ജീവിതത്തിന്റെ തുടക്കം മുതലേ കയ്പ്പുള്ള അനുഭവങ്ങൾ ആയിരുന്നു എനിക്ക് കൂടപ്പിറപ്പുകൾ .ഉണ്ണ്യേട്ടനുമായുള്ള വിവാഹം കഴിഞ്ഞതോടെ എല്ലാരും പറഞ്ഞു ,,,ഇനി നിനക്കുഎല്ലാം തുറന്നു പറയാൻ ഒരാളായില്ലേ ,,,എല്ലാം ശരിയാകും ,,വിഷമം ഒന്നും ഇനി ഉള്ളിൽ കൊണ്ടുനടക്കേണ്ട. .വർഷങ്ങൾ കഴിഞ്ഞു പക്ഷെ ഉണ്ണ്യേട്ടനും കുട്ടികളും മാത്രം അടങ്ങുന്ന എന്റെ ജീവിതത്തിൽ ഞാൻ എന്നെ തന്നെ മറക്കുകയായിരുന്നു.വീട്ടിലെ ജോലി എല്ലാം തീരുമ്പോൾ കിട്ടുന്ന ചെറിയ ഇടവേളകളിൽ എന്റെ വിഷമങ്ങൾ എന്നെ തേടി എത്തും ....ഇന്ന് ഉണ്യേട്ടനുമായി സംസാരിക്കണം.എന്തുമാത്രം കാര്യങ്ങൾ എനിക്കെ പങ്കുവയ്ക്കാനുണ്ട് ,,,എത്ര നാളുകളായി ആ നെഞ്ചിൽ ചാരി ഒന്ന് കരഞ്ഞിട്ട് ,,,ആ തലോടൽ ഏറ്റു കഴിയുമ്പോൾ എല്ലാ വിഷമങ്ങളും ഞാൻ മറക്കും ,,,മനസിലെ വിഷമങ്ങളെ വളർത്തി വലുതാക്കി ഞാൻ ഉണ്യേട്ടനെ കാത്തിരുന്നു ,,,കാൽപ്പെരുമാറ്റം കേട്ടപ്പോൾ ഞാൻ കതകു തുറന്നു ,,അകത്തു കടന്നെ ഉണ്യേട്ടൻ പറഞ്ഞു ,,,കഴിക്കാൻ വല്ലതും എടുത്തു വയ്ക്കെ,,,നല്ല വിശപ്പും ക്ഷീണവും ,,,എന്റെ വിഷമങ്ങളെ മെല്ലെ തലോടി മനസിന്റെ ഒരു മൂലയിൽ ഉറക്കി കിടത്തി ഞാൻ പിന്നെയും അടുക്കളയിലേക്,,,,,
പിന്നെ പലപ്പോഴും മനസ്സിൽ തോന്നുന്ന സങ്കടങ്ങളെ ഞാൻ ഒരു പേപ്പറിൽ എഴുതാൻ തുടങ്ങി ,,,,എന്തെന്നില്ലാത്ത ആശ്വാസം ,,,,.കുറച്ചുനാൾ മുൻപ് മനസ്സിൽ തോന്നുന്നത് എന്തും തുറന്നെഴുതുന്ന ഒരു കൂട്ടം എഴുത്തുകാരുടെ ഗ്രുപ്പിൽ ഞാനും ചേർന്നു,അപ്പോഴാണറിയുന്നത് ഒരു കഥ മത്സരം നടക്കാൻ പോവുകയാണ് .ഏറ്റവും നല്ല കഥക്കെ പ്രോത്സാഹനവും പാരിതോഷികവും ലഭിക്കും .ഞാനും ഒരു കഥ തയ്യാറാക്കി ,,എന്റെ കുറച്ച് അനുഭവങ്ങളും മനസ്സിൽ ഉണ്ടായ പിരിമുറുക്കവും പിന്നെ കുറച്ച് വർണനയുംഒക്കെ അതിൽ ചേർത്തു,മടിച്ചാണെങ്കിലും ആ രചന എന്റെ എഴുത്തുകാർ കൂട്ടുകാർക്ക് അയച്ചു കൊടുത്തു ,അവരുടെ അഭിനന്ദനങ്ങൾ വരാൻ തുടങ്ങിയതോടെ എനിക്ക് എന്നിലുള്ള വിശ്വാസം കുടി .ഉണ്യേട്ടനോട് ഈ കാര്യം പറയുവാനായി ഞാൻ രാത്രി ആകാൻ കാത്തിരുന്നു .ഉണ്യേട്ടൻ എത്തിയ ഉടനെ ഞാൻ പറഞ്ഞു ,,,ഞാൻ ഒരു കഥ എഴുതി ,,,,എല്ലാ കൂട്ടുകാർക്കും ഇഷ്ട്ടപെട്ടു ,,,വായിച്ചു കേൾപിക്കട്ടെ ????ഹാ വായിക്ക് ,,,അലസതയോടെ അദ്ദേഹം പറഞ്ഞു ......ഞാൻ വള്ളിയും പുള്ളിയും തെറ്റാതെ ,,,,ഗാമ്പിര്യവും ശൃംഗാരവും കളയാതെ മുഴുവൻ വായിച്ചു ,,,അത്യാകാംഷയോടെ ആ മുഖത്തേക്ക് നോക്കി ,,,,,,,,,,,,,
ഇത് കഥയാണോ ???ഇത് എന്ത് കഥ ???ഇത് കഥയായി തോന്നണമെങ്കിൽ തലകെട്ടിൽ ഇതും ഒരു കഥ എന്നെഴുതി അടിവരയിടണം ...അപ്പൊ ആളുകൾക്ക് മനസിലാകും ഇത് ഒരു കഥ ആണെന്ന് ,,,,,,ഉണ്യേട്ടൻ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടേ ഇരുന്നു ,,എന്റെ കർണപാടങ്ങളെനോവിക്കും വിധം ,,,,കൈപ്പു നീരിന്റെ സ്വാദ് നാവിൽ ആകെ ,,,,,ഉറവ വറ്റിയ കണ്ണുകളിൽ കൃഷ്ണമണികൾ തറച്ചു നിന്നു,,പിന്നെ ഒന്നും ആലോചിച്ചില്ല ,,,,,ആ കഥക്ക് ഞാൻ തലക്കെട്ടു കൊടുത്തു ,,,,;,ഇതും ഒരു കഥ' .ഉടൻ തന്നെ മത്സരത്തിന്റെ അയച്ചു കൊടുത്തു ...'

ഇന്ന് ഈ സ്റ്റേജിൽ ആയിരകണക്കിന് എഴുത്തുകാരുടെ മുൻപിൽ നിന്ന് ഏറ്റവും മികച്ച കഥക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ എന്നെ കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരുടെ ഇടയിൽ മുൻപന്തിയിൽ ഉണ്യേട്ടനും ഉണ്ട് .എന്നെ പൊന്നാട അണിയിച്ച ശേഷം കൈയിൽ മൈക്ക് തന്ന അവർ എന്നോട് ചോദിച്ചു,,എന്താണ് ഈ കഥ എഴുതാൻ നിങ്ങളെ പ്രേരിപ്പിച്ചത് ,,,ആരാണ് നിങ്ങളുടെ പ്രേരണ ?????ഞാൻ മെല്ലെ ഉണ്യേട്ടനെ കൈ ചുണ്ടി പറഞ്ഞു,,,,,,എന്റെ ഭർത്താവ് :;;;;;ഒന്നും പറയാനാവാതെ നിർവികാരതയോടെ എന്നെ നോക്കിയ ഉണ്യേട്ടന്റെ മുഖത്തു നോക്കി ഞാൻ മെല്ലെ പുഞ്ചിരിച്ചു '''''''''''അതിന് അപ്പോൾ അട്ടഹാസത്തെക്കാൾ മുഴക്കം ഉണ്ടായിരുന്നു ''''''.
jaya

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക