Slider

കാര്യം നിസ്സാരം:-

0

ഗൾഫുകാരനായ സുഹൃത്ത് നമ്മളെ മുഖ ബുക്കിന്റെ പെറക്കാത്ത മോനായ വാട്സ പ് എടുത്തു - ആദ്യമായി എടുക്കുകയാണെ......
ആദ്യം കിട്ടിയ നംബർ എന്റേതു തന്നെ - പിന്നെ വരാൻ തുടങ്ങി തുരുതുരുന്നനെ മെസ്സേ ജ്.....
കുടുങ്ങിപ്പോയീലെ ഞാൻ.....
തിരിച്ചൊന്നും അയച്ചില്ല.....
എന്നിട്ടും വരേനെ... എന്താ ചെയ്യും സുഹൃത്തായിപ്പോയിലെ 'ബ്ലോക്ക് ചെയ്യാൻ വയ്യല്ലൊ.....
അല്ലെങ്കിത്തന്നെ മൊബൈൽ ഹാങ്ങാ.....
ഏതായാലും വോയ്സ് മെസേജ് ഒന്നു രണ്ടെണ്ണം കേട്ടു നോക്കി.....
എന്റെ വിശേഷങ്ങളാ മൂപ്പര് ചോദിക്കുന്നെ.
എല്ലാ വിവരവും മൂപ്പര്ക്ക് അറിയാ
ന്നാലും ചോദിക്കന്നെ......
ഞമ്മളി തൊക്കെ എത്ര കണ്ടതാ....
നമ്മളും കാച്ചി ഒന്ന് നമ്മളെ വിശേഷങ്ങള്.
മൂപ്പര് അന്തം വിട്ട് പൊന്തമ്മെ കേര്യത്രെ.....
...............................................
ബാക്കിയായ ജീവിതം ഒരു നൂലുപോലെയായെടോ
പിഞ്ഞി പോയ തുണികൾ
കൊണ്ടാ നൂലും ഞാനും മറച്ച ടോ
ഋതുക്കൾ മാറി മാറി വന്ന്
എത്തി നോക്കിപ്പോയ ടോ
ഋതുമതിയായ് മേഘക്കൂട്ടം
ചന്നം പിന്നം പെയ്തടോ
"പാതി " തന്ന കടത്ത് വഞ്ചി
തുഴഞ്ഞ് ഞാനും പോയടോ
ജീവിതത്തിൻ കുത്തൊഴുക്കിൽ
ലക്ഷ്യം കാണാതായടോ
നീർ കുമിള നിമിഷ നേരം
കൊണ്ട് മണ്ണിൽ ചേർന്നടോ
നീരിൻ മൂർത്തഭാവം കണ്ണിൽ
തന്നെയായി ഇരുന്ന ടോ
പൂമരത്തിൻ ചുവട്ടിൽ ഞാനും
ഖബരൊന്ന് ' കുഴിച്ചെടോ
മോഹമെല്ലാം ഖബറിനുള്ളിൽ
കാലം പോലെ മറച്ചടോ
പൂനിലാവിൻ കുളിരിൽ ഞാനും
പൂർണ്ണ നെ മറന്നടോ
പൂതിയോടെ പുലരിക്കുളിരിൽ
ഇറങ്ങി ഞാനും നടന്നടോ
പാതിരാവിൽ താരകങ്ങൾ
രാജാക്കന്മാരായടോ
പാതിരാവിൽ പാപിയായി
ഞാനും വെന്ത് പോയടോ
കാലചക്രം കാളവണ്ടി പോലെ
മണ്ണിൽ കുതിച്ചടോ
കൂപ്പ് കുത്തി വീണ് ഞാനും
മണ്ണിലായി ഉരുണ്ടടോ
ഹുസൈൻ എം കെ പട്ടർനടക്കാവ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo