Slider

അവളെ ഒന്നു കണ്ടിട്ടും...,

0
അവളെ ഒന്നു കണ്ടിട്ടും...,
അവളുടെ സ്വരം ഒന്നു കേട്ടിട്ടും....!
നാലു മാസത്തിലധികമായി....!
അവളുടെ വീട്ടുക്കാര് അവളെ ഒളിപ്പിച്ചിരിക്കുകയാണ്...,
അവളെന്നെ കൈവിടില്ലാന്നുറപ്പുണ്ടെങ്കിലും.....,
അവളെ കണ്ടെത്താനുള്ള വഴികൾ ഒക്കെ എന്നോ അടഞ്ഞതാണ്...,
അവളുടെ വീട്ടുക്കാര് അവർക്കു വിശ്വാസമുള്ള എവിടയോ അവളെ ഒളിപ്പിച്ചിരിക്കുന്നു....,
കുറ്റം അവരുടെതു തന്നെയാണ് പൂർവ്വീകമായ സ്വത്തും അതിന്റെ കൂടെ സ്വന്തം വരുമാനവും കൂടിയായപ്പോൾ
അവർക്കിടയിൽ ആരാണ് വലുതെന്ന അനാവശ്യ തർക്കം മൂത്ത് മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി ഡൈവോഴ്സ് ഒഴിവാക്കി നിത്യവും അതിന്റെ പേരിൽ തർക്കിക്കുന്ന അപ്പനും അമ്മക്കുമിടയിൽ പെട്ടുപ്പോയ...,
ആ കൊച്ചു പെൺക്കുട്ടി ദിനംപ്രതി വളർന്നത് ഭയന്നു വിറച്ചു കൊണ്ടായിരുന്നു....,
ദാമ്പത്യം ഒരു കീറാമുട്ടിയായ അവർക്കിടയിൽ ആ കൊച്ചു മാലാഖ ഒറ്റപ്പെട്ടുപോയി....,
ബാല്യം ക്രൂരമായ രാപകലുകൾ കൊണ്ട് സമൃദ്ധമായി....,
മദ്യം മണക്കുന്ന ഡാഡിയും സ്ലീപ്പിങ്ങ് പിൽസിന്റെ അഡിക്കക്റ്റായ മമ്മിയും നിത്യക്കാഴ്ച്ചയായി മാറിയതോടെ എല്ലാ പ്രതീക്ഷകളും തകർത്ത് ലൈഫ് പിന്നെയും മുന്നേറി...,
അഞ്ചു വർഷം മുന്നേ ഞാനവളെ കാണുമ്പോൾ ഒട്ടും തിളക്കമില്ലായിരുന്നു അവളുടെ ആ കണ്ണുകളിൽ.....,
എന്നാൽ ഞാൻ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയതിൽ പിന്നെ അവളുടെ ലോകം ഞാൻ മാത്രമായി.....,
പക്ഷെ
ഒരിക്കൽ പിടിക്കപ്പെട്ടു....!!
അതൊടെ മറ്റെല്ലാ പ്രശ്നത്തേക്കാളും വലുത് ഈ പ്രശ്നമായി.....!
കുറച്ചു ദിവസം മുന്നേ അവളുടെ വിവാഹം ഉറപ്പിച്ചതായും ഞാനറിഞ്ഞു....,
അതോടെ ഉള്ള പ്രതീക്ഷയും അസ്തമിച്ചു...
പക്ഷെ അവളുടെ വിവാഹ ദിവസത്തിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ എന്റെ ഫോണിലേക്ക് അവളുടെതെന്ന് തോന്നുന്ന തരത്തിലുള്ള ഒരു മെസ്സേജ് വന്നു....
'അരമണിക്കൂറിനുള്ളിൽ കോഫി ഷോപ്പിൽ വരണം....!
ഈ നമ്പറിലേക്ക് ഒരു കാരണവശാലും തിരിച്ചു വിളിക്കരുത് '
അതു മാത്രമായിരുന്നു മെസേജ്...!
അതു വായിച്ചതോടെ കേട്ടപ്പാതി കേൾക്കിത്തപ്പാതി ഞാൻ കോഫീ ഷോപ്പിലേക്ക് ഓടി....
കോഫി ഷോപ്പിൽ എത്തുമ്പോഴും അവൾ അവിടെ ഉണ്ടായിരിക്കുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു.....,
ഇനി അവളുടെ കസിൻസ് ആരെങ്കിലും എന്നെ പറ്റിച്ചതാവാനും വഴിയുണ്ട്...,
എന്നിട്ടും ഞാൻ പോയത് ഒരു സാധ്യതയും ഇല്ലാതെ വരുമ്പോൾ തീരെ ചെറിയ ഏതു സാധ്യതയെയും ഒരു വലിയ സാധ്യതയായി ആർക്കും തോന്നും ഇവിടെയും ഞാൻ പോയത് ആ പ്രതീക്ഷയിലായതു കൊണ്ടാണ്....,
പക്ഷെ കോഫിഷോപ്പിന്റെ എതിർവശത്തെ മെഡിക്കൽ ഷോപ്പിൽ അവളെ കണ്ടപ്പോൾ എനിക്ക് വല്ലാതായി....,
എന്റെ പഴയ ആ അവളല്ലായിരുന്നു
അവൾ വീണ്ടും തിളക്കമില്ലാത്തവളും പ്രസവരിപ്പില്ലാത്തവളും ആയി അവൾ തീർത്തും മാറിയിരിക്കുന്നു...,
പഴയപ്പോലെ ആ കണ്ണുകളിൽ വീണ്ടും വിഷാദം തളം കെട്ടി നിന്നു...,
വീണ്ടും ഒന്നു കൂടി കാണാനായല്ലോ എന്നത് മാത്രം ഒരു സമാധാനമായി... !
അവൾക്കും എന്നെ കണ്ടത് ആശ്വാസമായിയെന്നു തോന്നുന്നു......
എങ്കിലും അവളുടെ എന്നോടുള്ള ചിരി അത്ര സുഖകരമായിരുന്നില്ല....,
കോഫിഷോപ്പിനകത്തു കയറിയതും അവൾ എന്നോട് മുഖം കഴുകിവരാൻ ആവശ്യപ്പെട്ടു...
എന്തോ തെളിച്ചക്കുറവുണ്ട് എന്റെ മുഖത്തിനുണ്ടത്രെ..
അതു കേട്ടതും ചിരിച്ചു കൊണ്ട് ഞാനവളെ അനുസരിച്ചു....
വാഷ്റൂമിൽ പോയി വന്നപ്പോഴേക്കും എനിക്ക് കോഫിയും അവൾക്ക് ജ്യൂസും എത്തിയിരുന്നു...
മെഡിക്കൽഷോപ്പിൽ നിന്നു വാങ്ങിയ ഗുളികയിൽ നിന്ന് ഒരെണ്ണം എടുത്ത് കഴിച്ചു കൊണ്ട്
ഭയങ്കര തലവേദനയാണ് സഹിക്കാൻ പറ്റണില്ലാന്ന് അവൾ പറഞ്ഞു...,
എന്ത് പറയണമെന്ന് അറിയാതെ ഞങ്ങൾ പരസ്പരം കുറച്ചു നോക്കിയിരുന്നു....
അവസാനം അവൾ തന്നെ പറഞ്ഞു തുടങ്ങി..,
എന്റെ വിവാഹമാണ് ഈ ഞായറാഴ്ച്ച.....!!
കേട്ടതാണെങ്കിലും അതവളുടെ നാവിൽ നിന്നു അതു കേട്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു......!
അതു ശ്രദ്ധിക്കാതെ അവൾ പറഞ്ഞു..,
എന്നാൽ
ഞാൻ സ്നേഹിച്ചതും കൂടെ ജീവിക്കണമെന്നും ആഗ്രഹിച്ചതും
പക്ഷെ നിന്റെ കൂടെയാണ്...!
അങ്ങനെ സംഭവിച്ചാൽ
ക്രിമിനൽ വക്കീലായ എന്റെപ്പനും സോഷ്യൽസ്റ്റാറ്റസ് ഭ്രമം മൂത്ത മമ്മിയും ചേർന്ന് നിന്നെ അപായപ്പെടുത്തും...!
ആ കാര്യത്തിൽ എന്തായാലും അവരൊന്നാവും....!
അത് എനിക്ക് താങ്ങാനാവില്ല...
വിവാഹം സ്വർഗ്ഗത്തിൽ വയ്ച്ചു നടക്കുന്നു എന്ന് പറയുന്നതിൽ
നീ വിശ്വസിക്കുന്നുണ്ടോ ?
ഞാൻ ഉണ്ടന്നോ ഇല്ലന്നോ പറഞ്ഞില്ല...
ആ സമയമെല്ലാം അവളെ കേൾക്കുക മാത്രം ചെയ്തു....!
പിന്നെയും അവൾ തുടർന്നു
നിനക്കറിയോ....?
എന്റെ മരണസമയത്തും നിന്റെ മുഖം കണ്ടു മരിക്കണമെന്നേ
ഞാൻ ആഗ്രഹിച്ചിട്ടുള്ളു....!
അത്രമാത്രം
ഞാൻ നിന്നെ സ്നേഹിക്കുന്നു...!
ആ വാക്കുകൾ കേട്ട്
എന്റെ കണ്ണുകൾ നിറഞ്ഞു...!
അവൾ തുടർന്നു...
നിന്റെ മുന്നിൽ മരിച്ചു വീഴണമെന്നായിരുന്നു എന്റെ ആഗ്രഹം....!
അതുകൊണ്ട് നീ എന്നെ രക്ഷിക്കാൻ ശ്രമിക്കരുത്...!
അതു കേട്ടതും
ഇവൾ എന്തൊക്കയാണ് ഈ പറയുന്നതെന്ന് എനിക്കു അത്ര മനസിലായില്ലെങ്കിലും
മനസ്സു എവിടെയൊക്കയോ കയറിയിറങ്ങി ഉള്ളിലെവിടയോ പെട്ടന്നൊരു ഭയം പിറന്നു....,
എന്റെ ചിന്തകളെ ശ്രദ്ധിക്കാതെ അവൾ പറഞ്ഞു കൊണ്ടെയിരുന്നു...,
ഒരിക്കൽ എല്ലാം നിനക്ക് മനസ്സിലാകും...!
ആ പറഞ്ഞതും എനിക്ക് മനസ്സിലായില്ല..,
എന്റെ മുഖഭാവം ശ്രദ്ധിച്ചിട്ടാവണം അവൾ പറഞ്ഞു...,
ഞാൻ ഇവിടെ വന്നപ്പോൾ തന്നെ നിന്നെ മുഖം കഴുകാൻ വിട്ടത്...,
നിന്നെ മനപ്പൂർവ്വം ഇവിടുന്ന് ഒഴുവാക്കാൻ വേണ്ടിയാണ്...!
അവൾ പറയുന്നതൊന്നും മനസ്സിലാവാതെ ഞാനവളെ തന്നെ നോക്കവേ അവൾ...,
നീ പോയപ്പോഴും നിന്റെ മുന്നിലും ഞാൻ കഴിച്ചത് വെറും ഗുളികകൾ അല്ല...
ഒരു സുനിശ്ചിത മരണം ഉറപ്പാക്കാനുള്ള അത്രയും
ഉറക്കഗുളികകൾ ആണ്... !!!!!!!
നിന്നെ കണ്ടു കൊണ്ട് നിന്റെ കൈകളിൽ വീണു മരിക്കുന്നതാണ് എനിക്കിഷ്ടം.., എന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കരുത്....!!!
അതവൾ പറഞ്ഞതും എന്റെയുള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞു...,
അതെ സമയം അവളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു......,
ഞെട്ടിയെഴുനേറ്റു ഞാൻ അവളെ പിടിക്കുന്നതിന് മുൻപേ തന്നെ അവൾ മേശയുടെ മേലേക്ക് മുഖം തല്ലി വീണു...!
പേടിച്ചു പോയ ഞാൻ പെട്ടന്നു തന്നെ സ്ഥലക്കാലബോധം വീണ്ടെടുത്ത്
അവളെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അവൾ ഉണർന്നില്ല... !
ഉടൻ തന്നെ കിട്ടിയവണ്ടി വിളിച്ച് അവളെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവളെ രക്ഷിക്കാനായില്ല....!
കുറച്ചു സമയങ്ങൾക്ക് ശേഷം എന്റെ പേരു വിളിച്ച് ഒരു കടലാസ് ഡോക്ടർ എന്നെ ഏൽപ്പിച്ചു.....,
വിറക്കുന്ന കൈകളാൽ ഞാനാ കടലാസ് നിവർത്തിയതും അവളുടെ ജീവനുള്ള അക്ഷരങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു....,
"
എന്റെ ജീവഹത്യയെപ്പറ്റി കേൾക്കുമ്പോൾ ചിലരെങ്കിലും നിന്നോട് ചോദിക്കും എന്തിനാണ് അവൾ ഇത് ചെയ്തതെന്ന്......?
അപ്പോൾ നീ അവരോടു ചോദിക്കണം...!
ജീവിതത്തിൽ ഏറ്റവും വലുത് മക്കളാണെന്ന് പറയുകയെയും....,
തങ്ങളുടെ എല്ലാ സമ്പാദ്യവും അവർക്കുള്ളതാണ് എന്ന് അവകാശപ്പെടുകയും...
എല്ലാം അവരുടെ ഭാവിക്കും സുരക്ഷക്കും വേണ്ടിയാണ് എന്ന് വാദിക്കുകയും............
തങ്ങളുടെ ഏറ്റവും വലിയ സ്വത്ത് മക്കളാണ് "
എന്ന്
നാട് മുഴുവൻ വാക്കുകൾ കൊണ്ട് സമർത്ഥിക്കുകയും ചെയ്യുകയും.....,
ഇവയെല്ലാം വേണ്ടയിടത്തും വേണ്ടാത്തയിടത്തും നാഴികക്ക് നാൽപ്പതുവട്ടം കൊട്ടിഘോഷിക്കുകയും ചെയ്തിട്ട്...,
ഒരിക്കലും ജൻമം തന്നവർ മനസിലാക്കില്ലെന്നു കണ്ട് ഇഷ്ടപ്പെട്ടവനോടൊത്ത് ഇറങ്ങി പോവേണ്ടി വരുമ്പോൾ.....,
അത് വീട്ടുകാരായ അവരുടെ അഭിമാനം വൃണപ്പെടുത്തിയെന്നും പറഞ്ഞ്
അവന്റെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ ഒരു സാഹചര്യം വന്നാൽ അതിനേക്കാൾ ഭേദം അവനെക്കൊന്ന് ജയിലിൽ പോയി കിടക്കുന്നതാണ് നല്ലതെന്ന് പിടിവാശി പിടിക്കുന്നവർ ആരെയാണ് സ്നേഹിക്കുന്നതെന്ന് ?.......
മക്കളെയോ ?
അതോ സ്വയമോ ?...
എന്നാൽ
എന്തും സഹിച്ചും
ആരുടെ ഭാര്യപദം അലങ്കരിച്ചും എങ്ങിനെയെങ്കിലും ജീവിച്ചിരുന്നാൽ മാത്രം മതി
എന്നു കരുതുന്ന തരത്തിലുള്ള
ഒട്ടനവധി പെൺകുട്ടികൾ ഉണ്ടായിരിക്കാം......,
അതു പോലെ
മരണം വരെ താൻ സ്നേഹിച്ച
ആ ഒരാളോടൊത്ത് മാത്രം ജീവിച്ചാൽ മതിയെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികളും ഉണ്ടാകും......,
എന്തിനു ജീവത്യാഗം ചെയ്തു എന്ന് ചോദിക്കുന്നവരോട് പറഞ്ഞേക്ക്
ഞാൻ രണ്ടാമതുപറഞ്ഞ വിഭാഗത്തിൽ പെടുന്ന പെൺകുട്ടിയാണ് എന്ന്
സ്നേഹിച്ചവനോടുത്തു ജീവിക്കാൻ ജീവത്യാഗം ചെയ്യാൻ മടിയില്ലാത്തതു
കൊണ്ടും
കൂടാതെ അടുത്ത ജന്മം വരെ കാത്തിരിക്കാൻ ക്ഷമയുള്ളതു കൊണ്ടും
എനിക്ക് ജീവനിൽ ഭയമില്ല......!
അതിന്നൊക്കെ അപ്പുറത്ത്
നിന്നോട് ഞാൻ ഒന്ന് ചോദികട്ടെ..... ? ? ?
നിന്നെ മറന്ന് മറ്റാരുടെയെങ്കിലും താലിയും കഴുത്തിലിട്ട്
ഒരു ഭാര്യയുടെ ധർമ്മം
അതാണ്
എന്ന് പറഞ്ഞു
ഞാൻ
മറ്റൊരാളോട് ചേർന്ന് കിടന്നാൽ നിനക്കത് സഹിക്കാൻ ആകുമോ ????
അങ്ങനെ സംഭവിച്ചാൽ
അതിനെ തടുക്കാൻ
മറ്റു വഴികളില്ലാത്തതു കൊണ്ടും...,
മറ്റു സകല ആണുങ്ങളെയും പോലെ
ഹൃദയം പൊട്ടിച്ചിതറുന്ന
വേദനയോടെ
നീയും അതങ്ങ് സഹിച്ചേക്കും.....!
പക്ഷെ നീയെന്നല്ല
ആണായി പിറന്ന ഒരുത്തൻ പോലും തന്റെ പെണ്ണിൽ നിന്ന് അത് ആഗ്രഹിക്കുമോ ?
ഇല്ല....!
എന്നെങ്കിലും നീയാണ് എന്നെ ഒഴിവാക്കിയിരുന്നതെങ്കിൽ എനിക്കൊരിക്കലും
അതു സഹിക്കാനാവുമായിരുന്നില്ല
എന്നു മാത്രമല്ല
ഞാൻ ഒരു ഭ്രാന്തിയായി മാറിയേനെ...,
അപ്പോൾ ഞാൻ നിന്റെ ഭാഗത്തു നിന്നു കൊണ്ടു എന്നെ കാണാൻ ശ്രമിച്ചു..,
അപ്പോൾ എനിക്കു മനസ്സിലായി
ഞാൻ മറ്റൊരാളെ സ്വീകരിച്ചാൽ
എന്റെ അതെ വിഷമം തന്നെ
നീയും അനുഭവിക്കേണ്ടി വരുമെന്ന്...,
അതൊടെ ഞാൻ തീരുമാനിച്ചു.....,
വിശ്വസിച്ച ഹൃദയത്തിൽ
നിന്നുള്ള ചതി നൽകുന്ന
വേദനയോള്ളം വരില്ല
സത്യവും നിത്യവുമായ
ഒരു മരണത്തിനെന്ന്......!!
നിറക്കണ്ണുകളോടെ കത്തവസാനിച്ചു...!
ദിവസങ്ങൾക്ക് ശേഷം
അവളുടെ കളങ്കമില്ലാത്ത
സ്നേഹത്തിന്റെ തീവ്രത.
ഞാനും അവളുടെ അതെ വഴി തന്നെ തിരഞ്ഞെടുത്തു...
മരണത്തിലേക്ക് നടന്നു കയറിയ ഞാൻ ഓർമ്മ വരുമ്പോൾ ആകെയൊരു
പുക മറയത്തായിരുന്നു..
പുകമറഞ്ഞു നിന്ന അന്തരീക്ഷം മെല്ലെ നേർകാഴ്ച്ചകൾക്ക് വഴി മാറിയപ്പോൾ
ഒരു രൂപം മുന്നിൽ തെളിഞ്ഞു....!
അതവളായിരുന്നു..!
അങ്ങ്
നക്ഷത്രങ്ങളുടെ ലോകത്ത്...,
അവൾ
എന്നെ കാത്തു നില്ക്കുകയായിരുന്നു.. !!
എന്നെ കണ്ടതും അവൾ അവളുടെ വലതു കൈ എന്നിലേക്ക്‌ നീട്ടിയപ്പോൾ അതിൽ എന്റെ കൈചേർത്തു പിടിക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല......!
ഭൂമിയിൽ വെച്ച് നമ്മൾ കണ്ടു മുട്ടുകയും സ്വർഗ്ഗത്തിൽ വെച്ചു നാം വിവാഹിതരാവുകയും ചെയ്യുന്നു....!
(ബൈബിൾ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo