഇനിയും വരും ഞങ്ങളിനിയും വരും
ഇരവിന്റെ മൃതതാളമിടറിനിൽക്കും.
നിണമേറ്റകരിമണ്ണുമുളപൊട്ടിവിടരും
രണപുഷ്പമായ് ഞങ്ങളിനിയും വരും.
ഇടനാഴികൾ വീണ്ടുമിടതിങ്ങിയുണരും
ചുവരുകൾ ചായത്തിൻ വസന്തമൊരുക്കും.
ഇടനെഞ്ചിലേറ്റിയ ദ്രുതതാളഗീതങ്ങൾ
തുടികൊട്ടി വീണ്ടും നാമേറ്റുപാടും.
ഇനിയും വരും ഞങ്ങളിനിയും വരും
ഇരവിന്റെ മൃതതാളമിടറിനിൽക്കും.
അവനിയിലവർവിതച്ചന്തകവിത്തുകൾ
അടിവേരുകൂട്ടിനാം പിഴുതെടുക്കും.
ഇനിയൊരു പുനർജന്മമില്ലാതെയവയെല്ലാം
കാലത്തിൻ കടലിൽനാം വലിച്ചെറിയും.
ഇനിയും വരും ഞങ്ങളിനിയും വരും
ഇരവിന്റെ മൃതതാളമിടറിനിൽക്കും.
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo