
ഹൗസിങ്ങ് കോളനി
സമ്പന്നമായിരുന്നു,
സമൃദ്ധമായിരുന്നു.
ബഹുനിലക്കെട്ടിടങ്ങൾ,
മുന്തിയ കാറുകൾ, ബൈക്കുകൾ,
തൊടി നിറയെ
ഫലവൃക്ഷങ്ങൾ.
സമ്പന്നമായിരുന്നു,
സമൃദ്ധമായിരുന്നു.
ബഹുനിലക്കെട്ടിടങ്ങൾ,
മുന്തിയ കാറുകൾ, ബൈക്കുകൾ,
തൊടി നിറയെ
ഫലവൃക്ഷങ്ങൾ.
മാങ്ങയും പേരക്കയും
മാതളനാരങ്ങകളും
മൂത്തുപഴുക്കുന്ന
ഗ്രീഷ്മങ്ങളിലാണ്
അണ്ണാറക്കണ്ണനും
കിളികൾക്കുമൊപ്പം
അനാഥ ബാലന്മാരും
കോളനിക്കുള്ളിലേക്ക്
വിരുന്ന് വന്നിരുന്നത്.
മാതളനാരങ്ങകളും
മൂത്തുപഴുക്കുന്ന
ഗ്രീഷ്മങ്ങളിലാണ്
അണ്ണാറക്കണ്ണനും
കിളികൾക്കുമൊപ്പം
അനാഥ ബാലന്മാരും
കോളനിക്കുള്ളിലേക്ക്
വിരുന്ന് വന്നിരുന്നത്.
തെരുവ് ബാല്യങ്ങൾ
തന്തയും തള്ളയുമില്ലാത്ത
താന്തോന്നികൾ,
മാങ്ങയും പേരക്കയും കൊണ്ട്
പശിയടക്കിയവർ .
തന്തയും തള്ളയുമില്ലാത്ത
താന്തോന്നികൾ,
മാങ്ങയും പേരക്കയും കൊണ്ട്
പശിയടക്കിയവർ .
വിശപ്പടക്കാൻ
കിളുന്ന് പേരക്കകൾ കൂടി
അവർ കടിച്ച് തിന്നപ്പോൾ
സുന്ദരമായൊരു പ്രഭാതത്തിൽ
കോളനിക്കാർ
ആബാലവൃദ്ധം
മാസ് പെറ്റീഷനുമായ്
പോലീസ് സ്റ്റേഷനിലേക്ക്
മാർച്ച് ചെയ്യുന്നു.
കിളുന്ന് പേരക്കകൾ കൂടി
അവർ കടിച്ച് തിന്നപ്പോൾ
സുന്ദരമായൊരു പ്രഭാതത്തിൽ
കോളനിക്കാർ
ആബാലവൃദ്ധം
മാസ് പെറ്റീഷനുമായ്
പോലീസ് സ്റ്റേഷനിലേക്ക്
മാർച്ച് ചെയ്യുന്നു.
രോഷം കൊണ്ട,
പോലീസുകാർ
കോളനിക്കാരുമൊത്ത്
ലാത്തിയും ചൂരലുമായ്
തെരുവുനായാട്ടിനിറങ്ങുന്നു.
പോലീസുകാർ
കോളനിക്കാരുമൊത്ത്
ലാത്തിയും ചൂരലുമായ്
തെരുവുനായാട്ടിനിറങ്ങുന്നു.
ഇനിയെല്ലാം
സമയബന്ധിതമാണ്.
സമയബന്ധിതമാണ്.
ഇന്ത്യൻ സമയം 8:32 am
റിച്ചർ സ്കെയിൽ
അതിതീവ്രമായൊരു
ഭൂചലനം രേഖപ്പെടുത്തുന്നു.
അതിതീവ്രമായൊരു
ഭൂചലനം രേഖപ്പെടുത്തുന്നു.
തകർന്നടിഞ്ഞ
കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന്
പൊമറേനിയനും
ജർമ്മൻ ഷെപ്പേഡും
അമ്മേ വിളിക്കുന്നു.
കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന്
പൊമറേനിയനും
ജർമ്മൻ ഷെപ്പേഡും
അമ്മേ വിളിക്കുന്നു.
ഇന്ത്യൻ സമയം 2.26 pm
ദുരന്തനിവാരണസേന
ഭക്ഷണ വിതരണം നടത്തുന്നു.
നീണ്ട ക്യൂവിൽ
കോളനിക്കാരും
തെരുവ് ബാല്യങ്ങളും
കയ്യിൽ ഡിസ്പോസിബിൾ
പ്ലേറ്റുമായ്
ഉപ്പുമാവിനായ്
കാത്തുനിൽക്കുന്നു.
ഭക്ഷണ വിതരണം നടത്തുന്നു.
നീണ്ട ക്യൂവിൽ
കോളനിക്കാരും
തെരുവ് ബാല്യങ്ങളും
കയ്യിൽ ഡിസ്പോസിബിൾ
പ്ലേറ്റുമായ്
ഉപ്പുമാവിനായ്
കാത്തുനിൽക്കുന്നു.
ലാലു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക