Slider

അദൃശ്യ ശക്തികൾ

0
Image may contain: 1 person, selfie, beard and closeup

ഈ ഒടിയൻ, ചാത്തൻ, മറുത, തേര്കൊള്ളി, കൊള്ളിയാൻ, തെണ്ടിയൻ എന്നി പേരുകൾ നിങ്ങൾ കേട്ടിട്ടുണ്ടോ.
ഇത്തരം പേരുകളിൽ അറിയപ്പെടുന്ന ചില അദൃശ്യ ശക്തികൾ ഈ ഭൂമിയിൽ ഉണ്ട് എന്നു വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ കഴിയില്ല.
ഇനി എനിക്കുണ്ടായ ഒരനുഭവം ഞാൻ ഇവിടെ നിങ്ങളോട് പങ്ക് വെക്കാം.
ഡിഗ്രിക്ക് പഠിക്കുമ്പോൾ ചെറിയ പോക്കറ്റ് മണിക്ക് വേണ്ടി ഞാൻ വീഡിയോ ലൈറ്റ് ബോയ് ആയി പോവാറുണ്ടായിരുന്നു. ആഴ്ചയിൽ ഒരു വർക്ക്‌ ഉണ്ടാകും.
ശനിയാഴ്ച വൈകീട്ട് തുടങ്ങിയാൽ ഞായർ വൈകീട്ട് വരെ ആണ് കല്യാണത്തിന്റെ വീഡിയോ കവറേജ്‌.
കല്യാണത്തിന് വരുന്ന തരുണീമണികളും നല്ല നാടൻ ഭക്ഷണവും ഒക്കെയായായി അങ്ങനെ ബേഷാണ് ഓരോ വീഡിയോ വർക്കുകളും.
അന്നെനിക്ക് ബൈക്ക് ഇല്ല, വീഡിയോ ആശാന്റെ വീടും എന്റെ വീടും ഒരു അര കിലോമീറ്റർ വത്യാസത്തിൽ ആണ്.
അന്നൊരു ശനിയാഴ്ച വെഡിങ് ഈവെനിംഗ് എടുക്കാൻ ഞങ്ങൾ പോയി. കുറച്ചു ദൂരെ ആയിരുന്നു അന്ന് വർക്ക്‌.
പോയപ്പോൾ തൊട്ടു ആശാന്റെ ബൈക്കിനു ഇടയ്ക്കു ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു.
കല്യാണ വീട്ടിൽ നിന്നും തിരിച്ചു പോരുന്ന വഴിക്കും ബൈക്ക് ഇടയ്ക്കു അവന്റെ തനി കൊണം കാണിച്ചു കൊണ്ടിരുന്നു.
എങ്ങെനയൊക്കെയോ ഞങ്ങൾ വീട്ടിലെത്തി. വീഡിയോ ബാഗ് പുള്ളിയുടെ വീട്ടിൽ വച്ചു.. എന്നെ വീട്ടിൽ കൊണ്ട് വിടാൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കിയതും.
അവൻ അനങ്ങുന്നില്ല.
പടിച്ച പണി പതിനെട്ടും നോക്കിയിട്ടും വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ നടന്നു പൊക്കോളാം എന്നു പറഞ്ഞു.
വീഡിയോ ആശാൻ എന്റെ കൂടെ വീട് വരെ വരാം എന്നു പറഞ്ഞു..
എയ്യ് ഞാൻ ഒറ്റക്ക് പോക്കോളം എന്നു പറഞ്ഞു ഞാൻ അവിടെന്ന് നടന്നു തുടങ്ങി.
ഇനി ഞാൻ പോകുന്ന വഴി.
ഒരു പാടം (വയൽ )കടന്നു പോയാൽ എളുപ്പവഴിയിലൂടെ വേഗം വീട്ടിലെത്താം.
ഞാൻ പോക്കെറ്റിൽ നിന്നും ഫോൺ എടുത്തു സമയം ഒന്ന് നോക്കി.
സമയം പതിനൊന്നേ മുപ്പത്തിയഞ്ചു.
എന്തോ നടന്നു തുടങ്ങിയപ്പോൾ ഉള്ള ആ ധൈര്യം പാടം എത്താറായതോടു കൂടി എന്നിൽ നിന്നും ചോർന്നു പോയത്‌ പോലെ തോന്നി.
ചുറ്റുമുള്ള വീടുകളിലെല്ലാം ലൈറ്റ് അണച്ചു അവർ ഗാഢ നിദ്രയിൽ മുഴുകി.
എങ്കിലും നല്ല നിലാവെട്ടം ഉള്ളത് തെല്ലൊന്നുമല്ല എനിക്കു ആശ്വാസം നൽകിയത്.
പെട്ടെന്നാണ് രാത്രിയുടെ മൂന്നാം യാമം എന്നൊരു ചിന്ത എന്റെ മനസിലേക്ക് ഓടി കയറിയത്.
രാത്രിയിൽ മുന്നാം യാമത്തിൽ ആണ് ദുഷ്ട ശക്തികൾ അവരുടെ നായാട്ടു തുടങ്ങുന്നത് എന്നത് എവിടെയോ വായിച്ചതു എന്റെ മനസിലേക്ക് ഓടിയെത്തി.
ഭയം എന്ന വികാരം മനസിനെ തളർത്തുവാൻ ഒരുപാട് സമയമെടുത്തില്ല എന്നു പറയാം.
മൊബൈൽ എടുത്തു ആശാനെ ഒന്ന് വിളിച്ചാലോ,, എന്നൊരു നിമിഷം തോന്നി.
അല്ലേ വേണ്ട പുള്ളിയെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ.
ഒന്നുമില്ല, എത്രയും വേഗം വീടുപിടിക്കണം ചിന്തിച്ചു നിന്നിട്ടു ഒരു കാര്യവുമില്ല എന്നു ഉള്ളിൽ നിന്നും മനസ് പറഞ്ഞു.
മനസിന്‌ സർവ ധൈര്യവും കൊടുത്തു കൊണ്ട് പാട വരമ്പിലൂടെ ഞാൻ നടത്തം തുടങ്ങി.
കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ആണ് ഒന്നെനിക്കു പിടികിട്ടിയത്.
എന്റെ പുറകിൽ ആരോ ഉണ്ട്..
ഞാൻ നടക്കുമ്പോൾ വരമ്പിലെ ചെളിയിൽ ചവുട്ടിയെങ്കിലും ഒച്ച കേൾക്കുന്നില്ല, പക്ഷെ എനിക്കു പുറകിലായി ആരോ പതിഞ്ഞ കാലടിയോടെ വരമ്പിൽ ആഞ്ഞു ചവിട്ടുന്ന പോലെ തോന്നുന്നു.
അല്ല എന്റെ തോന്നൽ അല്ല ഒച്ച അടുത്തടുത്ത് വരുന്നു..
എന്റെ സകല നിയന്ത്രണവും ഒരു നിമിഷതേക്ക് പിടി വിട്ടു..
ഒരു ഊക്കൻ ഒച്ചയോടെ വീട്ടിലേക്കു ഓടിയാലോ എന്നു തോന്നിപോയി.
ഇല്ല കാലു ചലിക്കുന്നില്ല..
വരമ്പിലൂടെ വെപ്രാളത്തിൽ നടന്നു പകുതി വരെ ആയി..
പെട്ടെന്ന് എന്റെ പുറകിൽ തോടിലേക്കു ആരോ ഒരാൾ എടുത്തു ചാടി..
എന്റെ ഉള്ളൊന്നു മിന്നി..
എന്നിട്ടും ഞാൻ പതിയെ മുന്നോട്ടു നടന്നു. പിന്നിലോട്ട് തിരിഞ്ഞു നോക്കാൻ ഭയം എന്നെ അനുവദിച്ചില്ല.
ഇപ്പോൾ തോട്ടിലൂടെ വെള്ളത്തിൽ ചവുട്ടി അയാൾ എന്നെ പിന്തുടരുന്നുണ്ട്.
ഈശ്വരാ ഇതെന്തു മറിമായം
ആരാണ് പുറകിൽ.
എന്നെ രക്ഷികണേ ചോറ്റാനിക്കര അമ്മേ.
എന്റെ ഈ ഉൾവിളി ചോറ്റാനിക്കര ദേവിയുടെ രൂപം മനസിൽ തെളിഞ്ഞു.
എവിടെ നിന്നോ ഒരു ശക്തി എന്റെ ഉള്ളിൽ പ്രാപിച്ച ഒരു പ്രതീതി എനിക്കു തോന്നി.
എന്നെ നിനക്കു തൊടാൻ കിട്ടില്ലെടാ..
പട്ടി %&&$%&$#%&$@... മോനേ
എന്നു പറഞ്ഞു ആഞ്ഞു പുറത്തേക്കു കുറെ തുപ്പും തുപ്പി പാടവരമ്പിലൂടെ ഞാൻ ഓടി..
(ഇങ്ങനെ തെറി പറഞ്ഞാൽ ഇവയൊന്നും നമ്മുടെ അടുത്തേക്ക് വരില്ല എന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട് )
പുറകിൽ ഉണ്ടായിരുന്ന ആ ശബ്ദം ഞാൻ ഓടുമ്പോൾ തിരിഞ്ഞു ഓടിയപോലെ തോന്നുന്നു..
Aneesh. p. t
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo