
തെറാപ്പി സെന്ററിന്റെ വെയ്റ്റിംഗ് റൂമിൽ നിരനിരയായിട്ടിരിക്കുന്ന കസേരകളിൽ വെറുതെ സമയം തള്ളി നീക്കുമ്പോളാണ് പലരെയും പരിചയപ്പെട്ടിട്ടുള്ളത്.ഞാൻ അങ്ങനെ പരിചയപ്പെടുന്ന ആദ്യത്തെ അച്ഛൻ ആണ് വിനോദ് (പേര് സാങ്കല്പികം ).
ഞങ്ങൾ അമ്മ മാരെ പ്പോലെ കരുതലും, ക്ഷമയും, മോന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ വരെ ഭംഗിയായി അറിഞ്ഞു ചെയ്യുന്ന ആ അച്ഛനെ അറിയാതെ ശ്രദ്ധിച്ചിരുന്നു പലപ്പോഴും...
ഭാര്യ പ്രസവിച്ചു കിടക്കുകയാണെന്നും, അതു കൊണ്ടാണ് മോനെ കൊണ്ടു താൻ വരുന്നതെന്നും എന്നോട് പറഞ്ഞിട്ടുണ്ട്.
അമ്മമാരുടെ മാനസികാവസ്ഥയോടെ കുഞ്ഞിന്റെ ഓരോ കാര്യങ്ങളും നോക്കുന്ന കണ്ടാൽ അറിയാം, അമ്മേടേം അച്ഛന്റേം റോളുകൾ ആൾ ആണെന്ന് ...
ഒരുദിവസം എന്തോ പറഞ്ഞപ്പോളാ ആള് തുറന്നു പറയുന്നത്, അയാളുടെ ഭാര്യ 50% ഓട്ടിസ്റ്റിക് ആണെന്ന്...
ആദ്യത്തെ ഞെട്ടലിൽ നിന്നും വിമുക്ത മായപ്പോഴാണ് കൂടുതൽ ചോദിച്ചറിഞ്ഞത്...
കല്യാണാലോചനകൾ തകൃതി യായി നടക്കുന്നതിനിടയിൽ, യാദൃശ്ചികമായി മാട്രിമോണിയൽ കോളത്തിൽ കണ്ടാണ് ഈ കുട്ടിയെ പറ്റി അറിയുന്നത്.
വീട്ടിൽ പറഞ്ഞപ്പോൾ, അല്പം മൗനത്തിനു ശേഷം അച്ഛൻ പറഞ്ഞത്രേ, ജീവിതകാലം മുഴുവൻ നോക്കാമെന്നുണ്ടെങ്കിൽ നീ കെട്ടിക്കോ... ഞങ്ങളുണ്ട് എന്ന്.
വീട്ടിൽ പറഞ്ഞപ്പോൾ, അല്പം മൗനത്തിനു ശേഷം അച്ഛൻ പറഞ്ഞത്രേ, ജീവിതകാലം മുഴുവൻ നോക്കാമെന്നുണ്ടെങ്കിൽ നീ കെട്ടിക്കോ... ഞങ്ങളുണ്ട് എന്ന്.
പെണ്ണുകാണാൻ ചെന്നപ്പോൾ കുറച്ചു പിള്ളേരുടെ കൂടെ കളിച്ചുല്ലസിച്ചു വന്ന് ഒരു ഷേക്ക് ഹാൻഡ് കൊടുത്ത് മുറ്റത്തേക്ക് ഓടിപ്പോയ അവളെ കൂടെ കൂട്ടാൻ മനസ്സ് അപ്പഴേ സമ്മതം !!
പിന്നീട് ഇതിനെ പറ്റി ഒരുപാട് സേർച്ച് ചെയ്തു, രണ്ടുപേരും കൂടി ഒരുപാട് കൗൺസിലിംഗ് കൾ... ചെറിയ മീറ്റിംഗുകൾ അങ്ങനെ കല്യാണം ആവുമ്പോഴേക്ക് അവളുടെ ഏറ്റവും പ്രിയപ്പെട്ടവനായിക്കഴിഞ്ഞു വിനോദ്...
ഒരുപാട് ആശങ്കകളും, അങ്കലാപ്പുകളും നിറഞ്ഞ ഒരു ഗർഭകാലത്തിനൊടുവിൽ അവൾ ഒരു ആൺ കുഞ്ഞിന് ജന്മം കൊടുത്തു...
വിധി അവിടെയും അവരെ ചെറുതായൊന്നു തോൽപ്പിച്ചു, മോന് ഐ കോൺടാക്ട് ഇല്ല, സ്‌പീച് ഇല്ല.. ചില പെരുമാറ്റ വൈകല്യങ്ങൾ..
ഒരുവാക്കുകൊണ്ടോ, പ്രവർത്തി കൊണ്ടോ കുറ്റപ്പെടുത്താതെ വിനോദിന്റെ അച്ഛനും അമ്മയും അയാൾക്കൊപ്പം നിന്നും. ഒരിക്കൽ പോലും കുറ്റപ്പെടുത്തിയില്ല.. ഇപ്പോ മോന് ചില നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്...
മോന് രണ്ടര വയസ്സായപ്പോൾ അവൾ വീണ്ടും ഗർഭിണിയായി. അത്ര കുഴപ്പങ്ങളില്ലാതെ അവൾ തന്റെ ഗര്ഭകാലം കഴിച്ചു കൂട്ടി.. ഒരു പൊന്നു മോളെ പ്രസവിച്ചു..
മോള് നല്ല മിടുക്കിയാണ്.. എല്ലാത്തിനോടും പ്രതികരിച്ചും, ചിരിച്ചും, കണ്ണിൽ നോക്കിയും അവൾ മിടുക്കിയായി വളരുന്നു. മോൾടെ കാര്യങ്ങൾ നോക്കുന്നത് മുഴുവൻ അവരു തന്നെ ആണ്.
മൊബൈലിൽ ഞങ്ങൾക്ക് ഫോട്ടോയും കാണിച്ചു തന്നു. അല്പം ബുദ്ധി വൈകല്യം തോന്നിപ്പിക്കുന്ന മുഖം.. പക്ഷെ ആ മുഖത്തും ഒരു അമ്മയുടെ സംതൃപ്തി ഉണ്ട്... നിറഞ്ഞ സ്നേഹമുണ്ട്...
ഇതൊക്കെ കേട്ടിരുന്ന ഞാൻ അപ്പുറത്തെ ദീപയെ നോക്കി കാണെകാണെ അവളുടെ കണ്ണു നിറഞ്ഞു വന്നു... എന്റേം കണ്ണു നിറഞ്ഞു..
അപ്പോഴും ഇതൊന്നും വലിയ കാര്യമില്ലെന്ന മട്ടിൽ വിനോദ് ചിരിയോടെ ഞങ്ങളെ കളിയാക്കി ചിരിച്ചു...
ഒന്നു കുനിഞ്ഞു ആ കാലിൽ തൊട്ടു കണ്ണിൽ വെച്ചു.. പെട്ടെന്ന് കാൽ വലിച്ചു കൊണ്ടു...
"ഛെ, എന്തായിത് .... "
എന്ന്..
"ഛെ, എന്തായിത് .... "
എന്ന്..
ഞാൻ പറഞ്ഞു, "ഞാൻ ഇതുവരെ ദൈവത്തെ നേരീട്ട് കണ്ടിട്ടില്ല. കണ്ടപ്പോൾ തൊട്ടു വണങ്ങുന്നു ന്ന് മാത്രം " എന്ന്.
ഇപ്പഴും പെണ്ണ് കാണാൻ പോകുന്ന ചിലർ പെണ്ണിന്റെ, മുഖവും, മുടിയും, നിറവും അളന്നു കുറിച്ച് പോരായ്മകൾ പറഞ്ഞു ഒഴിവാക്കുന്നത് കാണാം, തിരിച്ചും... അങ്ങനുള്ളിടത്താണ് വിനോദ്... നിങ്ങൾ ഒരുപാട് ഉയർത്തപ്പെടുന്നത്... ആ അച്ഛനും അമ്മയും ഉദാത്ത മാതൃകകൾ ആവുന്നത്..
നിങ്ങൾക്കും കുടുംബത്തിനും എന്നും നന്മകൾ മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക