മഴ നില്കാതെ പെയ്യുകയാണ്. എന്റെ ദേവി നീ തന്ന തുണ . ഓട് പൊട്ടി വെള്ളം അകത്തേക്ക് വരുന്നുണ്ട് . നടുമുറ്റം നിറയെ വെള്ളം കയറി . നാലുകെട്ടിൽ ഈർപ്പം അടിച്ചു ഇരിക്കാൻ പറ്റുന്നില്ല . പറമ്പിലെ രണ്ടു കുളങ്ങളും നിറഞ്ഞു കവിഞ്ഞു . മക്കൾ സ്കൂൾ'ൽ പോയിട്ട് വരുന്നത് വരെ മനസമാധാനം ഉണ്ടായിരുന്നില്ല . പാവം രണ്ടു പേരും വിളക്കും കത്തിച്ചു അച്ഛൻ വരുന്നത് നോക്കി ഇരിക്കുകയാണ് . റേഷൻ കടയിൽ അരി വന്നോന്നു നോക്കാൻ പോയതാണ് ബാലേട്ടൻ .അരി കൊണ്ടുവന്നിട്ടു വേണം ചോറ് വയ്ക്കാൻ .
പേര് കേട്ട നായർ തറവാട് . ഒരു മഴ കാലത്തു തെങ്ങിന് തൂപ്പ് വെട്ടാൻ മാവിന്റെ മുകളിൽ കയറി ബാലേട്ടൻ ഒന്ന് വീണു. ഇപ്പോൾ നടക്കാൻ ഒരു വടി വേണം. പണ്ടത്തെ പോലെ പണി എടുക്കാനും വയ്യ.
ഭാഗം വച്ചപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു വീഴാനായ വീടും കാവും അതിനു ചുറ്റുമുള്ള കുറച്ചു സഥലവും ആർക്കും വേണ്ട .

കൃഷി നോക്കി നടന്ന ബാലേട്ടന് വേണ്ടി ഇതാണ് സഹോദരങ്ങൾ മാറ്റി വച്ചതു .
ഗൗരി , സാരമില്ലടോ നമുക്ക് പേടി കൂടാതെ കയറി കിടക്കാൻ ഒരു വീട്. അങ്ങനെ കരുതാം . കിട്ടിയ പറമ്പിൽ ഓരോന്നായി കൃഷി ചെയ്‌തു നമുക്ക് ജീവിക്കാം ."
സ്വയം സമാധാനിക്കാൻ പറഞ്ഞതാണെന്ന് എനിക്ക് അറിയാം .
പാവം ബാലേട്ടൻ കഷ്ടപ്പെട്ട തോപ്പുകൾ മുഴുവൻ അവർ കൊണ്ടുപോയി . രണ്ടു പെൺകുട്ടികളാണ് . വീട് മുഴുവൻ പൊളിഞ്ഞു കിടക്കുയാണ് . ചാണകം മെഴുകുന്ന നിലമാണ് .
എന്റെ വീട്ടിലെയും , ബാലേട്ടന്റെ വീട്ടിലേയും മറ്റുള്ള കുട്ടികൾ നല്ല വീട്ടിൽ വളരുമ്പോൾ ഒരു തെറ്റും ചെയ്യാത്ത എന്റെ മക്കൾ മാത്രം ഇങ്ങനെ കഷ്ടപ്പെടുന്നു.
എന്റെ ദേവി എന്തിനാ നീ ഇങ്ങനെ ഞങ്ങളെ കഷ്ടപെടുത്തുന്നത് .
കാവിൽ വിളക്ക് വയ്ക്കാൻ എണ്ണ യില്ല . ഒന്നും ആർക്കും അറിയണ്ട .
ബാലേട്ടന്റെ വധുവായി ഇവിടെ വന്നത് തന്നെ ഈ ദേവിയെ എന്നും കാണാം എന്ന് വിചാരിച്ചാണ് . എന്റെ അച്ഛന്റെ അനിയത്തീടെ മോനാണ് ബാലേട്ടൻ . കുട്ടികാലം മുതലേ ഞാൻ ഇവിടെ എന്നും വന്നു വിളക്ക് വയ്ക്കും
അന്ന് തൊട്ടു എന്റെ എല്ലാം ഈ ദേവിയാണ് .

എന്താ ഗൗരി നീ ഇങ്ങനെ ഇരിക്കുന്നത്
ബാലേട്ടൻ വന്നു . കയ്യിൽ ഒന്നും മില്ല .
" ഞാൻ ഒന്ന് കൊള്ളിക്കിഴങ് പറിച്ചു നോക്കട്ടെ . 2 കഷ്ണം കിട്ടിയാൽ മക്കൾക്ക് കൊടുക്കാം "
രാത്രി മക്കൾ ഉറങ്ങി കഴിഞ്ഞു . ബാലേട്ടൻ മഴ നോക്കിയിരിപ്പാണ്.
" ഗൗരി , നമ്മുക്ക് ഇത് വിറ്റാലോ. "
" ബാലേട്ടാ , അത് പറ്റുമോ. നമ്മുടെ ദേവികുടിയിരിക്കുന്ന മണ്ണ് അന്യർക്കു കൊടുക്കാൻ പാടില്ലെന്ന് ആധാരത്തിൽ എഴുതിയത് മറന്നോ ?"
" ഉം "
ഒരു മൂളലിൽ ബാലേട്ടൻ എല്ലാം ഒതുക്കി .
ഞാൻ ജനാല തുറന്നു നോക്കി . കാവ് കാണാം . ദേവി കാത്തുകൊള്ളണമേ .. എന്നും നിന്നെ മാത്രം മനസ്സിൽ കരുതി നടക്കുന്ന ഒരു സാധുവാണ് ബാലേട്ടൻ .
അന്ന് സ്വപനത്തിൽ ദേവിയുടെ രൂപം കണ്ടു .
രാവിലെ എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു തെക്കിനിയുടെ ഒരു ഭാഗം കാറ്റിൽ വീണു കിടക്കുന്നു . ഇനി അത് നേരെയാക്കാൻ എന്താ ചെയ്യാ ദേവി ...
ബാലേട്ടൻ ഒരു എത്തും പിടിയും ഇല്ലാതെ നടക്കുക്കയാണ് . നല്ല സമയത്തു വേറെ ജോലിയും പഠിപ്പു നോക്കാതെ വീടിലെ കൃഷി നോക്കി നടന്നു . ഇപ്പോൾ ഒന്നും ഇല്ലാത്ത അവസ്ഥ .

അന്ന് വിളക്കു വയ്ക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി . ദേവി നീയല്ലാതെ ആരും എന്റെ കുട്ടികൾക്ക് ഇല്ല .
" അമ്മെ നമ്മൾ എന്തിനാ ഇത്രയും വലിയ വീട്ടില് ഉണ്ടായതു .. അല്ലെങ്കിൽ ഞങ്ങൾക്ക് സ്കൂൾ'ൽ നിന്ന് ഗ്രാൻഡ് കിട്ടിയേനെ . "
ഞാൻ മോളുടെ മുഖത്തേക്ക് നോക്കി .
"മോളെ നമ്മുടെ നിയമങ്ങൾ അങ്ങനെയാണ് . നമ്മള് ജനിച്ചു പോയി. " ഞാൻ മനസ്സിൽ പിറുപിറുത്തു . പുറത്തു പറയുമ്പോൾ വലിയ തറവാട്ടുകാർ . പണ്ടത്തെ നാട്ടുപ്രമാണിമാർ . പക്ഷെ അവർ ഇന്ന് എങ്ങനെ ജീവിക്കുന്നു... അത് ആർക്കും അറിയണ്ട . എനിക്ക് ഒരു പ്രത്യയശാസ്ത്രവും അറിയില്ല . ഞങ്ങൾക്ക് കയറികിടക്കാൻ ഇടിഞ്ഞു പൊളിഞ്ഞതാണെങ്കിലും ഒരു വീടും 40 സെന്റ് സഥലവുമുണ്ട് . അത് പോലും ഇല്ലാതെ എത്ര പേര് കഷ്ടപ്പെടുന്നു .
അന്ന് ബാലേട്ടൻ രാത്രി ഉറങ്ങാതെ എന്നോട് പണ്ടത്തെ കാര്യങ്ങൾ പറഞ്ഞു ഇരുന്നു . പണ്ട് ഓടി കളിച്ച തെക്കിനി ഇടിഞ്ഞു പൊളിഞ്ഞു മുന്നിൽ കിടക്കുന്നു. പിന്നെ എപ്പോഴാ ഞാൻ ഉറങ്ങി പോയി . കുറച്ചു കഴിയുമ്പോൾ ദേവി അതാ എന്റെ മുന്നിൽ .. " മോളെ നാളെ പോയി അപ്പുണ്ണി യെ കാണണം "
എന്റെ ദേവി എന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് ബാലേട്ടൻ ഓടി വന്നു ;
" ബാലേട്ടാ . ഞാൻ ദേവി നെ കണ്ടു . എന്നോട് അപ്പുണി യെ കാണാൻ . നമ്മുടെ അപ്പു ഏട്ടനല്ലേ ?"
ബാലേട്ടൻ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു " അതെ ഗൗരി .. നമുക്ക് നാളെ പോയി കാണാം "

ബാലേട്ടന്റെ വലിയമ്മയുടെ മകനാണ് അപ്പു . അപ്പുവേട്ടൻ
അമേരിക്കയിൽ നിന്ന് വന്നിട്ടുണ്ട് . ഏട്ടൻ പണ്ട് നസ്റാണി കുട്ടിയെ കല്യാണം കഴിച്ചു നാട് വിട്ടു പോയതാണ് . കുറച്ചു ദൂരത്താണ് താമസം .
രാവിലെ അപ്പുവേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ ശരിക്കും ഞെട്ടി . ഒരു കൊട്ടാരം . അവർ ഞങ്ങളെ നന്നായി വരവേറ്റു . ബാലേട്ടന്റെ കാൽ കണ്ടു അപ്പുവേട്ടൻ കുറ കരഞ്ഞു .
" ബാല , ഞാൻ അങ്ങോട്ട് വരണമെന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു . പിന്നെ നിങ്ങൾ എങ്ങനെ ഞങ്ങളെ സ്വികരികുമെന്നു ഓര്ത്താ മടിച്ചതു ..ഇന്നലെ എന്റെ സ്വപനത്തിൽ നമ്മുടെ ദേവി വന്നു . ഒന്നും പറഞ്ഞില്ല . പിന്നെ ഞാൻ ഉറങ്ങിയിട്ടില്ല . "
" അപ്പുവേട്ടാ . ഗൗരിയും കണ്ടു. അപ്പുവേട്ടനെ വന്നു കാണാൻ ദേവിയാണ് പറഞ്ഞത് . "
അപ്പുവേട്ടൻ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു ഒഴുകയാണ് .ഇവിടെ നിന്ന് പോണത് വരെ അപ്പുവേട്ടനും എന്നും ദേവിന്റെ മുറ്റത്തു ഉണ്ടായിരുന്നു .
ഏട്ടൻ ഞങ്ങളുടെ ഒപ്പം പൊന്നു . വീട്ടിലെ കാര്യങ്ങൾ ഞങ്ങൾ പറയാതെ തന്നെ മനസ്സിലായി .
" സാരമില്ല ബാല ,നമുക്ക് വഴി ഉണ്ടാകാം . നിന്റെ 40 സെന്റ്'ൽ നിന്ന് ഒരു 20 സെന്റ് എനിക്കു തന്നോളൂ . " അപ്പുവേട്ടൻ പറഞ്ഞത് എനിക്ക് മനസ്സിലായില്ല .
" ബാല, നിനക്ക് ഞാൻ വെറുതെ കാശു തന്നാൽ നീ വാങ്ങില്ല . 20 നീ എന്റെ പേരിൽ തന്നോളൂ . വീട് നന്നാക്കാനുള്ളതും
മക്കളുടെ പഠിപ്പിനും മറ്റു ആവശ്യങ്ങൾക്കുമുള്ള തുക ഞാൻ തരും . "
" ഏട്ടാ ഇവിടെ അത്ര വിലയൊന്നുമില്ല ."
ഏട്ടന്റെ ഔദാര്യം പറ്റാൻ എന്തോ വിഷമം .
" ബാല , എനിക്ക് ഇവിടെ കുറച്ചു മണ്ണ് വേണം , അതിനു നീ എന്നെ സഹായിക്കണം " ബാലേട്ടൻ എന്നെ നോക്കി .. ഞാൻ
കൈകൂപ്പി പറഞ്ഞു " ഇത് ദേവി യുടെ മനസ്സുകൊണ്ടാ. വേണ്ടായെന്നു പറയരുത് ബാലേട്ടാ "

വൈകിട്ട് വിളക്ക് വയ്ക്കാൻ അന്ന് ഏട്ടനും കൂടി . ഞങ്ങൾ രണ്ടു കുടുബങ്ങളും കൂടി വിളക്ക് വച്ച് തൊഴുമ്പോൾ ദേവി യുടെ മുഖത്തു ഒരു പുഞ്ചിരി ഞാൻ കണ്ടു .
ഇനി എന്റെ മക്കളും രാജകുമാരിമാരാണ്. ഒരു ചെറിയ കടയിട്ടു തരാമെന്നു അപ്പുവേട്ടൻ പറഞ്ഞു .
എല്ലാം എന്റെ ദേവിയുടെ അനുഗ്രഹം .. ദേവി രക്ഷിക്കണേ .ദേവി ഇങ്ങനെ അപ്പുവേട്ടന്റെ രൂപത്തിലാണ് ഞങ്ങളേ സഹായിക്കുന്നത്
വീട് പുതുക്കി പണിതു . കുറച്ചു ദിവസം അപ്പുവേട്ടൻ മക്കളെയും ഭാര്യയെയും കൂടി ഞങ്ങളുടെ ഒപ്പം താമസിച്ചു . അവർ തിരിച്ചു അമേരിക്കയ്ക്ക് പോവുന്ന സമയം ഒരു കവർ ദേവി യുടെ മുന്നിൽ വച്ച് . പിന്നെ എന്നെ വിളിച്ചു " ഇത് ഗൗരി നിനക്കുള്ളതാണ് ."
തുറന്നു നോക്കിയപ്പോൾ ഞെട്ടി . കൊടുത്ത സ്ഥലം തിരിച്ചു എന്റെ പേരിലേക്ക് മാറ്റിയിരിക്കുന്നു .
" എന്താ ഏട്ടാ"
എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു " മോളെ ഗൗരി , എനിക്ക് വല്ലപ്പോഴും വരുമ്പോൾ നിൽക്കാൻ സമ്മതിച്ചാൽ മതി . നീ എന്നും നമ്മുടെ ദേവിയെ നോക്കുമെന്നു എനിക്ക് ഉറപ്പാണ് "
എനിക്ക് ഒന്നും പറയാൻ പറ്റിയില്ല . ശ്രീകോവിലിന്റെ ഉള്ളിൽ ഇരുന്നു ദേവി ചിരിക്കുകയായിരുന്നു .
..

അമ്പിളി എം സി
12 - 07 - 2018
12 - 07 - 2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക