Slider

അവൻ

0

അവൻ നിരീശ്വരവാദിയായിരുന്നു.ആചാരങ്ങളും അന്ധവിശ്വാസങ്ങളും എന്ന വിഷയത്തിലെ അവൻ്റെ പ്രസംഗത്തിന് വിശ്വാസികൾ പോലും കയ്യടിക്കുന്നതുകേട്ട് അവൻ്റെ അരയിൽ ജപിച്ചു കെട്ടിയിരുന്ന ഏലസ് പൊട്ടിച്ചിരിച്ചു .
അവൻ ജാതിമത ചിന്തകൾക്കെതിരായിരുന്നു.കാലപ്പഴക്കം വന്ന ചിന്തകളൊക്കെയും മാറ്റേണ്ട കാലം കഴിഞ്ഞെന്ന് അവൻ ലേഖനമെഴുതിയ അതേ പത്രത്തിൽ തന്നെ അവൻ്റെ വിവാഹപരസ്യം ഉണ്ടായിരുന്നു,....(ജാതി) യുവാവ്, 30 വയസ്സ് അനുയൊജ്യമായ ആലോചനകൾ ക്ഷണിക്കുന്നു അതും കുലീന....( ജാതി)കുടുംബങ്ങളിൽ നിന്നുമാത്രം.
അവൻ സ്ത്രീകളുടെ രക്ഷകനായിരുന്നു.സ്ത്രീ അമ്മയാണ് ദേവതയാണ് അവളെ പൂജിക്കണമെന്നൊക്കെയുള്ള അവൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് ലെെക്കുകളുടെയും കമൻ്റുകളുടെയും പെരുമഴയായിരുന്നു.അതു ടെെപ്പ് ചെയ്യുമ്പോഴും ട്രെയിനിൽ എതിരെയുള്ള സീറ്റിലിരിക്കുന്ന പെണ്ണിൻ്റെ സാരിയൊന്നു സ്ഥാനം മാറിയപ്പോൾ അവൻ്റെ ഞരമ്പുകളിൽ ചോരയോട്ടം കൂടിയത് ആരുമറിഞ്ഞില്ല.
(ഇത് വായിച്ചിട്ട് ഇത് തന്നെക്കുറിച്ചാണോ എന്ന് ആരെങ്കിലും സ്വയം ചിന്തിച്ചുപോയാൽ അതു തികച്ചും യാദൃശ്ചികമല്ല സ്വന്തം കയ്യിലിരിപ്പിൻ്റെയാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു)

By: 
Vijitha Vijayakumar 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo