Slider

എന്താണു ചേട്ടാ നെഞ്ചിലൊരു നോട്ടം

0
Image may contain: 1 person

'എന്താണു ചേട്ടാ നെഞ്ചിലൊരു നോട്ടം, ''
ഭാര്യയുടെ നെഞ്ചിലേക്ക് ഇമ വെട്ടാതെ നോക്കിക്കൊണ്ടിര ിക്കുന്ന രമണനോട് ഭാര്യ കൗസു ചോദിച്ചു,
''എനിക്കു പുസ്തകമിറക്കണം,''
''പുസ്തകം ഇറക്കാനോ എവിടെ എന്റെ നെഞ്ചത്തോ, ??!
''നിന്റെ നെഞ്ചത്തല്ല, !!!എഫ് ബിയിലും, ഗ്രൂപ്പുകളിലുമായി അലഞ്ഞ് തിരിഞ്ഞു കിടക്കുന്ന എന്റെ കഥകളെ ഒരു കുടുംമ്പത്തിലാക്കണം, അതായത് കഥാസമാഹാരമിറക്കണം, !!
';എന്ത് ആഹാരം, ?''
''കഥാസമാഹാരം, സാഹിത്യ ജീവികളുടെ ആഹാരമാണ് കഥാസമാഹാരം, !!
'; അങ്ങനെയെങ്കിൽ രാഷ്ട്രിയക്കാരുടെ ആഹാരമാണോ ''നിരാഹാരം, '!!
''തീർച്ചയായും ,!!
';നിങ്ങൾ കഥയോ കവിതയോ ഇറക്കിക്കോ അതിന് എന്റെ നെഞ്ചിലേക്ക് തുറിച്ച് നോക്കുന്ധതെന്തിനാ, ??
'' നിന്റെ കഴുത്തിനും, നെഞ്ചിനും ഇടയിൽ തൂങ്ങിയാടുന്ന ആ സാധനം എനിക്കിപ്പം തന്നെ വേണം, !! !!
''ഭാര്യ രമണന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി, !
';അയ്യേ, നീ എന്താ വിചാരിച്ചേ, നിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന മൂന്നര പവന്റെ മാല വേണമെന്നാ ഞാൻ പറഞ്ഞത്, ഛെ, !
';അതിന് മാല വേണമെന്നങ്ങ് പറഞ്ഞാൽ പോരെ ,അല്ലാതെ ഒരു വക ഡയലോഗ് പറയണോ,
''എടീ പുസ്തകമിറക്കാൻ ഇരുപത്തയ്യായിരം രൂപയെങ്കിലും വേണം, പുസ്തകമിറക്കി ഒരു മാസത്തിനുളളിൽ മാല ഞാനെടുത്ത് തരാം, !!
''ഉറപ്പാണല്ലോ അല്ലേ,
ഒഫ്കോഴ്സ്,
അതെന്നാ കോഴ്സാ,
''കോഴ്സല്ലെടി, ഒഫ്കോഴ്സ് എന്നു പറഞ്ഞാൽ തീർച്ചയായും എന്നാ അർത്ഥം,!
!
''പക്ഷേ ആ കഥാസമാഹാരത്തിന് ഞാൻ പേരിടും,!! വായിൽ വന്നതു കോതയ്ക്കു പാട്ട്,, '' എങ്ങനെയുണ്ട് നെയിംം,!!
''ഓകെ നീ മാല ഊരെടീ,!!
ഭാര്യ ഊരി നല്കിയ മാലയുമായി രമണൻ പുറത്തേക്ക് ഓടി,
രണ്ട് മാസങ്ങൾക്കു ശേഷം,
ഉമ്മറത്ത് പരസ്പരം മിണ്ടാതെ താടയ്ക്ക് കൈയ്യും കൊടുത്ത് തെക്കോട്ടും, വടക്കോട്ടും നോക്കിയിരിക്കുന്ന രമണനും ഭാര്യയും,
തലയിൽ പുസ്തക ചുമടുമായി ഗേറ്റ് കടന്നു വരുന്ന രമണന്റെ ശിഷ്യൻ, പുസ്തക ചുമട് തറയിൽ വച്ച് ''ചേച്ചിയേ കുടിക്കാൻ എന്താണുളളത്, ??
''ശിഷ്യനെ കലിപ്പിച്ചൊന്നു നോക്കി രമണന്റെ ഭാര്യ, എന്നിട്ട് പരിഹാസരൂപേണ ചോദിച്ചു
''എന്താണാവോ കുടിക്കാൻ വേണ്ടത്, പാടത്തു കിളയും കഴിഞ്ഞ് വന്നതല്ലേ ? കുറച്ച് സംഭാരമായാലോ ചേട്ടാ !!?
ചേച്ചിയെന്തിനാ എന്നോട് കലിക്കണേ, ഞാനന്നേ പറഞ്ഞതാ ഈ ഓൺലൈനിൽ വന്ന കഥകളൊന്നും വായിക്കാൻ ആളെ കിട്ടില്ലാ പുസ്തകമിറക്കണ്ടാ ന്ന് ,കേട്ടില്ല,
എനിക്കു വയ്യ ഇതും ചുമന്നോണ്ടു നടക്കാൻ !!
''മൂന്നേ മൂന്നു നാൾ ,അതിനു മുമ്പേ എന്റെ മാല എടുത്തു തരണം, ഇല്ലെങ്കിൽ ഈ പുസ്തകത്തിന്റെ ഒപ്പമിട്ട് രണ്ടിനേയും ഞാൻ കത്തിക്കും, പറഞ്ഞേക്കാം ,
രമണന്റെ ഭാര്യ ചവിട്ടി തുളളി അകത്തേക്ക് പോയി, പുറകെ ശിഷ്യനും
അടുക്കള യിൽ ചെന്ന് ശിഷ്യൻ രഹസ്യമായി പറഞ്ഞു,,
''അതെ കൗസു ചേച്ചി , ചേച്ചിയോട് എനിക്കൊരു കാര്യം പറയാനുണ്ട് ?!
''കൗസു സംശയത്തോടെ ശിഷ്യനെ നോക്കി,
ശിഷ്യൻ കൗസുവിന്റെടുത്തേക്ക് ചേർന്നു നിന്നു കൊണ്ടു പറഞ്ഞു,
''ആശാനറിയരുത് ചേച്ചി ഒന്നു സഹകരിച്ചാൽ രണ്ടു ദിവസം കൊണ്ടു ഈ പുസ്തങ്ങൾ ഞാൻ വിറ്റു തരാം, മൂന്നാം നാൾ പണയം വച്ചിരിക്കുന്ന മാലയുമെടുക്കാം,!
''നീ ആള് കൊളളാമല്ലോടാ ഹസ്സിന്റെ ശിഷ്യാ, നിന്റെ ഡി ഒ ബി എനിക്കൊന്നു കാണണം!
,
''അയ്യേ ഈ ചേച്ചിടെ ഒരു കാര്യം, ഒന്നു പോ ചേച്ചി ,ശിഷ്യൻ നഖം കടിച്ചു കൊണ്ടു ശ്യംഗാര ത്തോടെ പറഞ്ഞു,
''എടാ പോത്തേ DOB എന്നു പറഞ്ഞാലേ ഡേറ്റ് ഓഫ് ബർത്താ, അതായത് നിന്റെ പ്രായം,, എന്റെ കുഞ്ഞാങ്ങളയുടെ പ്രായമുളള നീ എന്റെ മുഖത്ത് നോക്കി നിനക്കെങ്ങനെ പറയാൻ കഴിഞ്ഞെടാ ''സഹകരിക്കണ ം '' എന്ന് !
''അയ്യോ ചേച്ചി എന്നെ തെറ്റിദ്ധരിച്ചതാ
സഹകരിക്കണം എന്നു പറഞ്ഞത് മറ്റേ അർത്ഥത്തിലെടുക്കല്ലേ, !!
''പിന്നെ,?
''ചേച്ചി ഒരു കാര്യം ചെയ്യണം, ഇന്നു രാത്രി ആശാന്റെ ശരീരമാസകലം ബാൻഡേജു കൊണ്ടു ചുറ്റി ,ആശാനെ ഗുരുതരമായ പരുക്ക് പറ്റിയ ഒരാളാക്കി മാറ്റണം, എന്നിട്ട് ആശാനെ താങ്ങി പ്പിടിച്ചു ഇരിക്കുന്ന സെൽഫി എടുക്കണം !!,ബാക്കി കാര്യം ഞാനേറ്റു,!!
അയ്യോ സെൽഫി ഞാനെടുക്കില്ല ഒരു സെൽഫി എടുത്ത് ഫെയ്സ് ബുക്കിലിട്ടതിന്റെ ക്ഷീണം മാറീട്ടില്ല,!!
''അതെന്നാ ചേച്ചി ?
''ആയിരം ലൈക്ക് കിട്ടിയ എന്റെ സെൽഫി ക്ക് ആ ചിട്ടിക്കാരി കമല കമന്റെഴുതി ചോദിക്കുവാ,
''എടി കൗസുവേ , നിന്റെ കക്ഷത്തിലെ ചൊറിയും, കഴുത്തിലെ ചുണങ്ങുമെല്ലാം ഭേദമായോടി, വായിലെ മുൻ നിര മൂന്ന് പല്ല്
വെപ്പു പല്ലാന്ന് അറിയത്തേയില്ലാട്ടോ,!!ഫോട്ടോ കിടുവാടി കിടുവാ, !!
അവളെഴുതിയ കമന്റാ അതോടു കൂടി സെൽഫി പരിപാടി ഞാൻ നിർത്തി മോനെ, !!
''ഹഹഹ കൊളളാലോ കമല,!
'' ( കക്ഷം ചൊറിഞ്ഞു കൊണ്ടു )അവൾക്ക് ഞാൻ വച്ചിട്ടുണ്ടു,!!
''ഇത് ചേച്ചി തനിച്ചുളളതല്ലല്ലോ ആശാനുമുണ്ടല്ലോ, !
''ഓകെ നീ പറഞ്ഞതു പോലെ സെൽഫി എടുത്തയക്കാം ,എന്റെ മാല യ്ക്കു വേണ്ടി,
''ഓകെ ചേച്ചി നാളെ കാണാം
,അടുക്കളയിൽ നിന്ന് ശിഷ്യൻ ഉമ്മറത്ത് വന്നപ്പോഴും രമണൻ ചിന്താഗ്മനായി കസേരയിൽ ഇരിക്കുന്നു,
''ആശാനെ , വിഷമിക്കണ്ട, ആശാന്റെ പുസ്തകങ്ങൾ ഈ ശിഷ്യൻ വിറ്റ് തരും,
ആശാൻ ധൈര്യമായി ടെൻഷനടിച്ചോ ഞാൻ ഒപ്പമുണ്ട് , ഓകെ നാളെ കാണാട്ടോ,
ശിഷ്യൻ ഗേറ്റ് കടന്നു പോയി,
പിറ്റേന്ന് ,
എഫ് ബിയിൽ രമണന്റെ യും, ഭാര്യയുടേയും ചിത്രം വൈറലായി,
പ്രശസ്ത ഓൺലൈൻ എഴുത്തുകാരൻ രമണൻ ബൈക്ക് ആക്സഡന്റിൽ പ്പെട്ട് ഗുരുതരമായ പരുക്കുകളോടെ കിടപ്പിലാണ്,
സാമ്പത്തിക മായി വിഷമിക്കുന്ന അദ്ദേഹത്തിനെ സസഹായിക്കാൻ താല്പര്യമുളളവർ അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരം ''വായിൽ വന്നത് കോതയ്ക്കു പാട്ട് ''എന്ന പുസ്തകത്തിന്റെ ഒരു കോപ്പി വാങ്ങി സഹായിക്കണം, ഒരു കോപ്പിക്ക് നൂറ് രൂപ ,
ആവശ്യക്കാർ ഇൻ ബോക്സിൽ വിലാസം സെൻഡ് ചെയ്യുക,
ഒറ്റ ദിവസം കൊണ്ടു രമണന്റെ പുസ്തകം വിറ്റഴിഞ്ഞു പണയം വച്ച മാല തിരിച്ചെടുത്തു കൗസു !!
ശിഷ്യനെ പ്രശംസിച്ചു കൊണ്ടു രമണൻ തുളളിച്ചാടി,
അന്നു രാത്രി കിടപ്പറയിൽ കൗസുവിന്റെ നെഞ്ചിലേക്ക് രമണൻ സൂക്ഷിച്ച് നോക്കി യപ്പോൾ കൗസ ു ചോദിച്ചു ,
''എന്താണു സേട്ടാ നെഞ്ചിലൊരു നോട്ടം,''
''എനിക്കു ഒരു കവിതാസമാഹാരം കൂടി ഇറക്കണമെന്ന് ഒരാഗ്രഹം ,!!
''ഫ !!!#%# കൗസു ഓഖി കൊടുങ്കാറ്റായി മാറി,
ആ ശക്തമായ ആട്ടലിൽ രമണൻ പുതപ്പിനുളളിലേക്ക് പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി ,
അത് കണ്ട് ചെറു പുഞ്ചിരി യോടെ ലൈറ്റണച്ചു കൗസുവും രമണന്റെ പുതപ്പിനുളളിലേക്ക് നുഴഞ്ഞ് കയറി ,!! ========
ഷൗ ക്കത്ത് മൈതീൻ ,
കുവൈത്ത്,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo