Slider

ഏകാന്തപഥികൻ

0

കനലെരിയും വീഥികളിൽ
വിങ്ങുന്ന മനസ്സുമായി
വിണ്ടു കീറിയ കാൽപാദങ്ങളുമായി
നടന്നു നീങ്ങുന്ന ഏകാന്തപഥികൻ ഞാൻ.
രക്തബന്ധങ്ങളാൽ വെറുക്കപ്പെട്ട
പാഴ്ജന്മമാണീ പഥികൻ
പത്നിയുടെ കരം പിടിച്ച വേളയിൽ
ശുഭപ്രതീക്ഷകളേറെയും മൊട്ടിട്ടു
എൻ ഹൃത്തിൽ,
കാലങ്ങളേറെ കഴിഞ്ഞില്ല രൂപഭാവങ്ങളും മാറി,
കിട്ടിയതൊന്നുമേ തികഞ്ഞില്ല
ചെയ്തതിനൊക്കെയും കുറ്റങ്ങൾ ബാക്കി.
സ്നേഹം കൊതിച്ചെന്റെ മനസ്സിൽ
വിഷവിത്തുകൾ പാകിയിട്ടു.
കൂടെ നിന്ന ബന്ധങ്ങളെ
എന്നിൽ നിന്നും ആട്ടി അകറ്റിയവൾ.
ജീവിതനൗക ആടിയുലയുമ്പോൾ
കരയിലെത്താനാകതെ പിടഞ്ഞു പോയി എൻ മനം.
'
സോദരിപുത്രിക്ക് കനകം കൊടുക്കണം
കുഞ്ഞനിയനു മാളിക പണിയണം
കെട്ടിച്ചയച്ച മകൾക്കു ലക്ഷങ്ങൾ കൊടുക്കണം
ഒത്തിരിയേറെ ആവശ്യങ്ങൾ ഉണ്ടെങ്കിലും
നിറവേറ്റാനാകാതെ നെടുവീർപ്പിട്ടു ഞാൻ.
ചുമലിലേറ്റിയ മാറാപ്പിൽ
മൗനനൊമ്പരങ്ങളുടെ തേങ്ങൽ,
മോഹഭംഗങ്ങളം കൂരമ്പുകളെയ്ത ശാപവാക്കുകളും
ഭാണ്ഡക്കെട്ടിൽ നിറഞ്ഞു കുമിഞ്ഞിട്ടുണ്ട്.
പോകുന്നു ഞാൻ.....
ദിശയറിയാതെ ലക്ഷ്യമില്ലാതെ ഒരു യാത്ര .
അപ്പോഴും മാറാപ്പിൽ നിന്നും കേൾക്കാം
സഫലമാകാത്ത മൗനനൊമ്പരങ്ങളുടെ രോദനം
സുമേഷ് കൗസ്തുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo