കവിത വരാതെ
മഷിയുണങ്ങിയൊരെഴുത്താണിപോൽ
കാവ്യമറ്റജീവിതവഴിത്താരകൾ.
കാണുന്നു ഞാനെന്റെ മുന്നിലെ പാതയിൽ
കാനനഭംഗികൾ പോയ്പോയജീവിതം!
മഷിയുണങ്ങിയൊരെഴുത്താണിപോൽ
കാവ്യമറ്റജീവിതവഴിത്താരകൾ.
കാണുന്നു ഞാനെന്റെ മുന്നിലെ പാതയിൽ
കാനനഭംഗികൾ പോയ്പോയജീവിതം!
കാലമെനിക്കേകിയ ദു:ഖചിത്രങ്ങളിൽ
കലിയടങ്ങാത്ത യൗവനത്വരകൾ
കാര്യമില്ലാതെ പേയിളകിയമനം
കൂട്ടുകാരുത്തമമെന്നോർത്തു വെറുതേ
കൂട്ടത്തിലൊരുമനസ്സെങ്കിലുമെന്നേ
കാര്യമായിപുണരുമെന്നോർത്തു.
കലിയടങ്ങാത്ത യൗവനത്വരകൾ
കാര്യമില്ലാതെ പേയിളകിയമനം
കൂട്ടുകാരുത്തമമെന്നോർത്തു വെറുതേ
കൂട്ടത്തിലൊരുമനസ്സെങ്കിലുമെന്നേ
കാര്യമായിപുണരുമെന്നോർത്തു.
കാമുകിയെന്നെതള്ളികളഞ്ഞുപുതു
കൂട്ടുകാരനെതേടിയൊരുനാളിൽ
കഷ്ടമീ ജീവിതം വെറും പാഴ്മുളംതണ്ടിലെ
കരയുന്ന സംഗീതം കാറ്റിൽ മൂളി.
കൂട്ടുകാരനെതേടിയൊരുനാളിൽ
കഷ്ടമീ ജീവിതം വെറും പാഴ്മുളംതണ്ടിലെ
കരയുന്ന സംഗീതം കാറ്റിൽ മൂളി.
കൂരിരുൾ മൂടിയ ജീവിതം തുടരവേ
കരയുന്ന മനസ്സിലെ കണ്ണുനീർ വറ്റി.
കൊടുങ്കാറ്റിലൊരു കിളികൂടുപോൽ മനം
കടയോടെപുഴകിയ മരം ചിതറിയചില്ലയിൽ
കരിയില, കാറ്റിൽ പറന്നു പോകെ
കരയാൻ മറന്നു ഞാൻ കണ്ണടച്ചു.!
കരയുന്ന മനസ്സിലെ കണ്ണുനീർ വറ്റി.
കൊടുങ്കാറ്റിലൊരു കിളികൂടുപോൽ മനം
കടയോടെപുഴകിയ മരം ചിതറിയചില്ലയിൽ
കരിയില, കാറ്റിൽ പറന്നു പോകെ
കരയാൻ മറന്നു ഞാൻ കണ്ണടച്ചു.!
കറുത്ത കടലിലെ തിരകൾക്കു തീപിടിച്ചു
കരളിലെ സ്നേഹചിഹ്നം ചിതറി!
കണ്ണടച്ചില്ലുപൊട്ടി കാഴ്ച്ച മറഞ്ഞു
കാലത്തിനൊരു ദുഃഖശില്പമായി ഞാൻ.
കടപുഴകിയെറിയേണ്ടതല്ലെൻ ജീവിതം
കറപുരളാതെയിനിയെങ്കിലും വളരുംഞാൻ!
കരളിലെ സ്നേഹചിഹ്നം ചിതറി!
കണ്ണടച്ചില്ലുപൊട്ടി കാഴ്ച്ച മറഞ്ഞു
കാലത്തിനൊരു ദുഃഖശില്പമായി ഞാൻ.
കടപുഴകിയെറിയേണ്ടതല്ലെൻ ജീവിതം
കറപുരളാതെയിനിയെങ്കിലും വളരുംഞാൻ!
പ്രശാന്ത് വിസ്മയ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക