Slider

മുല കുടിക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചിട്ടുണ്ടോ

0

Image may contain: Hussain Mk, closeup

ചെറിയ കുഞ്ഞുങ്ങൾ, അതായത് കൈക്കുഞ്ഞുങ്ങൾ പലവിധ കാരണങ്ങളാലും കരയാറുണ്ട്.
വിശന്നാൽ കരയും. ശരീരത്തിൽ എവിടെയെങ്കിലും വേദനയുണ്ടെങ്കിലും കരയും. പേടി കുടുങ്ങിയാലും കരയും.
ഈ സമയത്ത് മാതാവ് ചെയ്യുക ആ കുട്ടിക്ക് മുലകൊടുക്കുകാ എന്നതാണ്. കാരണം കുട്ടി ഭയന്നിട്ടാണ് കരയുന്നതെങ്കിൽ മുലപ്പാൽ കുട്ടിക്ക് ധൈര്യമാണ്, ആശ്വാസമാണ്.
വേദിനിച്ചിട്ടാണ് കരയുന്നതെങ്കിൽ മുലപ്പാൽ കുട്ടിക്ക് മരുന്നാണ്, ആശ്വാസമാണ്.
എന്നാൽ വിശന്നിട്ടാണ് കരയുന്നതെങ്കിൽ കുട്ടിക്ക് മുലകൊടുക്കാൻ തയ്യാറായാൽ കുട്ടി വിസമ്മതം പ്രകടിപ്പിക്കാറുണ്ട്.
അങ്ങിനെ ഒന്ന് രണ്ട് തവണ ശ്രമിച്ചാലും മുലകുടിക്കാൻ കുട്ടി തയ്യാറാകുന്നില്ല.
അപ്പോൾ മാതാവ് കരുതുക കുട്ടിക്ക് എവിടെയോ വേദനിക്കുന്നുണ്ട് എന്നാണ്.
കുട്ടികളെ സംബന്ധിച്ച് മൂത്രതടസ്സം ആയിരിക്കും എന്ന് കരുതി ആവഴിക്കൊന്ന് ശ്രമിച്ചു നോക്കും.
ഇനി മൂത്രമൊഴിച്ചാലും കുട്ടി കരച്ചിൽ നിർത്തിയിട്ടുണ്ടാകില്ല...
ഇത് പല വീടുകളിലും സംഭവിക്കുന്നതാണ്.
വിശന്ന് കരയുന്ന കുട്ടിക്ക് മുലകൊടുക്കുമ്പോൾ എന്താണ് കുട്ടി മുഖം തിരിക്കുന്നത്..?
പരിശോധിക്കാം..
ഒന്ന് മുലഞെട്ടിനും പരിസരത്തുമുള്ള മാലിന്യങ്ങൾ.
രണ്ട് മാതാവിന്റെ മാനസിക സംഘർഷങ്ങൾ
മൂന്നാമത് മാതാവിന്റെ അധമ ചിന്തകൾ.
വിയർപ്പുള്ള അവസ്ഥയിൽ കുട്ടിക്ക് മുലകൊടുത്താൽ കുട്ടി കുടിക്കുകയില്ല.
വിയർപ്പ് മാലിന്യമായതിനാൽ അത് അകത്ത് ചെന്നാൽ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കുട്ടിയെ ബാധിക്കും.
മാലിന്യം അധമമായതിനാൽ പിന്നീട് കുട്ടിക്ക് അധമ സ്വഭാവം കൈവരികയും മാതാവിനും ബന്ധുക്കൾക്കും സമൂഹത്തിനുമെല്ലാം ദോഷകരമായി വളരുകയും ചെയ്യും.
അതുപോലെ മാതാവിന് മാനസിക സംഘർഷം ഉള്ള സമയത്ത് കുട്ടിക്ക് മുലകൊടുക്കുന്നത് ഭൂഷണമല്ല. അത് കുട്ടിയിലും പ്രതിഫലിക്കും.
കുട്ടി വളരുമ്പോൾ മാനസിക സംഘർഷവും അപകർഷതാബോധവും അരക്ഷിതബോധവുമെല്ലാം പിന്നെ കുട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കും.
മുലകൊടുക്കുന്ന സമയത്തുള്ള മാതാവിന്റെ അധമ ചിന്തകൾ കുട്ടിയെ കാര്യമായി സ്വാധീനിക്കും. വളർന്നു വരുന്ന കുട്ടികളിൽ അത് പ്രതിഫലിക്കുന്നത് കാണാം. മാതാപിതാക്കൾ കുട്ടികളുടെ മോശപ്പെട്ട ജീവിതത്തിൽ ഖേദിക്കേണ്ടി വരുന്ന ഒരവസ്ഥ സംജാതമാകും.
ചില കുട്ടികൾ പഠനത്തിന്റെ കാര്യത്തിൽ വളരെ പിറകിൽ നിൽക്കുന്നത് കാണാം.
അവരുടെ മാതാപിതാക്കൾ ഉന്നത വിദ്യാഭ്യാസം നേടിയവരായിരിക്കാം. അവരും കുട്ടികളുടെ അദ്ധ്യാപകരും ഒക്കെ രാപകലില്ലാതെ അദ്ധ്വാനിച്ചിട്ടായിരിക്കും ആ കുട്ടി ഒന്ന് കരകയറുന്നുണ്ടാവുക.
മക്കളിൽ അടിച്ചേൽപിക്കുന്ന വിദ്യാഭ്യാസം കൊണ്ട് നേടുന്ന ഉദ്യോഗവും വരുമാനവും മാതാപിതാക്കൾക്ക് ഒരുപകാരവും കിട്ടുന്നില്ലാ എന്ന് മാത്രമല്ല, അവർക്ക് ഉപദ്രവവുമായിത്തീരുന്നുമുണ്ട്.
ഇന്ന് അൽഷിമേഴ്സ് രോഗത്തിനുള്ള മരുന്ന് അത്തിപ്പഴത്തിൽ നിന്നാണ് ഉണ്ടാക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.
ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും അത്തിപ്പഴം കഴിക്കുന്നത് വളരെ ഉപകാരം ചെയ്യും.
അത്തിപ്പഴത്തിലടങ്ങിയിട്ടുള്ള ഘടകങ്ങൾ മുലപ്പാലിലും അടങ്ങിയിട്ടുണ്ട്.
രണ്ട് വർഷം പൂർണ്ണമായി മുലപ്പാൽ കിട്ടുന്ന കുട്ടിയെ പഠിപ്പിക്കാൻ വലിയ സന്നാഹങ്ങളൊന്നും ആവശ്യമില്ല.
ബുദ്ധിശക്തിയും ദീർഘദൃഷ്ടിയും വിവേകവും ഓർമ്മശക്തിയുമെല്ലാം മുലപ്പാലിന്റെ ഗുണഗണങ്ങളാണ്.
മുലപ്പാലും അത്തിപ്പഴവും സ്വർഗ്ഗത്തിൽ നിന്നുള്ളവയുമാണ്.
അല്ലാതെ കാഷ്ടപ്പെട്ടിയുടെയും മലിന രക്തത്തിന്റെയും ഇടയിൽ നിന്ന് ശുദ്ധമായ മുലപ്പാൽ എങ്ങിനെ പുറപ്പെടാനാണ്?.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo