Slider

ചുഴലി

0
Image may contain: 1 person, selfie and closeup

കടലമ്മയെക്കാറ്റ് കൊല്ലുന്നു നിർദ്ദയം
കടലിന്റെയാശ്രിതർ കരയുന്നു കരയിൽ.
അഴലൊട്ടു മാറ്റുവാനന്നം ചികഞ്ഞുള്ള
മക്കളും ചാവുന്നു ചുഴിയിൽക്കറങ്ങി.
ആരെപ്പഴിക്കുവാനാണവർക്കാവുക..
ശ്വാസകോശത്തിലേക്കുപ്പുജലമേറുമ്പോൾ
കരയിൽ നിന്നുയരുന്ന ഗദ്ഗദച്ചുഴലിക്ക്
ഓഖിയെത്തsയുവാൻ കരുത്തുമില്ല.
ആയിരം നാവുള്ള വ്യാളിയെപ്പോൽ കാറ്റ്
ആഴിയും കരയും ഞെരിച്ചിടുമ്പോൾ...
പുതുമീനുമായെത്തുമച്ഛനെക്കാക്കുന്ന
പൈതങ്ങളിൽ കണ്ണീർത്തിരമാലകൾ.
പ്രാർത്ഥനാശീലുകൾ ആർത്തനാദങ്ങളായ്
രാക്ഷസത്തിരകളിൽ മൃതബന്ധുവെത്തവേ..
ചേറിൽക്കലങ്ങിയ കടൽജലം പോലെയി-
ന്നാകെക്കലങ്ങിയോ മനസ്സുകൾ കരയിലെ.

By : MM Najeeb
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo