Slider

കല്യാണദിവസം

0

"വല്ല്യേട്ട... "
"എന്താടി... "
"ഏട്ടൻ ഇനിയെങ്കിലും കല്യാണം കഴിക്കണം... "
"നിർബന്ധമാണെങ്കിൽ ഇന്ന് നീ ഉണ്ടാക്കിയ മീൻ കറി കഴികാം "
"എന്റെ അളിയാ അതിനും നല്ലത് കല്യാണം കഴിക്കുന്നതാണ്... എന്റെ ഒരു വർഷത്തെ ലീവ് കോട്ട തീർന്നു.... "
കണ്ണാടിയിൽ നോക്കി മുടി ചികുകയായിരുന്ന വിജയ് ചിരിച്ചു പോയി...
"ഒന്നു പോയേ.... . ഏട്ടാ.. ഏട്ടന് ഇപ്പോൾ എത്രയാ വയസ്സ് എന്നറിയുമോ..... "
"ഈ ചിങ്ങത്തിൽ പതിനെട്ട് തികയും എന്ന അമ്മ പറഞ്ഞത്.. "
""എന്റെ ചേട്ടാ.. കളിതമാശ വേണ്ട.. ഞാൻ സീരിയസ് ആയിട്ടാണ് ചോദിച്ചത്... "
"എന്ത്... "
"കുന്തം.... "
"അത് ഇവിടെ കിട്ടില്ല.... അമ്മയോട് ചോദിക്... ചിലപ്പോൾ ഉലക്കയെങ്കിലും കിട്ടും "
"പൊന്നളിയാ ചതിക്കല്ലേ... ഉലക്കയെങ്ങാനും ഇവൾക്ക് കിട്ടിയാൽ എന്റെ കാര്യം തീരുമാനമാവും.... "
"ഇതിയാനെ ഞാൻ ഇന്ന് കൊല്ലും..... "
"അതുതന്നെയാ അളിയൻ പറഞ്ഞത്... ഉലക്കാ കൊടുക്കരുത് എന്ന്... "
"രണ്ടാളും അപ്പുറവും ഇപ്പറവും ഇരുന്നു എനിക്കിട്ടു താങ്ങിക്കോ.. ചേട്ടാ... നമ്മൾ ഇവിടെ ഇപ്പോൾ എന്തിനാ വന്നത്... "
"ഓക്കേ.. ഓക്കേ... അളിയാ ഞങ്ങൾ വന്നത് ഒരു കാര്യം പറയാനാ.... "
"അല്ലാണ്ട്... ഞാൻ ഗൾഫിൽ നിന്നും വന്നിട്ടു കാണാൻ വന്നതല്ല... "
"അളിയാ... വിഷയം മാറ്റാൻ ശ്രമിക്കേണ്ടാ... "
"നില്ക്കു.. ഇനിയൊരു വിവാഹം അത് എന്റെ ജീവിതത്തിൽ ഇല്ല... ആ സ്വപ്പ്നം എന്നേ അവസാനിച്ചു.... "
"വല്ല്യേട്ട.... അന്ന്... അത് നമ്മൾ പ്രതീഷിച്ചതല്ല... ഇങ്ങനെയൊക്കെ ഉണ്ടാവും എന്ന് ആരറിഞ്ഞു... "
അറിഞ്ഞ ഒരാളെ ഇപ്പോൾ വീട്ടിൽ കയറ്റി ഇരുത്തിയിട്ടുണ്ടല്ലോ... അപ്പോൾ മനസ്സിലായി നിങ്ങളുടെ സ്നേഹം....
വല്യേട്ട.... അത് മറന്നു ഇപ്പോൾ വന്നത് എല്ലാം പറഞ്ഞു തിരുത്താനല്ലേ....
എന്ന് ആരു പറഞ്ഞു... ഞാൻ വന്നത് അതിനല്ല... വന്നിട്ടു ഇവിടെ താമസിക്കാൻ വന്നതിനും മറ്റൊരു ലക്ഷ്യമുണ്ട്....
അളിയാ എന്താ ഉദേശിച്ചത്....
വാ... ഹാളിലേക്കു വാ... പറയാം...
ഇതും പറഞ്ഞു വല്യേട്ടൻ (അനിരുദ്ധൻ ) ഹാളിലേക്ക് നടന്നു...
നിഷ... അളിയൻ വന്നതിനു വ്യക്തമായ ലക്ഷ്യമുണ്ട്...
അതെ... അഭിഷേകിനെ വീട്ടിൽ കയറ്റി എന്നറിഞ്ഞപ്പോൾ ആ ഫോൺ വലിച്ചെറിഞ്ഞു ഉടച്ചതാണ്....
ഇനിയിപ്പോൾ അഭിഷേകിനെ പുറത്താകാൻ ആണോ ഉദേശിച്ചത്..
വാ.. നമുക്കു എന്തായാലും ചെന്ന് നോകാം.....
അവർ വീടിന്റെ ഹാളിലേക്കു നടന്നു... അനിരുദ്ധ് അവിടെ ഇരിപ്പുണ്ടായിരുന്നു..
പ്രീയ.. നീ എല്ലവരെയും വിളിക്ക്...
മ്മ്.. ഏട്ടാ അത്....
നിന്നോട് വിളിക്കാൻ അല്ലെ പറഞ്ഞത്...
അമ്മേ... അച്ഛാ.... അഭിഷേക്... നിഷാ... എല്ലാവരും വന്നേ... വല്ലേട്ടാന് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്... "
എല്ലാവരും വന്നു.. അഭിഷേക് കുറച്ചു പരുങ്ങലോടെയാണ് എത്തിയത്.. അവനു ഇപ്പോളും കുറ്റബോധം...
"എന്താ.... മോനെ.. എന്താ പറയുവാനുള്ളത്.... "
അച്ഛൻ ചോദിച്ചു...
"മുഖവരയില്ലാതെ കാര്യം പറയാം എനിക്ക് എന്റെ അവകാശം കിട്ടണം... എത്രയും പെട്ടന്നു... "
"വല്ല്യേട്ട.... ഇതിനാണോ.... ഞങ്ങളോട് സംസാരിക്കണം എന്ന് പറഞ്ഞത്...""
"എന്തേയ് അത് അത്ര വല്ല്യ തെറ്റ് ആയി പോയോ... "
"മോനെ ഇപ്പോൾ ഒരു ഭാഗംവെപ്പ്... അതു വേണോ... "
"എനിക്ക് ഒന്നും കേൾക്കേണ്ട.. ഇന്ന് ഉച്ചക്കു ഞാൻ ടൗണിൽ വാങ്ങിയ എന്റെ സ്വന്തം വീട്ടിലേക്കു പോകും... നിങ്ങളുടെ കൂടെ താമസിക്കാൻ അല്ല വന്നത്... ഇവളുടെ കല്ല്യാണത്തിനാടകം നല്ല ചിലവ് വന്നിട്ടുണ്ട്... ഈ വീട് പണിക്കു പോലും... എനിക്ക് എന്റെ വിഹിതം കിട്ടണം... "
"അപ്പോ.. നീ എല്ലാം മറന്നു ഒരുമിച്ചു ജീവിക്കാൻ അല്ലെ വന്നത്... എടാ.. ഇവനു നല്ല ജോലി പോലും ആയിട്ടില്ല... ഈ അവസ്ഥയിൽ നീ ഇങ്ങനെ സംസാരിച്ചാൽ.... "
"എന്ന നിങ്ങൾ ഇറങ്ങി താ.... എന്റെ വിഹിതം കഴിച്ചുള്ള ക്യാഷ് ഞാൻ തരാം.... "
"അളിയാ ഇതു കടന്നു പോയി... ഇവിടുന്നു പോയാൽ ഇവർ എവിടെ താമസിക്കും... അഭിഷേകിന് സ്വന്തം കാലിൽ നിൽക്കുവാൻ പോലും പറ്റുന്നില്ല...എന്തൊക്കെയായാലും അവൻ അളിയന്റെ കുടപ്പുറപ്പല്ലേ... "
"സ്വന്തം ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണിനെ കല്ല്യാണ ദിവസം വിളിച്ചുകൊണ്ടു പോകുന്നതാണോ.. അനിയൻ.. നിങ്ങൾ ഒന്നും പറയേണ്ടേ... എന്റെ ജീവിതം വെച്ച് പന്താടിയ ഈ മോനെ.. ഞാൻ ഗൾഫിൽ പോയ അവസരത്തിൽ വിളിച്ചു കയറ്റിയത് നിങ്ങൾ... അന്ന് ഓങ്ങി വെച്ചതാ... ഇപ്പോളാണ് ചാൻസ് കിട്ടിയത്... "
അമ്മ വേഗം അനിരുദ്ധിന്റെ അടുത്തെത്തി... ഇതെല്ലം കേട്ട് അഭിഷേക് സോഫയിൽ ഇരുന്നു..
"മോനെ... "
"മിണ്ടിപ്പോകരുത്.. ഒറ്റയെണ്ണവും.... നിങ്ങളുമായുള്ള സകല ബന്ധങ്ങളും ഈ നാറിയെ വീട്ടിൽ കയറ്റിയപ്പോൾ മുറിച്ചിട്ടതാണ്... ഇപ്പോൾ എനിക്ക് അവസരം കിട്ടിയത്... എനിക്ക് അവകാശം കിട്ടണം... ഒന്നും കുടി കേട്ടോ... ഇവാന്റെയും ഇവന്റെ കെട്ടിയോളുടെയും ജോലി തെറിപ്പിച്ചത് ഞാൻ തന്നെയാണ്.. ചത്താലും തീരില്ല എന്റെ പക... "
"ഏട്ടാ... അപ്പോൾ ഏട്ടൻ... ഏട്ടനാണോ ആ കേസ്.. "
"അതേടാ.. ഞാൻ തന്നെ... എന്റെ ജീവിതം നശിപ്പിച്ചവനാ നീ.. കല്യാണം ഉറപ്പിച്ചപ്പോൾ എങ്കിലും എന്നോട് സത്യം പറഞ്ഞെകിൽ ഞാൻ പിന്മാറുമായിരുന്നു... എന്നിട്ടും.. കല്യാണം വരെ കാത്തിരുന്നു... "
"അളിയാ. അവിടെ തെറ്റുപറ്റി... അളിയൻ കരുതിയതല്ല സത്യം.... "
"പിന്നെ.... "
"ഇവർ പരസ്പരം ഇഷ്ട്ടത്തിൽ ആയിരുന്നു... കോളജ് സമയം മുതൽ... കാമുകി കാമുകൻ മാരായി...അതിനിടയിൽ ഈ പ്രൊപോസൽ നടന്നത്... അത് ഇവനറിയില്ലായിരുന്നു... കല്യാണത്തിന് കുറച്ചു കാലം മുൻപ് കോളജ് ടൂർ പോയത് അളിയൻ അറിയാമല്ലോ.. അന്ന്.. ഇവർ ബോയ്സ് പരസ്പരം കുടി.... അന്ന് ലക് കെട്ട ഇവന്റെ അരികിൽ പ്രീയ.... വിവാഹാലോചന നടന്നകാര്യം പറഞ്ഞു.... ലഹരി തലയ്ക്കു പിടിച്ച ഇവനു അതു കേൾക്കുവാൻ സാധിച്ചില്ല... അന്ന്... സംഭവിച്ചുപോയി.... അവൻ അപ്പോളും ഈ കാര്യം അറിഞ്ഞില്ല... അന്ന് കല്യാണത്തിന് തലേ ദിവസം ഒരു ഞെട്ടിക്കുന്ന സത്യം ഇവനും പ്രിയയും മനസ്സിലാക്കിയത്... പ്രീയ കെട്ടാൻ പോകുന്നത് നിനെയാണെന്നു.... അപ്പോളേക്കും അവളുടെ വയറ്റിൽ ഒരു ജീവൻ..... ഈ കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ ആണ് ഇവനെ പറഞ്ഞു വിട്ടത്.."
അനിരുദ്ധ് സ്തംഭിച്ചു ഇരുന്നു... അവന്റെ കാലിൽ പിടിച്ചു കരഞ്ഞുകൊണ്ട് അഭിഷേക്. .
"ഏട്ടാ ഞാൻ എങ്ങനെ...എന്റെ ഏട്ടനെ ചതിക്കാൻ... എന്റെ കുഞ്ഞിനെ ഞാൻ എങ്ങനെ... ഏട്ടന്റെ തലയിൽ...... എല്ലാം മറച്ചു വെച്ച് ഈ വിവാഹം നടന്നാൽ.. പിന്നെ ഏട്ടത്തിയെ പ്രാപിച്ച അനുജനായിവരും ഞാൻ.. കഴിഞ്ഞില്ല... ബാംഗ്ലൂരിൽ നിന്നും എത്തിയപ്പോൾ ആണ് ഏട്ടൻ കെട്ടാൻ പോകുന്നത് ഇവളെയാണെന്നു ഞാൻ..."
അവനോടു ഒന്നും പറയുവാൻ അനുരുദ്ധാണ് സാധിച്ചില്ല അവൻ അഭിഷേകിനെ കെട്ടിപിടിച്ചു.. ശരിയാണ്... ചേട്ടൻ കെട്ടുന്നത് അനിയന്റെ കാമുകിയാണ്... അത് ഭാവിയിൽ.... ഇവാൻ ചെയ്തത് തന്നെയാണ് ശരി..
"ഏട്ടാ.... "
അനിരുദ്ധ് നോക്കി... പ്രീയ അടുത്തുവന്നു...
"ഏട്ടാ... ഞാൻ കാരണം നശിച്ചതാണ് ഏട്ടന്റെ ജീവിതം... ഏട്ടന് ഒരു നല്ല ജീവിതം കിട്ടിയട്ടു മാത്രമേ ഞങ്ങൾ ഒരുമിച്ചു കഴിയു.... "
"നിങ്ങൾക്കു കല്യാണത്തിന് മുൻപ് എങ്കിലും പറയാമായിരുന്നു എങ്കിൽ ഞാൻ തന്നെ ഒഴിഞ്ഞു തരുമായിരുന്നു.... "
""മോനെ സത്യം അറിഞ്ഞപ്പോൾ സീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല... അതാ... ""
""അളിയാ.. ഇനിയെങ്കിലും... കല്യാണം കഴിക്കണം.. എനിക്കറിയാവുന്ന പെണ്കുട്ടിയാണ്.. പ്ളീസ്.... ""
""ഏട്ടാ.. സമ്മതിക്...""
""മ്മ്.. ഡാ അഭിഷേക്... അത് നിന്റെ കാമുകിയെന്നും അല്ലാലോ.. ""
കൂട്ടച്ചിരിയാണ് അവിടെ പിന്നെ മുഴങ്ങിയത് ..t
രചനാ :ശരത്ചാലക്ക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo