"ഫാ ഇപ്പോ എറങ്ങിക്കോണം ഇവിടന്ന്." ,ഡോക്ടർ രവീന്ദ്രൻ കലി തുള്ളിക്കൊണ്ടു പുറത്തേക്കു കൈ ചൂണ്ടിപ്പറഞ്ഞു.
രാജപ്പനൊന്നും മനസിലായില്ല.
"എന്താ ഡോക്ടറേ?. ഞാൻ മകളുടെ കല്യാണം ക്ഷണിക്കാൻ വന്നതാണ്. ക്ഷണക്കത്ത് ഇവിടെ ഏൽപ്പിച്ചിരുന്നു."
അയാൾ കസേരയിൽ നിന്നും പതിയെ എണീക്കാനോങ്ങി.
'"നിന്റെയൊരു ക്ഷണക്കത്ത്.കത്തിന്റെ പുറത്തെ മേൽവിലാസം എന്താ?
ഡോ രാജപ്പനോ ?. നീയെവിടെ പഠിച്ച ഡോക്ടറാടാ ?".
ഡോ രാജപ്പനോ ?. നീയെവിടെ പഠിച്ച ഡോക്ടറാടാ ?".
"അത് പിന്നെ ഞാനീ..."
രാജപ്പനെ മുഴുപ്പിക്കാൻ സമ്മതിപ്പിക്കാതെ ഡോക്ടർ പറഞ്ഞു
"എന്തോന്ന് ?. ഒരക്ഷരം മിണ്ടിപ്പോകരുത്. ഒരാഴ്ചയായി ഞാനീ മേൽവിലാസം
നോക്കി അറിയുന്ന സകലരോടും ചോദിക്കുന്നു , ഡോ രാജപ്പനെ അറിയോന്ന്.
അറിയുന്ന രാജപ്പനു മകളുമില്ല. നീ എവിടത്തെ ഡോക്ടറാടാ ?."
നോക്കി അറിയുന്ന സകലരോടും ചോദിക്കുന്നു , ഡോ രാജപ്പനെ അറിയോന്ന്.
അറിയുന്ന രാജപ്പനു മകളുമില്ല. നീ എവിടത്തെ ഡോക്ടറാടാ ?."
"അല്ല ഞാനീ തെങ്ങിനൊക്കെ രോഗം ബാധിച്ചാ മരുന്നൊക്കെ കൊടുത്തു
ചികിത്സിക്കുന്നോണ്ട്..."
ചികിത്സിക്കുന്നോണ്ട്..."
രാജപ്പൻ നിന്നു തല ചൊറിഞ്ഞു.
"കൊണ്ടു പോടാ നിന്റെ ക്ഷണക്കത്ത്."
ഡോക്ടർ നിന്നു കത്തിപ്പടർന്നു.രാജപ്പൻ ഇളിഭ്യനായി ക്ഷണക്കത്തും എടുത്തു പുറത്തു കടന്നു. ഡോക്ടറുമായുള്ള ബന്ധം ഇതോടെ തീർന്നു.അയാളോർത്തു.
ഇതാണ് ഡോ. രാജപ്പൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന തെങ്ങു ഡോക്ടർ രാജപ്പൻ.
ഭൂഗോളത്തിന്റെ സ്പന്ദനം തെങ്ങിലാണെന്നു വിശ്വസിച്ച് തെങ്ങിനെ സ്നേഹിച്ച് പരിചരിച്ച് യാതൊരു വിധ ക്വാളിഫിക്കേഷനുമില്ലാതെ ,
ഡോ.രാജപ്പൻ
തെങ്ങുരോഗ വിദഗ്ദ്ധൻ
കാഞ്ഞിരോട്
ഫോൺ നമ്പർ -- .
ഇങ്ങനൊരു വിസിറ്റിംഗ് കാർഡും അടിപ്പിച്ച് കൊണ്ടു നടക്കുന്ന മഹാൻ. വീട്ടിന്റെ
മതിലിന്റെ മുകളിലും നല്ല ഭംഗിയായി എഴുതി വെച്ചിട്ടുണ്ട്. ഡോ. രാജപ്പൻ എന്ന്.
തെങ്ങുരോഗ വിദഗ്ദ്ധൻ
കാഞ്ഞിരോട്
ഫോൺ നമ്പർ -- .
ഇങ്ങനൊരു വിസിറ്റിംഗ് കാർഡും അടിപ്പിച്ച് കൊണ്ടു നടക്കുന്ന മഹാൻ. വീട്ടിന്റെ
മതിലിന്റെ മുകളിലും നല്ല ഭംഗിയായി എഴുതി വെച്ചിട്ടുണ്ട്. ഡോ. രാജപ്പൻ എന്ന്.
ഡോക്ടർക്ക് ക്ഷണക്കത്തു കൊടുക്കാൻ പോയപ്പോ ഡോക്ടറില്ല. ഉടൻ തന്നെ
കത്തിന്റെ പുറത്ത് ഡോ രവീന്ദ്രൻ എന്നെഴുതി ഫ്രം അഡ്രസ്
ഡോ. രാജപ്പൻ എന്നും.. അതിനുണ്ടായ പുകിലാണ് മുകളിൽ കണ്ടത് '.
'
രാജപ്പൻ അവിടെന്നിറങ്ങി നേരെ വീട്ടിലേക്കു പോയി. വീട്ടിലെത്തിയപ്പോ
പെങ്ങളും ഭർത്താവും കുട്ടികളും വന്നിട്ടുണ്ട്. പെങ്ങൾ രാജപ്പനെ കണ്ട്
ഉമ്മറത്തേക്കു വന്നു.

"നീയെന്താടി മഹാളി പിടിച്ച പോലെ മഞ്ഞളിച്ചിരിക്കുന്നേ ?.അളിയൻ
നല്ലോണം നോക്കുന്നില്ലേ ?. പിള്ളേരാണേങ്കി മണ്ടരി ബാധിച്ച പോലുണ്ട്.
തലമുടിയൊക്കെ ചറപറാന്ന്. കുളിയും നനയുമൊന്നുമില്ലേ?.. "
നല്ലോണം നോക്കുന്നില്ലേ ?. പിള്ളേരാണേങ്കി മണ്ടരി ബാധിച്ച പോലുണ്ട്.
തലമുടിയൊക്കെ ചറപറാന്ന്. കുളിയും നനയുമൊന്നുമില്ലേ?.. "
വളത്തിന്റെ പേരു പറഞ്ഞു തുടങ്ങും മുന്നേ ഭാര്യ ഓടി പുറത്തു വന്നു.
"ദേ നാത്തൂനിങ്ങു പോര് .ഇല്ലെങ്കി ഇങ്ങേരിങ്ങനെ വല്ലോം പറഞ്ഞോണ്ടിരിക്കും"
"കല്യാണമൊക്കെ അല്ലേ ഒരുക്കങ്ങൾ എത്രയായിന്നറിയാൻ വന്നതാ..",
പെങ്ങൾ പറഞ്ഞു.
"ഒരുക്കങ്ങളൊക്കെ എന്ത് ?.അവൾക്കുള്ള സ്വർണ്ണം ഒക്കെ വാങ്ങണം.
അവൾക്കിയിടെയായിത്തിരി കാറ്റു വീഴ്ചയൊക്കെയുണ്ടായി.അതിന് ഡോക്ടറെ കാട്ടിയിരുന്നു. അളിയാ അളിയനിത്തിരി നല്ല തെങ്ങിൻ കള്ളു ഒക്കെ കുടിച്ചിട്ട് രാത്രി അത്താഴമുണ്ടേച്ച് പോയാ മതീ കേട്ടോ".
അവൾക്കിയിടെയായിത്തിരി കാറ്റു വീഴ്ചയൊക്കെയുണ്ടായി.അതിന് ഡോക്ടറെ കാട്ടിയിരുന്നു. അളിയാ അളിയനിത്തിരി നല്ല തെങ്ങിൻ കള്ളു ഒക്കെ കുടിച്ചിട്ട് രാത്രി അത്താഴമുണ്ടേച്ച് പോയാ മതീ കേട്ടോ".
പെങ്ങളും കെട്ടിയോനും കുട്ടികളും അത്താഴം കഴിഞ്ഞ് പിരിഞ്ഞു പോയി.
മകളുടെ കല്യാണ ദിവസം വന്നണഞ്ഞു, കല്യാണം കൂടാൻ വന്നവർക്ക് നല്ല
തമാശ .പന്തലൊക്കെ കുരുത്തോല വെച്ചാണ് അലങ്കാരം. ആകെയൊരു തെങ്ങു
മയം.രാജപ്പനാണെങ്കിൽ തെങ്ങു സംബന്ധമായേ സംസാരിക്കൂ എന്നു നാട്ടുകാർ
ക്കെല്ലാം അറിയാം. അങ്ങിനെ കല്യാണമൊക്കെ കഴിഞ്ഞു, ചെക്കന്റ
വീട്ടിലേക്കു പോകാൻ നേരം അച്ഛന്റെ കാലു പിടിക്കാൻ നോക്കിയപ്പോ
അച്ഛനെ കാണാനില്ല. എല്ലാരും അന്വേഷിച്ചു ചെന്നപ്പോ രാജപ്പൻ പിന്നാമ്പുറത്തെ
പറമ്പിലെ തെങ്ങു നോക്കി നിക്കുവാ .

"രാജപ്പാ നിന്നെ കാത്തിരിക്കുകയാ മോൾ. യാത്ര പറയാൻ. വന്നേ."
വലിയ വിഷമത്തോടെ രാജപ്പൻ പറഞ്ഞു.
"നോക്കിയേ ആ തെങ്ങിനു ചെന്നീരൊലിപ്പുണ്ടെന്നു തോന്നുന്നു. കണ്ടോ നല്ലോണം കുലച്ചോണ്ടിരുന്നതാ.കുറച്ചു വേപ്പിൻ പിണ്ണാക്കു വാങ്ങിയിടണം".
'
വിളിക്കാൻ വന്നയാൾ അരിശത്തോടെ പറഞ്ഞു.
'
വിളിക്കാൻ വന്നയാൾ അരിശത്തോടെ പറഞ്ഞു.
"വരുന്നുണ്ടോ നീ ?".
രാജപ്പനെ അയാൾ അവിടെ നിന്ന് പിടിച്ച് വലിച്ച് കൂട്ടിക്കോണ്ടു പോയി.
തെങ്ങിനെ ഇത്രേം സ്നേഹിക്കുന്നൊരാൾ ഈ ഭൂലോകത്തുണ്ടോ ? .അയാൾ അദ്ഭുതത്തോടെ ഓർത്തു.
തെങ്ങിനെ ഇത്രേം സ്നേഹിക്കുന്നൊരാൾ ഈ ഭൂലോകത്തുണ്ടോ ? .അയാൾ അദ്ഭുതത്തോടെ ഓർത്തു.
കല്യാണമൊക്കെ മംഗളമായി കഴിഞ്ഞു.
അങ്ങിനെ രാജപ്പൻ തെങ്ങുകളെ പരിപാലിച്ചു കൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു. ഒരു ദിവസം ഒരു സുഹൃത്തിന്റെ വീട്ടിലെ തെങ്ങിനു സുഖമില്ലാന്ന് കേട്ട് അതിനു വേണ്ട ശുശ്രൂഷകളൊക്കെ നൽകി തിരിച്ചു വരുന്ന വഴി കുറച്ചു പിള്ളേർ മുകളിലോട്ടു നോക്കി നിൽക്കുന്ന കണ്ടു.
"എന്താ പിള്ളേരെ കൂമ്പടഞ്ഞു പോയ പോലെ ... എല്ലാരും എന്താ മേൽപോട്ടു
നോക്കി നിക്കുന്നെ ?".
നോക്കി നിക്കുന്നെ ?".
"ആ തെങ്ങിലെന്തോ ഉണ്ടല്ലോ രാജപ്പണ്ണാ".
അവർ കൈ ചൂണ്ടിയ ദിക്കിലേക്ക് രാജപ്പൻ നോക്കി. മരംകൊത്തിയോ മറ്റോ
തെങ്ങിൻ ഒരു മാളമുണ്ടാക്കീട്ടുണ്ട്. അതിനെ അവിടെന്നു മാറ്റി വേണ്ടതു ചെയ്യണം.
തെങ്ങിൻ ഒരു മാളമുണ്ടാക്കീട്ടുണ്ട്. അതിനെ അവിടെന്നു മാറ്റി വേണ്ടതു ചെയ്യണം.
രാജപ്പൻ തെങ്ങിലേക്കു വലിഞ്ഞു കയറി.
'
"വേണ്ട രാജപ്പണ്ണാ വിട്ടേക്കൂ.. "കുട്ടികൾ വിലക്കി.
'
"വേണ്ട രാജപ്പണ്ണാ വിട്ടേക്കൂ.. "കുട്ടികൾ വിലക്കി.
രാജപ്പനു ഹരം കയറി. ആയ കാലത്ത് തെങ്ങിലൊക്കെ കയറിയാ പല അഭ്യാസങ്ങളും കാട്ടാറുണ്ടായിരുന്നു .. മുകളിലേക്ക് വലിഞ്ഞു കയറിയാ താഴോട്ടിറങ്ങുമ്പോ തല താഴോട്ടായിരിക്കും.
അന്നു പിള്ളേർ കാണുന്നുണ്ടല്ലോ എന്നുള്ള ആവേശത്തിലായിരുന്നു രാജപ്പൻ. മുകളിലേക്കു കയറിപ്പോകുന്തോറും ഇടക്ക് കുട്ടികളുടെ നേരെ നോക്കും.പിന്നെ വേഗത്തിൽ കയറും. പിന്നെയും നോക്കും. അതിനിടയിൽ മരം കൊത്തിയുടെ കൂടെത്തിയതറിഞ്ഞില്ല. അവിടെത്തിയതും മരംകൊത്തി അയാളുടെ തലയിൽ ഒരു കൊത്തു കൊടുത്തു. അവിചാരിതമായിക്കിട്ടിയ ആ കൊത്തു കൊണ്ടു
രാജപ്പന്റെ പിടിവിട്ടു. നേരേ താഴേക്ക്. കുട്ടികൾ വിളിച്ചു കൂവി.
'
"അയ്യോ രാജപ്പണ്ണൻ വീണേ.ആരെങ്കിലും ഓടി വരണേ".
രാജപ്പന്റെ പിടിവിട്ടു. നേരേ താഴേക്ക്. കുട്ടികൾ വിളിച്ചു കൂവി.
'
"അയ്യോ രാജപ്പണ്ണൻ വീണേ.ആരെങ്കിലും ഓടി വരണേ".
രാജപ്പൻ നിലം പതിച്ചു. കുട്ടികൾ അയാൾക്കു ചുറ്റും പകച്ചു നിന്നു. അപ്പോഴേക്കും നാട്ടുകാരോടിക്കൂടി. വല്ലാത്ത വേദനയിൽ നിലവിളിക്കുകയായിരുന്നു അയാൾ.
ആരൊക്കെയോ ചേർന്ന് അയാളെ താങ്ങിയെടുത്ത് കൊണ്ടുപോയി. അതു
നോക്കി നിന്ന ജനക്കൂട്ടത്തിനിടയിൽ നിന്നൊരാൾ ഉച്ചത്തിൽ ആത്മഗതം
പുറപ്പെടുവിച്ചു.
നോക്കി നിന്ന ജനക്കൂട്ടത്തിനിടയിൽ നിന്നൊരാൾ ഉച്ചത്തിൽ ആത്മഗതം
പുറപ്പെടുവിച്ചു.
"നല്ല തെങ്ങായിരുന്നു പാവം.'.
"ങേ ?. ,".അടുത്തു നിന്നയാൾ ഞെട്ടി പറഞ്ഞയാൾക്കു നേരെ നോക്കി.
'"അല്ല ,സോറി, നല്ല മനുഷ്യനായിരുന്നു."
ഡോ രാജപ്പൻ കുറെക്കാലം കിടപ്പിലായിരുന്നു.പിന്നെ മെല്ലെ എഴുന്നേറ്റു നടക്കാൻ തുടങ്ങി. കുറേക്കഴിഞ്ഞ് കുറേ മണ്ടത്തരങ്ങളും തെങ്ങുവിശേഷങ്ങളുമായി പൂർവാധികം ശക്തനായി ഉയിർത്തെഴുന്നേറ്റു.
നീതി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക