ഇത് മാവിന്റെ താഴെ ഋത്വിക് റോഷൻ മാങ്ങ പെറുക്കാൻ പോയ കാര്യമല്ല കേട്ടോ....
മാവിൻ ചുവട്ടിൽ എന്നത് ഞങ്ങളുടെ സ്വന്തം സ്ഥലപ്പേരാണ്... പിന്നെ ഋത്വിക് റോഷൻ.. എനിക്ക് വയ്യ.... അത് പിന്നെ ആരാന്ന്നിങ്ങൾക്ക്പിടികിട്ടിക്കാണുമല്ലോ.?മൂക്കില്ലാരാജ്യത്ത് മുറിമൂക്കനെന്ന പോലെ മാവിൻ ചുവട്ടിലെ ഋത്വിക് റോഷൻ പട്ടം ഞമ്മളങ്ങോട്ട് ഏറ്റെടുത്തു.വെറുതെ റോഷൻ പട്ടവുമായി നടന്നാ മാത്രം മതിയോ.
"റോഷൻ റോഷൻ
വീരൻ റോഷൻ
മുത്താണ് റോഷൻ
സ്വത്താണ് റോഷൻ "
"റോഷൻ റോഷൻ
വീരൻ റോഷൻ
മുത്താണ് റോഷൻ
സ്വത്താണ് റോഷൻ "
അങ്ങനെനാട്ടിലുള്ളപ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുക എന്നതായി ഞങ്ങളുടെ ജോലി.. എനിക്ക് ജയ് വിളിക്കാൻ കുറച്ച് കിങ്കരന്മാരുമുണ്ട്.
ഈ എളിയ മാവിൻ ചുവട്ടിലെ ഋത്വിക് റോഷന്റെ ഒരു ദിവസമാണ് ഇന്നത്തെ കഥ'... പ്രത്യേകിച്ച് ഒന്നുല്ലാട്ടാ..
ഒരു സുപ്രഭാതം
................................
................................
രാവിലെത്തന്നെ ഓടാൻ പോയതാണ് ഞാൻ.വ്യായാമമാണ് ഉദ്ദേശിച്ചത്.' മുന്നിലുള്ള കല്ലിൽ കാലു തടഞ്ഞതും ഞാൻ റോഡിൽ ഉരുണ്ടു വീണതും ഒരുമിച്ചായിരുന്നു.
ഉടനെ തന്നെ സൈക്കിളിൽ പോവുകയായിരുന്ന ബീരാന്ക്കാന്റെ കമന്റ്.
"ഡാ ശെയ്ത്താനെ അനക്ക് കുറച്ച് കയിച്ചാപ്പോരേനെടോ?"
"ഡാ ശെയ്ത്താനെ അനക്ക് കുറച്ച് കയിച്ചാപ്പോരേനെടോ?"
ബീരാന്ക്കാ അതിന് ഞാൻ ഭക്ഷണമൊന്നും കഴിച്ചില്ല
ഹാ... ഭക്ഷണത്തിന്റെ കാര്യല്ല പഹയാ ഇയ്യ് കുടിച്ച കള്ളിന്റെ കാര്യാ ഞമ്മള് പറഞ്ഞത്. കള്ളും കുടിച്ച് റോഡിക്കിടന്ന് സർക്കസ് കളിക്യാ ......
അതും പറഞ്ഞ് ബീരാന്ക്കാ സൈക്കിള് ചവിട്ടിപ്പോയി.
കള്ള് കുടിക്കാനോ? ഞാനോ? പെട്ടെന്നാണ് തൊട്ടടുത്തുള്ള ബോർഡ് കണ്ണിൽപ്പെട്ടത്.
"കള്ള് ഷാപ്പ് "
പടച്ചോനേ ഇയാള് എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.
ബീരാന്ക്കാ........... ഞാന് കല്ലു തടഞ്ഞ് വീണതാ കള്ളുകുടിച്ച് വീണതല്ലാ... ആര് കേൾക്കാൻ..
പടച്ചോനേ അയാള് ബിബിസി ന്യൂസാണ്.. നാടു മുഴുവൻ പരത്തും .എത്രയും പെട്ടെന്ന് വീടു പിടിക്കണം..
ഞൊടിയിടയിൽ ഞാൻ വീടിനു മുന്നിലെത്തി. അകത്ത് അമ്മയുടെ കരച്ചിലാണല്ലോ കേൾക്കുന്നത്.
" അയ്യോ എന്റെ മോൻ പോയേ ....."
പോവാനോ എവിടെപ്പോവാൻ ഞാനിവിടെയുണ്ടല്ലോ? വീണ്ടും കരച്ചിൽ
"അയ്യോ എന്റെ മോൻ പോയേ .."
ങേ... ചത്താലല്ലേ ഇങ്ങനെ കരയുക
ഇനി വേറെ വല്ല മോനും.........?????????? ഏയ് സാധ്യതയില്ല. വീണ്ടും കരച്ചിൽ
ഇനി വേറെ വല്ല മോനും.........?????????? ഏയ് സാധ്യതയില്ല. വീണ്ടും കരച്ചിൽ
"എന്റെ മോൻ വഴിതെറ്റിപ്പോയേ "
വഴി തെറ്റാനോ കറക്ടായിട്ട് വീട്ടിൽ എത്തിയിട്ടുണ്ടല്ലോ ഞാൻ.
ഞാൻ മെല്ലെ അകത്തേക്ക് കയറി
"നിക്കെടാ അവിടെ " അച്ഛന്റെ ശബ്ദം
എന്താ അച്ഛാ ?
ഊതെടാ..........
ഊതാനോ ???
ആ ബീരാൻ പറഞ്ഞല്ലോ നീ കള്ളുകുടിച്ച് റോഡീന്ന് തല്ലുണ്ടാക്കിന്ന്?
തല്ലൊന്നും ഉണ്ടാക്കിയില്ല റോഡീ വീണതേയുള്ളൂ....
അപ്പോനീ കുടിച്ചു അല്ലേ ?
അയ്യോ ഞാൻ കല്ലു കാലേൽ തടഞ്ഞ് വീണതാ...
വീണ്ടും അച്ഛന്റെ ശബ്ദം
ഊതെടാ......
ഞാനൂതൂലാ..... അമ്മേ ചായേണ്ടാ ???
ഫാ.......!! അച്ഛന് ഊതിക്കൊടുക്കെടാ
ഞാനൂതൂല.......
നിന്ന് ചിലയ്ക്കാതെ ' ഊതെടാ..........
നിന്ന് ചിലയ്ക്കാതെ ' ഊതെടാ..........
പിന്നൊന്നും നോക്കിയില്ല. അച്ഛന്റെ മുഖത്തോട്ടു തന്നെ ഊതി
ദാ കിടക്കുന്നു ബോധംകെട്ട് അച്ഛൻ നിലത്ത് .ഉടനെ തന്നെ അമ്മാവന്റെ കമന്റും വന്നു ...
" കണ്ടില്ലേ ഏതോ മുന്തിയ ബ്രാൻറാണ് അടിച്ചേച്ചു വന്നിരിക്കുന്നത്.
എത് ബ്രാൻറാണെടാ ഇത്?
എത് ബ്രാൻറാണെടാ ഇത്?
ഞാൻ: പല്ല് തേക്കാത്ത ബ്രാന്റ്...
പല്ല് തേക്കാത്ത ബ്രാന്റോ? നീയിന്ന് പല്ലുതേച്ചിലേ?
എന്റെ രാമൻകുട്ടീ ഞാനായിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഞാനൂതുലാ ഞാനൂതൂലാന്ന്. അനുഭവിച്ചോ....
ഞാനകത്തേക്ക് കയറിപ്പോയി. അച്ഛന് ബോധം വന്നോ ആവോ?
ദാ വരുന്നു നമ്മുടെ ചങ്ങായിമാരുടെ ഫോൺ കോൾ
ഞാൻ: ഹലോ എന്താടാ
"ഡാ ഒരു പ്രശ്നമുണ്ട്. നീ വേഗം കവലയിലോട്ടു വാ.. "
ഉടനെ ഞാൻ അവന്മാരുടെ അടുത്ത് പറന്നെത്തി.
എന്താടാ പ്രശ്നം ?
എയ് ഒന്നുല്ല ഇന്ന് ഉത്സവമൊക്കെയല്ലേ ചുമ്മാ കറങ്ങാൻ വിളിച്ചതാ......
ഫാ........ പതഞ്ഞുവന്ന ആവേശമൊക്കെ ഒറ്റനിമിഷംകൊണ്ട് തല്ലിക്കെടുത്തിയല്ലോടാ മഹാപാപീ
ഉടനെ തന്നെ നമ്മുടെ സ്ഥലത്തെ പ്രധാന പണക്കാരനായ ബാബുവേട്ടൻ ഓടി വന്നു.
" മക്കളേ കുറെ ദിവസമായി ആ ഇന്നോവ കാറിൽ വരുന്ന ചെറുക്കൻ എന്റെ മോളെ ശല്യം ചെയ്യുന്നു. അവന് അവളെ കല്യാണം കഴിക്കണമെന്ന്. കൂടെ അവന്റെ കൂട്ടുകാരും ഉണ്ട് അവനെ പിന്താങ്ങാൻ .
ഉടനെ എന്റെയുള്ളിലെ ഋത്വിക് റോഷൻ ഉണർന്നു.
ബാബുവേട്ടാ ങ്ങള് പോയ്ക്കാ ഇത് മാവിൻ ചുവട്ടിലെ പിള്ളേര് നോക്കിക്കൊള്ളാം
ഞാനും പയ്യന്മാരും ഒരു വട്ടമേശ സമ്മേളനമങ്ങ് കൂടി.
ഞാനും പയ്യന്മാരും ഒരു വട്ടമേശ സമ്മേളനമങ്ങ് കൂടി.
മാസ്റ്റർ പ്ലാൻ
........................................................
........................................................
ഞാൻ : ഡാ...' ഇനി അവന്മാര് ഇന്നോവയിൽ വരുമ്പോൾ ഞാൻ അതിൽ കയറിപ്പറ്റും. കാര്യങ്ങൾ സംസാരിക്കും. നിങ്ങൾ തൊട്ടുപിന്നാലെ ബൈക്കുകളിൽ ഇന്നോവ കാർ പിന്തുടരണം.
ഒടക്കാണേൽ ഞാൻ മിസ്സ് കോൾ അടിക്കും. ഉടനെ ഇന്നോവയ്ക്ക് കുറുകെ ബൈക്ക് നിർത്തി വണ്ടി തടയണം. അവന്മാരെ നമുക്ക് പഞ്ഞിക്കിടാം.
പിന്നെ ഒരു കാര്യം ഒരു കാരണവശാലും ഞാൻ വിളിക്കുമ്പോൾ കോൾ അറ്റന്റ് ചെയ്യരുത്. ആകപ്പാടെ ഒരു രൂപയേ ബാലൻസുള്ളൂ.... വേറൊരു കാര്യം മുങ്ങരുത്.
ഞങ്ങൾ റെഡി.ചങ്ങായിമാർക്ക് പരിപൂർണ്ണ സമ്മതം. അങ്ങനെ ഇന്നോവ കാറും കാത്തിരിപ്പായി.ദാ വരുന്നു അവന്റെ അപ്പൂപ്പന്റെ ഇന്നോവ കാർ .
ഞാൻ കാറിന് കൈകാണിച്ചു നിർത്തിച്ചു.
എന്താ? എന്തു വേണം?
ഒന്ന് രണ്ട് മൂന്ന് നാല് മൊത്തം നാട്ടു പേരുണ്ടല്ലോ ..... വണ്ടിയിൽ
ചേട്ടാ എന്നെ തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ ഒന്ന് ഇറക്കാമോ ?
അതിനെന്താ കയറിക്കോ
ഇന്നോവ കാർ എന്നെയും കൊണ്ട് മുന്നോട്ട് നീങ്ങി. കുഴപ്പമില്ല ചങ്ങായി മാർ ബൈക്കുളമായി തൊട്ടു പുറകിലുണ്ട്.
ഉടനെ എന്നിലെ ഋത്വിക് റോഷൻ ഉണർന്നു.
"ആർക്കാടാ ബാബുവേട്ടന്റെ മോൾ അഞ്ചു വിനെ കെട്ടാനിത്ര പൂതി?
അതു ചോദിക്കാൻ നീയാരാടാ?
മക്കളെ നിങ്ങൾ ഈ മാവിൻ ചുവട് വിട്ട് പോവില്ലെടാ .....
പെട്ടെന്ന് ഒരുത്തൻ എന്നെ തല്ലാനായി കൈ പൊക്കിയതും മുന്നിൽ ചെക്കിങ്ങിനായി നിന്ന പോലീസുകാരെ കണ്ട് കൈ താഴ്ത്തിയതും ഒരുമിച്ചായിരുന്നു.
ഭാഗ്യം ഇന്നോവയ്ക്ക് പോലീസുകാർ കൈകാണിച്ചില്ല'...
ആർക്കാണെടാ ബാബുവേട്ടന്റെ മോളെ കെട്ടണ്ടത്.? നീയൊക്കെ ഇപ്പോ ഞങളുടെ കയ്യീന്ന് മേടിക്കും.
ആർക്കാണെടാ ബാബുവേട്ടന്റെ മോളെ കെട്ടണ്ടത്.? നീയൊക്കെ ഇപ്പോ ഞങളുടെ കയ്യീന്ന് മേടിക്കും.
ഞങ്ങളുടെ വണ്ടീക്കയറിയിട്ട് ഭീഷണിപ്പെടുത്തുന്നോടാ?
ഹ ഹ ഹ ഒരു പൊട്ടിച്ചിരിയോടെ ഞാൻ നമ്മുടെ ചങ്ങായിമാരെ തിരിഞ്ഞു നോക്കി...
പടച്ചോനേ.. ദേ അവന്മാരെ പോലീസ് പൊക്കി.. എല്ലാ ബൈക്കുകളും പൊക്കി. ചതിച്ചതാ പോലീസ് കാരെന്നെ ചതിച്ചതാ..............
അല്ലേലും ഇവന്മാര് ലക്ഷ്വറി വണ്ടികൾക്ക് കൈകാണിക്കൂലല്ലോ.... പിടിക്കും നമ്മള് പാവപ്പെട്ടോന്റെ ബൈക്കും ഒട്ടോയും...... ഇനിയിപ്പോ എന്ത് ചെയ്യും
ഇന്നോ വക്കാരന്റെ ചോദ്യം
എന്താടാ നിന്റെ വായിൽ അപ്പം തള്ളിയോ?
ഞാൻ: അല്ല കാര്യങ്ങളൊക്കെ നമുക്ക് ബാബുവേട്ടനോട് പറഞ്ഞ് ശരിയാക്കാ ട്ടാ... നല്ല മനുഷ്യനാ...
ചേട്ടാ....... ഞാനിവിടെ ഇറങ്ങിക്കോളാം
അപ്പോ ശരി താങ്ക്സ്
ചേട്ടാ....... ഞാനിവിടെ ഇറങ്ങിക്കോളാം
അപ്പോ ശരി താങ്ക്സ്
വേണ്ടടാ നിന്നെ ഞങ്ങളിറക്കിക്കോളാം വണ്ടി സൈഡാക്കി നിർത്തി. പിന്നെ ഒരു തൃശൂർ പൂരമായിരുന്നു.
അടി.. കരണത്തടി...മുതുകത്തിടി കുനിച്ചു നിർത്തി കൂമ്പിനിടി. ഭാഗ്യത്തിന് ഞാൻ ചത്തില്ല.
എന്നെ അവിടെ ഉപേക്ഷിച്ച് ഇന്നോവ കാർ സവാരി ഗിരിഗിരി...
ദേ മുന്നിലൂടെ ഉത്സവ പറമ്പിലേക്കുള്ള വരവ് പോക്ക് പോകുന്നു. ആനയും താലപ്പൊലിയും ചെണ്ടമേളവും എല്ലാമുണ്ട്. മുന്നിൽ കുറെ പേർ ആർപ്പുവിളിക്കുന്നു.
ആ ... നാരങ്ങ വെള്ളമൊക്കെ കൊടുക്കുന്നുണ്ടല്ലോ... ഞാനും ഒരഞ്ചാറ് ഗ്ലാസ് നാരങ്ങ വെള്ളമങ്ങ് കുടിച്ചു.ഇടിയുടെ ക്ഷീണം മാറാൻ.
തിരിഞ്ഞ് നടക്കാനൊരുങ്ങിയ എന്റെ തോളിൽ ബലിഷ്ഠമായ ഒരു കൈ പതിഞ്ഞു.
ഞാൻ..: എന്താ ചേട്ടാ?
എങ്ങോട്ടാടാ സൗജന്യമായി നാലഞ്ച് ഗ്ലാസ് നാരങ്ങ വെള്ളവും തട്ടി വിട്ട് പോവുന്നത്?
പോയി ആർപ്പുവിളികേടാ.....
പോയി ആർപ്പുവിളികേടാ.....
ചേട്ടാ ഞാൻ ആർപ്പുവിളിക്കാരുടെ കൂടെയുള്ളവനല്ലാ..
അതേയോ എന്നാലേ നീ കുടിച്ച അഞ്ചാറ് ഗ്ലാസ് നാരങ്ങ വെള്ളം അത് ആർപ്പുവിളിക്കാർക്ക് മാത്രമുള്ളതാണ്. പോയി ആർപ്പുവിളിയെടാ... അല്ലെങ്കിൽത്തന്നെ ആള് തികയാതെ കഷ്ടപ്പെടുവാ പോയിവിളിയെടാ..
അവിടെ നിന്നും തല്ലു കിട്ടുമെന്നായപ്പോൾ ഞാൻ അവരുടെ കൂടെ ആർപ്പുവിളിച്ചു.രണ്ട് കിലോമീറ്റർ അകലെയുള്ള അമ്പലം വരെ നടന്ന് നടന്ന് വിളിച്ചു.
ആർപ്പോ ആർപ്പാർപ്പോ.... കാറീന്ന് കിട്ടിയ തൃശൂർ പൂരവും ഇവന്മാരെന്നെക്കൊണ്ട് വിളിപ്പിച്ച ആർപ്പുവിളിയും നല്ലൊരു ഉത്സവ ദിനം എനിക്ക് സമ്മാനിച്ചു.
എതായാലും മ്മളെ ചങ്ങായിമാർക്കും കിട്ടി പോലീസുകാരുടെ അടുത്തു നിന്ന്
ഒരു ഒന്നൊന്നര ഫൈനടി
RS: 500.......
RS: 500.......
മാവിൻ ചുവട്ടിലെ
മിഥുൻ
മിഥുൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക