Slider

ആരാധന ഭ്രാന്താണോ?

0
Image may contain: 1 person, smiling

ഫേസ്ബുക്കിന്റെ പ്രാന്തപ്രദേശങ്ങളിൽ ഒരു നൂലു പൊട്ടിയ പട്ടം കണക്കെ അലയുകയായിരുന്നു അയാൾ..
അയാളെ നമുക്ക്‌ കുഞ്ഞനെന്ന് വിളിക്കാം..
ചില ചില്ലകളിൽ കുറച്ച്‌ നേരം നിൽക്കുകയും അവിടുന്ന് പിന്നെയും പറന്ന് അടുത്ത ചില്ലകളിലോ
വള്ളികളിലോ കാറ്റിന്റെ കൈകളിൾ തങ്ങി നിങ്ങുന്നതിനിടയിലാണു കുഞ്ഞൻ ഒരു സാഹിത്യ ഗ്രൂപ്പിലെത്തുന്നത്‌..
അകത്തേക്ക്‌ കയറിയ കുഞ്ഞൻ അന്ധാളിച്ച്‌ പോയി..
കൈകളിൽ രണ്ടും നാലും ക്വിന്റൽ( K) ലൈക്കുകളുമായി സാഹിത്യകാരന്മാർ വിളങ്ങി നിൽക്കുന്നു..
കുഞ്ഞനു അൽഭുതമായി ഇത്രയും ലൈക്കുകൾ എഴുത്തുകൾക്കൊക്കെ കിട്ടുമോ??
കുഞ്ഞൻ ഒന്നും നോക്കീല്ല ചക്ക കൂട്ടാൻ കിട്ടിയ പിള്ളേരെ പോലെ കണ്ട കഥയൊക്കെ വായിച്ച്‌ ലൈക്കാനും കമന്റാനും തുടങ്ങി..
അപ്പോളതാ ഒരു കഥ ഒരു പാട്‌ ലൈക്കുകൾ വാരി കൂട്ടുന്നു.. കുഞ്ഞനൊന്നും നോക്കീല്ല ലൈക്കും കമന്റും ചറപറാന്ന് അങ്ങ്‌ പാസ്സാക്കി..
ആരാ എഴുതിയേന്ന് നോക്കുമ്പോ
ഒയ്യോ.. സുന്ദരിയായ ഒരു പെണ്ണും..
അപ്പൊ തന്നെ കുഞ്ഞൻ റിക്വസ്റ്റിട്ടു.
അവിടെ സ്വീകരിച്ചു..
പിന്നീട്‌ ജഗപൊക തന്നെ..
സുന്ദരി കഥ എഴുതുന്നു..,
കുഞ്ഞൻ ആദ്യം തന്നെ ലൈക്കുന്നു..
കഥയേക്കാൾ വലിയ കമന്റിടുന്നു..
പിന്നീടത്‌ ഷേർ ചെയ്യുന്നു..
കമന്റിട്ടവർക്ക്‌ നന്ദി പറയുന്നു..
ആരെങ്കിലും മോശം കമന്റിട്ടാൽ അവരെ തെറി പറഞ്ഞു തോൽപ്പിക്കുന്നു..
ഒന്നും പറയണ്ട ഒരു ചന്തമയം തന്നെ സുന്ദരിയുടെ കഥകൾ...
സുന്ദരിയുടെ കഥയും കാത്ത്‌ കുഞ്ഞൻ കാവലിരിക്കുകയാണു..
കുറച്ചായി കഥയൊന്നും ഇല്ലാത്തത്‌..
ഒന്നോ രണ്ടോ മാസം കൂടുമ്പോ ഒരു കഥ വന്നാൽ അടുത്ത കഥ വരെ കുഞ്ഞൻ ആഘോഷം തന്നെ.
അതിനിടയിൽ കുഞ്ഞൻ സുന്ദരിയുടെ പേരിൽ ഫാൻസ്‌ അസോസിയേഷൻ രൂപീകരിക്കുകയും അതിന്റെ അഖിലേന്ത്യാ സെക്രട്ടറി ആയി സ്വയം അവരോധിക്കുകയും ചെയ്തു.
മാസം നാലു കഴിഞ്ഞു.
കഴിഞ്ഞ കഥയിലെ പൊങ്കാല ഏകദേശം അടങ്ങി.
കുഞ്ഞനാകെ അസ്വസ്ഥതയായി ..
കുഞ്ഞനു പച്ച ലൈറ്റിനോട്‌ അലർജ്ജി ഉള്ളത്‌ കാരണം ആ ഭാഗം ശ്രദ്ധിക്കാറില്ല..
എന്തു ചെയ്യും?? കുഞ്ഞനു ഉറക്കം കുറഞ്ഞു.
എന്നും സീൻ "ഫസ്റ്റ്‌ സീൻ"
ആക്കി വച്ച സുന്ദരിയുടെ അക്കൗണ്ടും നോക്കി ഇരിപ്പായി..
ആഴ്ചകൾ കഴിഞ്ഞു കുഞ്ഞന്റെ ക്ഷമ നശിച്ചു.
കുഞ്ഞൻ അവളുടെ ബയോഡാറ്റ എടുത്ത്‌ നോക്കുമ്പോ ദാ കിടക്കുന്നു സുന്ദരിയുടെ ഫോൺ നമ്പർ..
ഒന്നും നോക്കിയില്ല..
ഞെക്കി അങ്ങ്‌ വിളിച്ചു..
"ഹലോ....."
ഒരാണിന്റെ ശബ്ദം ..
കുഞ്ഞന്റെ ഒരു കിളി പറന്നു..
സാരമില്ല ഇത്രയും വലിയൊരു ആരാധകനു അന്വേഷിക്കാനുള്ള ഉത്തരവാദിത്തമില്ലേ??
കുഞ്ഞൻ പറന്ന് പോയ കിളിയെ തിരികെ പിടിച്ച്‌ കാര്യം പറഞ്ഞു..
അങ്ങേ തലയ്ക്കൽ നിന്ന് മറുപടി കിട്ടി..
"വളരെ പ്രധാനപ്പെട്ട ഒരു കൃതിക്ക്‌ ജന്മം കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണു നിങ്ങളുടെ പ്രിയപ്പെട്ട കഥാകാരി കാത്തിരിക്കുക"
ഇയ്യാളെന്ത്‌ സിനിമാ അനൗൺസറോ??
ന്നാ അങ്ങനെ തന്നെ ചോദിക്കാ??
"എപ്പോ പുറത്തിറങ്ങും ന്ന് പറയാൻ പറ്റുമോ?? "
"മൂന്ന് മാസം കൂടി എടുക്കും."
കുഞ്ഞൻ കാത്തിരുന്നു...
കഥ പോസ്റ്റുന്ന ദിവസം പോസ്റ്റിൽ തൂക്കാനുള്ള കുരുത്തോല, കൊടി, ഫ്ലക്സ്‌,കട്ടൗട്ട്‌ ഒക്കെ റെഡിയാക്കി അവളുടെ അക്കൗണ്ടും നോക്കി കുഞ്ഞൻ കാത്ത്‌ കാത്തിരുന്നു..
ഒരു ദിവസം അതാ അവളുടെ നോട്ടിഫിക്കേഷൻ വരുന്നു..
കുഞ്ഞൻ ഒന്നും നോക്കീല്ല.
ആദ്യം ലൈക്കിട്ടു..
തോരണങ്ങളാകെ തൂക്കി..
പിന്നീട്‌ ആദ്യത്തെ കമന്റ്‌
" പ്രിയ എഴുത്തുകാരീ നിന്റെ അന്തരാത്മാവിൽ നിന്നും ഇത്‌ പോലുള്ള ഒരു നൂറായിരം കൃതികൾ ഇനിയും ജനിക്കട്ടെ"
കുഞ്ഞൻ മെല്ലെ കഥ വായിക്കാൻ നോക്കിയപ്പൊ അവിടെ കണ്ടത്‌ കണ്ട്‌ ഞെട്ടി....
"Thank God for blessed us with a baby boy😍😍"
"അയ്യേ...
കുഞ്ഞൻ ചമ്മലോടെ കമന്റിനടിയിലേക്ക്‌ ഓടി....
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo