മോളിക്കുട്ടിയുടെ പ്രണയ വർണ്ണങ്ങൾ (കഥ )
1
പത്താം ക്ലാസ്സിൽ മുഴു പാവാടയിട്ടു പഠിച്ചു നടക്കുമ്പോഴാണ് മോളിക്കുട്ടി ആദ്യമായി പ്രണയത്തിൽ കാല് തട്ടി വീഴുന്നത്.. അതും കണക്കു പഠിപ്പിച്ച സാറിനോട്...
1
പത്താം ക്ലാസ്സിൽ മുഴു പാവാടയിട്ടു പഠിച്ചു നടക്കുമ്പോഴാണ് മോളിക്കുട്ടി ആദ്യമായി പ്രണയത്തിൽ കാല് തട്ടി വീഴുന്നത്.. അതും കണക്കു പഠിപ്പിച്ച സാറിനോട്...
ചൂരൽ നീട്ടി കൈവെള്ള കുമളിക്കുന്നതു വരെ കുട്ടികളെ ശിക്ഷിച്ചിരുന്ന എൽസമ്മ ടീച്ചർ സ്ഥലം മാറി പോയപ്പോഴാണ് ചുരുളൻ മുടിയുംകോലൻ മീശയും വെച്ച പുതിയ കണക്കു മാഷ്, സൈനും തീറ്റയും എ സ്ക്വയറും ബി സ്ക്വയറും പഠിപ്പിച്ചു പഠിപ്പിച്ചു, മോളിക്കുട്ടിയുടെ മനസ്സിൽ പ്രണയം കൂട്ടാനും കുറക്കാനും തുടങ്ങിയത്.
സാറിന്റെ ചൂരലിന്റെ ഒരറ്റത്ത് പിടിച്ചു മോളിക്കുട്ടി മനസ്സിൽ ലസാഗു വരച്ചത്, പാവം സാർ അറിഞ്ഞതേയില്ല.
കണക്കു തെറ്റിക്കുന്ന കുട്ടികളുടെ ചെവിക്കു സർ പിടിക്കുമ്പോൾ, അവരുടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നപ്പോൾ മോളിക്കുട്ടി അതിനൊരപവാദമായി . അവളുടെ അനങ്ങാപ്പാറ നയം കണ്ടു “നിനക്ക് കണ്ടാമൃഗത്തിന്റെ തൊലിയാണോ” എന്ന് ചോദിച്ചു സർ വീണ്ടും വീണ്ടും കാതമർത്തി തിരുമുമ്പോൾ മോളിക്കുട്ടി പിന്നേം പ്രണയത്തിന്റെ കുലുക്കി കുത്തു നടത്തി.
വീട്ടിൽ ചെന്ന് ചുവന്നു തുടുത്ത കാതും നോക്കി മോളിക്കുട്ടി കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ അമ്മച്ചി കണക്കു സാറിനെ പ്രാകി -
“എന്നാലും കാലമാടൻ, എന്റെ കൊച്ചിന്റെ കാതു പൊന്നാക്കിയല്ലോ”
വീട്ടിൽ ചെന്ന് ചുവന്നു തുടുത്ത കാതും നോക്കി മോളിക്കുട്ടി കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ അമ്മച്ചി കണക്കു സാറിനെ പ്രാകി -
“എന്നാലും കാലമാടൻ, എന്റെ കൊച്ചിന്റെ കാതു പൊന്നാക്കിയല്ലോ”
ഓണംപരീക്ഷയും ക്രിസ്തുമസ് പരീക്ഷയും കഴിഞ്ഞപ്പോൾ ഇനി സ്കൂൾ അടക്കാറായല്ലോ എന്നോർത്ത് മോളിക്കുട്ടി വേപഥു പൂണ്ടു.
സ്കൂൾ വാര്ഷികത്തിന്റെയന്നാണ് മോളിക്കുട്ടിയുടെ സകല സ്വപ്നങ്ങളും കീഴ്മേൽ മറിഞ്ഞത്. വാർഷിക ദിനത്തിൽ പുതിയ ചുവന്ന പട്ടുപാവാടയും ചുറ്റി മുൻ നിരയിൽ തന്നെ മോളിക്കുട്ടി പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കണക്കു സാർ വന്നു.. കൂടെ ഒരു പെണ്ണും.പൂർണ ഗർഭിണിയായ ആ പെണ്ണിനെ കണ്ടപ്പോൾ മോളിക്കുട്ടിയുടെ പ്രേമത്തിന്റെ ആദ്യ വർണ്ണ തൂവൽ കൊഴിഞ്ഞു വീണു..
“ അയ്യേ ..ഇയാള് ..”
2
കോളേജിൽ പോവുന്ന വഴിക്കാണ് മോളിക്കുട്ടി അയാളെ കാണാൻ തുടങ്ങിയത്. ചുവന്ന വരയൻ കള്ളിമുണ്ടു ചുറ്റി കറുത്ത ഷർട്ടുമിട്ട് അയാളെന്നും ബസ് സ്റ്റോപ്പിൽ നിൽക്കും.
കൂടെ ഉള്ള കൂട്ടുകാരി ലതിക പറഞ്ഞു .. “നോക്കല്ലേടി, റൗഡിയാ ..”
കൂടെ ഉള്ള കൂട്ടുകാരി ലതിക പറഞ്ഞു .. “നോക്കല്ലേടി, റൗഡിയാ ..”
എന്നിട്ടും മോളിക്കുട്ടി ഇടംകണ്ണിട്ടു നോക്കിയത് അങ്ങാടി സിനിമയിലെ ജയന്റെ ഡയലോഗ്.. ഓർത്താണ് " We are not beggers.. "
കാലത്തു കൃത്യം 8. 30 നു അയാൾ ബസ് സ്റ്റോപ്പിലെത്തും.
അപ്പുറത്തു അയാളും ഇപ്പുറത്തും മോളിക്കുട്ടി നിൽക്കുമ്പോൾ പലപ്പോഴും അവരുടെ മനസറിഞ്ഞു തൊട്ടടുത്ത ചായക്കടയിൽ നിന്നും രാമൻ കുട്ടിയുടെ റേഡിയോക്കു ദയവു തോന്നി പാടും-
“അക്കരെ ഇക്കരെ നിന്നാലെങ്ങനെ
ആശ തീരും…”
“അക്കരെ ഇക്കരെ നിന്നാലെങ്ങനെ
ആശ തീരും…”
അത് കേൾക്കെ മോളിക്കുട്ടി കാൽനഖം കൊണ്ട് കളം വരക്കും .കള്ളിമുണ്ടുകാരൻ മുണ്ടൊന്നു കൂടെ മടക്കി കയറ്റി കുത്തും.
രാത്രി കിടക്കുമ്പോൾ മോളിക്കുട്ടിയുടെ സ്വപ്‌നങ്ങൾ സ്ലോ മോഷനിലായി ..
“കണ്ണും കണ്ണും തമ്മിൽ തമ്മിൽ..
കഥകൾ കൈ മാറും അനുരാഗമേ...
പെട്ടെന്നൊരു ബസ് സമരം വന്ന ദിവസം കോളേജിൽ നിന്നും ലതികയോടൊത്തു നടന്നു വീടിനടുത്തുള്ള ഇടവഴിയിൽ എത്തുമ്പോൾ നേരമിരുട്ടി തുടങ്ങിയിരുന്നു.
“കണ്ണും കണ്ണും തമ്മിൽ തമ്മിൽ..
കഥകൾ കൈ മാറും അനുരാഗമേ...
പെട്ടെന്നൊരു ബസ് സമരം വന്ന ദിവസം കോളേജിൽ നിന്നും ലതികയോടൊത്തു നടന്നു വീടിനടുത്തുള്ള ഇടവഴിയിൽ എത്തുമ്പോൾ നേരമിരുട്ടി തുടങ്ങിയിരുന്നു.
ലതിക പോയപ്പോൾ മോളിക്കുട്ടി വേഗത്തിൽ നടന്നു. പിന്നാലെ കള്ളിമുണ്ടും ചുറ്റി അയാൾ അതിലും വേഗത്തിൽ ആടിയാടി ..
മോളിക്കുട്ടി പേടിച്ചോടി വീട്ടിൽ കയറി..വീട്ടിലെത്തിയതും കൂജയിൽ നിന്നും വെള്ളമെടുത്തു കുടു കുടാ കുടിച്ചു.
മോളിക്കുട്ടി പേടിച്ചോടി വീട്ടിൽ കയറി..വീട്ടിലെത്തിയതും കൂജയിൽ നിന്നും വെള്ളമെടുത്തു കുടു കുടാ കുടിച്ചു.
മോളിക്കുട്ടിയുടെ വെപ്രാളം കണ്ടു അമ്മച്ചി പറഞ്ഞു -
"പെണ്ണിനെ കെട്ടിക്കാറായി "
"പെണ്ണിനെ കെട്ടിക്കാറായി "
3
ആദ്യരാത്രിയിൽ കൈ പിടിച്ചു കട്ടിലിലിരുത്തി മിന്നു കെട്ടിയ അച്ചായൻ മോളിക്കുട്ടിയോടെ ചോദിച്ചു-” മോളിയെ നീയാരെയേലും പ്രേമിച്ചിട്ടുണ്ടോ ?”
മോളിക്കുട്ടി നാണിച്ചു തല താഴ്ത്തി –“ഇല്ല അച്ചായോ “
“എന്നാൽ എനിക്കുണ്ടായിരുന്നു “മോളിക്കുട്ടിയുടെ വിരലുകളിൽ ഞൊട്ടയിട്ടു അതിയാൻ പറഞ്ഞപ്പോൾ മോളിക്കുട്ടി ഞെട്ടി കൈ വിടുവിച്ചു.
കൈയെടുത്തു വീണ്ടും കക്ഷത്തിൽ വെച്ചിറുക്കി പിടിച്ചു വീണ്ടും ഞൊട്ടയിടാൻ ആരംഭിച്ചു, അതിയാൻ പറഞ്ഞു തുടങ്ങി-
കൈയെടുത്തു വീണ്ടും കക്ഷത്തിൽ വെച്ചിറുക്കി പിടിച്ചു വീണ്ടും ഞൊട്ടയിടാൻ ആരംഭിച്ചു, അതിയാൻ പറഞ്ഞു തുടങ്ങി-
തന്റെ ആദ്യപ്രണയം ലസാഗു പഠിപ്പിച്ച കണക്കു ടീച്ചറോട് ആയിരുന്നെന്നും പിന്നെ തോന്നിയത് ചുവന്ന കള്ളിമുണ്ടുടുത്തു വീട്ടിൽ മീൻ കൊണ്ടുവന്ന ദേവകിയോടായിരുന്നു എന്നും ..
കോലൻ മീശക്കാരൻ കണക്കു സാറിനെയും ചുവന്ന കള്ളിമുണ്ടുകാരനെയും മോളിക്കുട്ടി അപ്പോൾ അല്പനേരത്തേക്കോർത്തെങ്കിൽ അത് വെറും സ്വാഭാവികം..
കോലൻ മീശക്കാരൻ കണക്കു സാറിനെയും ചുവന്ന കള്ളിമുണ്ടുകാരനെയും മോളിക്കുട്ടി അപ്പോൾ അല്പനേരത്തേക്കോർത്തെങ്കിൽ അത് വെറും സ്വാഭാവികം..
4
ഇടക്കിച്ചായന്റെ പള്ളക്ക് കുത്തിയും കണക്കു ടീച്ചറുടെയും മീങ്കാരിയുടെയും കാര്യം പറഞ്ഞു കള്ള പരിഭവം നടിച്ചും മോളിക്കുട്ടി അതിയാനെ പ്രേമിച്ചു തുടങ്ങി.
ഇടക്കിച്ചായന്റെ പള്ളക്ക് കുത്തിയും കണക്കു ടീച്ചറുടെയും മീങ്കാരിയുടെയും കാര്യം പറഞ്ഞു കള്ള പരിഭവം നടിച്ചും മോളിക്കുട്ടി അതിയാനെ പ്രേമിച്ചു തുടങ്ങി.
സ്ലോ മോഷനിൽ തന്നെ കൊല്ലം അഞ്ചെട്ടങ്ങു കടന്നു പോയി ..
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മൂത്തവനെ ഒന്നും രണ്ടും എണ്ണാൻ പഠിപ്പിക്കുമ്പോൾ,അവൻ മോളിക്കുട്ടിടെ കൈയെടുത്തു കക്ഷത്തു വെച്ച് ഞൊട്ടയിടും.
“നോക്കിയേ അമ്മച്ചിയെ” എന്നും പറഞ്ഞു ഇളയവൻ അപ്പന്റെ കള്ളിമുണ്ടു മുടുത്തു നെഞ്ചു വിരിച്ചു നിൽക്കുമ്പോൾ, കർത്താവാണേ സത്യം.. മോളിക്കുട്ടി കണക്കു സാറിനേം കള്ളിമുണ്ടുകാരനേം ഓർത്തതേയില്ല.
പിള്ളേരെ നോക്കി പറഞ്ഞതിത്ര മാത്രം “അപ്പന്റെ മക്കള് തന്നെ.. “ Sanee Marie John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക