ഡാ ചെക്കാ.. മണ്ണിൽ കളിക്കാണ്ട് കേറി വരുന്നുണ്ടോ നീയ്?? ചേച്ചിയാണ്.. കുഞ്ഞുണ്ണിയെ അകത്തേക്ക് കയറ്റാനുള്ള വിളിയാണ്..
പാവം കുഞ്ഞുണ്ണി.. ഒന്നും മിണ്ടാണ്ട് കയറി വരുന്നുണ്ട്.. ചേച്ചി അകത്ത് ഓപ്പയോട് കത്തി കയറുകയാണ്.. " ന്റെ ഓപ്പേ.. പറഞ്ഞാൽ ഒരക്ഷരം ചെക്കൻ കേൾക്കില്ല.. എപ്പോഴും അവന്റെ ലോകത്താ..ഒന്നും പഠിക്കുമില്ല .. ഞാനും ഏട്ടനും ജോലി കഴിഞ്ഞ് എത്തുന്നതിനു മുൻപേ അവനെത്തും.. അടുക്കള പണിയൊക്കെ ഒന്നൊതുക്കി ഞാൻ വരുമ്പോഴേക്കും അവൻ ഉറക്കായിട്ടുണ്ടാകും.. ആ സമയത്തിരുന്നു ഹോം വർക്ക് ചെയ്യാൻ പറഞ്ഞാൽ എന്തൊക്കെയോ കാട്ടി കൂട്ടി വെക്കും.. ഞാൻ പഠിക്കാനിരുത്തി കഴിഞ്ഞാലോ.. ഒരക്ഷരം അറിയിന്നുണ്ടാവില്ല.. പിന്നെ ആ ഉണ്ടക്കണ്ണും നിറച്ച് പോയി കിടക്കും..ഇവന്റെ ഭാവി ആലോചിക്കുമ്പോ തന്നെ എനിക്ക് വേവലാതിയാ.. എന്താകുമോ എന്തോ.."
"നീ ഒന്നടങ്ങ് ഹേമേ".. ഓപ്പയാണ്.. "അവൻ കുഞ്ഞല്ലേ.. ഒന്നാം ക്ലാസ്സിലല്ലേ ആയുള്ളു.. അവനെ നീയിങ്ങനെ പീഡിപ്പിക്കല്ലേ..അവൻ പഠിച്ചോളും.."
ഞാൻ കുഞ്ഞുണ്ണിയെ നോക്കിയിരുന്നു..അവൻ ഒന്നും മിണ്ടാണ്ട് കൈ ഒക്കെ പുറകിൽ കെട്ടിയാണ് കയറി വന്നത്.. അവനെന്തോ പുറകിൽ ഒളിപ്പിക്കുന്നതായി എനിക്ക് തോന്നി.. ഞാൻ അവനെ അടുത്തേക്ക് വിളിച്ചു..
" കുഞ്ഞു.. മേമേടെ മോൻ ഇങ്ങു വന്നേ.. എന്താടാ കള്ളാ നിന്റെ കയ്യില്??"
അവൻ മെല്ലെ എന്നെ മയക്കുന്ന ആ കുസൃതി ചിരി ചിരിച്ചു.. എന്നിട്ട് തലയാട്ടി..
" ഒന്നൂല്ല മേമേ.."
" സ്വകാര്യം പറഞ്ഞാ മതിയെടാ.. മേമേടേം മോന്റേം സീക്രെറ്റാ.."
അവൻ മെല്ലെ കുഞ്ഞി കൈ തുറന്ന് ഒളിപ്പിച്ച അവന്റെ സ്വത്തുക്കൾ കാണിച്ചു തന്നു.. നല്ല ഭംഗിയുള്ള വെള്ളാരം കല്ലുകൾ.. അപ്പുറത്തെ വീട് പണിക്ക് കൂട്ടിയിട്ട മണലിൽ നിന്ന് അവൻ പെറുക്കിയെടുത്തതാണ്..
അവൻ മെല്ലെ എന്നെ മയക്കുന്ന ആ കുസൃതി ചിരി ചിരിച്ചു.. എന്നിട്ട് തലയാട്ടി..
" ഒന്നൂല്ല മേമേ.."
" സ്വകാര്യം പറഞ്ഞാ മതിയെടാ.. മേമേടേം മോന്റേം സീക്രെറ്റാ.."
അവൻ മെല്ലെ കുഞ്ഞി കൈ തുറന്ന് ഒളിപ്പിച്ച അവന്റെ സ്വത്തുക്കൾ കാണിച്ചു തന്നു.. നല്ല ഭംഗിയുള്ള വെള്ളാരം കല്ലുകൾ.. അപ്പുറത്തെ വീട് പണിക്ക് കൂട്ടിയിട്ട മണലിൽ നിന്ന് അവൻ പെറുക്കിയെടുത്തതാണ്..
"നല്ല രസിണ്ടല്ലോ കുഞ്ഞു".. ചേച്ചിയേന്ന് ഞാൻ വിളിക്കുമ്പോഴേക്കും അവൻ എന്റെ വായ പൊത്തി.. "അമ്മയോട് പറയല്ലേ മേമേ.. ബാഗ് മൊത്തം ഡേർട്ടി ആക്കിയെന്ന് പറഞ്ഞ് അമ്മയൊക്കെ എടുത്തു കളയും".. അവൻ നിസ്സഹായതയോടെ പറഞ്ഞു...
അത്താഴം കഴിഞ്ഞ് അവൻ കിടന്നപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു "നീയെന്തിനാ ചേച്ചി കുഞ്ഞു പെറുക്കി കൊണ്ട് വരുന്ന വെള്ളാരം കല്ലൊക്കെ എടുത്തു കളയണെ??"..
" നിനക്കറിയില്ലെടി മോളേ..കഴിഞ്ഞ പ്രാവിശ്യം വന്നു പോകുമ്പോ ബാഗിന് വെയിറ്റു തോന്നിയിട്ട് ഞാൻ തുറന്നു നോക്കിയപ്പോഴാ ഒരു സഞ്ചി നിറയെ കല്ലും മണ്ണും"...
" വെറും കല്ലല്ല ചേച്ചീയത്.. നല്ല ഭംഗിയുള്ള വെള്ളാരം കല്ലുകളാണ്"..
" ആ ഞാൻ അത് സഞ്ചിയോടെ തൂക്കി തട്ടിന്റെ പുറത്തിട്ടിട്ടുണ്ട്.. എടുത്തു കളയാൻ എനിക്കും മനസു വന്നില്ല.. പക്ഷെ അവൻ കണ്ടാൽ എങ്ങനെയെങ്കിലും അത് ബാഗിൽ കുത്തി കേറ്റും എന്റെ കണ്ണ് വെട്ടിച്ച്.."
ഞാൻ ഉറങ്ങി കിടക്കുന്ന കുഞ്ഞുവിനെ നോക്കി.. നീ വന്നേ.. അത് നമുക്കൊന്ന് എടുത്തു നോക്കാമെന്നും പറഞ്ഞ് ഞങ്ങൾ തട്ട് അരിച്ചു പെറുക്കി.. ഒരു മൂലയ്ക്ക് കിടക്കുന്നുണ്ടായിരുന്നു കുഞ്ഞുണ്ണിയുടെ നിധി സഞ്ചി..
തുറന്നു നോക്കിയപ്പോൾ ഞാൻ ശെരിക്കും അത്ഭുദപ്പെട്ടു.. നിറയെ തിളങ്ങുന്ന വെള്ളാരം കല്ലുകൾ.. ബാംഗ്ളൂർ നഗരം മാത്രം കണ്ടു വളരുന്ന കുഞ്ഞിന് നമ്മുടെ നാട്ടിലെ വെള്ളാരം കല്ലുകളൊക്കെ കൗതുകമായിരിക്കും.. പാവം...
പിറ്റേന്ന് ഞാൻ കുഞ്ഞുണ്ണിയേയും കൂട്ടി നടക്കാൻ ഇറങ്ങി.. അവന്റെ കുഞ്ഞു മനസിലെ വലിയ കാര്യങ്ങൾ അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു..
" കുഞ്ഞുവേ.. നിനക്ക് എന്താ മോനേ വേണ്ടേ??"..." ഞാൻ പറഞ്ഞാൽ മേമ തരുവോ??" അവന്റെ മുഖം വിടർന്നു.. വല്ല മിട്ടായിയോ ഐസ്ക്രീമോ ആയിരിക്കും അവൻ ചോദിക്കുക എന്ന് എനിക്കുറപ്പായിരുന്നു.. കൂടി വന്നാൽ ഒരു കളിപ്പാട്ടം.. " നീ പറയെടാ കുട്ടാ.. മേമ വാങ്ങി തരാലോ..."
അവൻ മടിച്ചു മടിച്ചു പറഞ്ഞു.. മേമേടെ മുറിയിൽ കളർ പെൻസിലിന്റെ ബോക്സ് ഇല്ലേ.. അത് പോലൊരെണ്ണം കുഞ്ഞുവിനും വേണം..
ഞാൻ അവനെ പൊക്കിയെടുത്തു പറഞ്ഞു " ഇതാണോടാ കുറുമ്പാ വല്യ ആന കാര്യം?? അച്ഛനോട് പറഞ്ഞാ കുഞ്ഞൂന് അതിലും വലിയ ബോക്സ് വാങ്ങി തരുമല്ലോ.." അവൻ മുഖം താഴ്ത്തി പറഞ്ഞ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു...
" അച്ഛനുമമ്മയും കുഞ്ഞൂന് എന്താ വേണ്ടെന്ന് ചോയിക്കാറില്ല.. ഒക്കെ അവര് വാങ്ങി തരാ ചെയ്യാ.. "
ഞാൻ അവന്റെ മുഖമുയർത്തി പറഞ്ഞു.. " അത് കുഞ്ഞു പറയാഞ്ഞിട്ടല്ലേ.. പറഞ്ഞിരുന്നേൽ അച്ഛ വാങ്ങി തരൂലായിരുന്നോ??.."
ഞാൻ അവന്റെ മുഖമുയർത്തി പറഞ്ഞു.. " അത് കുഞ്ഞു പറയാഞ്ഞിട്ടല്ലേ.. പറഞ്ഞിരുന്നേൽ അച്ഛ വാങ്ങി തരൂലായിരുന്നോ??.."
അവൻ മെല്ലെ താഴെയിറങ്ങി.. എന്നിട്ട് പറഞ്ഞു.. " ഞാൻ അച്ഛേടെ കൂടെ ചോറ് കഴിക്കാൻ കാത്തിരിക്കും.. പച്ചെ കുഞ്ഞു ഉറങ്ങി കഴിഞ്ഞിട്ടാ അച്ഛ വര്വാ.. രാവിലെ കുഞ്ഞൂന് ഷൂ ലേസ് കെട്ടി തരാൻ അച്ഛേടെ പുറകിൽ ഓടുമ്പോഴേക്കും അച്ഛ ലിഫ്റ്റിൽ കയറി പോകും.. "
പാവം കുഞ്ഞു... ചേട്ടൻ ഈയിടെയായി പുതിയ പ്രൊജക്റ്റ് കാരണം മുഴുവൻ തിരക്കിൽ ആണെന്ന് ചേച്ചി പറഞ്ഞത് ഞാൻ ഓർത്തു.. അത് കുട്ടിയെ എത്ര ആഴത്തിൽ ബാധിച്ചിരിക്കുന്നു..
" സാരിലാട്ടോ കുഞ്ഞുണ്ണിയേ.. മേമ അച്ഛനോട് പറയാട്ടോ കുഞ്ഞൂന് ലേസ് കെട്ടി കൊടുത്തിട്ട് ഇനി ഓഫീസിൽ പോയാൽ മതീന്ന്.. " അവൻ ചിരിച്ചു കൊണ്ട് വീട്ടിലേക്കോടി...
വീട്ടിലെത്തിയപ്പോൾ ഞാൻ അവന് എന്റെ കളേഴ്സും പേപ്പറും ഒക്കെ കൊടുത്തിട്ട് കുളിക്കാൻ പോയി.. തിരിച്ചു വരുമ്പോഴേക്കും അവൻ വരച്ചു വെച്ച പടങ്ങൾ എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.. ഒരുപാട് നന്നായി വരക്കുന്നുണ്ട് അവൻ.. അസാമാന്യ കഴിവുണ്ട്.. അത് തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും അവന്റെ അച്ഛനും അമ്മയ്ക്കും തിരക്കേറിയ ബാംഗ്ലൂർ ജീവിതത്തിൽ സമയമില്ല..
ഞാൻ ചേച്ചിയെ വിളിച്ച് അവൻ വരച്ച ചിത്രങ്ങൾ ഒക്കെ അവൾക് കാട്ടി കൊടുത്തു... അവൾ അത്ഭുദപ്പെട്ടു.. " അവൻ ഇത്ര നന്നായി വരക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നെടി..
" ഇല്ല ചേച്ചി.. നീയിതു വരെ കുഞ്ഞുനെ അറിയാൻ ശ്രമിച്ചിട്ടില്ല.. അവന് ഇംഗ്ലീഷിലും മാത്‍സിലും 'C' ഗ്രേഡ് കിട്ടിയത് മാത്രമേ നീ ശ്രദിച്ചിട്ടുണ്ടാവൂ.. എല്ലാ കുട്ടികളും ഒരുപോലെ പഠിക്കാൻ മിടുക്കരാവണമെന്നില്ല.. പക്ഷെ അവർക്ക് ദൈവം മറ്റു പല മേഖലകളിലും കഴിവ് കൊടുത്തിട്ടുണ്ടാകും.. അത് കണ്ടു പിടിച്ചു വളർത്തി കൊണ്ട് വരേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്...
അവൻ വളരെ ടാലന്റഡ് ആണ്.. കുഞ്ഞുവിന് ആർട്ടിസ്റ്റിക് ആയിട്ടുള്ള എല്ലാ കഴിവുകളുമുണ്ട്.. അത് വേണ്ട രീതിയിൽ പ്രൊമോട്ട് ചെയ്താൽ അവൻ ഭാവിയുടെ വാഗ്ദാനമാണ്.. അതിന് നിങ്ങൾ രണ്ടു പേരും അവനെ ശ്രദിക്കണം, മനസിലാക്കണം.. എപ്പോഴും ഇരുന്നു പഠിക്ക്, ഹോം വർക്ക് കംപ്ലീറ്റ് ചെയ്യ് എന്ന് മാത്രം പറയാതെ കുഞ്ഞുണ്ണിയുടെ കൂടെ കുറച്ചു സമയം ചിലവഴികണം.. ലേറ്റ് ആയി വീട്ടിൽ വന്ന് സ്മാർട്ഫോണും കുത്തി കൊണ്ടിരിക്കുന്ന ചേട്ടനോടും പറയണം മൊബൈലിൽ കുത്തുന്നതിനു പകരം കുഞ്ഞുവിനൊപ്പം ഒന്ന് കളിക്കാൻ, അവനെ ലാളിക്കാൻ.."
പറഞ്ഞു തീരുമ്പോഴേക്കും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
അവൻ വളരെ ടാലന്റഡ് ആണ്.. കുഞ്ഞുവിന് ആർട്ടിസ്റ്റിക് ആയിട്ടുള്ള എല്ലാ കഴിവുകളുമുണ്ട്.. അത് വേണ്ട രീതിയിൽ പ്രൊമോട്ട് ചെയ്താൽ അവൻ ഭാവിയുടെ വാഗ്ദാനമാണ്.. അതിന് നിങ്ങൾ രണ്ടു പേരും അവനെ ശ്രദിക്കണം, മനസിലാക്കണം.. എപ്പോഴും ഇരുന്നു പഠിക്ക്, ഹോം വർക്ക് കംപ്ലീറ്റ് ചെയ്യ് എന്ന് മാത്രം പറയാതെ കുഞ്ഞുണ്ണിയുടെ കൂടെ കുറച്ചു സമയം ചിലവഴികണം.. ലേറ്റ് ആയി വീട്ടിൽ വന്ന് സ്മാർട്ഫോണും കുത്തി കൊണ്ടിരിക്കുന്ന ചേട്ടനോടും പറയണം മൊബൈലിൽ കുത്തുന്നതിനു പകരം കുഞ്ഞുവിനൊപ്പം ഒന്ന് കളിക്കാൻ, അവനെ ലാളിക്കാൻ.."
പറഞ്ഞു തീരുമ്പോഴേക്കും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
കുഞ്ഞു ഒരിക്കലും അവന്റെ അച്ഛനേയും അമ്മയേയും കുറിച്ചോർത്ത് ഇനി വിഷമിക്കാനിടവരില്ല എന്നെനിക്കുറപ്പാണ്..
നിങ്ങളുടെ വീട്ടിലുമുണ്ട് കുഞ്ഞുണ്ണികൾ.. സയൻസിലും മാക്സിലും മാർക്ക് കുറഞ്ഞതിൽ അവരെ കുറ്റപ്പെടുത്താതെ അവരുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെയും സർഗ്ഗവാസനകളേയും ഉണർത്താൻ എല്ലാ അച്ഛനമ്മമാരും ശ്രമിക്കണം...
വളർന്നു വരുന്ന തലമുറയെ നമുക്ക് അറിവും കഴിവും കൊടുത്ത് വാർത്തെടുക്കാം..!!
സ്നേഹപൂർവ്വം
ഹരിത ഉണ്ണി
ഹരിത ഉണ്ണി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക