ഓരോ ചെറിയ ശബ്ദങ്ങളിലും ഞെട്ടിയുണരുന്ന കുഞ്ഞുങ്ങള്‍...
ഓരോ ആകാശയാനങ്ങളുടെ ഇരമ്പലിലും സുരക്ഷിത ബങ്കറുകള്‍ തേടി പായുന്ന ജന്മങ്ങള്‍..
ഓരോ വെടിയൊച്ചകളിലും പകുതി കഴിച്ച ആഹാരം ഉപേക്ഷിച്ചു ഓടുന്ന ജീവിതങ്ങള്‍..
ഇതൊന്നും അറിയാത്ത സമൂഹം....
...........................................
...........................................
ജമ്മുവിലെ കൊടും തണുപ്പും...
യു. പി. യിലെ കടുത്ത പ്രളയവും....
ബീഹാറിലെ കഠിനമായ ചൂടും....
ഇതൊന്നും അറിയേണ്ടാത്ത സമൂഹം...
........................................
........................................
ഒരു മിസ്സൈലും എത്തിച്ചേരാത്ത ഇടം..
ഒരു ബോംബൂം പതിക്കാനിടയില്ലാത്ത സ്ഥലം...
ഒരു സ്വാതന്ത്ര്യത്തിനും വിലക്കില്ലാത്ത സ്വര്‍ഗം..
....................................
ഈ സുരക്ഷിതമായ, ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്ന് നമുക്കെല്ലാം കണ്‍കുളിര്‍ക്കെ ആസ്വദിക്കാം...
എല്ലാത്തിനെയും വിമര്‍ശിക്കാം.....
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക