
രാവിലെയുണരുന്ന നേരത്തു കൈനീട്ടിയൊ-
ന്നായുന്നു പരതുന്നു മേശമേൽ മൊബൈലിനെ..
ന്നായുന്നു പരതുന്നു മേശമേൽ മൊബൈലിനെ..
കട്ടിലിൻ പടിമേലെ മറ്റൊരു തലയിണ-
യിട്ടൊന്നു പൊക്കം കൂട്ടി അഡ്ജസ്റ്റും ചെയ്തീടുന്നു..
യിട്ടൊന്നു പൊക്കം കൂട്ടി അഡ്ജസ്റ്റും ചെയ്തീടുന്നു..
നെറ്റിന്റെ ബട്ടൺ വേഗം സ്വിച്ചോണുചെയ്യുന്നേരം,
എത്തുന്നു ചറപറാ നോട്ടിഫിക്കേഷൻസുകൾ.!
എത്തുന്നു ചറപറാ നോട്ടിഫിക്കേഷൻസുകൾ.!
പ്ലിംഗെന്നു മെസ്സഞ്ജറും ചിഞ്ചിലം ദാ വാട്ട്സാപ്പും
അഞ്ചാറു സെക്കൻഡുകൾ വിറച്ചുതുള്ളും മൊബൈൽ..
അഞ്ചാറു സെക്കൻഡുകൾ വിറച്ചുതുള്ളും മൊബൈൽ..
ആദ്യമായ് വാട്സാപ്പിന്റെ വാതിലും തുറന്നു ഞാൻ
ആദരപൂർവ്വം തൊഴുകയ്യോടെയെത്തുന്നേരം,
ആദരപൂർവ്വം തൊഴുകയ്യോടെയെത്തുന്നേരം,
പച്ചവൃത്തങ്ങൾ നീണ്ടു,നീണ്ടുപോകുന്നു താഴെ-
യറ്റവും കാണാത്തപോൽ നിരന്നുനീങ്ങീടുന്നു..
യറ്റവും കാണാത്തപോൽ നിരന്നുനീങ്ങീടുന്നു..
റോസയും, കിളികളും, സൂര്യനും, മരങ്ങളും
ഘോഷയാത്രകളായീ നീങ്ങും സുപ്രഭാതങ്ങൾ.!
ഘോഷയാത്രകളായീ നീങ്ങും സുപ്രഭാതങ്ങൾ.!
ഇവന്റെ ഗുഡ് മോണിങ്ങു ലവനു കൊടുക്കുന്നു,
ലവന്റെ ശുഭദിനം ഇവനും മടക്കുന്നു..!
ലവന്റെ ശുഭദിനം ഇവനും മടക്കുന്നു..!
എല്ലാർക്കും പ്രഭാതങ്ങൾ നല്ലോണം നേർന്നിട്ടുടൻ
മെല്ലെ നീലയിൽ മേവും മെസഞ്ജർ തുറക്കുന്നൂ..
മെല്ലെ നീലയിൽ മേവും മെസഞ്ജർ തുറക്കുന്നൂ..
അവിടേം സൂര്യോദയ സ്നേഹങ്ങൾ ജ്വലിക്കുന്നു,
മെസഞ്ജർ റിക്വസ്റ്റിന്മേലൊരുപാടപേക്ഷയും..
മെസഞ്ജർ റിക്വസ്റ്റിന്മേലൊരുപാടപേക്ഷയും..
പിന്നെ ഞാനെൻ ജീവനാം എഫ് ബിയിൽ കരേറുന്നു
ഇന്നലെ കൃഷിചെയ്ത പോസ്റ്റിലേയ്ക്കണയുന്നു..
ഇന്നലെ കൃഷിചെയ്ത പോസ്റ്റിലേയ്ക്കണയുന്നു..
പാതിരാത്രിയിൽ ലൈക്കും കമന്റും സമ്മാനിച്ച
പാവനസ്നേഹിതർക്ക് നന്ദികൾ പതിക്കുന്നു..
പാവനസ്നേഹിതർക്ക് നന്ദികൾ പതിക്കുന്നു..
മണിക്കൂറൊന്നൊന്നര കടന്നും പോയീടുന്നു
പതുക്കെയപ്പോൾ ഭാര്യ നടന്നൂവന്നീടുന്നു.!
പതുക്കെയപ്പോൾ ഭാര്യ നടന്നൂവന്നീടുന്നു.!
നിങ്ങൾക്കിന്നോഫീസിലേയ്ക്കൊന്നും പോകേണ്ടേയെന്ന്
പൊങ്ങിയ പുരികത്തോടവളും ചോദിക്കവേ,
പൊങ്ങിയ പുരികത്തോടവളും ചോദിക്കവേ,
ഇനിയോഫീസിൽ ചെന്നിട്ടാവാമീ കളിയെന്ന്
മനസിൽ നിനച്ചു ഞാൻ മെല്ലെയങ്ങെണീക്കുന്നൂ..
മനസിൽ നിനച്ചു ഞാൻ മെല്ലെയങ്ങെണീക്കുന്നൂ..
ഇങ്ങനാണെല്ലാവരുമെന്നെനിക്കറിയില്ലാ
ഇങ്ങനാണെങ്കിൽ ജന്മം
നിങ്ങളും കട്ടപ്പൊഹ..!!
ഇങ്ങനാണെങ്കിൽ ജന്മം
നിങ്ങളും കട്ടപ്പൊഹ..!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക