നിഹാരികേ
പൊന്നിൽ കൈമുക്കി
യാരോകുടഞ്ഞെറിഞ്ഞ
മിന്നാമിന്നികളേ
പകലോൻ മറഞ്ഞിട്ടും പാതിരാവായിട്ടും
പതിവുതെറ്റിച്ചെന്തേ
മറഞ്ഞിരിപ്പൂ...
പൊന്നിൽ കൈമുക്കി
യാരോകുടഞ്ഞെറിഞ്ഞ
മിന്നാമിന്നികളേ
പകലോൻ മറഞ്ഞിട്ടും പാതിരാവായിട്ടും
പതിവുതെറ്റിച്ചെന്തേ
മറഞ്ഞിരിപ്പൂ...
ഇന്നെലീ നേരത്തും കണ്ടതല്ലേ
കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ
കണ്ണൊന്നു ചിമ്മിയപ്പോൾ
കൈ തെല്ലയഞ്ഞപ്പോൾ
പറയാതെയറിയാതെ പോന്നതല്ലേ
കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ
കണ്ണൊന്നു ചിമ്മിയപ്പോൾ
കൈ തെല്ലയഞ്ഞപ്പോൾ
പറയാതെയറിയാതെ പോന്നതല്ലേ
അമ്മയെകാണാൻ കൊതിച്ചെന്റെ
കണ്മണി
കരയാതുറങ്ങിയോ പൂനിലാവേ
ഒന്നങ്ങുറക്കത്തിൽ ഞെട്ടിയുണർന്നെങ്കിൽ
കൊട്ടിയുറക്കുവാൻ മറന്നിടല്ലേ
കണ്മണി
കരയാതുറങ്ങിയോ പൂനിലാവേ
ഒന്നങ്ങുറക്കത്തിൽ ഞെട്ടിയുണർന്നെങ്കിൽ
കൊട്ടിയുറക്കുവാൻ മറന്നിടല്ലേ
പാഠംപഠിച്ചില്ല പാൽകുടിച്ചിട്ടില്ല
പയ്യാരമൊന്നും പറഞ്ഞതില്ല
വർഷപ്പരീക്ഷയിങ്ങെത്തിയെൻ
കണ്മണീ
പാഠങ്ങളൊന്നും മറന്നിടല്ലേ
മാനത്തെ മാമന്റെ നാട്ടിലായീടിലും
നന്മകളൊന്നും വെടിഞ്ഞിടല്ലേ
പയ്യാരമൊന്നും പറഞ്ഞതില്ല
വർഷപ്പരീക്ഷയിങ്ങെത്തിയെൻ
കണ്മണീ
പാഠങ്ങളൊന്നും മറന്നിടല്ലേ
മാനത്തെ മാമന്റെ നാട്ടിലായീടിലും
നന്മകളൊന്നും വെടിഞ്ഞിടല്ലേ
മഴയത്തിറങ്ങല്ലേ വെയിലേറ്റു
വാടല്ലേ..
മഞ്ഞിൻതണുപ്പിൽ കുളിർന്നീടല്ലേ
നാവേറുകൊള്ളാതെ നോക്കിടേണേ
നീ നാമം ജപിക്കാതുറങ്ങിടല്ലേ
കുഞ്ഞുചിരിയാലെയെൻ
പൊന്നുറങ്ങീടുമ്പോൾ
കണ്ണുവെയ്ക്കല്ലേ നീ വെൺമേഘമേ
വാടല്ലേ..
മഞ്ഞിൻതണുപ്പിൽ കുളിർന്നീടല്ലേ
നാവേറുകൊള്ളാതെ നോക്കിടേണേ
നീ നാമം ജപിക്കാതുറങ്ങിടല്ലേ
കുഞ്ഞുചിരിയാലെയെൻ
പൊന്നുറങ്ങീടുമ്പോൾ
കണ്ണുവെയ്ക്കല്ലേ നീ വെൺമേഘമേ
ലിൻസി അരുൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക