
ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരോ......
അമ്മു,, എനിക്ക് നിന്റെ സമ്മതം മാത്രം മതി, വേറെ ആരും, ഒന്നും എനിക്ക് പ്രശ്നമല്ല
നീ വരുമെങ്കിൽ നാളെ നമ്മൾ രജിസ്റ്റർ ചെയ്യും, ന്റെ കൂട്ടുകാർ കൂടെ ഉണ്ട് അത് മതി..
അമ്മു....
ഉം..
നീ എന്താ ഒന്നും മിണ്ടാത്തെ...
നീ എന്താ ഒന്നും മിണ്ടാത്തെ...
ഒന്നുല്ലടാ,,
നീലിമ, അവൾ ഉറങ്ങിയോ ?
നീലിമ, അവൾ ഉറങ്ങിയോ ?
ഏയ്, അവളച്ചന്റെ കുഞ്ഞനല്ലേ...
അച്ഛന്റെ മടിയിൽ കിടന്ന് ഗെയിം കളിക്കുവായിരിക്കും.
അച്ഛന്റെ മടിയിൽ കിടന്ന് ഗെയിം കളിക്കുവായിരിക്കും.
ഉം, ഞങ്ങൾ ഒരേ പ്രായം ആണ്, ല്ലേ ഡാ
അതെ, രണ്ട് ദിവസത്തെ വ്യത്യാസം നിങ്ങൾ തമ്മിൽ. എന്തെ ഡി ഇപ്പൊ ഇങ്ങനൊക്കെ ചോയ്ക്കണേ......
ഏയ് ഒന്നുല്യാ...
നിനക്ക് അവളെ ഏറെ ഇഷ്ടാണ് ല്ലേ ഡാ
പിന്നെ, അവളല്ലേടി ഏറ്റവും ഇളയത് വീട്ടിലെ ഒരേഒരു പെൺതരി. ന്റെ പെങ്ങളായത്കൊണ്ട് പറയണതല്ല, പാവാണ്. നിന്നെ ഇഷ്ടാവും അവൾക്ക്.
ഉം...
ഡാ, കുഞ്ഞൻ നാളെ ഒരാളെ ഇഷ്ടാണെന്ന് പറഞ്ഞ് കൂടെ ഇറങ്ങി പോയാൽ വിഷമാവോ നിനക്ക്.......
നീ അന്ന് പറഞ്ഞില്ലേ, കുഞ്ഞന്റെ കല്യാണത്തിന് അച്ഛനും അമ്മയും നടത്തുന്ന ഒരുക്കങ്ങളെകുറിച്, കല്യാണത്തിന്റെ അന്ന് നീയും അനിയൻകുട്ടനും ഇടുന്ന ഒരേകളർ ഡ്രെസ്സിനെ കുറിച്ച്, ചെക്കനേയും പെണ്ണിനേയും മണ്ഡപത്തിലേക്ക് കൊണ്ടുവരുന്ന സ്വർണ്ണകളറുള്ള രഥത്തിനെ കുറിച്ച്, നാല് തരം പായസം കൂട്ടിയുള്ള സദ്യയെ കുറിച്ച് ഒടുവിൽ സുമംഗലിയായ് അവൾ പടിയിറങ്ങുമ്പോൾ സന്തോഷത്തിന്റെ പരകോടിയിൽ നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയെ കെട്ടിപിടിച്ചു കളിയാക്കുന്നതിനെ കുറിച്ച്.........
ഡാ, ഓർമ്മയുണ്ടോ അതൊക്കെ....
ഡാ....
ഉം
നിന്റെ അച്ഛന്റെ വലിയ സ്വപ്നം ആണ് അത് ല്ലേ, എല്ലാം നടക്കും അല്ലെടാ......
ഡാ, ന്തേ ഒന്നും മിണ്ടാത്തെ....
ഒന്നുല്ല്യാ,,
അമ്മു....
ഉം
നിന്റെ അച്ഛനും അമ്മയും ഉറങ്ങിയോ
ഉം, ഏറെ വൈകിയില്ലേ ഉറങ്ങിക്കാണും
അമ്മു, നേരം ഒരുപാട് വൈകി അല്ലേ, നീ കിടന്നോ, ഞാൻ നാളെ വിളിക്കാം ട്ടോ
ഉം....
ഗുഡ് നൈറ്റ് !!
ഡി അമ്മുസേ, രാവിലേ എഴുന്നേറ്റോ നീ....
ദേ, ഇപ്പൊ എഴുനേറ്റ്യൂള്ളൂ ഡാ
ന്നാ ഒരു കാര്യം പറയട്ടെ ഡി പെണ്ണേ....
ഉം
ഇന്ന് വൈകിട്ട് ഞാൻ മാംഗ്ലൂർക്ക് ട്രെയിൻ കേറും, അന്ന് പറഞ്ഞില്ലേ ഏട്ടന്റെ കമ്പനിയിൽ നിന്ന് ഓഫർ ലെറ്റർ വന്നകാര്യം, ആ വാക്കൻസി ഇപ്പോഴും ഉണ്ടന്ന് ഏട്ടൻ പറഞ്ഞു. ഞാൻ ആളെ ഇന്നലെ വിളിച്ചിരുന്നു.
ഡാ....
അതേടി മോളെ, ഇതാണ് ശരി നീ പറയാതെ പറഞ്ഞതാണ് ശരി. നിന്റെ അച്ഛൻ കൈപിടിച്ച് തരട്ടെ ഡി നിന്നെ എനിക്ക്......
ആ നെഞ്ചിൽ നിന്ന് വേണം നീ എന്റെ നെഞ്ചിലേക്ക് വീഴാൻ......
അവിടെ എത്തി, എല്ലാം ശരിയായിട്ട് നിന്നെ ഞാൻ വിളിക്കാം, ഒരു വർഷം ഒന്ന് കാത്തിരിക്കടി പെണ്ണേ, ഞാൻ വരും ന്റെ അച്ഛനും അമ്മയും ന്റെ കുഞ്ഞനും ആയിട്ട് നിന്നെ പെണ്ണ് ചോയിക്കാൻ......
ഒരു നല്ല മകൾക്കെ നല്ലൊരു ഭാര്യയാവാൻ പറ്റൂ.....
നിന്നെ എനിക്കിപ്പോൾ എത്രെയേറെ ഇഷ്ടാണെന്നോ
നിന്നെ എനിക്കിപ്പോൾ എത്രെയേറെ ഇഷ്ടാണെന്നോ
എനിക്കും..........
അപ്പൊ ഒരു വർഷം സമയമുണ്ട്, മീൻ വരുത്തരച്ചുവയ്ക്കാനൊക്കെ പഠിച്ഛ്, നല്ല മിടുക്കിയായി ഇരുന്നോ.......
ഞാൻ വരും ഡി മോളെ, നമ്മുടെ അച്ഛനമ്മമാരുടെ അനുഗ്രഹത്തോടെ, നമ്മൾകണ്ട കുഞ്ഞ് കുഞ്ഞ് സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ, നിന്റെ നെറുകയിൽ കുങ്കുമം ഇട്ടു നിന്നെ നെഞ്ചോട് ചേർത്ത് നിർത്താൻ !!!
ഡാ, നിന്നെ പോലെ ഒരു നല്ല മകനെ നല്ലൊരു ഭർത്താവാകാൻ പറ്റൂ....
ഹഹഹ... പോയ് വാ
ഞാൻ കാത്തിരിക്കും........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക