ഇരുണ്ടിരിക്കയാണ്
എന്റെ മനസ്സ്
കൈവിരലിലെ മഷിയാൽ
എന്റെ മനസ്സ്
കൈവിരലിലെ മഷിയാൽ
അറിഞ്ഞു കൊണ്ടെന്നെ
ഞാൻ
വിരൽ നീട്ടാറുണ്ട്
മഷി പുരട്ടാൻ
ഞാൻ
വിരൽ നീട്ടാറുണ്ട്
മഷി പുരട്ടാൻ
എന്റെ
നിലപാടറിയിക്കാനായി
നിലപാടറിയിക്കാനായി
ഇന്ന്
ഞാൻ വിരൽ കാണിച്ചത്
അതിനായിരുന്നില്ല
എന്റെ കുട്ടിക്കൊരു
നേരത്തെ അന്നം വാങ്ങാൻ
അമ്മയുടെ മരുന്ന് വാങ്ങാൻ
എന്റെ വീട്
പട്ടിണിയാകാതിരിക്കാൻ
ഞാൻ വിരൽ കാണിച്ചത്
അതിനായിരുന്നില്ല
എന്റെ കുട്ടിക്കൊരു
നേരത്തെ അന്നം വാങ്ങാൻ
അമ്മയുടെ മരുന്ന് വാങ്ങാൻ
എന്റെ വീട്
പട്ടിണിയാകാതിരിക്കാൻ
നാലു ദിവസമായി
ക്യൂവിലാണ്
ആരോടും
ഒരു പരാതി പറഞ്ഞില്ല
എല്ലാം നല്ലതിനെന്നു
ക്ഷമിച്ചു
ക്യൂവിലാണ്
ആരോടും
ഒരു പരാതി പറഞ്ഞില്ല
എല്ലാം നല്ലതിനെന്നു
ക്ഷമിച്ചു
എന്നാൽ ഇന്ന് ഞാൻ
ഭയപ്പെടുന്നു
എന്റെ കുടുംബത്തിന്റെ
ഭാവി ഓർത്ത്
എന്റെ സഹോദരങ്ങളുടെ
ജീവിതം ഓർത്ത്
ഭയപ്പെടുന്നു
എന്റെ കുടുംബത്തിന്റെ
ഭാവി ഓർത്ത്
എന്റെ സഹോദരങ്ങളുടെ
ജീവിതം ഓർത്ത്
കള്ളനും കൊള്ളക്കാരും
സസുഖം വാഴുമ്പോൾ
ഇന്നവർ
പാവം ജനത്തെ
അടിമപ്പെടുത്തുന്നു
സസുഖം വാഴുമ്പോൾ
ഇന്നവർ
പാവം ജനത്തെ
അടിമപ്പെടുത്തുന്നു
ഇല്ല
ഇനി ഞാൻ
അടങ്ങിയിരിക്കില്ല
മഷിപുരട്ടിക്കോളൂ
നിനക്കിഷ്ടമുള്ളതൊക്കെ
ചെയ്തുകൊള്ളൂ
ഇനി ഞാൻ
അടങ്ങിയിരിക്കില്ല
മഷിപുരട്ടിക്കോളൂ
നിനക്കിഷ്ടമുള്ളതൊക്കെ
ചെയ്തുകൊള്ളൂ
വേണോ വേണ്ടയോ
എന്നറിയാനുള്ള
ഒരു ദിനം ഉണ്ട്
അന്ന് ഞാൻ
നേരത്തെ തന്നെ
മഷിപുരട്ടാൻ
ഉണ്ടാകും
എന്നറിയാനുള്ള
ഒരു ദിനം ഉണ്ട്
അന്ന് ഞാൻ
നേരത്തെ തന്നെ
മഷിപുരട്ടാൻ
ഉണ്ടാകും
എന്നെന്നേക്കുമായി
ഈ നാട്ടിൽനിന്ന്
അധമരെ തുരത്താനുള്ള
ബാലറ്റ് പേപ്പറുമായി
ഈ നാട്ടിൽനിന്ന്
അധമരെ തുരത്താനുള്ള
ബാലറ്റ് പേപ്പറുമായി
കൂടെ
ഞാൻ കരുതും
ഒരു കുപ്പി മഷി
ഞാൻ കരുതും
ഒരു കുപ്പി മഷി
നിന്റെ
ചിരിച്ച കോലത്തിൽ
കോരി ഒഴിക്കാൻ
ചിരിച്ച കോലത്തിൽ
കോരി ഒഴിക്കാൻ
എല്ലാവർക്കുമതൊരു
പാഠമായിമാറാൻ
പാഠമായിമാറാൻ
ജയ് ഹിന്ദ്
-=====
സാബി
-=====
സാബി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക