Slider

പ്രവാസി

0
കല്ല്യാണം കഴിഞ്ഞ് 15 വര്‍ഷം കഴിഞ്ഞിട്ടും ഒരുമിച്ച് ജീവിച്ചത്
കൂട്ടിക്കിഴിച്ച് നോക്കിയാല്‍ മൂന്ന് വര്‍ഷം തികച്ച് കാണില്ലെന്ന് കരുതി ഒരു പ്രവാസി വിഷമിക്കുമ്പോള്‍ ..,
ബാക്കിയുളള അത്രയുംകാലം ജീവിതം ഹോമിക്കേണ്ടി വന്നതില്‍ നീറി കഴിയുന്ന അവന്റെ ഭാര്യയെ കുറിച്ചോര്‍ത്ത് ഉറ്റവര്‍ പോലും വിഷമിച്ച് കാണാറില്ല...
അയച്ചുകിട്ടുന്ന പണം കൊണ്ട് ,, സ്വന്തം ആവശ്യം മാത്രം അടുത്ത മാസത്തെ കണക്ക് പട്ടികയില്‍ പെടുത്തി,,
ഒാരോ അറ്റവും കൂട്ടിമുട്ടിച്ചാലും,, ബന്ധുക്കളുടെ മുന്നിലോ , അവള്‍ എന്നും ധൂര്‍ത്തടിക്കുന്നവള്‍...
രാത്രിയെങ്ങാനും കുഞ്ഞിന് അസുഖം അധികമായാല്‍ എന്തുചെയ്യുമെന്ന ഭയത്താല്‍ ഉറക്കമൊഴിച്ച് നേരം വെളുപ്പിക്കുമ്പോഴും...,
തന്‍റെ പ്രിയതമന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്ത് ആരും കാണാതെ കരയുമ്പോഴും...,
ഭര്‍ത്താവ് phoneവിളിച്ചാല്‍..''കുഴപ്പല്ല.., കുറവുണ്ട് '' എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് ആശ്വസിപ്പിക്കേണ്ടി വരുന്ന ഗതികേടിലാണവള്‍...!
തന്‍റെയോ മക്കളുടെയോ ആവശ്യങ്ങള്‍ ആരും അന്വേഷിച്ചില്ലെങ്കിലും,, അതിനായി പുറത്ത് പോയാല്‍ .. അയല്‍വാസികള്‍ക്ക് പിന്നെ... അവള്‍ കറങ്ങി നടക്കുന്നവള്‍....!
വഴിയില്‍ വെച്ചെവിടെയും പരിചയക്കാരെ കണ്ടുമുട്ടല്ലേയെന്ന പ്രാര്‍ത്ഥനയോടെ പുറത്തിറങ്ങേണ്ടി വരുന്നവള്‍...
കണ്ടാലും കണ്ടി ല്ലെന്ന് നടിക്കേണ്ടി വരുന്നവള്‍...
അല്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ക്ക് അത് അവിഹിതമാണ്...
ആരെങ്കിലും ഒന്ന് വീടറിയാതെ കയറിപ്പോയാല്‍ പിന്നെ സദാചാര വാദികളുടെ നിരീക്ഷണ കേന്ദ്രമാകും അവളുടെ വീട്...
ഇതൊന്നും സഹിക്കാന്‍ കഴിയാതെ എല്ലാം മതിയാക്കി വരാന്‍ തന്റ പ്രിയതമനോട് ആവശ്യപ്പെട്ടാലോ.....പിന്നെ മറ്റുളളവരുടെ മുന്നില്‍ അപരാധിയാണവള്‍....!
ഒരു പ്രവാസിയുടെ ഭാര്യ പ്രത്യേക സൃഷ്ടിയാണെന്ന തിരിച്ചറിവായിരിക്കാം ഒരു അച്ചനെക്കാളും തന്റെ മകളെ ഒരു സാധാരണ ഗള്‍ഫുകാരന് കൊടുക്കില്ലെന്ന് അമ്മ തീരുമാനിക്കുന്നത്....!
By Potheena chilly
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo