Slider

പ്രാർത്ഥന

0

ഇന്നലെ വിളിച്ചപ്പോൾ #ഗൾഫിലുള്ള അയാൾ അവളോട് പറഞ്ഞു..
"എന്താണെന്നറിയില്ല നെഞ്ചിന്റെ ഇടതുഭാഗത്തൊരു വേദന.എനിക്കെന്തോ
പേടി തോന്നുന്നു"
പറഞ്ഞു തീർന്നതും പേടിയോടെ അവളുടെ
മറുചോദ്യം.."എന്നിട്ട് നിങ്ങൾ ഹോസ്പിറ്റലിൽ പോയില്ലേ ഇക്കാ.?"
" നിനക്കറിയില്ലേ ഇവിടുത്തെ കാര്യങ്ങൾ
ആരെ ആക്കീട്ട് പോകാനാ?"
എന്നിട്ട് അവളെ സമാധാനിപ്പിച്ചു.
"നീ ഫോൺ വെക്ക്.കുഴപ്പമൊന്നുമില്ല ഞാൻ പിന്നെ വിളിക്കാം"
സത്യത്തിൽ ഒഴിവ്കഴിവ് പറഞ്ഞതാണ്..
ഹോസ്പിറ്റലിൽ പോയിട്ട് എന്ത് കാര്യം
അവർ ബി പി ചെക്ക് ചെയ്യും,ഇസിജി എടുക്കും,ബ്ലഡ് ടെസ്റ്റ് ചെയ്യും.എല്ലാം കൂടി രണ്ടുമണിക്കൂർ പോയിക്കിട്ടും.അവസാനം ഒരു കൂട് പെനഡോൾ.കഴിഞ തവണ പോയപ്പോൾ മെക്കഡോൾ തന്നു അത്രതന്നെ..
അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പാൾ മൊബൈലിൽ മെസ്സേജ്്കളുടെ പ്രവാഹം
അവളാണ് പാവം പേടിച്ചിരിക്കുന്നു..
"ഇക്കാ നിങ്ങൾ ഒരു കാര്യം ചെയ്യ്.
"അലം നശ്റഹ്" സൂറത്ത് ഓതി നെഞ്ചില് ഊതിക്കോളീൻ.എല്ലാം മാറിക്കോളും"
(ഖുർആനിലെ ഒരു സൂക്തം)
വീണ്ടും വീണ്ടും അവളുടെ ഉത്കണ്ഠകൾ അക്ഷരങ്ങളായി മൊബൈലിൽ തെളിഞ്ഞു..
"ഇക്കാ,എനിക്ക് നിങ്ങളുടെ കൂടെ ജീവിച്ച്
കൊതി തീർന്നിട്ടില്ല എനിക്ക് എന്തെങ്കിലും
ആകുന്നതുവരെ റബ്ബ് നിങ്ങൾക്ക് ഒന്നും വരുത്തൂലാ.എന്റെ ഖബറിൽ നിങ്ങളെ കൈകൊണ്ട് മൂന്ന് പിടി മണ്ണ് വാരിയിടണം"
അത് വായിച്ചതും അയാൾ വല്ലാതായി.
എന്തെന്നില്ലാത്ത അസ്വസ്ഥത,നെഞ്ചിടിപ്പ്.
എല്ലാം തകിടം മറിയുന്ന പോലെ..
അപ്പോൾ വീണ്ടുമൊരു മെസ്സേജ് വന്നു അവളാണ്..
"നിങ്ങള് പേടിക്കണ്ടാ ട്ടോ.ഞാൻ പറഞ്ഞതൊന്നും ഇപ്പളല്ലാട്ടോ.നമ്മുടെ മക്കളെക്കെ വലുതായി കൊച്ചു മക്കളെക്കെ ആയിട്ട്.നമുക്ക് രണ്ട് പേർക്കും വയസ്സായിട്ട്..."
ആയാൾ പുഞ്ചിരിച്ചു.ഓരോരോ മോഹങ്ങൾ,പ്രത്യാശകൾ...
ജീവിതം അങ്ങനെയാണല്ലോ..
എല്ലാ മോഹങ്ങളും സാധിക്കുമോ എന്നറിയില്ല.എങ്കിലും അയാൾ പ്രാർത്ഥിച്ചു.
നാഥാ,ഞങ്ങൾക്കെല്ലാവർക്കും നീ ദീർഘായുസ്സ് നൽകണേ..
അപ്പോൾ വീണ്ടും മൊബൈലിൽ പ്രകാശം തെളിഞ്ഞു അവളുടെ പ്രാർത്ഥനയും അക്ഷരങ്ങളായി നിറയുകയാണ്..
നാഥാ,ഞങ്ങൾക്ക് ദീർഘായുസ്സ് നൽകണേ....
സെമീർ അറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo