
സമയം പാതിരാത്രിയായി.
ഗൂഗിൾ നഗരത്തിനെ ഇരുട്ട് ഡൗൺലോഡ് ചെയ്തു,
ദൂരെ,നഗരത്തിന്റെ തലസ്ഥാനമായ ''ഓൺലൈൻ ' പട്ടണം 'ഗ്രീൻ സിറ്റി ''എന്നറിയപ്പെടുന്ന മനോഹരമായ പട്ടണമാണ് ഓൺലൈൻ നഗരം,
ഗൂഗിളിൽ നിന്നും ഏകദേശം അഞ്ച് മിനിറ്റ് ദൈർഘ്യമേയുളളു ഈ പട്ടണത്തിലെത്താൻ, ''റെയ്ഞ്ച് ' താഴ് വരയിലൂടെ അതിവേഗം ഈ പട്ടണത്തിലെത്താം,
ലോകത്തുളള എല്ലാവിഭാഗം ആളുകളും തിങ്ങിപ്പാർക്കുന്ന പട്ടണമാണ് ഗ്രീൻസിറ്റി,'' ഇന്ന് ലോകത്ത് അറിയപ്പെടുന്ന വിശാലമായ യൂണിവേഴ്സിറ്റിയാണ്
''ഓൺലൈൻ ' പട്ടണം,
ഇവിടെ അതിരുകളില്ല, വേർതിരുവുകളില്ല, എല്ലാവരും ''പച്ചലൈറ്റ് '' കത്തിക്കണം എന്ന നിയമം നിർബന്ധമാണ്,!!
അത് രാത്രിയായാലും, പകലായാലും, അതു കൊണ്ടാണ് ഈ നഗരത്തെ , ''ഗ്രീൻ സിറ്റി ' എന്ന് വിളിക്കുന്നത്,
''ഗ്രീൻ സിറ്റിയിൽ ' പ്രധാനപ്പെട്ട രണ്ട് മാർക്കറ്റുകളുണ്ട്,
''എഫ് ബി മാർക്കറ്റും, ' വാട്സാപ്പ് മാർക്കറ്റും, !
നിലവാരമുളള വിഭവങ്ങളാണ് എഫ് ബി മാർക്കറ്റിലുളളത്,
ഈ മാർക്കറ്റിൽ കയറണമെങ്കിൽ ''റിക്വസ്റ്റ് ' എന്ന പാസ് എടുക്കണം,
ലോകത്തിന്റെ മുക്കിലും, മൂലയിൽ നിന്നും '' പോസ്റ്റുകൾ ' ഇറക്കുമതി ചെയ്യുന്നത് എഫ് ബി മാർക്കറ്റിലാണ്,
ഇൻഡ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രധാന പോസ്റ്റാണ്
വർഗീയത,''
ഇത് വാങ്ങുന്നതും മറിച്ച് വില്ക്കുന്നതും ഇൻഡ്യൻസ് തന്നെയായതിനാൽ ലോകമാർക്കറ്റിൽ ഈ പോസ്റ്റിന്റെ മൂല്ല്യം കുത്തനെ താഴേക്കാണ്.
ഗ്രൂപ്പടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്ന പോസ്റ്റുകൾ തൂക്കി നോക്കുന്ന അഡ്മിൻ പാനലുകളുടെ സംഘം മാർക്കറ്റിൽ കറങ്ങി നടക്കുന്നുണ്ട്.
ലൈക്ക് കൊടുത്ത് ലൈക്ക് വാങ്ങുക എന്ന ബാർട്ടർ സമ്പ്രദായമാണ് ഈ മാർക്കറ്റിലുളളത്.
ഇവിടുത്തെ ഭാഷ 'കമന്റ് ' ഭാഷയാണ്.
ലോകത്തെ എല്ലാ ഭാഷയും ട്രാൻസലേഷൻ ചെയ്തും ഇവർ ആശയ വിനിമയും നടത്തിവരുന്നു,
ഈ മാർക്കറ്റിനു ചുറ്റിപ്പറ്റി ധാരാളം 'ഫെയ്ക്കൻ ' വംശജർ തിങ്ങിപ്പാർക്കുന്നുണ്ട്.
യഥാർത്ഥ പൗരത്വം ഇല്ലാത്തവരാണ് ഈ ഫെയ്ക്കൻ വംശം,
രണ്ടായിരം നൂറ്റാണ്ടിൽ ഗൂഗിൾ നഗരം നിലവിൽ വരുന്നതിനു മുമ്പ് ലോകത്തിന്റെ വിവിധ ദേശത്ത് ചിതറി കിടന്ന ഒരു വംശമാണ് ഫെയ്ക്കൻസ് ''
''തെണ്ടി നദീ തട = മുഖംമൂടി '' സംസ്ക്കാരമാണ് ഇവരുടേത്.
''പോൺ സെക്സ് 'ആപ്പുകൾ ''ഡൗൺലോഡ് ചെയ്ത് മാർക്കറ്റിൽ പോസ്റ്റ് ചെയ്യ്താണ് ഇവർ ജീവിക്കുന്നത്, !
'' ടൈംലൈൻ ഹോമുകൾ, ഇൻബോക്സ് ബീച്ച്, '' എന്നിവയെല്ലാം ഈ പട്ടണത്തിലെ പ്രധാന സ്ഥലങ്ങളാണ്,
ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും ഈ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാത്തവർ വിരളമാണ്.
ടൈംലൈനിൽ നിന്നും, ഇൻബോക്സ് ബീച്ചിലേക്കുളള ദൂരം അളക്കുന്ന ''ചാറ്റോ മീറ്റർ'' സുലഭമായി മാർക്കറ്റിലുണ്ട്.
നഗരത്തിലെ പ്രധാന റോഡുകളിലൊന്നാണ്, ''മെസഞ്ചർ ' പാത,
റോഡിനിരുവശവും സ്റ്റിക്കർ കമന്റു കൊണ്ട് അലങ്കരിച്ച ബിംബങ്ങൾ കാണാം, പല പല ഭാവങ്ങളിൽ മനോഹരമായി നിർമ്മിച്ചിരിക്കുന്ന
സ്റ്റിക്കർ രൂപങ്ങൾ മഞ്ഞ നിറത്തിലുളളതാണ്, !
ഓൺലൈൻ നഗരത്തിലെ സൂപ്പർ മാർക്കറ്റാണ് ''പ്ളേ സ്റ്റോർ,''
''ഡൗൺലോഡുകളുടെ ഷോപ്പ്''' എന്നാണ് ബ്രട്ടീഷുകാർ ഈ മാർക്കറ്റിനെ വിളിച്ചിരുന്നത്,
നഗരത്തിലെ പ്രധാന തിയറ്ററാണ് ''ഒപ്പേര മിനി '' യും, യൂ ട്യൂബും, ''
''സെർച്ച് ' പാലത്തിനരികിലെ ''ജി മെയിലെ ''ന്ന പോസ്റ്റ്ആപ്പീസ് പ്രസിദ്ധമാണ്, !
'' തെക്ക് വടക്കൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ''ആപ്പുകളുടെ നഗരത്തിൽ രണ്ടായിരത്തി നാലിൽ നിലവിൽ വന്ന മറ്റൊരു പട്ടണമാണ് ''വാട്സാപ്പ് '' നഗരം,
''ആപ്പുകളുടെ ആപ്പീസ് എന്നാണ് ഈ പട്ടണത്തെ പല പ്രമുഖ സ്ത്രീകളും വിശേഷിപ്പിക്കുന്നത്,
ഈ പട്ടണത്തിലെത്തിയ പലരും ആപ്പിലായ ചരിത്രമുണ്ട്,
''സ്ത്രീകളെ ചൂഷണം ചെയ്യുന്ന ''മോർഫിംങ്ങ് '' എന്ന തീവ്രവാദികൾ ഈ പട്ടണത്തിലുണ്ട്.
നഗ്നമായ സ്ത്രീ ഉടലുകളിൽ തല വെട്ടി മാറ്റി ഒട്ടിച്ച് ''മോർഫിംങ്ങ്'', തൊഴിലാക്കിയ ഭീകരന്മാരാണ് ഇവർ, ഇവരുടെ വലയിൽ പെട്ടവർ നിരവധിയാണ്, !
വാട്സാപ്പ് പട്ടണത്തിന്റെ ഇടത് വശത്തൂടെ മാലിന്യങ്ങൾ കൊണ്ട് കരക്കവിഞ്ഞ് ഒഴുകുന്ന ''ഡീലീറ്റെ''ന്ന നദി, ഈ നദിയിലെ മാലിന്യങ്ങൾ '' അൺബ്ളോക്കെന്ന കായലിലൂടെ,
ഒഴുകി തെക്കോട്ടൊഴുകുന്ന ''ബ്ളോക്കെ''ന്ന സമുദ്രത്തിൽ പതിക്കുന്നു, !!
ഈ നദിക്കരയിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ, തലയുർത്തി നില്ക്കുന്ന ''സെറ്റിംങ്ങ്, '' ഫാക്ടറി കാണാം,
''നോട്ടിഫിക്കേഷൻ ' പാലത്തിലൂടെ ചീറിപ്പായുന്ന '' മെസേജ് '' ബസ്സുകൾ, അകലെ ''മനോഹരമായ ഒരു കുന്നിൻ ചെരുവ്, ''ട്വിറ്റർ കുന്നുകളെന്നാണ് ആ കുന്നുകൾ അറിയപ്പെടുന്നത്,
''പുരാതന കാലത്തെ ''ബ്ളോഗ് '' സമുദായക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ''ട്വിറ്റർ ''കുന്നുകൾ, !!
ഇവരെ ''ബ്ളോഗെഴുത്തുകാരെ'' ന്നാണ് ഓൺലൈൻ നിവാസികളുടെ ഇടയിൽ അറിയപ്പെടുന്നത് !!
ഞാൻ വാച്ചിലേക്ക് നോക്കി, രാത്രി അവസാനിക്കുകയാണ്,
ഇൻ ബോക്സിൽ ബീച്ചിൽ നിന്ന് ജനം പുറത്തേക്ക് പോകാൻ തുടങ്ങിയിരിക്കുന്നു,
അവർ '' നൈറ് ചാറ്റിംഗ് '' തൊഴിലാളികളാണ്,
ഈ ബീച്ചിൽ പകൽ സമയങ്ങളിൽ തിരക്ക് വളരെ കുറവാണ്, !!
ബീച്ചിലെ പച്ച ലൈറ്റുകൾ ഓരോന്നായി അണഞ്ഞു കൊണ്ടിരിക്കുന്നു,
ഇന്നലെ, ജൂൺ അഞ്ചാം തിയതി , ''പരിസ്ഥിതി ദിന'' മായതിനാൽ മാർക്കറ്റിൽ ഇറക്കുമതി ചെയ്ത മരങ്ങളിൽ നിന്നും പൊഴിഞ്ഞ ഇലകൾകൾക്കിടയിലൂടെ ഞാൻ മുന്നോട്ട് നടന്നു, !!
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് സിറ്റി, !
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക