കല്യാണാലോചനകൾ വന്നു വീട്ടിലും മുറ്റത്തും പ്രളയം ഉണ്ട് ഉണ്ടാക്കി തുടങ്ങിയിരുന്നു. സൂപ്പർ മാർക്കറ്റിൽ പോയി പുട്ട് പൊടി വാങ്ങുന്ന പോലെ സിമ്പിൾ ആയി കെട്ടാൻ പറ്റില്ല എന്ന് മാറി മാറി അച്ഛനോടും അമ്മയോടും പറഞ്ഞു. ഇരുവരും മൈൻഡ് ആക്കിയില്ല. അപ്പൊ ഞാനും ആ കേസ് വിട്ടു. കാർന്നോന്മാരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എന്തേലും കാണിക്കട്ടെ എന്നോർത്ത്.
വീട്ടിൽ ടൈൽസ് ഇടാൻ വന്ന ചേട്ടന്റെ അനുജൻ മുതൽ, പള്ളിയിൽ മൈക്ക് ശരിയാക്കുന്ന കുഞ്ഞവറാ ചേട്ടായി വരെ ബ്രോക്കറുടെ വേഷം അണിഞ്ഞു. ഒടുവിൽ വല്യ നോമ്പ്, തീരുന്നതിനു മുൻപ് ഭൂമിമലയാളത്തിൽ എവിടെ നിന്നേലും കൊണ്ടു വന്നോണം ചെക്കനെ എന്ന് താക്കിത് നൽകി വല്യമ്മച്ചി. നാട്ടിലെ പഴയ പുലിയാണ് പുള്ളിക്കാരി.
കൊണ്ട് പിടിച്ച, കല്യാണാലോചനകൾ നടക്കുമ്പോഴും എന്റെ മനസ്സിൽ തോമാച്ചൻ ആണ്. വീട്ടിലെ പറമ്പിലും പാടത്തും ഒക്കെ ജോലിക്ക് നിന്നിരുന്ന തോമാച്ചൻ. എന്താ അറിയില്ല പ്രൗഢ ഗംഭീരമായ തോമാച്ചന്റെ നടത്തം ആണോ?
അതോ കുലീനമായ പെരുമാറ്റമാണോ?അതോ ബഹുമാനപൂർവ്വം ഉള്ള ചെയ്തികൾ ആണോ? എന്തോ എന്നെ ഘടാത്തകാർഷിച്ചു.....
അതോ കുലീനമായ പെരുമാറ്റമാണോ?അതോ ബഹുമാനപൂർവ്വം ഉള്ള ചെയ്തികൾ ആണോ? എന്തോ എന്നെ ഘടാത്തകാർഷിച്ചു.....
പക്ഷെ വീട്ടിൽ കൃഷിപ്പണിക്ക് വരുന്ന ചെക്കനെ കെട്ടണം എന്ന് പറഞ്ഞാൽ എല്ലാരും കൊല്ലും. അത് കൊണ്ട് ആ ആഗ്രഹം മനസ്സിൽ ഒതുക്കി. കാലങ്ങൾ ഒരുപാട് പിന്നിട്ടു ഇന്ന് ഇപ്പൊ കൊച്ചിന്റെ മാമോദീസ ആയിട്ട് നാട്ടിലേക്ക് വന്നതാ പള്ളിയിൽ കണ്ടു തോമാച്ചനെ അയ്യോ ആള് മാറിപ്പോയി. നാട്ടിൽ നാല് നില വീടും, ഒരു ഷോപ്പിംഗ് കോംപ്ലക്സ് ഉം. ഇപ്പൊ അവിടുത്തെ അറിയപ്പെടുന്ന കോടീശ്വരൻ.
കണ്ടമാത്രയിൽ ഞാൻ സന്തോഷത്തോടെ ഓടി അടുത്ത് ചെന്ന്. "തോമാച്ചാ " എന്ന് കൂവി കൊണ്ടുള്ള എന്റെ ഓട്ടം കണ്ടു പുള്ളി ബ്രേക്ക് ഇട്ട പോലെ നിന്നു. വെള്ള ലിനെന്ന് ഷർട്ട് നീല ജീൻസ് പുമാ യുടെ ഷൂ. ആള് മാറിയ മാറ്റം. പണ്ടത്തെ തോമാച്ചൻ ആധാറ് കാർഡ് ലെ ഫോട്ടോ പോലെ. ഇപ്പൊ കണ്ണിനു മുന്നിൽ കാണുന്നത് ജോൺ എബ്രഹാം. അടുത്ത് പാർക്ക് ചെയ്തിരുന്ന ബെൻസിൽ നിന്നും ഒരു അഡാർ സുന്ദരി ഇറങ്ങി വന്നു. "തോമസ് ലേറ്റ് ആയി പോകണ്ടേ, ഫ്ലൈറ്റ് മിസ്സ് ആകും "
ഒരു ചെറു ചിരിയോടെ തോമാച്ചൻ ഒരു കത്തി എടുത്തു എന്റെ നെഞ്ചിൽ കുത്തുന്നപോലെ പറഞ്ഞു. വൈഫ് ആണ്. ഞങ്ങൾ കാനഡയിലാണ്. ഒന്നിച്ചു പി എഛ് ഡി ചെയ്തപ്പോൾ പരിചയപെട്ടതാ. അതെ സുഹൃത്തുക്കളെ പറമ്പിൽ പണിയാൻ വന്ന തോമാച്ചൻ പഠിച്ചു വല്യ ആളായി സുന്ദരിയെയും കെട്ടി എന്റെ കണ്ണ് മുന്നിൽ ചെത്തുന്നു.
ഗുണപാഠം1 :അധ്വാനിച്ചാൽ എന്തിനെയും വശത്താക്കാം.
ഗുണപാഠം 2:ഇനി ആരേലും നിങ്ങളോട്, അയ്യേ പണിക്കാരൻ ചെക്കൻ എന്ന് പറയുമ്പോൾ അവരോടു പറയുക ഉപ്പുപ്പാക്ക് ആന ഉണ്ടാവുന്നതിലും നല്ലതാ പണിക്കാരൻ ചെക്കന്റെ കഞ്ഞിയും പയറും എന്ന്.
ഗുണപാഠം 2:ഇനി ആരേലും നിങ്ങളോട്, അയ്യേ പണിക്കാരൻ ചെക്കൻ എന്ന് പറയുമ്പോൾ അവരോടു പറയുക ഉപ്പുപ്പാക്ക് ആന ഉണ്ടാവുന്നതിലും നല്ലതാ പണിക്കാരൻ ചെക്കന്റെ കഞ്ഞിയും പയറും എന്ന്.
വർഗീയത തുലയട്ടെ...............
**ജിയ ജോർജ് ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക