Slider

' അക്കാദമി മുറ്റത്തെ സെൽഫി കൾ,!

0
Image may contain: Shoukath Maitheen
===========
'ഉറക്കത്തിൽ ഇടത്തോട്ട് തിരിഞ്ഞു കിടന്നപ്പോഴാണ് പെട്ടന്ന് എനിക്കോർമ്മ വന്നത്,
പടച്ചോനെ, ഇന്ന് എന്റെ പുസ്തക പ്രകാശനമല്ലേ, സമയമെത്രയായി പോലും, ഞാൻ ചാടി എണീറ്റു, ,
വാച്ചിലേക്ക് നോക്കി,
അയ്യേ,
നാണിച്ചു പോയി,
വാച്ചിന്റെ സൂചികൾ തമ്മിൽ ഇണ ചേരുന്നു, സമയം പന്ത്രണ്ട് ,
എന്നെ കണ്ടതേ വലിയ സൂചി ഓടിയകന്നു,
ഇപ്പം സമയം പന്ത്രണ്ട് കഴിഞ്ഞു,
ഞാൻ
ഭാര്യയെ നോക്കി,
കക്ഷി ഉറക്കത്തിലാണ്, അവൾക്കെന്ത് പുസ്തകം , എന്ത് പ്രകാശനം , !!''
എനിക്കുറക്കം വന്നില്ല,
ത്യശൂരിന് പോകാനുളള ആവേശം മനസിൽ അലയടിച്ചു,
എഴുന്നേറ്റ് ലൈറ്റിട്ടു,
''ഈ മനുഷ്യന് ഉറക്കേം ഇല്ലേ,'' ഭാര്യ ഒന്ന് തിരിഞ്ഞ് കിടന്നു, !
തൃശൂർ സാഹിത്യ അക്കാദമിയിൽ വെളുപ്പിന് തന്നെ ഞാനെത്തി,
അവിടുത്തെ സെക്യൂരിറ്റിയെ കണ്ടു,
അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്
എന്നെ കണ്ടാൽ ബംഗാളി ലുക്കാണോ, ? ഞാനെന്നോട് തന്നെ ചോദിച്ചു,
,
ഞാൻ ഹിന്ദിയിൽ തന്നെ മറുപടി പറഞ്ഞു,
''എന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യുകയാണ്, !
ഇതു കേട്ട സെക്യൂരിറ്റി മലയാളത്തിൽ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി,!
''ബംഗാളികളും കഥയെഴുത്ത് തുടങ്ങിയോ, അല്ല, കേരളത്തിൽ അവരാണല്ലോ ഭൂരിപക്ഷം അതുകൊണ്ട് വായനക്കാരെ കിട്ടും, !!
സെക്യൂരിറ്റി നടന്ന് നീങ്ങി,
''ഹലോ, !! പുറകിൽ നിന്ന് ഒരു വിളി, !
ഞാൻ തിരിഞ്ഞു നോക്കി,
മുറ്റത്തൊരു കവി,
മുറുക്കി ചുവപ്പിച്ച്, ചിരിച്ചോണ്ട് വരുന്നു, ഞാനും ചിരിച്ചു,
ഓടി വന്ന് ആലിംഗനം ചെയ്തിട്ട് ഒരു ചോദ്യം,?
';എപ്പ എത്തി, '' ?''
എത്തി'' എന്ന വാക്കിന്റെ ശബ്ദവീചികളോടൊപ്പം ചിന്നിത്തെറിച്ച ''മുറുക്കാൻ തുപ്പൽ, '
അവിടെ ചൊമന്ന ചാറ്റൽ മഴ സ്യഷ്ടിച്ചു, ! !
കവിയുടെ പല്ലിന്റെ ഇടയിൽ നിന്ന് പാതി ജീവനോടെ പുറത്തേക്ക് രക്ഷപ്പെട്ട പാക്കിന്റെ കഷണം, എന്റെ ചുണ്ടിൽ വന്ന് വീണപ്പോൾ ,
കവി എന്നോട് ചോദിക്കുവാ,
''ഭക്ഷണം കഴിച്ചിട്ട് വാ കഴുകീലേ, ചുണ്ടിലെന്തോ ഇരിക്കണു
തുടച്ചു കള, '''
ചുണ്ടിലഭയം തേടിയ പാക്കിൻ കഷണത്തെ അക്കാദമിയുടെ മുറ്റത്തേക്ക് തോണ്ടിയെറിഞ്ഞപ്പോൾ കവി മൊബൈൽ കാമറ റെഡിയാക്കി സെൽഫിയെടുത്തു, !!
വാട്സാപ്പിലിട്ടു, !
ഞാൻ വാച്ചിലേക്ക് നോക്കി,
ചെറിയ സൂചിയെ പുണരാൻ വലിയ സൂചി പരക്കം പായുകയാണ്,
വാച്ചിനുളളിലും പീഡനം, !!
അക്കാദമിയുടെ മുറ്റത്ത് വാഹനങ്ങൾ വന്നു തുടങ്ങി,
ലൈക്കുകളുടെ കുമാരന്മാരും, കുമാരികളും എത്തിക്കൊണ്ടിരിക്കുന്നു,
മൊബൈൽ കാമറ ഓണാക്കി കൊണ്ടാണ് പലരും ഓടി വരുന്നത്,
അക്കാദമി യുടെ മുറ്റത്ത് സെൽഫി മഴ തകർത്തടിച്ച് പെയ്യുന്നു, !
ഓൺലൈൻ എഴുത്തുകാരുടെ ലൈവ് സ്നേഹം, എന്നെ അത്ഭുതപ്പെടുത്തി,
സ്വന്തം രചനകളുടെ പുസ്തക പ്രകാശനത്തിനെല്ലാം ഉപരിയായി, എല്ലാവരേയും കണ്ടപ്പോൾ ഹ്യദയം ആഹ്ളാദത്താൽ പുളകിതമായി,
ആ ധന്യ മുഹൂർത്തം മറക്കാനാകില്ല,
എല്ലാവരും ഹാളിലേക്ക് കയറി,
ചടങ്ങുകൾ ആരംഭിച്ചു,
ഹാളിന്റെ ഭിത്തിയിൽ മൺമറഞ്ഞു പോയ സാഹിത്യ പ്രതിഭകളുടെ ഫോട്ടോയിലേക്ക് ഞാൻ നോക്കി,
കൈകൾ കൂപ്പി,
സെൽഫികളുടേയും, ലൈക്കുകളുടേയും കാലത്തിനു മുന്നേ നടന്ന് പോയ നമ്മുടെ പ്രിയ സാഹിത്യകാരന്മാർ, !
മലയാള സാഹിത്യത്തിൽ പകരം വയ്ക്കാനാകാത്ത മൺമറഞ്ഞ നമ്മുടെ പ്രിയ എഴുത്തുകാർ,
അവരുടെ ആത്മാക്കളുടെ നിറ സാന്നിദ്ധ്യം ആ ചടങ്ങിൽ ഉണ്ടായിരുന്നോ, ആവോ, ?
അറിയില്ലെനിക്ക്, !!
=========
ഷൗക്കത്ത് മൈതീൻ ,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo