മുന്നിലെപാടവരമ്പിലായി, പൊയ്പ്പോയ
കാർഷികവിളവെടുപ്പിൽ
ആനന്ദചിന്തയിൽ ഞാനിരിക്കേ,
കാർഷികവിളവെടുപ്പിൽ
ആനന്ദചിന്തയിൽ ഞാനിരിക്കേ,
പെട്ടെന്നു പിന്നിലുയർന്നുകേട്ടു
കാർഷികപ്പാട്ടിന്റെ താളമേളം!
സ്വർണ്ണമണികളായ് തിളങ്ങിനിന്ന നെന്മണികൂട്ടത്തിൻ സുവർണ്ണകാലം!
കാർഷികപ്പാട്ടിന്റെ താളമേളം!
സ്വർണ്ണമണികളായ് തിളങ്ങിനിന്ന നെന്മണികൂട്ടത്തിൻ സുവർണ്ണകാലം!
കവുങ്ങുകൾ കാവലായി നിന്ന കരകളിൽ കുഞ്ഞടയ്ക്കകൾ ചിരിച്ചുവീഴും !
ഇളന്നീരു കുത്തികുടിച്ചു പിന്നെ, ഇളിന്നീർകാമ്പിനാൽ വയർ നിറച്ചു!
ഇളന്നീരു കുത്തികുടിച്ചു പിന്നെ, ഇളിന്നീർകാമ്പിനാൽ വയർ നിറച്ചു!
പാട്ടു പാടുന്ന കുഞ്ഞിത്തവളയും,
തുളളിക്കളിക്കുന്ന കുഞ്ഞി-
മീനും,നുകമേന്തിയാവേശമാനന്ദത്താൽ
മണ്ണുകുഴച്ചുമറിച്ചിളക്കി കാളകൾ
മുന്നോട്ടു പാഞ്ഞിടുന്നു.
പേടിയില്ലാതെ പറവകളും ചിറകൊതുക്കി മണ്ണിൽ പറന്നിറങ്ങി.
മണ്ണും, മനുഷ്യനും പ്രകൃതിയുമൊന്നായി സുന്ദരമായൊരു കാഴ്ച്ചതന്നെ!

ഒന്നിനോടൊന്നിച്ച് താളമായി
ഒന്നിച്ചുതന്നെ വിളവെടുപ്പ്.
വരമ്പിലിത്തിരി തണലിലായ് കപ്പയും, കഞ്ഞിയും, മുളകുമിടിച്ചു
എത്ര രുചികൾ നുണഞ്ഞതെന്നോ....
ഒന്നിച്ചുതന്നെ വിളവെടുപ്പ്.
വരമ്പിലിത്തിരി തണലിലായ് കപ്പയും, കഞ്ഞിയും, മുളകുമിടിച്ചു
എത്ര രുചികൾ നുണഞ്ഞതെന്നോ....
ഇന്നീ കൊടുംചൂടിൽ ക്ഷീണമോടെ,
ചാറ്റൽ മഴയെ കാത്തുകാത്തു
പൊട്ടിവീഴും വിയർപ്പു തുടച്ചു ഞാൻ.
ഇത്തിരിയിളം കാറ്റിൻ തലോടലിനായ് ജീവിതാന്ത്യത്തിൻ കാത്തിരിപ്പല്ലോ !
ചാറ്റൽ മഴയെ കാത്തുകാത്തു
പൊട്ടിവീഴും വിയർപ്പു തുടച്ചു ഞാൻ.
ഇത്തിരിയിളം കാറ്റിൻ തലോടലിനായ് ജീവിതാന്ത്യത്തിൻ കാത്തിരിപ്പല്ലോ !
പ്രശാന്ത് വിസ്മയ