Slider

നോവൽ💃💃സാമ്യം👩👩 അദ്ധ്യായം 1

0

നോവൽ💃💃സാമ്യം👩👩
അദ്ധ്യായം 1
എടി ദേവൂട്യേ.....എന്തെടുക്കുവാടി കൊച്ചേ നീ ഇങ്ങോട്ടൊന്നു വാടി....
ദേവകിയമ്മ വാതിൽ പടിയിലിരുന്നു ഉറക്കെ വിളിച്ചു.ദേവകിയമ്മക്കു വയസ്സെഴുപതു തികഞ്ഞു .അവർ തന്നെ പേരക്കുട്ടിക്കിട്ട പേരാണു ദേവൂട്ടി
ഈ തള്ളക്കു വല്ലാത്ത സൂക്കേടാ...ആ കൊച്ചിങ്ങോട്ടു വന്നു കയറിയില്ല .അതിനു സൈര്യം കൊടുക്കില്ലന്നു വെച്ചാൽ
ശാരദ ഭർത്താവ് ശിവരാമനോടായി പറഞ്ഞു.ഇതൊന്നും ശ്രദ്ധിക്കാതെ ശിവരാമൻ കട്ടിലിൽ കിടന്നു പത്രം വായിച്ചോണ്ടിരുന്നു
നിങ്ങളു കേൾക്കുന്നുണ്ടോ മനുഷ്യനെ ഞാനീ പറയുന്നതു വല്ലതും..?
നിനക്കെന്താടി ദേവൂട്ടിക്കു അമ്മയെ ചെറുപ്പം മുതലേ വല്ല്യകാര്യമാ...ഞാനും നീയും ഒക്കെ അവൾക്കമ്മ കഴിഞ്ഞേ ഉള്ളു .അമ്മയുടെ കൂടിരിന്നു കഥകൾ കേൾക്കുന്നതാ അവൾക്കേറെ ഇഷ്ടം
ങാ...കഥ കേൾക്കാൻ പറ്റിയ പ്രായം പെണ്ണിനു വയസ്സിരുപത്തി ആറായി കൊട്ടിച്ചു വിടണ്ട പ്രായമായി .ആദ്യം പറഞ്ഞു പഠിപ്പു കഴിയട്ടേയെന്നു .പിന്നീടു ജോലി കിട്ടട്ടേയെന്നു .ഇപ്പോൾ പറയണു ഇത്ര തിരക്കിട്ടു കെട്ടിച്ചു വിട്ടു ഭാരം ഒഴിക്കാനാണോന്നു.നിങ്ങളവളുടെ വാക്കു കേട്ടു താളത്തിനു തുള്ളാൻ നിന്നാൽ പെണ്ണു കെട്ടാചരക്കാണന്നു നാട്ടുകാരു പറഞ്ഞു തുടങ്ങും
നീയൊന്നു മിണ്ടാണ്ടിരിക്കണുണ്ടോ ...ഞാനെന്തു വേണമെന്നാ ..,?അവളുടെ മനസ്സിലാരകിലും ഉണ്ടോന്നു മയത്തിൽ ചോദിച്ചറിയാൻ നോക്ക് .അല്ലാണ്ടെന്റെ നെഞ്ചത്തോട്ടു രാവിലെ കേറാൻ വരാതെ
ഞാനെന്തെങ്കിലും ചോദിച്ചാൽ ചാടികടിക്കാൻ വരുകയല്ലേ ..എനിയൊരു കാര്യം ചെയ്യാം നിങ്ങളു അമ്മയെ കൊണ്ടൊന്നു ചോദിപ്പിക്ക് .മുത്തശ്ശി എന്നു പറഞ്ഞാൽ അവൾക്കു ജീവനല്ലേ ?
അതു നിനക്കായി കൂടെടി...?
നല്ല കാര്യമായി !!!അവളുടെ അപ്പറമാ നിങ്ങളുടെ തള്ള എന്നെ കണ്ടാലവർക്കു ചതുർത്തിയാ...!!!
നാക്കിനെല്ലില്ലാതെ വളവളാന്നു ചിലച്ചോണ്ടിരുന്നാൽ ആരാടി വക വെക്കുന്നത് പെണ്ണുങ്ങളായാൽ കുറച്ചു അടച്ചൊതുക്കത്തോടെ സംസാരിക്കണം കടിച്ചു കീറിയുള്ള വർത്തമാനത്തിൽ നീ അവരുടെ മൈസ്രേട്ടാ...!!!
അതെ ഇവിടെ പുറംപോക്കു ഞാനല്ലേ ഉള്ളു .രാപകലില്ലാതെ ഈ വീട്ടിൽ കിടന്നു ഞാൻ കഷ്ടപ്പെടുന്നത് ആരും കാണില്ല..!!എന്നും പറഞ്ഞു ശാരദ പരിഭവത്തോടെ അടുക്കളയിലേക്കു കയറി
താലേ നാൾ കഴിച്ചു വാഷ്സ് പെയിസനിൽ ഇട്ടിരുന്ന പാത്രങ്ങൾ മെഴക്കുന്നതിനിടയിൽ അവൾ ആത്മഗതം പറഞ്ഞു
അച്ഛനും മകൾക്കും ജോലിയുണ്ട് ഇതിനുള്ളിൽ കിടന്നു ഞാൻ പെടണപാടിനൊരു വിലയുമില്ല .എന്നാൽ ശമ്പളം കിട്ടി വന്നതാ അമ്മയുടെ കൈയ്യിലെന്തെങ്കിലും ഒന്നിരിക്കട്ടെ ങാ..ഹാ..അച്ഛന്റെ കൈയ്യിലേ കൊടുക്കു .ഞാനെന്താ വേറാർക്കെങ്കിലും കൊണ്ടു കൊടുക്കണോ..?വിശക്കുമ്പോൾ എല്ലാം എന്റെ അടുത്തു വരും ഇന്നു ഞാൻ കാണിച്ചു തരാം പച്ച വെള്ളം കൂടി അനത്തൂല നോക്കിക്കോ ..!!!എനിക്കും വിലയുണ്ടോന്നറിയണമല്ലോ..?
*****************************************
എന്താ മുത്തശ്ശി ...?
ആ നല്ലയാളാ ഇങ്ങനാ ഈ പ്രായത്തിലുള്ള പെൺ കുട്ട്യോള് നേരമെത്രയായന്നാ വിചാരം .മുഖം പോലും കഴുകിയില്ല അസ്ളീകരം ഛേ...,
എന്റെ മുത്തശ്ശി ഡൽഹിയിൽ നിന്നു ഇവിടെ വരെയാത്ര ചെയ്തു വന്നാൽ ഒരു ക്ഷീണോം ഇല്ലന്നാ വിചാരം ..ദേവൂട്ടി ദേവകിയുടെ കാലെടുത്തു തന്റെ മടിയിൽ വെച്ചു തടവിക്കൊണ്ടുചോദിച്ചു
എല്ലാ ശീലവും മാറിയിരിക്കണു കുട്ടിയേ നിന്റെ ..സരസ്വതീയാമത്തിലെഴുന്നേറ്റു കുളിച്ചീറനോടെ മുടിയിലൊരു തുളസിക്കതിരും വെച്ചു തുളസിത്തറയിൽ വിളക്കു വെക്കണ ദേവൂട്ടി ആകെ മാറിയിരിക്കുന്നു ..എന്താ വേഷം ആൺ കുട്ടികളെ പോലെ ഒരു കളസവും വലിച്ചു കേറ്റി എനിക്കിതൊന്നും കണ്ടിട്ടു പിടിക്കണില്ല കുട്ടിയെ..!!!
എന്റെ മുത്തശ്ശി നാടോടുമ്പോൾ നടുവേ ഒാടണമെന്നു കുഞ്ഞുംനാളിലേ പറഞ്ഞു തന്നതേ മുത്തശ്ശിയല്ലേ..ഇതാണിപ്പോളെത്തെ ഫാഷൻ ..
നിന്റെ ഒരു ഫാഷൻ .ഒന്നും വേണ്ടാന്നു മുത്തശ്ശി പറയണില്ല ..ഒക്കെ ആയിക്കോ ..ഇതു നമ്മുടെ വീടല്ലേ ഇവിടിതൊന്നും വേണ്ടാന്നേ ഞാൻ പറഞ്ഞുള്ളു
മുത്തശ്ശി പറഞ്ഞാൽ എന്താ ഈ ദേവൂട്ടി ചെയ്യാത്തെ ..ഞാനോടി പോയ് കുളിച്ചു മിടുക്കി ആയി വരാട്ടോ മുത്തശ്ശിക്കായും ഈ മോളു ചില കൂട്ടങ്ങളൊക്കെ കൊണ്ടു വന്നിട്ടുണ്ട്
പിന്നേ ഈ കുഴീലേക്കു കാലും നീട്ടിയിരിക്കണ എനിക്കെന്തിനാടി കൊച്ചേ നിന്റെ സമ്മാനങ്ങളൊക്കെ
അതു നല്ല ശേലായി ...എന്റെ ഒന്നും മുത്തശ്ശിക്കു വേണ്ട അപ്പോൾ അല്ലേ ..!!!?
ദേവകിയുടെ കാൽ മെല്ലെ താഴെ വെച്ചു അവൾ പരിഭവത്തോടെ എഴുന്നേറ്റു
എന്റെ ദേവൂട്ടി അപ്പോളേക്കു പിണങ്ങിയോ..?
അവളുടെ കൈയ്യിൽ പിടിച്ചോണ്ടു ദേവകിയമ്മ ചോദിച്ചു
അവൾ പിണങ്ങി മുഖം തിരിച്ചു നിന്നു
ദേവൂട്ടിയേ മുത്തശ്ശിക്കു എന്തുകൂട്ടമാ മോളു കൊണ്ടു വന്നേ..,?
ദേവൂട്ടിക്കു ചിരി വന്നു എന്തോ ആ ചോദ്യം കേട്ടപ്പോൾ അവൾക്കോർമ്മ വന്ന പോലെ
അതൊക്കെയുണ്ട് ...ഞാൻ മുത്തശ്ശിക്കു കൊണ്ടു വന്ന സൂത്രം തരുമ്പോൾ ഈ മോൾക്കെന്താ തരിക..?
എന്റെ കൈയ്യിൽ നിനക്കു തരാനെന്താ കുട്ടിയേ ഉള്ളത് മനസ്സിലുള്ള സ്നേഹമല്ലാണ്ട് ?
ഉണ്ടാവണമല്ലോ..!!!
ദേവകിയമ്മയുടെ മുഖം ചെറുതായൊന്നു വാടി .ഇപ്പോളെന്റെ കുട്ടിക്കെന്താ ഞാൻ കൊടുക്കുക അവർ മനസ്സിലാലോചിച്ചു
എന്തോന്നാ മുത്തശ്ശി തല പൊകക്കണേ ?എനിക്കു പഴയ പോലെ നല്ലൊരു കഥ പറഞ്ഞു തന്നാൽ മതി .പറ്റുമോ??അവൾ കൊഞ്ചിക്കെണ്ടു കൊച്ചു കുട്ടികളെ പോലെ പറഞ്ഞു
എന്തോ ഒന്നാലോചിച്ച ശേഷം അവർ പറഞ്ഞു
ആ...നല്ലൊരു കഥ മോൾക്കു മുത്തശ്ശി പറഞ്ഞു തരാം ഇവിടിരിക്ക്
അവൾ മുത്തശ്ശയുടെ മടിയിലേക്കു തലവെച്ചു കിടന്നു
അവളുടെ ഭംഗിയുള്ള മുടിയിൽ കൈകൾ ഒാടിച്ചു കൊണ്ടു ദേവകിയമ്മ കഥ പറഞ്ഞു തുടങ്ങി
********************************************
കോസലം എന്നൊരു മഹാ രാജ്യത്തെ രാജാവായിരുന്നു വിക്രമസിംഹൻ.പ്രജകൾക്കേറെ പ്രിയമുള്ളവൻ .
അദ്ധേഹത്തിന്റെ യുവരാജാവായിരിക്കണ സമയത്തുള്ള ഉറ്റ ചങ്ങാതി ആയിരുന്നു രണ ഭദ്രൻ ..രണ്ടു പേരും നല്ല സൗഹൃദത്തിലിരിക്കണ അയൽ രാജ്യങ്ങളിലെ യുവരാജാക്കൻമ്മാർ
രണഭദ്രൻ മനസ്സാൽ സ്നേഹിച്ചിരുന്ന രാജകുമാരി ആയിരുന്നു ഉത്തര .അവളുടെ ഒാർമ്മകൾ രണഭദ്രന്റെ ഉറക്കം കെടുത്തിയിരുന്നു .അവന്റെ സ്നേഹം ആരുമറിയാതെ മനസ്സിൽ താലോലിച്ചു നടക്കുന്ന സമയം ആണു
ഇതൊന്നും അറിയാതെ വിക്രമസിംഹൻ ഉത്തരയെ അവളുടെ അച്ഛൻ നടത്തിയസ്വയം വരത്തിലൂടെ സ്വന്തമാക്കിയത്
തന്റെ മനസ്സറിയാതെ വിക്രമസിംഹനെ സ്വയം വരിച്ച ഉത്തരയോടുള്ള കോപം രണഭദ്രനെ വിക്രം സിംഹനിൽ നിന്നും അകറ്റി
അകാരണമായി തന്നിൽ നിന്നകലുന്ന രണഭദ്രനെ സൗകര്യ പൂർവ്വം വിക്രം സിംഹനും മറന്നു തുടങ്ങി
മറ്റൊരു രാജകുമാരിയെ രണഭദ്രനും വിവാഹം ചെയ്തു
പരസ്പരം പിരിഞ്ഞേറെ നാളുകൾ പിന്നിട്ടു
ഇപ്പോൾ നിന്നേപോലെ ഒരു സുന്ദരി മോളുണ്ടു വിക്രം സിംഹനു പേരു വേണി .പേരു പോലെ കളങ്കമില്ലാതെ ഒഴുകുന്ന മനസ്സായിരുന്നു അവളുടെ
അങ്ങനെയിരിക്കെ ഒരു ദിവസം ..!!!
ഡി നിനക്കു രാവിലെ പല്ലു വിളക്കുകയും കുളിക്കയും ഒന്നും വേണ്ടേ ..,ഒരു മുത്തശ്ശിയും മോളും കഥ പറയാനും കേൾക്കാനും പറ്റിയ പ്രായം എഴുന്നേറ്റു പോടി ..അങ്ങോട്ടു വന്ന ശാരദ കലിപ്പിൽ പറഞ്ഞു ദേവൂട്ടിക്കു നേരെ കണ്ണുരുട്ടി
ഈ അമ്മയുടെ കാര്യം അമ്മക്കെന്താ.,,വേണ്ടേ...?ചാടിയെഴുന്നേറ്റവൾ ദേഷ്യത്തിൽ ചോദിച്ചു
എനിക്കൊന്നും വേണ്ട നിന്റെ മൊബയിൽ കിടന്നു കുറേ നേരമായി കുണു കുണാന്നടിക്കുന്നു
അതും കേട്ടതും ഇപ്പോൾ വരാമേ മുത്തശ്ശി കഥ മുഴുവൻ പറയണം കേട്ടോ എന്നും പറഞ്ഞവൾ അവളുടെ മുറിയിലേക്കോടി
കട്ടിലിൽ കിടന്നു ബെല്ലടിക്കുന്ന മൊബയിലിലേക്കു നോക്കി
ഹായ് നിശാന്ത് ..!!? അവൾ അറിയാതെ ഉച്ചത്തിൽ പറഞ്ഞോണ്ടു കോൾ അറ്റന്റു ചെയ്തു
ഹലോ....,
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo