Slider

എന്റെ അനുജത്തിക്കുട്ടി

0

അഭിപ്രായം വായിച്ചതിനു ശേഷം മാത്രം...
നമസ്കാരം ചേട്ടാ...
ഇത്തരപ്പാ..... ഒരുപിടിയും കിട്ടുന്നില്ലാലോ... വല്ല ഫേക്ക് ആണോ... എന്തായാലും ഒരു ഹയ്യ് പറയാം...
നമസ്കാരം....
ഉടൻ തന്നെ മറുപടിയും കിട്ടി...
ചേട്ടാ.. ഈ ചാലക്ക.. എന്നത് എന്താ....
ആഹാ... കൊള്ളമല്ലോ...
അത്... എന്റെ അവിടെയാണ്... കൂട്ടുകാർക്കു  പെട്ടന്നു എന്നെ മനസ്സിലാകാൻ  വേണ്ടി ഇട്ടതാ ...
ശരിക്കും പേര്...
ശരത്...
ചേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട്....
അച്ഛൻ.... അമ്മ... ചേച്ചി....
അല്ല മോൾ എത്രയിലാണ് പഠിക്കുന്നത്....
ഞാൻ പഠിക്കുന്നില്ല...
അതെന്താ...
അതങ്ങനെയാണ്.... അല്ല.. ഒരു കാര്യം ചോദിക്കട്ടെ...
ഇതെന്താ ലിമിറ്റഡ് സ്റ്റോപ്പ് ബസോ....
ചോദിച്ചോ....
ചേട്ടന്റെ കൃതികൾ ഞാൻ മുടങ്ങാതെ വായിക്കാറുണ്ട്.... ഒരു സംശയം...
കേൾവിയാണോ... അത് സത്യമാണ്...
അതല്ല.. ഇതെല്ലം അനുഭവമാണോ...
മ്മ്..
ചേട്ടന് കേൾവിക്കുറവ്... അത് ഒരു കുറവായി തോന്നുന്നുണ്ടോ...
ഇടക്ക്... പക്ഷേ ഇപ്പോൾ അങ്ങനെ ഫീൽ ഇല്ല കുറവിനെ അംഗീകരിച്ചു...
ഗൂഡ്‌ നല്ല കുട്ടി.... ചേട്ടന്റെ കാന്താരി... അത് എനിക്കിഷ്ടപ്പെട്ടു എപ്പോളും എനിക്കു അങ്ങനെയാവാൻ ഇഷ്ടമാണ്..
അപ്പോൾ നീയൊരു കാന്താരിയാണ് അല്ലെ
അല്ല... പക്ഷേ അങ്ങനെയുള്ള വിളിക്കൽ എനിക്കു ഇഷ്ട്ടം ..
എന്നാ ഞാൻ അങ്ങനെ വിളികാം
അപ്പോൾ തന്നെ ഒരു വോയ്‌സ് മെസ്സേജ്....
ഇത് ഞാൻ ഫേക്ക് അല്ല എന്നു തെളിക്കാൻ വിട്ടതാ ....
മ്മ് കൊള്ളാം... എന്നാ ഫോട്ടോ കൂടി  വിട്ടോ...
അത് വേണ്ടാ... പിന്നെ ചേട്ടൻ എന്നോടു മിണ്ടില്ല..
അതെന്താ... സിനിമ നടിയെപോലെയാണോ...
മ്മ്...
അത് കൊള്ളാം... എന്നാ ഫോട്ടോ വാങ്ങിയിട്ടു തന്നെ കാര്യം...
വാശിപിടിക്കല്ലേ ചേട്ടാ...
നിനക്കെന്താ  തന്നാൽ..  പേടിയാണോ...
ആ പേടിയെനിക്കില്ല... കാരണം അത് കണ്ടാൽ ചേട്ടൻ ബ്ലോക്ക് ചെയ്തു ഓടും .. അങ്ങനെ ഒരുപാട് പേര് ചെയ്തു... എന്തായാലും അയാകാം...
ഇതെന്താ കുട്ടി അങ്ങനെ പറയുന്നത്... സൗന്ദര്യം ആയിരിക്കും കാരണം.. നമ്മക്കെന്താ... നല്ല ഫ്രണ്ടിന് നിറം നോക്കേണ്ട കാര്യമുണ്ടോ .. പക്ഷേ എന്റെ പ്രതീക്ഷകൾ  തെറ്റിച്ചു... ആ ഫോട്ടോ..... ഓഹ്.. ഭഗവാനെ....
അവൾ പാൽ പോലെ സുന്ദരിയാണ്... സിനിമ താരങ്ങൾ തോറ്റുപോകും... പക്ഷേ....
അവൾക്കു...
ചേട്ടാ ഞാൻ അപ്പോള് പറഞ്ഞില്ലേ വേണ്ടാന്ന്... ഇനി ബ്ലോക്ക് ചെയുമോ...
അനുജത്തിയെ ബ്ലോക്ക് ചെയ്യാൻ ചേട്ടന് കഴിയില്ല മോളെ... ഞാൻ റിക്വസ്റ്റ് അയാകാം..
അത് വേണ്ടാ.... ചേട്ടൻ ഇത് കഥയാകും എന്നുമെനിക്കറിയാം... whatsapp മതി... നമ്പർ താ പ്ലീസ്....
മറ്റൊന്നും നോക്കാനില്ല ഞാൻ അയച്ചു കൊടുത്തു...
അതേയ് ഇടക്കു ഞാൻ ശല്യപെടുത്തും... ഫ് ബി യിൽ സംസാരിച്ചാൽ എല്ലാവർക്കും ഞാൻ ആരെന്നു മനസിലാകും.. അതാ...
നിനക്കു വിളിക്കാൻ തോന്നുമ്പോൾ വിളിച്ചോളൂ എല്ലാം മാറ്റി വെച്ചു ഞാൻ നിന്നോട് സംസാരിക്കും... അതിന്റെ പേരിൽ ആരൊക്കെ പിരിഞ്ഞാലും...
ആരോടും പറയരുതേ ഞാൻ ആരെന്നു... എന്റെ ഏട്ടനല്ലേ...
പ്രോമിസ്....
ഏട്ടാ പതിനഞ്ചു വയസ്സ്‌വരെ എനിക്കു നടക്കാനും ഓടാനും കഴിയുമായിരുന്നു... പക്ഷേ ഒരിക്കൽ സ്കൂൾ വിട്ടു വീട്ടിലേക്കു വരുമ്പോൾ ഒരു ലോറി... അത് എന്റെ.....
മാറ്റാനും പറയുവാൻ എനിക്കായില്ല... ആഞ്ജനേയാ... നീ ആക്‌സിഡന്റിൽ എന്റെ ചെവി മാത്രമേ എടുത്തു... പക്ഷേ.. ജീവനും മറ്റു സൗഭാഗ്യവും തന്നു.... ഒരു പെൺകുട്ടിയായ അവൾക്കു...
അവൾ എനിക്കിപ്പോൾ അനുജത്തിയാണ്.. അവളുടെ അച്ഛനും അമ്മക്കും എന്നെ അറിയാം.. അവൾ വരുന്ന സമയത്തു എല്ലാം മറന്നു ഞാൻ ചേട്ടനായി അവൾക്കൊപ്പം ഉണ്ട്... എനിക്കു ഇല്ലാതെപോയ അനുജത്തി... എന്റെ സ്വന്തം കാന്താരി പെണ്ണ്... തകരാത്ത മനസ്സിന്റെ... കടുക്ക് പോലെ പൊട്ടുന്ന സ്വഭാവം... പരിഭവം... പിണക്കം.... കുറുമ്പ് എല്ലാം തികഞ്ഞ കാന്താരി....
രക്തബന്ധത്തേക്കാൾ പവിത്രമായ ആന്മബന്ധം.... അതാണ് അവൾ അവളെനിക്ക്...
രചനാ :ശരത് ചാലക്ക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo