പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ബുൾഗാൻ താടിയേക്കുറിച്ച് കേൾക്കുന്നത്...
"എന്താണ് ബുൾഗാൻ താടി...????"
കുറച്ച് കാലം മനസ്സിൽ കൊണ്ടു നടന്ന ഒരു ചോദ്യമായിരുന്നു അത്...
താടിയും, മീശയും ഇല്ലാത്തതുകൊണ്ട് അരോടെങ്കിലും ചോദിക്കാനും മടി...
താടിയും, മീശയും ഇല്ലാത്തതുകൊണ്ട് അരോടെങ്കിലും ചോദിക്കാനും മടി...
ബുൾഗാൻ താടി മനസ്സിൽ കിടന്ന് നീറാൻ തുടങ്ങി..
അങ്ങനെ ഒരവധി ദിവസം..
വീട്ടിലെ കണ്ണാടിയിലേക്ക് നോക്കവേ,
മീശയും താടിയും വരാനുള്ള സ്ഥലം തരിശായി കിടക്കുന്നത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല...
ഒന്നൂടെ സൂമ് ചെയ്ത് നോക്കിയപ്പോൾ മൂക്കിനു താഴെ സ്വർണ്ണ കളറുള്ള കുറച്ച് രോമങ്ങൾ...
വീട്ടിലെ കണ്ണാടിയിലേക്ക് നോക്കവേ,
മീശയും താടിയും വരാനുള്ള സ്ഥലം തരിശായി കിടക്കുന്നത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല...
ഒന്നൂടെ സൂമ് ചെയ്ത് നോക്കിയപ്പോൾ മൂക്കിനു താഴെ സ്വർണ്ണ കളറുള്ള കുറച്ച് രോമങ്ങൾ...
"മീശ..!!! മീശ ...!!"
സന്തോഷം അടക്കാനായില്ല..
അതുവരെ കണ്ണാടിയുമായി വല്ല്യ അടുപ്പമില്ലാത്ത ഞാൻ, അന്നു മുതൽ കണ്ണാടിയുടെ മുമ്പിൽ തന്നെ...
ആ ഇടക്ക് ആരോ പറയുന്നത് കേട്ടു,
"മീശയും താടിയും, ഇടക്കിടക്ക് വടിച്ച് കൊടുക്കണം എന്നാലേ പെട്ടന്ന് വരൂ "..
പിന്നെ ഒന്നും നോക്കിയില്ല വീട്ടിൽ ആളില്ലാത്ത തക്കം നോക്കി, അച്ഛന്റെ ഷേവിംഗ് സെറ്റെടുത്ത് ഒരു കീച്ച് അങ്ങ് കീച്ചി...
ഷേവിംഗ് കഴിഞ്ഞ് മുഖം കഴുകി തുടച്ച്, കണ്ണാടിയിൽ നോക്കിയപ്പോൾ ഞാനൊന്നു ഞെട്ടി...
അയ്യോ... ഞാനാളാകെ മാറിപ്പോയല്ലോ....
അയ്യേ,കാണുമ്പോൾ ചിരി വരുന്നു...
അയ്യേ,കാണുമ്പോൾ ചിരി വരുന്നു...
ഛേയ്... വേണ്ടായിരുന്നു.. ഇനി വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും...
രാത്രിയിൽ അമ്മ ചോറ് കഴിക്കാൻ വിളിച്ചപ്പോൾ, അമ്മയുടെ അടുത്തേക്ക് പോയത് നാണത്തോടെയായിരുന്നു...
അമ്മ എന്റെ മുഖത്ത് നോക്കി..
ഞാൻ നാണം കൊണ്ട് ചിരി പുറത്ത് കാണിക്കാതെ കടിച്ചുപ്പിടിച്ചു...
പക്ഷേ അമ്മയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കണ്ടില്ല...
ഇനിയിപ്പോൾ അമ്മ ശ്രദ്ധിച്ചു കാണില്ലേ...
പിന്നെ നേരെ പോയത് പെങ്ങളുടെ അടുത്തേക്കായിരുന്നു.. അവളും പതിവുപോലത്തന്നെ പെരുമാറി..
ഞാൻ നാണം കൊണ്ട് ചിരി പുറത്ത് കാണിക്കാതെ കടിച്ചുപ്പിടിച്ചു...
പക്ഷേ അമ്മയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കണ്ടില്ല...
ഇനിയിപ്പോൾ അമ്മ ശ്രദ്ധിച്ചു കാണില്ലേ...
പിന്നെ നേരെ പോയത് പെങ്ങളുടെ അടുത്തേക്കായിരുന്നു.. അവളും പതിവുപോലത്തന്നെ പെരുമാറി..
ങ്ങേ.. ഇവരെന്താ ഇങ്ങനെ.. എന്തായാലും അച്ഛന്റെടുത്തേക്ക് പോകണ്ട..
ആരും ഒന്നും പറയാത്തതുകൊണ്ട് ഒരു മനസമാധാനവും കിട്ടുന്നില്ല..
പതിയെ അമ്മയുടെ അടുത്ത് പോയി, എനിക്ക് വല്ല മാറ്റവും ഉണ്ടോന്ന് ചോദിച്ചു..
എന്ത് മാറ്റം..?
ഇതായിരുന്നു അമ്മയുടെ മറുപടി.
ഇതായിരുന്നു അമ്മയുടെ മറുപടി.
"അമ്മേ.. ഞാൻ മീശയും, താടിയും വടിച്ചു "....
ഇതു കേട്ടതും, അമ്മയും പെങ്ങളും ചിരി തുടങ്ങി...
"വടിക്കാൻ നിനക്കെവിടുന്നാ ചെക്കാ മീശയും, താടിയും...
ഉളള നേരത്ത് നാലക്ഷരം പഠിക്കാൻ നോക്ക്.. "
ഉളള നേരത്ത് നാലക്ഷരം പഠിക്കാൻ നോക്ക്.. "
ശരിക്കും പറഞ്ഞാൽ എന്റെ ആദ്യത്തെ ഹാർട്ടറ്റാക്ക് അന്ന് സംഭവിക്കേണ്ടതായിരുന്നു.. അന്നെന്റെ ഹാർട്ടിന്റെ വലുപ്പം കുറവോ, എന്തോ...?
ഒരാൺകുട്ടിയുടെ മുഖത്ത് നോക്കി ഇങ്ങനെ പറയാൻ പാടുണ്ടോ..
കാമുകി തേച്ചിട്ട് പോകുന്നതിനേക്കാൾ വേദന അന്ന് അനുഭവിച്ചതാ....
ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ മുഖത്ത് മാറ്റമുണ്ടായിരുന്നതാണല്ലോ... ഇവർക്കെന്താ ഒന്നും തോന്നാത്തത്..
അന്ന് എത്ര പ്രാവിശ്യം, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല.. വീണ്ടും എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് പോയി..
" അമ്മേ ശരിക്കും നോക്ക് മുഖത്ത് ഒരു ചെറിയ മാറ്റം പോലുമില്ലേ "....
അമ്മ ശരിക്കുമൊന്ന് നോക്കി..
" ഇന്ന് തേച്ച് ഒരച്ചൊന്ന് കുളിച്ചിക്ക്, അദ്ദെന്നെ... വേറൊന്നുമില്ല".....
"അമ്മേേ"...!!!
😠
😠
😠
😠
😠
മനീഷ് ശ്രീധരൻ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക