
വിശന്നിട്ടു വയ്യ .!
കൂട്ടുകാരോടു കടം ചോദിക്കാൻ മനസു വരുന്നില്ല .
മാസാവസാനമാണ്
ആരുടെ പക്കലും കാശുണ്ടാവണമെന്നില്ല .
എന്റെ പക്കൽ ഒരു ദിർഹം പോലുമില്ല.!
ശംബളം കിട്ടിയ അന്നേ ഞാനത് വീട്ടിലേക്കയച്ചു.?
ആവശ്യങ്ങൾ അവിടെയാണ് കൂടുതൽ .
കല്യാണങ്ങൾ ,
വീടുകൂടൽ,
ആശുപത്രി .
അങ്ങനെ
ഒത്തിരി ,ഒത്തിരി ,പ്രശ്ന സങ്കീർണ്ണതയിൽ വളരെ ബുദ്ധിമുട്ടി ഏന്തി വലിഞ്ഞ് ഒരു മാസത്തെ എന്റെ ശംബളത്തെ
രണ്ടറ്റം മുട്ടിക്കാൻ പെടാപാടുപെടുന്ന എന്റെ ഭാര്യ.!
"തരാനുള്ള കാശ് എടുക്കാനുണ്ടോ
അളിയാന്ന് ?"
ചോദിച്ചു ഒരു ബന്ധുവിന് മെസേജയച്ചു.
പ്രവാസികൾ പണം എങ്ങനെ ചിലവഴിക്കണം ?
എങ്ങനെ സംമ്പാദ്യം മിച്ചം വെക്കണം എന്ന ഒരു ഓഡിയോ ക്ലിപ് അയച്ചു തന്നു മറുപടിയായി.
.
സമ്പത്തു കാലത്ത് തൈ പത്തു നട്ടാൽ ആപത്തു കാലത്ത് കായ് പത്തു തിന്നാം എന്ന പഴമൊഴിക്ക്
അപമാനമാണ്
പുള്ളിയുടെ മറുപടി .
ഞാൻ കാർ സ്റ്റാർട്ടു ചെയ്തു.
ഭാഗ്യം.
പെട്രോൾ ഉണ്ട്.
കമ്പനി കാറാണ് .
ഒഫീസിൽ പോകാനും വരാനും ഉള്ളതുമാണ്.
ഞാൻ കാറ് ബലദിയ സൂക്കിലെ മലയാളി റസ് റ്റോറന്റിലേക്ക് വിട്ടു .
രണ്ടു പൊറോട്ടയും
വെജിറ്റേറിയൻ കുറുമയും പാർസലു വാങ്ങി.
ചിലപ്പോഴൊക്കെ ഇവിടന്ന് കടം വാങ്ങാറുണ്ട്.
മറ്റു നിവർത്തിയില്ല .
ഞാൻ വീണ്ടും റൂമിനു മുന്നിൽ കാർ പാർക്കു ചെയ്തിറങ്ങുമ്പോൾ
അയാൾ കാറിനരികിൽ നില്കുന്നു.!
" കെയ്സേ ബായ് ?''
ഞാൻ വിശേഷം തിരക്കി.
" അച്ചാ''സാബ്. ....ലക്കിൻ
...."
വാചകം പൂർത്തികരിക്കാനാവാതെ ബംഗാളി താഴെ നോക്കി നില്ക്കയാണ്.
ഒരു പാവം ബംഗാളിയാണയാൾ.
ഞാൻ താമസിക്കുന്ന വില്ലയുടെ മുന്നിൽ
പുതിയതായ്പണിയുന്ന ഒരു കൺസക് ക്ഷൻ കമ്പനിയുടെ നാത്തൂറും (കാവൽക്കാരൻ ) 'സഹായിയുമാണയാൾ.
ഒരു വർഷമായ് കമ്പനി ശംബളം കൊടുത്തിട്ടില്ല. ഈ പാവത്തിന്.
ചിലവിന് വല്ലപ്പോഴും വല്ലതും കൊടുക്കും.
അത് കൊണ്ട് ഒരാഴ്ച്ച കഷ്ടിച്ചു കഴിയാം.
"അടുത്ത മാസം ,അടുത്ത മാസം "
എന്നു പറഞ്ഞ് ശബളം കൊടുക്കാതെ ,നീട്ടി ,നീട്ടി വിടുകയാണ് കമ്പനി.
നാലു വർഷം മുന്നേ ഒരു തോട്ടത്തിലെ വിസക്ക് വന്നതാണയാൾ.
തോട്ടത്തിൽ കഷ്ടപ്പാട്.
കഠിനമായ ജോലി .
ഭക്ഷണം നേരത്തിനില്ല. തോട്ടത്തിനുള്ളിലെ പ്ലൈവുഡ് കൊണ്ട് തീർത്ത ഒരു കൊച്ചു റൂമിൽ എ.സി യോ ,ഫാനോ ഇല്ലാതെ രണ്ടു വർഷം കഴിച്ചുകൂട്ടി.
വിസ പുതുക്കിയ അന്ന് ബംഗാളി ചാടിപ്പോന്നു.!
പലയിടത്തായ് ഒരു വർഷം പണിയെടുത്തു .
ഒടുവിൽ ഈ കമ്പനിയിൽ ആരുടെ ഒക്കെയോ കാല് പിടിച്ച് കയറി.
വിസ സ്പോൺസർഷിപ്പ് കമ്പനി ഏറ്റെടുക്കാമെന്ന വാഗ്ദാനത്തിൽ ആ പാവം വീണു.
കഴിഞ്ഞ റമളാൻ മാസത്തിലെ ഒരുരാത്രിയിൽ ആണ് ഞാനിയാളെ പരിചയപ്പെടുന്നത്.
ഉയരമില്ലാതെ മെലിഞ്ഞ് കറുത്ത ഒരു രൂപം വെളുത്ത പല്ലുകൾ കാണെ ചിരിച്ച് സലാം ചൊല്ലിക്കൊണ്ട് അരികെ വന്നു.
വിശേഷങ്ങൾ ചോദിച്ചറിയ വെ,
അയാൾ എന്നോട് അഞ്ച് ദിർഹം ചോദിച്ചു.
ഞാൻ മറുത്തൊന്നും പറയാതെ പോക്കറ്റിൽ നിന്നും കാശ് എടുത്തു കൊടുത്തു.
"എനിക്ക് നാട്ടിലേക്ക് ഫോൺ ചെയ്യാനാണ് സാർ ഈ കാശ്. "
ഞാൻ ചോദിക്കാതെ തന്നെ ബംഗാളി കാര്യം പറഞ്ഞു.
"നാട്ടിലേക്ക് വിളിക്കാനോ? "
"അതെ സാർ ഇന്ന് എന്റെ ഉമ്മ മരിച്ചു. !"
അയാൾ അത് പറഞ്ഞപ്പോൾ കണ്ണു രണ്ടും നിറഞ്ഞൊഴുകിയിരുന്നു.
ഞാനെന്റെ വണ്ടിയുടെ ഡോർ തുറന്നു സ്റ്റാർട്ടു ചെയ്തു എ.സി ഇട്ടു.
ബംഗാളിയോട് വണ്ടിയിൽ കയറി ഇരിക്കാൻ പറഞ്ഞു.
"എങ്ങനെയാണ് ഉമ്മ മരിച്ചത് അറിഞ്ഞത് .?"
"നാട്ടിൽ നിന്ന് കുറേ മിസ്റ്റഡ് കോൾ വന്നപ്പോൾ ഫോണിൽ ഉണ്ടായിരുന്ന ബാലൻസിൽ വിളിച്ചു നോക്കിയപ്പോൾ ഭാര്യ പറഞ്ഞതാണ് സാർ .
കൂടുതൽ ചോദിക്കാൻ ഫോണിൽ കാശില്ലായിരുന്നു.!
ഒരു വഴിയും കാണാതെ നിന്നപ്പോഴാണ് സാറിനെ കണ്ടത്.
പലപ്പോഴും ഞാൻ സാറിനെ കണ്ടിട്ടുണ്ട് ഇവിടെ."
അയാൾ വല്ലാത്തൊരവസ്ഥയിലാണ്.
എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു'
ഞാനയാൾക്ക് എന്റെ നെറ്റ് കോൾ ഓപ്പൺ ചെയ്തു
ബംഗ്ളാദേശിലെ അയാളുടെ ഭാര്യയുടെ നമ്പർ ഡയൽ ചെയ്തു കൊടുത്തു.
"കാര്യങ്ങൾ സംസാരിച്ചോളൂ സമാധാനമായി. "
എന്നും പറഞ്ഞ് ഞാനാ സാധു മനുഷ്യന്റെ തോളിൽ തട്ടി .
വിശ്വാസം വരാതെ അയാൾ എന്നെ നോക്കിയിരിക്കേ ഫോണിൽ സ്ത്രീ ശബ്ദം കേട്ടു .
ബംഗാളി ഭാഷയിൽ അയാൾ 45 മിനിറ്റിലേറെ ഭാര്യയോടും മറ്റാരോടുമൊക്കെയും സംസാരിച്ചു.
ഫോൺ കട്ടാക്കി കുറേ നേരം ബംഗാളി കരഞ്ഞുകൊണ്ടിരുന്നു.
കുറച്ചു കരയട്ടെ .
അങ്ങനെയെങ്കിലും അയാൾക്കത് ഒരാശ്വാസമാകും.
നാട്ടിലേക്ക് പോകാൻ ആഗ്രഹമില്ലായിരുന്നു അയാൾക്ക് .
ഒരുപാടു കടകളും ,പ്രശ്നങ്ങളും.
മാസങ്ങൾ നീങ്ങി
ചിലപ്പോഴൊക്കെ ബംഗാളിയെ കാണാറുണ്ട്
ഒന്നു ചിരിക്കും.
ഒന്നു രണ്ടു വാക്കിൽ എന്തെങ്കിലും സംസാരിച്ചു പിരിയും .
ഇന്ന് എന്തിനാണാവോ ?
മനസിൽ കരുതി.
"എനിക്കു നാട്ടിൽ പോകണം സാബ്.
അതിന് എന്നെ സഹായിക്കണം."
"വിസ അടിച്ചില്ലേ നിനക്ക്. ?"
"അടിച്ചില്ല സാർ.ഇവർ എന്നെ കളിപ്പിക്കുകയാണ്."
"ഇപ്പോഴെന്തിനാ അത്യാവശ്യമായ് നാട്ടിൽ പോകുന്നത്?''
''എന്റെ ഭാര്യ മറ്റൊരാളോടൊപ്പം പോയി സാബ്.!
അഞ്ചു വയസുള്ള മോളെപേക്ഷിച്ചിട്ട്.
എന്റെ ഒരു സഹോദരിയാണ് മകളെ നോക്കുന്നത്.
എനിക്കു പോണം സാബ്
എന്നെ സഹായിക്കാൻ ആരുമില്ല സാബ്."
അയാളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
എത്ര ലാഘവത്തോടെയാണയാൾ അതെന്നോട് പറഞ്ഞത്.!
സ്വന്തം ഭാര്യ മറ്റൊരുത്തന്റെ കൂടെ ഓടിപ്പോയ്!
" നാല് വർഷമാകുന്നു സാബ് ഞാൻ വന്നിട്ട് .
കടങ്ങൾ വീട്ടീ
നാട്ടിൽ ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ടതാണ് ഞാൻ.
കുറ്റം പറയില്ല ഞാനവളെ സാബ്.
കല്യാണം കഴിഞ്ഞ് ഒരു വർഷമേ ഞങ്ങൾ ഒന്നിച്ചുള്ളൂ
മോൾക്ക് ഒരു വയസ്സുള്ളപ്പോൾ കയറി വന്നതാകുറേ സ്വപ്നങ്ങളും ,പ്രതീക്ഷകളുമായ് .
അതെല്ലാം തകർന്ന് ഇനി ഞാനെന്തിന് ഇവിടെ നില്ക്കണം.
പലരും പറഞ്ഞു സാബ് ഇവിടെ ജീവകാരുണ്യ പ്രവർത്തകനാണെന്ന് ."
ആ ചെറിയ കറുത്ത ഉയരമില്ലാത്ത ശരീരത്തിൽ കുടിയിരിക്കുന്ന മനസ്സ് ഞാൻ കാണുകയായിരുന്നു.
ഞാനയാളുടെ കമ്പനി മാനേജരെ വിളിച്ചു.
കാര്യങ്ങൾ പറഞ്ഞു.
പാസ്പോർട്ടില്ല ബംഗാളിക്ക്.
ചാടിപ്പോന്നതല്ലേ .!
എമിറേറ്റ്സ് ഐഡി കൈയ്യിലുണ്ട്.
ബംഗാളിയുടെ ശംബളത്തെ കുറിച്ച് സംസാരിച്ചു.
കുറേ ഒഴിവുകഴിവു പറഞ്ഞെങ്കിലും ഒടുവിൽ ശംബളം കൊടുക്കാമെന്ന് സമ്മതിച്ചു.
ഞാനെന്റെ സംഘടനയിലെ
അബുദബി യൂണിറ്റിലെ പ്രവർത്തകരുടെ അടുത്തേക്ക് ബംഗാളിയെ പറഞ്ഞയച്ചു.
അവർ ബംഗ്ലാദേശ് എംബസിയിൽ പോയി
എമർജൻസി പാസ്പോർട്ട് ശരിയാക്കാൻ കൊടുത്തു.
ഞാൻ ബംഗാളിയുടെ പഴയ സ്പോൺസറുമായ് കാര്യങ്ങൾ സംസാരിച്ചു.
ദൈവകൃപയാൽ അദ്ധേഹവും സഹായിക്കാമെന്നും,
ചാടിപ്പോയ കേസ് പിൻവലിക്കാമെന്നേറ്റു.!
അബുദബി പാസ്പോർട്ട് ഓഫീസിലേക്ക് ഞാൻ നേരിട്ടു പോയി ബംഗാളിയോടൊപ്പം.
പാസ്പോർട്ട് ചീഫ് ഓഫീസറെ കണ്ടു .
അദ്ധേഹത്തോടും കാര്യങ്ങൾ പറഞ്ഞു.
സ്പോൺസറുമായ് ഓഫീസർ ഫോണിൽ സംസാരിച്ചു.
രണ്ടു ദിവസത്തിനുള്ളിൽ
കാര്യങ്ങൾ എല്ലാം ഭംഗിയായ്
ശരിയായ്.!
അങ്ങനെ ഞാനയാളെ അബുദബി ഇൻറർനാഷ്ണൽ എയർപോർട്ടിൽ കൊണ്ടു വിട്ടു. ബോർഡിങ്ങ് പാസും വാങ്ങി ടെർമിനലിലേക്കയച്ചു.
ഉയരമില്ലാത്ത എന്നെ കെട്ടിപ്പിടിച്ച് ,എന്നേക്കാൾ ഉയരമില്ലാത്ത ബംഗാളി
എന്റെ നെഞ്ചിൽ തല വെച്ച് കുറേ കരഞ്ഞു.!
ഞാനയാളെ ആശ്വസിപ്പിച്ച് പുറത്തിറങ്ങി .
പ്രക്ഷുബ്ദമായ മനസ്സുമായ് നാടണയുന്ന ആ ബംഗാളി യുടെ മനസ്സിന് ആശ്വാസമേകണേ
പടച്ചവനെ എന്ന പ്രാർത്ഥനയിൽ ഞാൻ എങ്ങനെയാണ് ഈ കഥ ക്ക് ഒരവസാനം കാണുക.?
............................
അസീസ് അറക്കൽ
ചാവക്കാട് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക