വരൂ ചെങ്ങായിമാരേ,, നുമ്മക്ക് പൂവാം തലശ്ശേരിയിലേക്ക്. അതായത് നോം പണ്ട് ഡൈവറായി പണിയെടുത്ത കമ്പനീലേക്ക്...
ജോലീലുള്ള ന്റെ ആൽമാത്രതയെ പുകഴ്ത്തിപ്പറേണതാന്ന് കരുതരുത്. രാവിലെ 8 മണിക്കെത്തേണ്ട കമ്പനീല് കൃത്യം 10 മണിക്ക് ഞമ്മളെത്തുമാര്‍ന്ന്.
അന്നൊരു ബുധനാഴ്ച, ഏതോ ഒരു ദുർബല നിമിഷത്തിൽ ഒമ്പത് മണിയായപ്പ തലശ്ശേരീലെത്തിപ്പോയി.
ഇനീപ്പൊ നേർത്തെ എത്തീട്ട് ഞാൻ നന്നായിപ്പോയീന്ന് മൊയലാളി തെറ്റിദ്ധരിക്കണ്ടാന്ന് വച്ച്, സ്ഥിരം ഇറങ്ങണ്ട പഴേ സ്റ്റാന്റിലെറങ്ങാണ്ട്, പുതിയ സ്റ്റാന്റിലെറങ്ങി തിരിച്ചു നടക്കാന്നു വച്ചു.
അങ്ങനെ മാർക്കറ്റിലൂടെ വായും നോക്കി നടക്കുമ്പളാണ് റോഡിൽ നെടുനീളൻ ട്രാഫിക് ബ്ലോക്ക് കാണണത്.
ഇതാരാണപ്പാ രാവിലെതന്നെ ഇവടെ ബ്ലോക്കീതെന്നറിയാൻ ഏറ്റോം മുന്നീക്കെടക്കുന്ന വണ്ടീടടുത്തേക്ക് പോയി.
ശ്ശൊ, ഒരു പാവം ചേച്ചി.. ഈയടുത്ത കാലത്ത് ഡ്രൈവിങ്ങും പഠിച്ചെറങ്ങീതാന്ന് തോന്നണു. എത്ര ശ്രമിച്ചിട്ടും വണ്ടി മുന്നോട്ട് നീങ്ങണില്ല. മൂപ്പത്തിയാണേൽ ആകെ പേടിച്ച് വിറച്ച് നിക്കാണ്.
ശ്ശൊ, ഒരു പാവം ചേച്ചി.. ഈയടുത്ത കാലത്ത് ഡ്രൈവിങ്ങും പഠിച്ചെറങ്ങീതാന്ന് തോന്നണു. എത്ര ശ്രമിച്ചിട്ടും വണ്ടി മുന്നോട്ട് നീങ്ങണില്ല. മൂപ്പത്തിയാണേൽ ആകെ പേടിച്ച് വിറച്ച് നിക്കാണ്.
ഹെല്‍പ്പിങ്ങ് മെന്‍റാലിറ്റി ആവശ്യത്തീക്കൂടുതലുള്ള ഇനിക്കത് കണ്ട് സയിച്ചില്ല. ഒടനെ മ്മടെ ചുമലീ തൂക്കിയ ബാഗ്, അവിടെ ലോഡിറക്കിക്കോണ്ടിരിക്കണ കൂലിക്കാരന്‍ മമ്മദ്ക്കാന്‍റെ കയ്യീക്കൊടുത്ത് കാറിനടുത്തേക്കോടി.
പകച്ച് പണ്ടാറങ്ങി നിക്കണ ചേച്ച്യോട്
''ഇങ്ങളിങ്ങോട്ടറെങ്ങേച്ച്യേ, വണ്ടി ഞാന്‍ സൈഡിലൊതുക്കിത്തരാം..
ഇത് കേള്‍ക്കേണ്ട താമസം ഓര് കാറീന്ന് ചാട്യെറങ്ങി പിറകിലേക്ക് നോക്കി..
നീണ്ട് കെടക്കാണ് വണ്ടികള്‍, തുരുതുരെ ഹോണുമടിച്ചോണ്ട്..
''വെല്ല്യ ബ്ലോക്കായി ല്ലേ മോനേ..?''
'ഹേയ്, അതൊന്നും സാരൂല്ലപ്പാ. ഇതൊക്കെ ഇബടെ സാധാരണേണ്... വര്‍ത്താനം പറഞ്ഞ് നിക്കാന്‍ സമയല്ല.. ങ്ങള് പതുക്കെ നടന്ന് ആ വളവിനപ്പര്‍ത്തുള്ള മാവിന്‍റെ ചോട്ടില്‍ക്ക് പോര്, അവിടേ ഇനി വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലള്ളൂ..''
ഇതും പറഞ്ഞ് മ്മള് ശടപടേന്ന് വണ്ടീം സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടേക്ക് കുതിച്ചു..
മാവിന്‍റെ ചോട്ടില്‍ വണ്ടീം വച്ച്, നന്ദിവാക്കുകളുമായി എത്തണ ആ ച്യാച്ചീനേം പ്രതീക്ഷിച്ച് സീറ്റില് തലചായ്ച്ച് ഇരിക്കുമ്പളാണ്
''എറങ്ങിവാടാാ ഇങ്ങോട്ട്''
എന്നൊരു അലര്‍ച്ച കേട്ടത്.
എന്നൊരു അലര്‍ച്ച കേട്ടത്.
'ഇത്രേം നേരം റോഡും ബ്ലോക്കാക്കീട്ട് ഇയ്യിവിടെവന്ന് റെസ്റ്റട്ക്കാണല്ലേ...'
''അയ്യോ, സാറേ ഞാനല്ല... ഒരു ചേച്ചി അവിടെ റോട്ടില്......
പറഞ്ഞ് മുഴുമിപ്പിക്കാന്‍ വിട്ടില്ല.. അപ്പളേക്കും ന്‍റെ കോളറുമ്മല്‍ പിടിച്ച് കോണ്‍സ്റ്റബിള്‍മാരുടെ സ്ഥിരം ഡയലോഗ്
''പറയാനുള്ളതൊക്കെ എസ്.എെ യോട് പറഞ്ഞാ മതി.. നടക്കങ്ങോട്ട്''
പറഞ്ഞ് മുഴുമിപ്പിക്കാന്‍ വിട്ടില്ല.. അപ്പളേക്കും ന്‍റെ കോളറുമ്മല്‍ പിടിച്ച് കോണ്‍സ്റ്റബിള്‍മാരുടെ സ്ഥിരം ഡയലോഗ്
''പറയാനുള്ളതൊക്കെ എസ്.എെ യോട് പറഞ്ഞാ മതി.. നടക്കങ്ങോട്ട്''
അതുംപറഞ്ഞ് എന്‍റെ കയ്യുംപിടിച്ച് ഏതോ എെസിസ് ഭീകരനെയെങ്ങാന്‍ പിടിച്ച സന്തോഷത്തില്‍ കൊറച്ച് അപ്പര്‍ത്ത് മാറി നിക്കണ എസ്.ഐ യുടെ അടുത്ത് കൊണ്ടോയി...
'' സാറേ, ഇവനാ ഇത്രേം നേരം അവടെ മാര്‍ക്കറ്റീ ബ്ലോക്കുണ്ടാക്കീത്...''
ഇത് കേട്ടതും പൂരപ്പാട്ടാര്‍ന്നു പിന്നെ... സില്‍മേലൊക്കെ സുരേഷ്ഗോപി പറേണമാതിരി
''ഇഡിയറ്റേ, ബ്ലഡിഫൂളേ'' എന്നൊന്ന്വല്ല, അതുക്കും ഒരുപാടൊരുപാട് മേലെയുള്ള തെറി...
''ഇഡിയറ്റേ, ബ്ലഡിഫൂളേ'' എന്നൊന്ന്വല്ല, അതുക്കും ഒരുപാടൊരുപാട് മേലെയുള്ള തെറി...
ഞാന്‍ ചെയ്ത തെറ്റല്ലേലും, റോഡ് ഒരു പത്ത് മിനിറ്റ് ബ്ലോക്ക് ചെയ്യണത് രാജ്യദ്രോഹക്കുറ്റത്തേക്കാള്‍ വെല്ല്യ എന്തോ ആണെന്ന് അന്ന് മന്‍സിലായി..
അങ്ങനെ തെറീംകേട്ട് നമ്രശിരസ്കനായി നിക്കുമ്പളാണ് മ്മടെ കഥാനായികയായ കാറിന്‍റെ ച്യാച്ചി കേറി വന്ന് കുറ്റം ഏറ്റുപറഞ്ഞത്..
''ശരിക്ക് പഠിച്ചിട്ട് റോട്ടിലേക്ക് ഇറങ്ങ്യാ പോരേ പെങ്ങളേ''
എന്നുള്ള ശൃങ്കാരം മിക്സ് ചെയ്തോണ്ടുള്ള എസ്.എെ യുടെ
ചോദ്യം കേട്ട് ഞാന്‍ തരിച്ച് നിന്ന്പോയി.
എന്നുള്ള ശൃങ്കാരം മിക്സ് ചെയ്തോണ്ടുള്ള എസ്.എെ യുടെ
ചോദ്യം കേട്ട് ഞാന്‍ തരിച്ച് നിന്ന്പോയി.
ഇങ്ങേര് തന്നാണോ രണ്ട് മിനിറ്റ് മുമ്പ് എന്നെ തെറിയഭിഷേകം നടത്തീത്....?
അല്ലേലും നുമ്മളെപ്പോലുള്ള ന്യൂ ജനറേഷനോട് തലശ്ശേരി, കണ്ണൂര്‍ ഏര്യയിലെ സാറമ്മാര്‍ക്കൊരു പ്രത്യേക പകയാണ്.. ക്ണാപ്പന്മാര്‍..
എന്നോട് സോറീം പറഞ്ഞ് ആ ചേച്ചി പോയെങ്കിലും, പോലീസ്കാര്‍ക്കിട്ടൊരു പണികൊടുക്കണംന്ന് അന്ന്തന്നെ മനസില് കുറിച്ച് വച്ചു..
ആയിടക്കാണ് മ്മടെ പെങ്ങക്ക് ഒരു എസ്.ഐ ന്‍റെ ആലോചന വെരണത്. പോലീസിനെക്കൊണ്ടു മോളെ കെട്ടിക്കൂല്ലാന്ന് വാശിപിടിച്ച നുമ്മടെ പിതാശ്രീന്‍റെ മനസ്മാറ്റിച്ച്, എസ്.എെ നെക്കൊണ്ടെന്നെ ഞമ്മടെ സ്വന്തം പെങ്ങളെ കെട്ടിച്ച് ആ പക ഞാനങ്ങട് വീട്ടി...
ഹല്ല പിന്നെ.. ഞമ്മളടുത്താ കളി...
ഹല്ല പിന്നെ.. ഞമ്മളടുത്താ കളി...
ഒരിക്കല്‍ ബൈക്കില്‍ പെട്രോളടിക്കാന്‍ ഓള്‍ടെ ബേഗീന്ന് അമ്പതുർപ്പ്യ എടുത്തതിന് വീട്മുതല്‍ കൊളോളം ജങ്‌ഷന്‍ വരെ എന്നെ ഒാടിച്ചിട്ട് അടിച്ചോളാ.. അത്രക്ക് പാവോണ്
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക