Slider

വെളിപെടുത്തലുകൾ

0
വെളിപെടുത്തലുകൾ
-----------------------------
*റാംജി..
കഴിഞ്ഞ ദിവസം ബിജുമാഷിന്റെ(ബിജു പെരും ചെല്ലൂർ) കുറിപ്പ്‌ കാണുവാനിടയായി...
അദ്ദേഹത്തെ സ്വാധീനിച്ച സ്തീ ജന്മങ്ങളെകുറിച്ചു പറഞ്ഞു..എന്നെയത്‌ വല്ലാതെ ഉലച്ചിട്ടുണ്ട്‌,വളരെ ഹൃദ്യമായ അവതരണം..
അതിൽ അദ്ദേഹം നേരിൽ ചില സൗഹൃദങ്ങളെ കാണണം എന്നാഗ്രഹിക്കുന്നപോലെ,എനിക്കും ഈ നല്ലെഴുത്തുകൂട്ടായ്മയിലെ ചിലരെ നേരിൽകാണണമെന്നും സ്നേഹം പങ്കുവക്കണമെന്നുമാഗ്രഹമുണ്ട്‌.
മറ്റൊരുദിവസം അമ്മുഎന്ന സുഹൃത്തിട്ട പോസ്റ്റിൽ സൗഹൃദങ്ങളേയും,അവരെ അടുപ്പിച്ചുനിർത്തൂന്നവരേയും കുറിച്ചു പറഞ്ഞിരുന്നു.അതും വളരെ സ്പർശ്ശിച്ചു..
ആ സുഹൃത്ത്‌ പറഞ്ഞതുപോലെ, ഞാനും,അധികം ആരുമായും വിദ്വേഷത്തിൽ പോകാതെ സൗഹൃദം കൊണ്ടുനടക്കാറുണ്ട്‌...
സത്യത്തിൽ ബിജുമാഷിന്റെ ആ കുറിപ്പ്‌ എന്നെ പിടിച്ചുലച്ചു എന്ന് എടുത്തുപറയട്ടെ...
സ്നേഹം ഭായ്‌...ഞാൻ നേരിൽ കാണമെന്നാഗ്രഹിക്കുന്നവരിൽ ഒരാൾ താങ്കളാണ്..നമ്മൾകാണും..
മറ്റൊരുകാര്യത്തിലേക്ക്‌ കടക്കാം.. നിങ്ങൾ എങ്ങനെ ഉൾക്കൊള്ളും എന്നറിയില്ല,പക്ഷെ ഒരു തുറന്നുപറച്ചിൽ അനിവാര്യമായിവന്നിരിക്കുന്നു.
കേട്ടറിവുള്ള കഥയിൽ ഒരു ട്രാൻസ്ഫോർമ്മറിനു കീഴിൽ ആരോ ഉപേക്ഷിക്കപെട്ട ഒരു ജന്മം.അതാണു ഞാൻ..കേൾക്കുമ്പോൾ പലർക്കും ഉൾകൊള്ളാൻ കഴിയില്ല,എന്നാൽ അതാണു സത്യം...
അവിടെകിടന്ന എന്നെ പട്ടികളെല്ലാംകൂടി കടിച്ചുവലിച്ചു..ആ വേദന ഒരു നിലവിളിയായി അതിനടുത്തുതാമസിക്കുന്ന ഒരു മനുഷ്യനിൽ ശ്രദ്ധയുണ്ടാക്കുവാൻ സാധിച്ചതിനുഫലമാണീ എഴുത്ത്‌.
ഇല്ലായെങ്കിൽ ഞാനെന്നവ്യക്തി ഭൂലോകത്തുണ്ടാകുമായിരുന്നില്ല..
ജന്മത്തിൽ നമ്പൂതിരിയാണോ,നായാടിയാണോ, നായരാണോ എന്നൊന്നുമറിയില്ല..
ജാതിയോ മതങ്ങളോ ഒന്നുമറിയില്ലെങ്കിലും.ഒന്ന് ഉറപ്പിച്ചുപറയുവാനാകും,ഞാനൊരു മനുഷ്യനാണ്.
എന്നെ സംരക്ഷിച്ചമനുഷ്യന് ദുഷ്പേർ കിട്ടിയതിനാലാകാം
ദർശ്ശനത്തിനെന്നപേരിൽ ദൂരെയൊരമ്പലത്തിൽകൊണ്ടുപോയി ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത്‌..
പിന്നെ കൊച്ചുകുട്ടിയായ ഞാൻ ഭിക്ഷയാചിച്ച്‌ കഴിഞ്ഞ നാളുകൾ..
ഇനി മറച്ചുവെക്കാൻ എനിക്കാകുന്നില്ല,
ഇതൊക്കെ ഇപ്പോൾ പറയുന്നതിന് കാരണം നിങ്ങൾ എന്നോടും എന്റെ രചനകളോടും കാട്ടിയ,സ്നേഹത്തിനോട്‌ പുറം തിരിയാൻ എനിക്ക്‌ സാധിക്കുന്നില്ല..
അമ്പലത്തിൽ ഭിക്ഷയാചിച്ചുനടന്ന എന്റെ സംരക്ഷണം അവിടെതന്നെയുള്ള മറ്റൊരു ഭിക്ഷക്കാരിയമ്മ എറ്റെടുത്തു.
പിന്നീട്‌ അവരുടെ നാടായ ആന്ധ്രയിൽ കൊണ്ടുപോയെങ്കിലും,അനുഭവിച്ചതിനേക്കാൾ ദുരിതം അവിടുന്ന് ഏറ്റുവാങ്ങേണ്ടി വന്നതിനാൽ,എനിക്കവിടുന്ന് ഒളിച്ചോടേണ്ടിവന്നു.
അങ്ങനെ മദിരാശിപട്ടണത്തിൽ എത്തപെട്ടഞാൻ,റെയിൽവേസ്റ്റേഷനിൽ തന്നെയുള്ള ചെരുപ്പ്‌ തുന്നുന്ന ആളുമായി കൂടി.
നാലുവർഷത്തോളം വിശപ്പിന്റെ ഓളങ്ങൾ ശമിപ്പിച്ചത്‌ ആ തൊഴിലുകൊണ്ടായിരുന്ന..
പതിനാലാം വയസിൽ വീണ്ടും കേരളത്തിലെ തലസ്ഥാനനഗരിയിൽ എത്തപെട്ടഞാൻ,വിശപ്പുമായി മല്ലിട്ടുകൊണ്ട്‌ രണ്ടുനാൾ നഗരത്തിൽ പലയിടങ്ങളിലായ്‌ കഴിച്ചുകൂട്ടി.
ഒടുവിൽ സ്നേഹനിധിയായ കൃഷ്ണേട്ടന്റെ ചായകടയിൽ അവസാനിച്ചു.
സ്വന്തം കൂടപിറപ്പ്‌ നോക്കുന്നതിനേക്കാൾ ഭംഗിയായി,അദ്ദേഹമത്‌ നിർവ്വഹിച്ചു.
എന്നാൽ രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ സ്വന്തക്കാരിലാരോ കടയുടെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ മുതൽ കൃഷ്ണേട്ടനും ഞാൻ അന്യനാകാൻ തുടങ്ങി..
പിന്നെ പലയിടങ്ങളിലായുള്ള അലച്ചിലിനോടുവിൽ പിറന്നുവീണ എന്റെ ജന്മദേശത്തുവന്നു.
അല്ലറചില്ലറപണികളും,ഉത്സവസീസണിലെ കപ്പലണ്ടികച്ചവടോം ഒക്കെയായി കഴിഞ്ഞുകൂടുകയായിരുന്നു.
പതിനാറാം വയസിലും
യഥാവണ്ണം പഠിക്കുവാനോ,ആരെങ്കിലും വഴിതെളിക്കുവാനോ ശ്രമിച്ചിരുന്നില്ല..
എന്റെ ലോകത്ത്‌ ഞാൻ നാഥനായി ജീവിച്ചു.. അമ്പലങ്ങളിലേയും,തെരുവുകളിലേയും കപ്പലണ്ടികച്ചവടം കൊണ്ട്‌ ജീവിതം മുന്നോട്ടൊഴുകുന്നതിനിടക്ക്‌ ഒരുദിവസം.മഹാനവമി,വിജയദശമി എന്നീ ദിവസങ്ങളിലോടനുബന്ധിച്ച്‌ ദേശത്തെ അമ്പലത്തിൽ ഉത്സവം നടക്കുന്ന സമയം..
പിറ്റേന്ന് പൂജയെടുപ്പായതിനാൽ ദൂരദേശങ്ങളിൽ നിന്നുപോലും വിദ്യാരംഭം കുറിക്കുവാൻ ധാരാളംപേർ കുട്ടികളുമായി എത്തിതുടങ്ങി.
അതിനോടനുബന്ധിച്ചുനടക്കുന്ന പരിപാടികളും,വിദ്യാരംഭം കുറിക്കുവാനുള്ള രശീതാക്കുന്നതിനുംവേണ്ടിയുള്ള തിരക്ക്‌ നടക്കുന്ന സമയം,എന്റെ കയ്യിലാണങ്കിൽ 5കിലോ വറുത്ത കപ്പലണ്ടിയേ ഉള്ളു.
ഈ തിരക്കിന് ഇതു തികയാതെവരുമെല്ലോന്നോർത്ത്‌,കുളകടവിലെ അരമതിലിൽ ചാരിനിൾക്കുമ്പോളാണ് പടിഞ്ഞാറെനടയിലായി നിൾക്കുന്ന കാഞ്ഞിരത്തറയിൽ എന്തോ തിളക്കം ഞാൻ കണ്ടത്‌.
കപ്പലണ്ടിസഞ്ചിയുമായിഞാൻ അങ്ങോട്ടേക്ക്‌ ചെന്നു.എന്റെ കണ്ണുകളെ എനിക്ക്‌ വിശ്വസിക്കുവാനായില്ല.
തോളിൽ കിടന്ന തോർത്തെടുത്ത്‌ കണ്ണുകൾതിരുമിനോക്കുമ്പോഴും സരസ്വതിദേവിതന്നെ.
എന്നെ കണ്ടതുംദേവി എന്നോട്‌ ചോദിച്ചു..നീ സന്തോഷല്ലെ..
എനിക്ക്‌ സന്തോഷമായി,ദേവിക്ക്‌ എന്റെപേരൊക്കെയറിയാം.ഞാൻ ചോദിച്ചു..
ദേവിയെന്താണിപ്പോൾ ഇവിടെ.ഉടൻ പറഞ്ഞു,
നാളത്തേക്ക്‌ ഈ നടയിൽ വിദ്യാരംഭം കുറിക്കാനെത്തുന്നവരുടെ കണക്കെടുക്കുവാരുന്നു..
എല്ലാടത്തും ഓടിയെത്തണ്ടെ..
പിന്നീട്‌ അവിടെ നടന്നത്‌ അത്ഭുതമായിരുന്നു.
എന്നോടുചോദിച്ചു നിനക്ക്‌ അക്ഷരാഭ്യാസമുണ്ടോ,നിന്നെ എങ്ങുംകണ്ടതായി ഞാനോർക്കുന്നില്ല.
നിനക്കൊരു ചാൻസ്‌തരാം നാളെ എന്തായാലും കുറേപേർ അറിവിനുതുടക്കം കുറിക്കുന്ന ദിവസമാ..
നീ ഒന്ന് കണ്ണടക്ക്‌.
ഞാൻ കണ്ണടച്ചതും എന്റെ ശിരസിൽ കയ്‌വെച്ച്‌ അനുഗ്രഹിച്ചിട്ട്‌ പറയുകയാണ് എന്റെ ഭക്തരായ ചിലർ യൂണിവേഴ്സിറ്റിയുടേയും,ബോർഡിന്റെയുമൊക്കെ ചെയർമാൻ മാരും,എക്സാം ഡയറക്ടർമാരുമൊക്കെയുണ്ട്‌.അവരെ സ്വപ്നത്തിൽ ദർശ്ശനം കൊടുത്ത്‌ നിന്റെ കാര്യം അവരോട്‌ പറഞ്ഞുകൊള്ളാം,സമയം പോലെ അവർനിന്നെ കോണ്ടാക്റ്റ്‌ ചെയ്തുകൊള്ളും.
പിന്നീട്‌ മാജിക്കുകാരെ പോൽ കൈ ഞൊടിച്ചപ്പോൾ ദേവിയുടെകയ്യിൽ ഒരു പേനാ. എന്റെകയ്യിൽ അത്‌ വച്ചുതന്നിട്ടുപറഞ്ഞു നീയിനി റാംജിയെന്നോ,പിള്ളയദ്ദിയമെന്നോ അറിയപെടും..
പിന്നെ കഴുത്തിൽകിടന്ന ഒറിജിനൽ 916 ന്റെ ഒരു കാശുമാലയും,പാലക്കാമാലയുമൂരിതന്നു..
കപ്പലണ്ടിസഞ്ചിക്കും ഇതിനും ഭാരം തുല്ല്യമായിട്ടുണ്ടാകും..(നാലുനാലേകാൽ അഞ്ചെഞ്ചരകിലോയെങ്കിലും കാണും)
പിന്നെ പേനാ ഞാൻ നോക്കി..
ഡയമണ്ട്‌ പതിച്ചിട്ടുണ്ട്‌,തിരിച്ചും മറിച്ചും നോക്കി ഇംഗ്ലീഷിൽ എന്തോ എഴുതിയിരിക്കുന്നു..സൂക്ഷിച്ചുനോക്കി..അത്ഭുതം..ദേവിയുടെ അനുഗ്രഹത്താൽ എനിക്ക്‌ വായിക്കാൻ പറ്റുന്നു..
"മോണ്ട്‌ ബ്ലാങ്ക്‌ പെൻ" എന്നാണ് എഴുതിയിരിക്കുന്നത്‌....
പിന്നെ കുറച്ചുനാൾകഴിഞ്ഞ്‌ ഞാനീ സ്വർണ്ണമെല്ലാംകൊടുത്തു പണമാക്കി ഇതിനിടക്ക്‌ ബോർഡിന്റേയും ,യൂണിവേഴ്സിറ്റിയുടേം ആൾക്കാർവിളിച്ച്‌ അവർ ഒപ്പിട്ട്‌ സീലടിച്ച ചിലപേപ്പറുകൾ തന്നു..സംശയമുണ്ടേൽ കാണിക്കാം...😂😂😂
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo