
ഓഫീസിലെ പാൻട്രിയിൽ സമയമല്ലാത്ത സമയത്ത് നമ്മുടെ സാറൊരു ഫോംഗ്ലാസ്സുമായി നിൽക്കുന്നത് കണ്ടാണു ഞാൻ അങ്ങോട്ട് ചെന്നത്.
സാധാരണ സ്വന്തം കപ്പിൽ കൂടുതൽ പാലൊക്കെ ഒഴിച്ച് ഒന്ന് രണ്ട് വട്ടം സ്വാദ് ഒക്കെ നോക്കി കുറഞ്ഞ പഞ്ചസാരയും കടുപ്പവും ഒക്കെ വീണ്ടും കൂട്ടി ചേർത്ത് വീണ്ടും ഒരു വട്ടം കൂടി സ്വാദൊക്കെ നോക്കി സ്വന്തം കലാരൂപത്തെ മുഗ്ദകണ്ഠം മനസ്സ് കൊണ്ട് പ്രശംസിച്ച് ആ കാപ്പിയുമായി സ്വന്തം സീറ്റിൽ പോയിരുന്ന് ആസ്വദിച്ച് കാപ്പി കുടിക്കുന്ന സാർ എന്താ ഈ ഗ്ലാസ്സിൽ? എന്ന സംശയം എന്നിൽ ആകാംഷ ഉണ്ടാക്കി.
ഞാൻ മെല്ലെ അടുത്തേക്ക് ചെന്നു.
“എന്താ സാറെ ഈ ഗ്ലാസ്സിൽ ഇന്ന് കാപ്പി ഉണ്ടാക്കുന്നേ?”
ഗ്ലാസ്സിൽ പഞ്ചസാര ഇട്ടതിനു ശേഷം നെസ്കഫെയുടെ ബോട്ടിൽ എടുത്ത സാർ “ങേ” എന്ന ഭാവത്തിൽ കൂർപ്പിച്ചൊരു നോട്ടം എന്റെ നേരെ എറിഞ്ഞു.
മുഖം കണ്ട ഞാനൊന്ന് ചൂളി. “അബദ്ധായോ”
“ ഓഹ് നീയാരുന്നൊ"? മുഖം ഒന്ന് തണുത്തു.
“ഇതാണു മോനേ “നിപ്പനടി”
“ങേ നിപ്പനടിയോ”
ഞാനൊന്ന് ഞെട്ടി?
ഈ സാർ നാട്ടിൽ പോയിട്ട് ആകെ രണ്ട് ദിവസമല്ലേ നിന്നുള്ളൂ, അതിനിടയിൽ ഇയാൾക്ക് നിപ്പ പിടിച്ചോ?
ഈ സാർ നാട്ടിൽ പോയിട്ട് ആകെ രണ്ട് ദിവസമല്ലേ നിന്നുള്ളൂ, അതിനിടയിൽ ഇയാൾക്ക് നിപ്പ പിടിച്ചോ?
നിപ്പയെ ഒക്കെ നിയന്ത്രിച്ചൂന്നാണല്ലോ കേട്ടത്. പിന്നെ ഇയാൾക്കെവിടുന്നാ നിപ്പ കിട്ടിയേ?
എന്റെ സംശയം വർദ്ധിച്ചു. അതിനിയാൾ എന്താ കലക്കി കുടിക്കുന്നേന്ന് നോക്കാൻ ഒന്ന് കൂടി അടുത്തേക്ക് ചേർന്ന് നിന്ന് ഞാനാ ഗ്ലാസ്സിലേക്ക് നോക്കുന്നതിനിടയിൽ സാർ നെസ്കഫെ ബോട്ടിലിൽ നിന്നും ഒരു പകുതി സ്പൂൺ കാപ്പിപൊടി എടുത്ത് ഗ്ലാസ്സിലേക്കിട്ടു. അതിന്റെ കൂടെ എന്താ ചേർത്തേന്ന് മനസ്സിലാകാത്ത ഞാൻ ചോദിച്ചു.
“ഇതിലെന്താ ചേർത്തിരിക്കുന്നേ?”
“പഞ്ചസാരയും കാപ്പിപ്പൊടിയും ന്തേ?”
സാർ ഒന്ന് കൂടി ഗ്ലാസ്സിന്റെ ഉൾവശം തിരിച്ചും മറിച്ചും നോക്കി സംശയം തീർത്ത് എന്നെ നോക്കി?
“നിപ്പ മാറാൻ കാപ്പി കുടിച്ചാ മതിയോ?”
“നിപ്പയൊ ആർക്ക്?”
സാറും ഒന്ന് ഞെട്ടി.
ആ ഞെട്ടൽ കണ്ട ഞാൻ ഒന്ന് കൂടി ഞെട്ടി.
ആ ഞെട്ടൽ കണ്ട ഞാൻ ഒന്ന് കൂടി ഞെട്ടി.
“സാർ അല്ലേ പറഞ്ഞേ നിപ്പനടിക്കുകാന്ന്, നിപ്പ വരാതെ പിന്നെന്തിനാ നിപ്പനെ അടിക്കുന്നേ?”
“ഓഹ്”
അയാൾ തലക്ക് കൈ കൊടുത്ത് എന്നെ ഒരു നോട്ടം.
“എവിടുന്ന് വരുന്നെടാ ശവീ” ന്ന്.
“എടാ ഇത് നിപ്പക്കുള്ള മരുന്നല്ല, നിപ്പനടി ന്ന് പറഞ്ഞാൽ ന്താന്നറിയില്ലേ നിനക്ക്”
ഞാൻ പറഞ്ഞു.
“ഇല്ല".
“നിപ്പനടിയോ അതെന്ത് കാപ്പിയാപ്പാ?”
“നിപ്പനടിയോ അതെന്ത് കാപ്പിയാപ്പാ?”
“അതായത് ഉത്തമാ” ന്നൊരു ഭാവത്തിൽ സാർ പറഞ്ഞു തുടങ്ങി.
“അത് കാപ്പിയല്ല. അതായത് നമ്മൾ തമിഴ്‌നാട്ടിലോ മറ്റോ യാത്ര പോയാൽ ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുന്നതിനു മുന്നെ രണ്ട് പെഗ്ഗ് അടിക്കാൻ തോന്നില്ലേ?”
“തോന്നുമോ? തോന്നുമായിരിക്കും ല്ലേ"?
എന്ന ഭാവത്തിൽ നിന്ന എന്നെ നോക്കി കെറ്റിലിൽ കിടന്ന് തിളച്ച വെള്ളം ഗ്ലാസ്സിലേക്കൊഴിച്ച് സ്പൂൺ ഇട്ട് ഇളക്കുന്നതിനിടയിൽ സാർ തുടർന്നു.
“ അവിടെ ബസ്സ് സ്റ്റാൻഡിന്റെയോ റെയിൽവേ സ്റ്റേഷന്റെയോ തൊട്ടടുത്ത് ബാറുകൾ ഉണ്ടാകും.
അവിടേക്ക് ചാടി കയറും. വണ്ടി പോകാൻ പത്തോ പതിനഞ്ചോ മിനുട്ട് മാത്രം ബാക്കിയുള്ളപ്പോളായിരിക്കും നമ്മൾ ഈ സാഹസം കാട്ടുന്നേ".
അവിടേക്ക് ചാടി കയറും. വണ്ടി പോകാൻ പത്തോ പതിനഞ്ചോ മിനുട്ട് മാത്രം ബാക്കിയുള്ളപ്പോളായിരിക്കും നമ്മൾ ഈ സാഹസം കാട്ടുന്നേ".
സാർ ആംഗ്യഭാഷയിൽ
“അണ്ണാ ഒരു ലാർജ്ജ്”
“അണ്ണാ ഒരു ലാർജ്ജ്”
ലാർജ്ജ് വരുന്നു.
"പെട പേടേന്ന് അവിടുന്ന് ഒരു ചെറിയ പാക്കറ്റ് വെള്ളമെടുക്കുന്നു. അതിന്റെ ഒരു മൂല ഇതാ ഇത് പോലെ കടിക്കുന്നു"
ശരിക്കും പല്ലിനിടയിൽ വച്ച് കടിച്ച് പാക്കറ്റ് പൊട്ടിക്കുന്നതൊക്കെ കിറുകൃത്യമായി അവതരിപ്പിച്ച് സാർ തുടരുന്നു.
“എന്നിട്ട് ഇതാ ഇത് പോലെ ആ പാക്കറ്റ് വെള്ളം ഗ്ലാസ്സിലേക്കൊഴിച്ച് അവനെ ദേ ഇത് പോലെ
ഒറ്റ വലി…”
ഒറ്റ വലി…”
കുടിച്ചതേ സാറിനോർമ്മയുള്ള….
ഇതാണു “നിപ്പനടി” എന്ന് പിന്നീട് എന്റെ വെള്ള ഷർട്ടിന്റെ മുകളിൽ വീണ പതക്കുന്ന കാപ്പിയിൽ നിന്നാ ഞാൻ എടുത്ത് പൂരിപ്പിച്ചേ, ഇത് നിങ്ങളോട് പറയാൻ എന്റെ കണ്ണുകൾ കിട്ടിയത് തന്നെ എന്റെ ഭാഗ്യം.
ഷാജി എരുവട്ടി..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക