*******************************
കള്ളു കുടിച്ച് വന്ന അച്ഛൻ ഈയാഴ്ചയും
അമ്മയെ മൂലക്കിട്ട് നല്ല ഇടി ഇടിച്ചു.
ആൺമക്കൾ ആരാധനയോടെ
ആ വീരപുരുഷനെ കണ്ടു നിന്നു.
അമ്മയെ മൂലക്കിട്ട് നല്ല ഇടി ഇടിച്ചു.
ആൺമക്കൾ ആരാധനയോടെ
ആ വീരപുരുഷനെ കണ്ടു നിന്നു.
ഒരു വകക്കും കൊള്ളാത്ത ആ അമ്മ
കണ്ണീരൊലിപ്പിച്ച് അന്നും ആൺമക്കൾക്ക്
കറിയിലെ മീനിന്റെ കാമ്പും പെൺകുഞ്ഞുങ്ങൾക്ക്
മുള്ളും വാരി വാരി കൊടുത്തു.
കണ്ണീരൊലിപ്പിച്ച് അന്നും ആൺമക്കൾക്ക്
കറിയിലെ മീനിന്റെ കാമ്പും പെൺകുഞ്ഞുങ്ങൾക്ക്
മുള്ളും വാരി വാരി കൊടുത്തു.
ചോറു തിന്നു വന്ന കുഞ്ഞുങ്ങൾക്ക് അമ്മൂമ്മ
ജന്മം കൊണ്ടേ തെറ്റുകാരിയായി പിറന്ന
പെണ്ണിന്റെ കഥ പറഞ്ഞു കൊടുത്തു.
പുരുഷന്റെ വെറും വാരിയെല്ലു മാത്രമായ,
സ്വർഗ്ഗത്തിൽ നിന്നും പുറത്താവാൻ കാരണക്കാരിയായ
വെറും പാഴ്ജന്മമായ പെണ്ണിന്റെ കഥ !
ജന്മം കൊണ്ടേ തെറ്റുകാരിയായി പിറന്ന
പെണ്ണിന്റെ കഥ പറഞ്ഞു കൊടുത്തു.
പുരുഷന്റെ വെറും വാരിയെല്ലു മാത്രമായ,
സ്വർഗ്ഗത്തിൽ നിന്നും പുറത്താവാൻ കാരണക്കാരിയായ
വെറും പാഴ്ജന്മമായ പെണ്ണിന്റെ കഥ !
ടീവിയിലെ സിനിമയിൽ അൽപ വസ്ത്രത്തിൽ
ആടിപ്പാടി പുറകേ നടന്ന നായികയെ
നോക്കി നായകൻ മീശ പിരിച്ച്
തെറികളാലഭിഷേകം ചെയ്തപ്പോൾ ചേട്ടൻ കയ്യടിച്ചു.
ആടിപ്പാടി പുറകേ നടന്ന നായികയെ
നോക്കി നായകൻ മീശ പിരിച്ച്
തെറികളാലഭിഷേകം ചെയ്തപ്പോൾ ചേട്ടൻ കയ്യടിച്ചു.
സിനിമക്കു പുറത്തും നായകൻ നായികയെ
പീഡിപ്പിച്ചപ്പോൾ അതവൾക്ക് പണ്ടേ വേണ്ടതായിരുന്നു
എന്നു പറഞ്ഞ് ചേച്ചിയും സന്തോഷം പ്രകടിപ്പിച്ചു.
പീഡിപ്പിച്ചപ്പോൾ അതവൾക്ക് പണ്ടേ വേണ്ടതായിരുന്നു
എന്നു പറഞ്ഞ് ചേച്ചിയും സന്തോഷം പ്രകടിപ്പിച്ചു.
വനിതകളുടെ വസ്ത്രധാരണ രീതിയാണ്
എല്ലാറ്റിനും കാരണമെന്ന് പറഞ്ഞ് അളിയൻ
അന്നും ചേച്ചിയെ സപ്പോർട്ട് ചെയ്തു.
എല്ലാറ്റിനും കാരണമെന്ന് പറഞ്ഞ് അളിയൻ
അന്നും ചേച്ചിയെ സപ്പോർട്ട് ചെയ്തു.
പിറ്റേന്നു രാവിലെ പത്രത്തിൽ പത്തു വയസ്സായ കുഞ്ഞും
എഴുപത് വയസ്സായ അമ്മൂമ്മയും നല്ല വസ്ത്രത്തിൽ തന്നെ
ഇറച്ചിക്കൊതിയന്മാരുടെ ഇരയായതായി വാർത്ത വന്നു.
എഴുപത് വയസ്സായ അമ്മൂമ്മയും നല്ല വസ്ത്രത്തിൽ തന്നെ
ഇറച്ചിക്കൊതിയന്മാരുടെ ഇരയായതായി വാർത്ത വന്നു.
വനിതാ പോലീസ് ഇല്ലാത്ത സ്റ്റേഷനിൽ കയറി ചെന്ന
ചോരയൊലിപ്പിച്ചു വന്നൊരു പെണ്ണിന്റെ പരാതി
ഊളച്ചിരിയോടൊരുത്തൻ ആസ്വദിച്ച് കേട്ടിരുന്നു.
ചോരയൊലിപ്പിച്ചു വന്നൊരു പെണ്ണിന്റെ പരാതി
ഊളച്ചിരിയോടൊരുത്തൻ ആസ്വദിച്ച് കേട്ടിരുന്നു.
പീഡനത്തിനിരയായവൾ ഏതു മതക്കാരിയാണെന്ന്
രാഷ്ട്രീയക്കാരനപ്പോൾ ചാനലിലേക്ക് വിളിച്ചു ചോദിച്ചു.
രാഷ്ട്രീയക്കാരനപ്പോൾ ചാനലിലേക്ക് വിളിച്ചു ചോദിച്ചു.
ഇൻഡ്യയിൽ ഓരോ പതിനഞ്ചു മിനിട്ടിലും ഓരോ സ്ത്രീകൾ
ബലാൽസംഗം ചെയ്യപ്പെടുന്നു എന്നും.. വർഷത്തിലത്
ശരാശരി ഇരുപത്തിനാലായിരം ആണെന്നും
മാധ്യമ പ്രവർത്തക കണക്കു പറഞ്ഞു കൊടുത്തു.
ബലാൽസംഗം ചെയ്യപ്പെടുന്നു എന്നും.. വർഷത്തിലത്
ശരാശരി ഇരുപത്തിനാലായിരം ആണെന്നും
മാധ്യമ പ്രവർത്തക കണക്കു പറഞ്ഞു കൊടുത്തു.
മാനക്കേട് ഭയന്ന് പുറത്ത് പറയാത്ത, കണക്കിൽ പെടാത്ത
ഇരുപത്തിനാലായിരം പെണ്ണുങ്ങൾ അത് കണ്ട്
വീട്ടിലെ ഇരുട്ടിലിരുന്ന് ഏങ്ങലടിച്ച് കരഞ്ഞു.
ഇരുപത്തിനാലായിരം പെണ്ണുങ്ങൾ അത് കണ്ട്
വീട്ടിലെ ഇരുട്ടിലിരുന്ന് ഏങ്ങലടിച്ച് കരഞ്ഞു.
വിശപ്പിനായി മാംസം കഴിച്ചവരെ തല്ലിക്കൊന്നൊരാൾക്കൂട്ടം
പിന്നെ പെൺകുഞ്ഞിനെ കശാപ്പു ചെയ്തവർക്കു
വേണ്ടി ജയ് വിളിച്ചു നടന്നു.
പിന്നെ പെൺകുഞ്ഞിനെ കശാപ്പു ചെയ്തവർക്കു
വേണ്ടി ജയ് വിളിച്ചു നടന്നു.
പീഡന വീരന്മാർക്ക് വേണ്ടി അമ്മ പ്രസവിക്കാത്ത,
തന്തയില്ലാത്ത ചില വക്കീലന്മാർ ഒരു ഉളുപ്പുമില്ലാതെ
കോട്ടുകളണിഞ്ഞു വാദിച്ചു.
തന്തയില്ലാത്ത ചില വക്കീലന്മാർ ഒരു ഉളുപ്പുമില്ലാതെ
കോട്ടുകളണിഞ്ഞു വാദിച്ചു.
മെലിഞ്ഞുണങ്ങിയ ഗോവിന്ദച്ചാമിയെ ബിരിയാണി കൊടുത്ത്
കൊഴുപ്പിച്ച് അരവിന്ദ് സ്വാമിയാക്കി ഗവൺമെന്റ് തന്നെ
ജയിലിൽ മനുഷ്യാവകാശം ഉറപ്പു വരുത്തി.
കൊഴുപ്പിച്ച് അരവിന്ദ് സ്വാമിയാക്കി ഗവൺമെന്റ് തന്നെ
ജയിലിൽ മനുഷ്യാവകാശം ഉറപ്പു വരുത്തി.
ഇതെല്ലാം കണ്ടും കേട്ടും വളർന്നൊരുത്തൻ
സർക്കാർ മദ്യം കുടിച്ച്, മൊബൈലിൽ നിറയെ പോൺ കണ്ട്,
കൊഴുപ്പു മുറ്റിയ കഴപ്പുമായി ഇര പിടിക്കാനിറങ്ങി..
സർക്കാർ മദ്യം കുടിച്ച്, മൊബൈലിൽ നിറയെ പോൺ കണ്ട്,
കൊഴുപ്പു മുറ്റിയ കഴപ്പുമായി ഇര പിടിക്കാനിറങ്ങി..
അന്ന് രാത്രി കണ്ണു മൂടിക്കെട്ടി ത്രാസുമായി നിന്നിരുന്ന
നീതിദേവതയുടെ പ്രതിമയെ ആരോ കോടതി മുറ്റത്ത്
കൊണ്ടു വന്നിട്ട് ബലാൽസംഗം ചെയ്തു.
നീതിദേവതയുടെ പ്രതിമയെ ആരോ കോടതി മുറ്റത്ത്
കൊണ്ടു വന്നിട്ട് ബലാൽസംഗം ചെയ്തു.
അങ്ങിനെ ഈ ആഴ്ചയും കേട്ടു തഴമ്പിച്ച ആ സ്റ്റാറ്റസ്
അപ്ഡേറ്റ് കൊടുത്തു ഞാനും കൃതാർത്ഥനായി..
"ഇവന്റെയൊക്കെ തല വെട്ടണം !"
അപ്ഡേറ്റ് കൊടുത്തു ഞാനും കൃതാർത്ഥനായി..
"ഇവന്റെയൊക്കെ തല വെട്ടണം !"
ഇനി അടുത്തയാഴ്ച ഒരു പക്ഷേ ഞാനും പോയെന്നിരിക്കും
പുഴു ജന്മമായൊരു പെണ്ണിന്റെ ദേഹത്ത്
ആണിന്റെ ശക്തി തെളിയിക്കാൻ..വെറുതെയൊന്നു ചവിട്ടിയരക്കാൻ..!
പുഴു ജന്മമായൊരു പെണ്ണിന്റെ ദേഹത്ത്
ആണിന്റെ ശക്തി തെളിയിക്കാൻ..വെറുതെയൊന്നു ചവിട്ടിയരക്കാൻ..!
ഇര ഒരു പക്ഷേ നിങ്ങളാവാം...
കാത്തിരിക്കുക...
കരുതിയിരിക്കുക...
കാത്തിരിക്കുക...
കരുതിയിരിക്കുക...
@അഷ്റഫ് തേമാലിപറമ്പിൽ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക